പാലക്കാട്‌ വന്നാല്‍ തീര്‍ച്ചയായും പോകേണ്ട ഒരു സ്ഥലം.. അവിടേക്ക് പോകുന്ന വഴി..

പാലക്കാട്‌ വന്നാല്‍ തീര്‍ച്ചയായും പോകേണ്ട ഒരു സ്ഥലമാണ് ധോണി വെള്ളച്ചാട്ടം.. അവിടേക്ക് പോകുന്ന വഴി.. പാലക്കാട് ടൗണിൽ നിന്ന് ഒലവക്കോട് പോയി..അവിടെ നിന്നു ഒരു അഞ്ച് കിലോമീറ്റർ മാറിയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. മഴക്കാലങ്ങളിൽ വന്നാൽ ഈ സ്ഥലത്തിന്റെ മുഴുവൻ ഭംഗിയും ആസ്വദിക്കാൻ കഴിയുന്നതാണ്. ഒരാൾക്ക് 100 രൂപയാണ് എൻട്രൻസ് ഫീ.പൊതുവെ ഇത് കൂടുതലാണെന്ന് തോന്നുമെങ്കിലും ഉള്ളിലേക്ക് നടക്കുംതോറും ആ ധാരണ മാറി വരും.

എൻട്രൻസ് ഗേറ്റിന്റെ അവിടെ വണ്ടി നിർത്തി കാടിന്റെ ഉള്ളിലേക്ക് ഒരു 4 കിലോമീറ്റർ നടന്നാലാണ് വെള്ളച്ചാട്ടത്തിലെത്തുക.കല്ലുപതിച്ച നാട്ടുവഴിയിലൂടെ നടക്കുമ്പോൾ പ്രകൃതിയുടെ മുഴുവൻ ഭംഗിയും ആസ്വദിച്ചു നടക്കാൻ സാധിക്കുന്നതാണ്. അവിടിവിടങ്ങളിലായി ചെറിയ നീർച്ചാലുകളും നടക്കുന്ന പാതക്ക് സമാന്തരമായി ഒരു ചെറിയ വെള്ളത്തിന്റെ ഒഴുക്കും ഉണ്ട്.

എടുത്തു പറയേണ്ട ഒരു കാര്യമെന്തെന്ന് വെച്ചാൽ ഈ സ്ഥലം 100 ശതമാനം പ്ളാസ്റ്റിക് വിമുക്തമാണ്.ഞാൻ നടന്ന വഴികളിൽ ഒരു കഷ്ണം പ്ലാസ്റ്റിക്കോ പേപ്പറോ കണ്ടില്ല. ഇതിൽ അവിടുത്തെ ജീവനക്കാർ പ്രതിട്ടക പങ്ക് വഹിക്കുന്നുണ്ട്.അതുകൊണ്ട് തന്നെ അവിടെ പോകുന്നവർ ഇത് പ്രത്യേകം ശ്രദ്ധിക്കണം.ആനയും കടുവയും ഉള്ള കാടാണെന്നു കയറുമ്പോൾ തന്നെ പറയുന്നുണ്ട്.അവിടെ പോയതിൽ ചിലർ ആനയെ കണ്ടുവെന്നും പറയുന്നുണ്ട്.ഒരിക്കലും ഇവിടേക്കുള്ള യാത്ര നിങ്ങളെ നിരാശപ്പെടുത്തുകയില്ല.

മലകയറ്റം താല്പര്യമുള്ളവര്‍ക്ക് തെരഞ്ഞെടുക്കാന്‍ യോഗ്യമായ സ്ഥലമാണ് ധോണി മലകള്‍. ധോണി മലയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ സ‍ഞ്ചരിച്ചാല്‍ അഴകംപാറ എന്ന വെള്ളച്ചാട്ടം സന്ദര്‍ശിക്കാനാകും. 20 അടി ഉയരമുള്ള മലയില്‍ നിന്നും താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലമാണ്. ട്രക്കിങ്ങില്‍ താല്‍പര്യമുള്ളവര്‍ക്ക് പറ്റിയ സ്ഥലമാണിത്. ട്രക്കിങ് കഴിഞ്ഞ് ഒരു കുളിയും പാസാക്കി ഉന്മേഷത്തോടെ തിരിച്ചുപോരാം. 4 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ട്രക്കിങ്ങിനുപറ്റിയതാണ് ഈ സ്ഥലം. ധോണി മലയുടെ മുകളിലേയ്ക്കാണ് ട്രക്കിങ് ട്രെയിലുള്ളത്. വനത്തിനുള്ളിലൂടെയാണ് മലമുകളിലേയ്ക്കുള്ള വഴി, തീര്‍ത്തും വ്യത്യസ്തമായ ഒരു അനുഭവം തന്നെയായിരിക്കും ഈ മലകയറ്റം.

മഴക്കാലം കഴിഞ്ഞ ഉടനെയുള്ള സമയം അതായത് സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യമോ ഒക്കെയാണ് വെള്ളച്ചാട്ടം സന്ദര്‍ശിയ്ക്കാന്‍ പറ്റിയ സമയം. അപ്പോള്‍ മാത്രമേ വെള്ളച്ചാട്ടത്തിന്റെ മുഴുവന്‍ ഭംഗിയും ആസ്വദിക്കാന്‍ കഴിയൂ. വേനലാകുമ്പോഴേയ്ക്കും വെള്ളത്തിലെ അളവു കുറയും. 1857ല്‍ ബ്രിട്ടീഷുകാര്‍ പണിത കവരക്കുന്നു ബംഗ്ലാവിന്റെ അവശിഷ്ടങ്ങളും ഇവിടെ കാണാം. ധോണി വെള്ളച്ചാട്ടം കാണാന്‍ പോകുമ്പോള്‍ ഭക്ഷണവും വെള്ളവുമെല്ലാം കയ്യില്‍ കരുതാന്‍ ഓര്‍ക്കണം. തീര്‍ത്തും ഗ്രാമപ്രദേശമായതുകൊണ്ടുതന്നെ കടകളെല്ലാം നന്നേ കുറവാണ്.

ഒലവക്കോട് റെയില്‍വേ സ്റ്റേഷന്‍ മുതല്‍ ധോണിവരെ നിലവിലുള്ള ഏഴുകിലോമീറ്റര്‍ വഴി സഞ്ചാരയോഗ്യമാണ്. അടുത്തകാലം വരെ ഈ വഴി ഫോറസ്റ്റിന്റെ കീഴിലായിരുന്നു. പിന്നീട് പിഡബ്ല്യുഡി ഏറ്റെടുത്തു. ബസ് റൂട്ടുള്ള ഈ ഏഴുകിലോമീറ്റര്‍ പിന്നിട്ടാല്‍ വനാതിര്‍ത്തിയായി. ഇവിടെ നിന്നും മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാലേ നിരവിലെത്താറുള്ളൂ. ഇവിടെ നിന്ന് വലത്തോട്ട് 400 മീറ്ററോളം പോയാല്‍ നീലിപ്പാറ ബംഗ്ലാവിലെത്തും. ഇവിടെ നിന്നും ഒരു കിലോമീറ്റര്‍ കൂടി പോയാല്‍ ധോണി വെള്ളച്ചാട്ടത്തിലെത്താം. ഈ മേഖലയില്‍ നിന്നും മൂന്നുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മലമ്പുഴ- കവ-എലിവാല്‍ റിങ് റോഡിലുമെത്തിച്ചേരാനുള്ള വഴിയുണ്ട്. എന്നാല്‍ തുടര്‍ സംരക്ഷണ നടപടികളെല്ലാം കാടുകടന്നതാണ് തിരിച്ചടിയായത്.

നിലവില്‍ ധോണി ഫോറസ്റ്റ് ചെക്കുപോസ്റ്റില്‍ ആളുവീതം 20 രൂപയാണ് പ്രവേശനഫീസ്. മുന്‍കൂട്ടി അനുവാദം വാങ്ങിയാല്‍ വനത്തിലൂടെയുള്ള ജീപ്പുയാത്രയും അനുവദിച്ചിട്ടുണ്ട്. രാവിലെ 10 മുതല്‍ വൈകുന്നേരം മൂന്നു വരെയാണ് ഇതിന്റെ സമയം. വെള്ളച്ചാട്ടം സന്ദര്‍ശിക്കുന്നവര്‍ക്ക് ഒരു ബ്രിട്ടീഷ് ബംഗ്ലാവിന്റെ ശേഷിപ്പുകള്‍ ഇവിടെയുണ്ടെന്ന് അറിയില്ല. അധികൃതര്‍ക്കുപോലും അറിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കെട്ടിടം മുന്‍കൂട്ടി സംരക്ഷിച്ചിരുന്നെങ്കില്‍ കെട്ടിടമാതൃകയും വാസ്തുവിദ്യാവിസ്മയവും സന്ദര്‍ശകര്‍ക്കും ആസ്വാദിക്കാനാവുമായിരുന്നു. കൂടാതെ വിനോദസഞ്ചാരികളുടെ പ്രവാഹത്തിനും വര്‍ധനവുണ്ടാകും. വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രം കൂടിയാണ് ധോണി വനമേഖല. വേനല്‍കാലത്ത് സന്ദര്‍ശകര്‍ക്ക് ഇവിടെ പ്രവേശനമില്ല. ജില്ലയില്‍ ഏറ്റവും ആദ്യവും കൂടുതലും മഴ ലഭിക്കുന്ന പ്രദേശം കൂടിയാണ് ധോണിമേഖല.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply