ശിവഗംഗ… സാഹസം അത്ഭുതം പ്രണയം!!

“കഷ്ടപ്പെട്ട് വലിഞ്ഞു വലിഞ്ഞു കയ്യിൽ ബാഗും ബാഗിൽ ഒരുകുപ്പി വെള്ളം നിറച്ച പ്ലാസ്റ്റിക് ബോട്ടിലുമായി മലമുകളിലേക്ക് കയറും. പോകും വഴി വെള്ളം മുഴുവൻ കുടിച്ചു തീർത്തു ബാക്കി വരുന്ന ഭാരം ഇല്ലത്ത ആ കുപ്പി മനോഹരമായ ആ സ്ഥലത്തു ഇട്ടിട്ടു പോകും.. എത്ര മനോഹരമായ ആചാരങ്ങൾ !!!! “

ബാംഗ്ളൂർ ജീവിതം ബോർ അടിക്കുന്ന സമയം, കുറച്ചു നാളുകൾക്കു മുന്നേ ആണേ, വ്യാഴാഴ്ച്ച് ഗൂഗിളിൽ സെർച്ചിങ് തുടങ്ങും അടുത്തെങ്ങാൻ പോകാൻ പറ്റിയ സ്ഥലങ്ങൾ ഉണ്ടോ എന്ന്. അങ്ങനെ ആ ആഴ്ച ഒരു ക്ലൈമ്പിങ് ആകട്ടെ എന്ന് കരുതി തിരഞ്ഞെടുത്ത സ്ഥലം ആണ് ശിവഗംഗ. പേരിനോട് എന്തോ ഒരു അട്ട്രാക്ഷൻ.. ശിവനും ഗംഗയും.
അങ്ങനെ റൂട്ടും കാര്യങ്ങളും സെറ്റ് ആക്കി, പബ്ലിക് ട്രാൻസ്‌പോർട് ആണ് താല്പര്യം. ഫോണിൽ റൂട്ട് ഡീറ്റെയിൽസ് എല്ലാം സെറ്റ് ആക്കിയാലും ഒരു ഡോക്യുമെന്റ് ആയി എല്ലാം പ്രിന്റ് എടുത്തു കയ്യിൽ സൂക്ഷിക്കുന്ന ശീലം പണ്ടേ ഉണ്ട്. ഫോൺ ആരെങ്കിലും അടിച്ചോണ്ടു പോയാലും നമ്മക്ക് സ്ഥലം കണ്ടുപിടിക്കണ്ടേ.. അങ്ങനെ ഉണ്ടാകുന്ന ഡോക്യൂമെന്റിൽ, അവിടെത്തെ പ്രത്യേകതകളും അടുത്തുള്ള മറ്റു സ്ഥലങ്ങളും അങ്ങോട്ടുള്ള റൂട്ടും എല്ലാം ഉണ്ടാകും. ഒരു സേഫ്റ്റിക്കു എടുത്തു വയ്ക്കുന്നതാണ് ഇപ്പൊ അത് ശീലം ആയി.

മജിസ്റ്റിക് ബസ് സ്റ്റാൻഡിൽ നിന്ന് തുംകൂർ വഴിപോകുന്ന ബസ്. ഇറങ്ങേണ്ട സ്റ്റോപ്പ് ദബ്ബസ്പെട്ട്(Dabbaspet). ഒരു 8 മണിക്കെങ്കിലും എനിക്കവിടെ എത്തണം അല്ലെങ്കിൽ ചൂടിൽ ഞാൻ കരിഞ്ഞു കത്തും. ചൂട് !!! കർണാടകയിലെ തന്നെ വേറെ ഒരു സ്ഥലത്തു പോയപ്പോൾ നല്ല അനുഭവം ഉണ്ട് .. അത് മറ്റൊരു പോസ്റ്റ് ആയി ഇടാം. മജെസ്റ്റിക്കിൽ നിന്നും മാക്സിമം 2 മണിക്കൂർ യാത്ര ഉള്ളു. ആറുമണിക്ക് ഉള്ള ബസിൽ പോകാൻ സെറ്റ് ആക്കി ഞാൻ രാവിലെ 5 മണിക്ക് വീട്ടിൽ നിന്നും ഒരു ക്യാബ്ൽ majestic എത്തി. രാവിലെ തന്നെ കട്ട വിശപ്പ്. അടുത്ത് കണ്ട കടയിൽ നിന്നും വട വാങ്ങി കഴച്ചു യാത്ര ആരംഭിച്ചു. ബാഗ് വെള്ളം കാമറ ഒരു ബുക്ക് കുറച്ചു പൈസ വേറെ ഒന്നും കയ്യിൽ ഇല്ല, ട്രെക്കിങ്ങ് വഴിയിൽ ധാരാളം കുരങ്ങുണ്ട് എന്ന് വായിച്ചറിഞ്ഞതുകൊണ്ടു ഫുഡ് ഒന്നും എടുത്തില്ല. ബസിൽ കയറുമ്പോൾ കാര്യമായ തിരക്കുണ്ടായിരുന്നില്ല എങ്കിലും എവിടെയോ വച്ച് ആളുകൾ ബസിൽ തള്ളിക്കയറിയതു ഉറങ്ങിപ്പോയ ഞാൻ അറിഞ്ഞില്ല. ബസിന്റെ ഏകദേശം മധ്യഭാഗത്തു ഇരുന്നത് കൊണ്ട് കുറെ ആളുകളെ ചവിട്ടിയും ഇടിച്ചു ഒക്കെ ആണ് പുറത്തേക്കെത്താൻ പറ്റിയത് . വിചാരിച്ചപോലെ തന്നെ 8 മണിയോടെ Dabbaspet ഇറങ്ങി. അധികം ആളുകൾ ഒന്നും ഇല്ല. പണിക്കു പോകുന്ന ചില നാട്ടുകാർ.

അടുത്തുകണ്ട കടയിൽ കയറി ഇഡലിയും വടയും കഴിച്ചു കാര്യങ്ങൾ ഒക്കെ കടയിലെ അപ്പൂപ്പനോട് ചോദിച്ചു മനസിലാക്കി. ഓട്ടോയിൽ വേണം അങ്ങോട്ടെത്താൻ. അടുത്തുകണ്ട ഓട്ടോ ചേട്ടനോട് റേറ്റ് പറഞ്ഞുറപ്പിചു 100 രൂപ. ശിവ ഗംഗയിലേക്കുള്ള വളവു തിരിഞ്ഞു. എത്രയും നേരം ഹൈവേയുടെ ഭാഗം ആയിരുന്നെങ്കിൽ പെട്ടെന്ന് വഴിയുടെ, വശങ്ങളുടെ രൂപം മാറി. ദൂരെ കാണാം ശിവലിംഗത്തിന്റെ ആകൃതിയിൽ ശിവഗംഗ. മരമോ ഒരു കുറ്റിച്ചെടിപോലും കാണാൻ പറ്റുന്നില്ല. ഒരു വലിയ പാറ. എന്റമ്മോ , ഇതിന്റെ മുകളിലേക്കാണോ കയറേണ്ടതു!!! ഞാൻ ഒന്ന് ഞെട്ടി.

ഇനി കുറച്ചു facts പറയാം ; ബാംഗ്ളൂർ മഹാനഗരത്തിൽ നിന്നും വെറും 54 കിലോമീറ്ററുകൾ മാത്രം. ഏകദേശം 2640 അടി ഉയരത്തിൽ വലിയ ഒരു പാറ പോലെ തോന്നിക്കുന്ന മല. അവിടെ രണ്ടു ക്ഷേത്രങ്ങൾ ഗുഹക്കുള്ളിൽ Honnammadevi ക്ഷേത്രവും , Sri Gavi Gangadhareshwara ക്ഷേത്രവും.

പാറക്കെട്ടിലൂടെ നടന്നു പോകാനുള്ള ചെറു വഴി, ആദ്യ വഴികൾ കുറച്ചു വീതി ഉള്ളതാണെങ്കിലും പതുക്കെ വീതി കുറഞ്ഞു ഒരു ഭാഗത്തു ഗർത്തമുള്ള വഴികൾ ആയി മാറും. അവിടേക്കെത്തുന്ന തീര്ഥാടകർക്കും സഞ്ചാരികൾക്കും ആയി പാറയിൽ ചെറിയ ചെറിയ സ്റ്റെപ്പുകൾ ഉണ്ടാക്കിയിട്ടുണ്ട്. താഴേക്കു വീഴാതിരിക്കാൻ വശങ്ങളിൽ കമ്പികൾ പിടിപ്പിച്ചിട്ടുണ്ട്. ധാരാളം വിശ്വാസികൾ പൂക്കളും പഴങ്ങളും ആയി കൊച്ചു കുട്ടിളോടൊപ്പം പോലും മലക്ക് മുകളിലേക്ക് വരുന്നുണ്ട്.

ശിവലിംഗത്തിന്റെ ആകൃതി ഉള്ള മല. കൂടാതെ അവിടെന്നു ഒഴുകുന്ന പാതാള ഗംഗ, രണ്ടും ചേർന്നപ്പോൾ പേര് ശിവ ഗംഗ ആയി. ദക്ഷിണ കാശി എന്നറിയിയപെടുന്ന സ്ഥലങ്ങളിൽ ഒന്നാണ് ശിവഗംഗയും. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്കു ഏതു ഒരു കഠിനമായ യാത്ര തന്നെ ആകും. ചില സ്ഥലങ്ങളിലെ കയറ്റങ്ങൾ കുത്തനെ ഉള്ളതും ഒരാൾക്ക് മാത്രം നടന്നുപോകാൻ കഴിയുന്നതും ആണ്. പോകുന്ന വഴി നിരവധി ചെറു ക്ഷേത്രങ്ങൾ കൂടുതലും ഗുഹാ ക്ഷേത്രങ്ങൾ കാണാം Gangadhareshwara temple, Sri Honnammadevi Temple, Olakal Teertha, Nandi Statue, Patalagange . ഇതിൽ ഏറ്റവും അത്ഭുത പെടുത്തുന്നത് ഈ കൽ മലയുടെ ഏറ്റവും പീക് പോയിന്റിൽ സ്ഥിതി ചെയുന്ന നന്ദി ക്ഷേത്രം ആണ്. ഏറ്റവും അറ്റത്തു ആരോ നന്ദിയെ കൊട്ടിവച്ചിരിക്കുന്നു. മലയുടെ മുകളിൽ നിന്നും ഒരു ചെറിയ ഏണിയിലൂടെ വേണം അങ്ങോട്ട് കയറാൻ. കയറി മുകളിൽ എത്തിയാലോ ലോകത്തിന്റെ നെറുകയിൽ എത്തിയ ഒരു പ്രതീതി. നന്ദിയെ വളം വെക്കുന്നതിനു വേണ്ടി ചെറിയ സെറ്റപ്പ് അവിടെ ഉണ്ടാക്കിയിട്ടുണ്ട് പക്ഷെ, സംഭവം കുറച്ചു റിസ്ക് ആണ് ഇരുമ്പുകൊണ്ടുള്ള ഒരു എക്സ്റ്റൻഷൻ ആണ് ഒരുഭാഗത്തു അതിൽ ചവിട്ടി വേണ, വളം വെക്കാൻ, താഴേക്കു നോക്കിയാൽ അഗാധമായ കൊക്ക. എന്തായാലും ഏതു വരെ എത്തിയതാലേ നന്ദിയെയും ചുറ്റി താഴേക്കിറങ്ങി. അവിടെ മനോഹരമായ ഗുഹക്ഷേത്രം.

പെട്ടെന്നാണ് ആകാശം മുഴുവൻ കാർമേഘം വന്നു നിറഞ്ഞതു.. എല്ലാവരും ഓടി പറ്റുന്ന മരങ്ങളുടെ അടിയിലും മറ്റും എത്തി. ഇത്രേ മനോഹരമായ സ്ഥലത്തു, എത്രയും മനോഹരമായ കാഴ്ചയിൽ മഴകൊള്ളുക എന്നത് ആരും ആഗ്രഹിക്കുന്ന ഒന്നാണ്. പിന്നെ ഒന്നും നോക്കിയില്ല മഴയെങ്കിൽ മഴ. പുറത്തേക്കിറങ്ങി ഏതോ പുർത്തനകാല അവശേഷിപ്പായ ഒറ്റതൂണിനു കീഴെ ചേർന്ന് നിന്നു. കാറ്റും മഴയും അവിടെത്തെ ഭംഗിയെ ഇരട്ടി ആക്കി..

ചരിത്രം ഒരു ആത്മഹത്യയുടെ കഥ ഇവിടെ പറയുന്നു, ഹൊയശാല രാഘവംശത്തിലെ വിഷ്ണുവര്ധന്റെയും ശാന്താല ദേവിയുടെയും കീഴിൽ ആയിരുന്നു ഈ സ്ഥലം, ഒരു ആൺകുഞ്ഞിന് ജന്മം നൽകാൻ കഴിയാത്ത ദുഃഖത്തിൽ ഈ മലക്ക് മുകൾ എത്തി അവർ ആത്മഹത്യ ചെയ്തത്രേ… പക്ഷെ ശാന്താല ദേവിയുടെ മരണം ഒക്കെ ഇവിടെ ആരും ഓർത്തിരിക്കുന്നില്ല, കാരണം അത്രക്ക് ഭംഗിയാണ് ഇവിടെ നിന്നുള്ള കാഴ്ച.

പാതാളഗങ്ങയിലൂടെ ഇവിടെ ഒരു നദി ഉത്ഭവിക്കുന്നുണ്ട് Kumudvathi.. പോകുന്ന വഴി പാതാള ഗംഗ നമുക്കിവിടെ കാണാനും സാധിക്കും. മഴപെയ്തതിനാൽ ഇനി ഉള്ള ഇറക്കം കുറച്ചു ബുദ്ധിമുട്ടാകാം. പാറകൾ ചെറുതായി തെന്നുമുണ്ട്. പതുക്കെ മുകളിൽ നിന്നും കൈപിടിച്ചു താഴേക്കിറങ്ങി.. ആളുകൾ ഇപ്പഴൊഴും വന്നുകൊണ്ടിരിക്കുന്നുണ്ട്.

കഷ്ടപ്പെട്ട് വലിഞ്ഞു വലിഞ്ഞു കയ്യിൽ ബാഗും ബാഗിൽ ഒരുകുപ്പി വെള്ളം നിറച്ച പ്ലാസ്റ്റിക് ബോട്ടിലുമായി മലമുകളിലേക്ക് കയറും. പോകും വഴി വെള്ളം മുഴുവൻ കുടിച്ചു തീർത്തു ബാക്കി വരുന്ന ഭാരം ഇല്ലത്ത ആ കുപ്പി മനോഹരമായ ആ സ്ഥലത്തു ഇട്ടിട്ടു പോകും.. എത്ര മനോഹരമായ ആചാരങ്ങൾ !!!!
ശിവഗംഗ മുഴുവൻ അത്തരത്തിൽ മിനറൽ വാട്ടർ ബോട്ടിലുകൾ ആണ്. പല വലിപ്പത്തിൽ പല രൂപത്തിൽ, ചെറുപ്പത്തിലേ മുതൽ സ്വഭാവത്തിൽ രൂപപ്പെട്ട വൈകൃതം.. ഇതു ശിവഗംഗയുടെ മാത്രം കാര്യം അല്ല, ഏതു ഒരു ടൂറിസ്റ്റ് സ്ഥലങ്ങൾ എടുത്തലും ഭക്തന്മാരുടെ സ്ഥലങ്ങൾ എടുത്താലും കാണാവുന്ന കാഴ്ച, വിദ്യാഭ്യാസ കുറവാണ് ഇതു എന്ന് പറഞ്ഞു തലയൂരാൻ ആർക്കും പറ്റില്ല. വിദ്യാഭ്യാസം ഉള്ളവനും ഇല്ലാത്തവയും ഇല്ലാത്ത ഒന്നുണ്ട്, നമ്മൾ പോകുന്ന സ്ഥലം, കാണുന്ന കാഴ്ച നാളേക്ക് കൂടി നിലനില്കേണ്ടതാണ് എന്ന ഒരു ബോധം, തിരിച്ചറിവ്, നല്ല ഭാഷയിൽ പറഞ്ഞാൽ ഉത്തരവാദിത്തം, അതിലാത്തടുത്തോളം കാലം സഞ്ചാരികൾ ഈ സ്ഥലങ്ങൾ പ്ലാസ്റ്റിക് കുപ്പികളാൽ നശിപ്പിച്ചുകൊണ്ടേ ഇരിക്കും.

ഒരാൾ എങ്കിലും മാറി ചിന്തിച്ചാൽ അത് ഒരു മാറ്റം തന്നെ ആണ്. ഇത്തരം മനോഹരമായ സ്ഥലങ്ങൾ നമ്മുടെ നാളത്തെ തലമുറക്കും കൂടി അവകാശപ്പെട്ടതാണ്.. താഴെ ക്ഷേത്രത്തിൽ അന്നദാനം നടക്കുന്നുണ്ട്‌, അവിടെ പോയി നല്ല ഊട്ടയും കഴിച്ചു ഒരു 4 മണിയോടെ തിരിച്ചു ബാംഗ്ളൂരിലേക്കു ഞാൻ ബസ് കയറി.

വിവരണം – ഗീതു മോഹന്‍ദാസ്.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply