1500 രൂപയുണ്ടെങ്കിൽ മഹാരാഷ്ട്രയിലെ ഈ കോട്ടയിൽ പോയിവരാം..

ഹരിഹർ ഫോർട്ടിലേക് ഒരു ലോക്കൽ യാത്ര. 1500 രൂപയുണ്ടാകിൽ മഹാരാഷ്ട്ര യിലെ ഈ കോട്ടയിൽ പോയിവരാം. സ്ഥലത്തെ പറ്റിയോ മറ്റോ ഒരറിവുകളും എനിക്ക് ഇല്ലായിരുന്നു .അകെ കിട്ടിയത് വട്സപ് വഴി പ്രചരിച്ച രണ്ടു വീഡിയോ മാത്രം. ഒറ്റയ്ക്കു പ്ലാൻ ചെയ്ത യാത്രയിൽ ഒരു സുഹൃത് കൂടി വരാൻ താല്പര്യം പറഞ്ഞു. അങ്ങനെ ഞാൻ ഞങ്ങൾ ആയി.

 

ഓഗസ്റ്റ് 30 വൈകിട് 5 മണിക്കുള്ള കൊച്ചുവേളി ഭാവനഗർ എക്സ്പ്രെസ്സിൽ കായംകുളത്തു നിന്നും ആണ് യാത്ര ലക്ഷ്യം മുംബൈയ്ക് തെക്കും കൊങ്കൺ റയിൽവേയുടെ അവസാന സ്റ്റോപ്പും ആയ പൻവേൽ ആയിരുന്നു. 360 രൂപയാണ് ടിക്കറ്റ് ചാർജ്. മഴക്കാലം ആയോണ്ട് കൊങ്കൺ വഴിയുള്ള യാത്ര മനോഹരം ആയിരുന്നു നെൽപ്പാടങ്ങളും പച്ച കുന്നുകളും തുരങ്ങളിലൂടെയും ഉള്ള യാത്ര നല്ലപോലെ ആസ്വദിച്ചു.

33 മണിക്കൂർ നീണ്ട യാത്ര ശനി വെളുപ്പിനെ 3 മണിക് പൻവേൽ എത്തി. നാസികിലെക് നേരിട് ട്രെയിൻ ഇല്ലാത്തോണ്ട് കല്യാൺ ചെന്നിട് വേണം പോകാൻ. ഇനി 4.30 ലോക്കൽ ട്രെയിൻ സർവീസ് തുടങ്ങു ചെറുതായി ഒന്ന് ഉറങ്ങാനും പറ്റി.  20 രൂപ ടിക്കറ്റ് എടുത്തു താനെ ഇറങ്ങി അവിടെ നിന്നും കല്യാണിലെക് . കല്യാൺ നിന്നും നാസികിലേക് 75 രൂപയാണ് ടിക്കറ്റ്. മഹാരാഷ്ട്രയിൽ പല സ്ഥലങ്ങളിലും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം ചില ട്രെയിനുകൾ റദ്ധാക്കി. വന്ന ട്രെയിനിലോ വാഗൺ ട്രാജഡിയും.

 

ട്രെയിനിൽ വെച്ച് പരിചയപ്പെട്ട ഒരാൾ പറഞ്ഞു ഇഗത്പുരി എന്ന സ്റ്റോപ്പിൽ ഇറങ്ങിയാൽ ഹരിഹറിലേക് ബസ് കിട്ടുമെന്ന് ട്രയിനിലെ തിരക് കാരണം ഞങ്ങൾ ഇഗത്പുരി ഇറങ്ങി . ഇഗത്പുരി ഇറങ്ങി 40 km ഉണ്ട് ഹരിഹർ ഫോർട്ടിലേക് പക്ഷെ ആർക്കും ഹരിഹർ ഫോർട്ട് അറിയില്ല . കയ്യിലുള്ള ഫോട്ടോ കാണിച്ചപ്പോൾ ആണ് പലർക്കും സ്ഥലം മനസിലായത് .നിർഗുടപാട എന്നാണ് ആ ഗ്രാമത്തിന്റെ പേര്. എപ്പോഴും ബസ് സർവീസ് ഒന്നുമില്ല അങ്ങോട്ടു ഉച്ചയ്ക്കു 1 മണിക്കുള്ള ബസിൽ കയറി 51 രൂപയാണ് ബസ് ചാർജ്. പൊട്ടിപൊളിഞ്ഞ റോഡിലൂടെ പതിയെ ബസ് നീങ്ങി തുടങ്ങി . മഴയാണ് ഞങ്ങളെ വരവേറ്റത് 40 കെഎം യാത്ര ഒരുപാട് കാഴ്ചകൾ നിറഞ്ഞതാണ് വരണ്ടുണങ്ങിയ വടക്കേന്ത്യൻ ഗ്രാമങ്ങൾ അല്ല നല്ല പച്ചപ്പണിഞ്ഞ നെൽവയലുകൾ ആണ്.

നിര്ഗുടപാടയിൽ ഇറങ്ങാൻ ഞങ്ങൾ രണ്ടുപേർ മാത്രം ദൂര കാണുന്ന ഒരു മല ചൂണ്ടി കാണിച്ചു ഒരു വയോധികൻ പറഞ്ഞു അതാണ് ഹരിഹർ ഫോർട്ട് എന്ന് . അകെ കിളി പോയി 8 km മുകളിൽ ഉണ്ട് മലകയറ്റം സമയവും ഇല്ല സന്ധ്യയ്ക് മുൻപ് വന്നില്ലേൽ ബസ് കിട്ടില്ല ഒരു ലോഡ്ജ് പോലും ഇല്ലാത്ത സ്ഥലം. എന്തായാലും കയറാൻ തീരുമാനിച്ചു.

വഴിയെന്ന് പറയാൻ ഒന്നുമില്ല ചെറിയ ഒരു പേടി ആദ്യം തോന്നി . കുറച്ചു ചെന്നപ്പോൾ ഒന്ന് വഴിതെറ്റി (വലിയ വഴിയിൽ നിന്നും ഇടുങ്ങിയ വഴിയിലേക്കു പ്രേവേശിക്കരുത്,അനുഭവം) സമയനഷ്ടവും ഉണ്ടായി വീണ്ടും മുകളിലോട്ടു ചെല്ലുമ്പോൾ കോട്ടയുടെ കവാടം കണ്ടു തുടങ്ങും . പടികൾ തുടങ്ങുന്നതിനു മുൻപ് വരെ പേടിക്കേണ്ട കാര്യം ഇല്ല . ഇനിയുള്ള 117 പടികൾ 80% ചരുവിൽ തെറ്റൽ ഉള്ള പടികൾ കാറ്റും. മൂടല്മഞ്ഞു മാത്രം മാറി നിന്നു സമയം വൈകിട് 5 മണി ആകാറായി. കാലുകൾക്കു ഒരു വിറയൽ ഓരോപാടിയും സമയം എടുത്തു കയറി. മുകളിൽ ചെന്നപ്പോഴാണ് ശ്വാസം നേരെ വീണത്.  ആദ്യ കവാടം കഴിഞ്ഞാൽ വീണ്ടും കുറെ പടികൾ .ഞങ്ങൾ കയറിയതിന്റെ എതിർ വഴിയിലൂടെ ചിലർ അവിടെ അപ്പോൾ വന്നിരുന്നു. നല്ല ഒരു കാഴ്ചയാണ് മുകളിൽ ചെന്നാൽ വിശാലമായ ഒരു കുന്നിൻ പുറവും പാറയിൽ കൊത്തിയ രണ്ടു കുളങ്ങളും.

 

കയറുന്നതിനേക്കാൾ ശ്രമകരം ആയിരുന്നു ഇറങ്ങാൻ കാറ്റായിരുന്നു വിഷയം ഇരുന്നു വരെ പടികൾ ഇറങ്ങേണ്ടി വന്നു.പടികൾ ഇറങ്ങി കഴിഞ്ഞു ഒരു ഓട്ടം ആയിരുന്നു റോഡിൽ എത്തിപ്പെടാൻ ചെന്നപ്പോളൊ ഇനി അവിടെ നിന്നും വണ്ടി ഇല്ലന്ന് 20km അപ്പുറത്തുള്ള വന്നതിനു ഓപ്പോസിറ്റ് സൈഡ് ഉള്ള ട്രിമ്പക് വഴി പോയാൽ ഹൈവേ എത്താം എന്ന്. അകെ അവിടെ ഉണ്ടായിരുന്നത് കുറച്ചു ചെറുപ്പക്കാർ .

 

ഒരു വണ്ടിയുടെ വെട്ടം കണ്ടു കൈകാണിച്ചു ഭാഗ്യം ഒരു മറാത്തി ലോറി( നമ്മുടെ പാണ്ടി ലോറി) വണ്ടി നിർത്തി അതിനകത്തു ഡ്രൈവർ ഉൾപ്പെടെ 4 പേർ പച്ചപ്പുൽ ആണ് വണ്ടിയിൽ ഏതോ ഫാംലേക് ഉള്ളതാ. ഇനിയുള്ള യാത്ര ത്രിമ്പകേശ്വർ കാട് വഴി. ഞങ്ങളുടെ യാത്രയിൽ കണ്ടുമുട്ടിയ ആദ്യ ദൈവം ആ പുള്ളി ആരുന്നു ഞങ്ങളെ നസ്‌കിലോട്ടു വണ്ടികിട്ടുന്ന സ്ഥലം വരെ എത്തിച്ചു. യാദവ കാലഘട്ടത്തിലാണ് ഹരിഹർ കോട്ട പണിതത്. 1636-ൽ ഷാഹാരി രാജ ഭോജേലിനൊപ്പം ഖാൻസാമം, മറ്റു പൂന കോട്ടകളും സഹിതം കീഴടക്കി. 1818 ൽ ബ്രിട്ടീഷ് സൈന്യം കോട്ട പിടിച്ചടക്കി.

By: Sreelal R Blal.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply