KSRTC യെ അടച്ചാക്ഷേപിക്കുന്നവര്‍ അറിയുവാന്‍ ചില കാര്യങ്ങള്‍..

ചെന്നെയിൽ വെള്ളപൊക്കത്തിൽ നാട് മൊത്തം മുങ്ങി.. ആളുകളുടെ ശവശരീരങ്ങൾ ഉന്നക്കായ പോലെ അങ്ങിനെ ഒഴുകി നടക്കുമ്പോൾ… സൈഡ് വിൻഡോയ്ക്കൊപ്പം വെള്ളമെത്തിയിട്ടും… അതിലൂടെ ഒഴുകി ചെന്ന് നൂറുകണക്കിന് മലയാളി മക്കളെ വാരിയെടുത്ത് നാട്ടിലെത്തിച്ച വീരനായകന്റെ പേരായിരുന്നു KSRTC….

രണ്ട് വർഷം മുൻപ് സംസ്ഥാനങ്ങൾ തമ്മിലുള്ള കലാപത്തിൽ എരിഞ്ഞടങ്ങിയ ബാംഗ്ലൂരിലെക്ക് റോഡു നീളെ പരന്ന തീ നാളങ്ങൾക്കിടയിലൂടെ, ആയിരക്കണക്കിന് അക്രമകാരികൾക്കിടയിലൂടെ സ്വന്തം ജീവനും പണയം വെച്ച് കടന്ന് ചെന്ന് നിസഹായരായ മലയാളികളെ ഒരു പോറൽ പോലും ഏൽപിക്കാതെ ഇവിടെയീ ഹരിതാഭ മണ്ണിൽ ഏൽപിച്ച സൻമനസുള്ള ഹീറോയുടെ പേരായിരുന്നു KSRTC…..

അന്നതിന്റെ സുരക്ഷിതത്വത്തിലൂടെ വീടണഞ്ഞവർ കണ്ണീരോടെ മീഡിയകൾക്ക് മുന്നിൽ പറഞ്ഞ ഒരു കാര്യമുണ്ട്…..” മറക്കില്ല…. ഈ.. ആനവണ്ടിയെ ജീവനുള്ള കാലം വരെ… ”

പ്രളയഭൂമിയിലേക്കും…., കലാപങ്ങളുടെ അഗ്നി ഭൂമിയിലേക്കും പുറപ്പെടുന്ന KSRTC ഡ്രൈവർക്ക് ഒരു അതിർത്തി യുദ്ധത്തിന് പുറപ്പെടുന്ന പട്ടാളക്കാരന്റെ മനസായിരുന്നു…. തിരിച്ചു വന്നാൽ കാണാം എന്ന് മാത്രമേ.. അവൻ അവന്റെ അമ്മയോടും, ഭാര്യയോടും പറഞ്ഞിട്ടുണ്ടായിരുന്നുള്ളൂ….

ഏൽപിച്ച ദൗത്യം പൂർത്തിയാക്കാൻ ജീവൻ നൽകാൻ തയ്യാറായ അവന്റെ മനസിനെ നിങ്ങൾ കണ്ടില്ല… ഏതാപത്തിലും അവസാന രക്ഷകനായ് ആ ആനവണ്ടി കടന്നു വരുമെന്ന ഇപ്പോഴുമുള്ള പ്രതീക്ഷകളെ നിങ്ങൾ മറന്നു…..

ഒറ്റ രൂപ ലാഭത്തിനായ്…. ഏത് സമയത്തും സർവീസ് നിർത്തിവെക്കുന്ന, ജനങ്ങളോട് ഒരു പ്രതിബദ്ധതയുമില്ലാത്ത മറ്റ് ഗതാഗത സംവിധാനങ്ങൾക്ക് മുന്നിൽ… കോടികൾ നഷ്ടം സഹിച്ചു രാവും പകലുമോടുന്ന ഒരു സംവിധാനത്തോട് നിങ്ങൾക്ക് പുഛം, അതിന് സൗകര്യം പോരാ.. പാട്ടില്ല.. കുഷ്യനില്ല…. നിശാ ലൈറ്റുകളില്ല…. അല്ലേ…… അവന് തല്ല് കൊള്ളണം, വായീന്ന് ചോര തുപ്പിക്കണം.. അല്ലേ…?

ഏതു കൂട്ടരിലാടാ.. നല്ലതും, ചീത്തയുമില്ലാത്തത്…. ഏത് കൂട്ടരിലാടാ കുടുംബത്തെ പറയിപ്പിക്കാത്തവനുള്ളത്… നിന്റെ വീട്ടിലെങ്കിലും ഒരാളില്ലേടോ…. തല തിരിഞ്ഞ സ്വാഭാവമുള്ളവൻ….. എന്നു വെച്ച് എല്ലാരും അത്തരത്തിൽ ചെറ്റകളായ് നീ നോക്കി കാണുമോ…..?

സോഷ്യൽ മീഡിയയും ചാനലുകളും സൃഷ്ടിച്ചെടുത്ത പൊതുബോധത്തിൽ നിന്നു കൊണ്ട് അയാൾക്ക് തല്ലു കൊണ്ടത് പോരാ എന്ന് നീ ആക്രോശിക്കുമ്പോൾ മറന്നു പോവുന്ന ഒരു പാട് കാര്യങ്ങളുണ്ട്. അതിൽ ചിലത് മാത്രമാണ് ഞാൻ മുകളിൽ പറഞ്ഞത്… ഈ ആനവണ്ടിയും, അതുമായ് ജീവിക്കുന്ന കുറേ മനുഷ്യരും ഇല്ലാതായാലേ നിങ്ങൾക്കതിന്റെ വിലയറിയൂ.. അന്നേ നിങ്ങൾ മനസിലാക്കൂ… കണ്ണിന്റെ വില… കണ്ണില്ലാതായാലേ അറിയൂ…….

കടപ്പാട് :: ഷൈജു മലബാർ.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply