2000 രൂപയ്ക്ക് ലഭിക്കുന്ന മികച്ച ഒരു ഹെൽമറ്റിനെ പരിചയപ്പെടാം…

ഇന്ത്യൻ നിരത്തുകളിലെ ഇരുചക്രവാഹന യാത്രകൾക്ക് ഹെൽമറ്റ് നിർബന്ധമാണെങ്കിലും അത് ധരിക്കാൻ ബുദ്ധിമുട്ടുള്ളവരാണ് പലരും. ചിലരാകട്ടെ പൊലീസ് ചെക്കിങ്ങിനെ മറികടക്കാൻ വഴിവക്കിൽനിന്നു ലഭിക്കുന്ന സുരക്ഷിതമല്ലാത്ത ഹെൽമെറ്റ് വാങ്ങി ധരിക്കുകയും ചെയ്യും. ഹെൽ‌മറ്റ് എന്തിനാണ് ധരിക്കുന്നത്?

ഇരുചക്ര വാഹനാപകടങ്ങളിൽ പൊതുവെ തലയ്ക്കാണു കൂടുതൽ ക്ഷതമേൽക്കുക. ഇടിയുടെ ആദ്യ സെക്കൻഡിൽ സംഭവിക്കുന്ന പ്രഥമ ക്ഷതങ്ങളും (പ്രൈമറി ഇൻജുറി) പിന്നീടുണ്ടാകുന്ന കേടുപാടുകളും (സെക്കൻഡറി ഇൻജുറി) കൂടുതൽ അപകടകരമാവാതിരിക്കാൻ ഹെൽമറ്റ് കൃത്യമായി ധരിക്കുന്നതു സഹായിക്കുമെന്നു ഡോക്ടർമാർ പറയുന്നു. അപകടത്തിന്റെ ആദ്യ സെക്കൻഡിൽ തലയ്ക്കകത്തു സംഭവിക്കുന്ന ക്ഷതമോ രക്തസ്രാവമോ ആണു പ്രൈമറി ഇൻജുറി. മണിക്കൂറുകൾക്കോ ദിവസങ്ങൾക്കോ ശേഷം തലച്ചോറിൽ സംഭവിക്കാവുന്ന ആഘാതമാണു സെക്കൻഡറി ഇൻജുറി. ചികിത്സയിൽ കഴിയുന്നവർ മരിക്കാനുള്ള കാരണം ഇതാണ്.

പലരും ചോദിക്കാറുണ്ട് 2000 രൂപയ്ക്ക്, നല്ല ഹെൽമറ്റ് എന്താണ് എന്നും മറ്റും. അതിന്റെ കമന്റിൽ ബോക്സിൽ എപ്പോഴും വരുന്ന ഉത്തരമാണ്, രണ്ടായിരം രൂപയുടെ ഹെൽമറ്റ് തല സംരക്ഷിക്കില്ല, ISI ക്ക് സ്റ്റാൻഡേർഡ് കുറവാണ്. DOT അല്ലെങ്കിൽ ECE സർട്ടിഫിക്കറ്റ് ഉള്ളത് വാങ്ങിക്കാൻ ഉപദേശിക്കാറുണ്ട്. അത്തരത്തിലുള്ള മോഡലിന് മിനിമം 4000 രൂപ കടക്കുകയും ചെയ്യും മാത്രമല്ല നിയമാനുസൃതവുമല്ല. ഈ സാഹചര്യത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഡ്യൂവൽ സർട്ടിഫികറ്റ് ഹെൽമറ്റ് ആണ്. അത്തരത്തിൽ ഉള്ള ബഡ്ജറ്റ് ഹെൽമറ്റ് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

Vega_Cara_D/V #with_air_filter വേഗയുടെ കാരാ സീരിയസ്സ് ആണ് അതിനുള്ള ഉത്തരം. അതിന്റെ ഫിച്ചേർസ് പരിശോധിക്കാം. 1. അമേരിക്കൻ സ്റ്റാൻഡേർഡ് ആയ DOT ആൻഡ് ISI സർട്ടിഫിക്കേറ്റഡ്. 2. ജർമ്മൻ കമ്പനിയായ #Mann ന്റെ പേപ്പർ എയർ ഫിൽട്ടർ. ഇത് 2.5 PM വരെ യുള്ള പൊടിപടലങ്ങളെ നിയന്ത്രിക്കും. പോരാതത്തിന് റിപ്ലേസിബിൾ ആണ്. 3. #Dual_Visor. രണ്ട് വിസറുകൾ ഉണ്ട്. രണ്ടും scratch പ്രതിരോധിക്കും. #smoke , #rainbow #clear തുടങ്ങിയ എല്ലാ ടൈപ്പിലും ഈ വിസറുകൾ ലഭ്യമാണ്. ഉള്ളിലേ വിസർ നിങ്ങൾക്ക് അധിക ചൂട് അനുഭവപ്പെടുമ്പോൾ പുറത്തേ തുറന്നാലും കണ്ണിനു സംരക്ഷണം നൽകും. രാത്രി കാലങ്ങളിൽ ചില പോരായ്മകൾ വിസർ പ്രകടിപ്പിക്കുന്നുണ്ടെന്നത് സത്യമാണ്.

4.#ചിൻലും, ഓവർ ഹെഡിലും അവശ്യാനുസരണം തുറക്കാവുന്ന വെൻറ്റുകൾ ഉണ്ട്. വായു പുറം തള്ളുന്നതിനായി #exhaust vent ഉം പിറകിൽ സ്ഥാപിച്ചിട്ടുണ്ട്. മുക്കിലേക്ക് വായു നേരിട്ട് കയാറാതിരിക്കാനുള്ള റബർ ക്ലാഡിങ്ങ് സംവിധാവും ലഭ്യമാണ്. ബഡ്ജറ്റ് സെഗ്ഗ്മൻറ്റിൽ കമ്പനികൾ ഒഴിവാക്കുന്ന chin കാർഡും ഉണ്ട്. 5. Removable ആൻഡ് washable interior ആണ് ഹെൽമറ്റിനുള്ളത്.

ആവശ്യമായ interior സ്പെയർ പാർട്ടസ്റ്റ് വിസർ അടക്കം കമ്പനി ലഭ്യമാക്കുന്നുണ്ട്. എയർ ഫിട്ടർ ഇല്ലാത്ത മോഡലും ലഭ്യമാണ്. #matte ,#glossy, തുടങ്ങിയ ഫിനിസ്സിലും, #force,#attitude തുടങ്ങിയ ഗ്രാഫിക്സ്സ് വെർഷനിലും ചില്ല സ്പെഷ്യൽ എഡിഷനകളും ലഭ്യമാണ്. M,S,L എന്നി സെഗ്ഗ്മെൻറ്റിൽ ലഭ്യമാണ്. മാത്രമല്ല വേഗയുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ നിന്നും ക്യാഷ് ഓൺ ഡെലിവറി ലഭ്യമാണ്.

വില കുറഞ്ഞതും തെരുവുകളിൽ വിൽക്കുന്നതുമായ ഹെൽമറ്റുകൊണ്ടു വലിയ പ്രയോജനം ലഭിക്കില്ലെന്നു മനസ്സിലായില്ലേ?. പൊലീസുകാരുടെ കയ്യിൽനിന്നു രക്ഷപ്പെടാൻ വേണ്ടിയല്ല, സ്വന്തം ജീവന്‍ രക്ഷിക്കാനും ജീവിതകാലം മുഴുവൻ തളർന്നു കിടക്കുന്ന അവസ്ഥ ഒഴിവാക്കാനും നല്ല ഹെൽമറ്റ് ശരിയായി ഉപയോഗിക്കുന്നതാണു ബുദ്ധി.

കടപ്പാട് – അരുൺ എം. കരുണാകരൻ, മനോരമ ഓൺലൈൻ.

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply