തിരുവനന്തപുരം – കണ്ണൂര്‍ ഡീലക്സിനെതിരെ ആക്രമണം

കരുനാഗപ്പള്ളി: തിരുവനന്തപരത്തു നിന്നും കണ്ണൂരേക്ക് പോയ കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് എക്‌സ്പ്രസ് ബസ് തടഞ്ഞു നിര്‍ത്തി അക്രമിച്ചു. അക്രമത്തില്‍ ബസ് െ്രെഡവര്‍ക്കും കണ്ടക്ടര്‍ക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഡൈവര്‍ തങ്കപ്പന്‍നായരെ (55) മെഡിക്കല്‍ കോളേജിലും കണ്ടക്ടര്‍ ഗിരീഷ്‌കുമാര്‍ (37) നെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.


ബുധനാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം. നാഷണല്‍ ഹൈവേയില്‍ പുള്ളിമാന്‍ ജംഗ്ഷനില്‍ വച്ചാണ് അക്രമമുണ്ടായത്.കെഎല്‍23 എച്ച് 4794 നമ്പര്‍ കാറിലെത്തിയ അഞ്ചോളം പേരാണ് അക്രമം നടത്തിയത്. ചീഫ് ഓഫീസില്‍ നിന്നും കണ്ണൂര്‍ ഡിപ്പോയിലേക്ക് കൊടുത്തു വിട്ട പന്ത്രണ്ടര ലക്ഷം രൂപയുടെ ചെക്കും, 3000 ത്തില്‍ അധികം രൂപയും നഷ്ടപ്പെട്ടതായി കണ്ടക്ടര്‍ പറഞ്ഞു . കരുനാഗപ്പള്ളി പോലീസ് കേസെടുത്തു. ബസ് തടഞ്ഞു നിര്‍ത്തി ജീവനക്കാരേയും യാത്രക്കാരേയും അക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് കെ.എസ്.ടിഎംപ്ലോയിസ് സംഘ് കരുനാഗപ്പള്ളി യൂണിറ്റ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

News : Janmabhoomi

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply