ജീവനക്കാർ ആത്മാർഥമായി ജോലി ചെയ്താൽ കെഎസ്ആർടിസി രക്ഷപെടും: മന്ത്രി

മലപ്പുറം ∙ ജീവനക്കാർ ആത്മാർഥമായി ജോലി ചെയ്താൽത്തന്നെ കെഎസ്ആർടിസിയിലെ 50– 60 ശതമാനം പ്രതിസന്ധിയും തീരുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. ജീവനക്കാർ എന്നത് കണ്ടക്ടറും ഡ്രൈവറും മാത്രമല്ല. ഓഫിസ് ജീവനക്കാരും മെക്കാനിക്കുമാരുമൊക്കെ അതിൽപ്പെടും. ബസിൽ ആളുകയറിയാലേ കെഎസ്ആർടിസിക്കു വരുമാനമുണ്ടാകൂ എന്ന് അവർക്കു തോന്നണം. സ്ഥാപനം മികച്ച രീതിയിൽ മുന്നോട്ടുകൊണ്ടുപോകാനാണ് ശ്രമം.

കെഎസ്ആർടിസി പെൻഷൻ ബാധ്യതയുടെ 50% സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. മറ്റു കെഎസ്ആർടിസി സമുച്ചയങ്ങളിൽനിന്നു വ്യത്യസ്തമായി മലപ്പുറത്തേത് കെഎസ്ആർടിസി നേരിട്ടു നിർമിക്കുകയാണ്. നിർമാണം തീരുന്നതിനുമുൻപു തന്നെ കടകൾ ലേലം ചെയ്യാനാണു ശ്രമമെന്നും നഷ്ടമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. മലപ്പുറം ഡിപ്പോ സന്ദർശനത്തിന് എത്തിയതായിരുന്നു അദ്ദേഹം.

വാര്‍ത്ത : മലയാള മനോരമ

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply