കൽപാത്തിയിലെ മഴകാഴ്ച്ചകൾ കാണാന്‍ നുണ പറഞ്ഞിറങ്ങിയ യാത്ര..

വിവരണം – സാദിയ അസ്‌കർ

കൽപാത്തിയിലെ മഴകാഴ്ച്ചകൾ..മഴയിൽ കാണാൻ ആഗ്രഹിച്ച ഗ്രാമമാണ് കൽപാത്തി… ഒരുപാടു ഫിലിമിൽ ഈ ഗ്രാമം കാണിക്കുന്നുണ്ട്. മഴയിലും മഴയില്ലാതെയും… എന്നെങ്കിലുമൊരിക്കൽ അങ്ങോട്ടേക്കൊരു യാത്ര വല്ലാത്തൊരു ആഗ്രഹമായിരുന്നു.. ഒടുവിൽ പുറപ്പെട്ടു…

ആദ്യമായിട്ട് നുണ പറഞ്ഞിറങ്ങിയ യാത്ര.. എന്തൊക്കെ സംഭവിച്ചാലും പാലക്കാട് കാല് കുത്തിയ ശേഷമേ ഫോൺ എടുക്കു ആരോടും പറയൂ എന്ന് മനസ്സിൽ ആദ്യമേ ഉറപ്പിച്ചിരുന്നു.. പറയാതെ ഇറങ്ങിയതിനു തിരിച്ചു വീട്ടിൽ ചെന്ന് കയറുമ്പോൾ ഉള്ള സീൻ ആലോചിച്ചു പലവട്ടം തീരുമാനം മാറ്റിയാലോ എന്ന് തോന്നി.. അപ്പോഴും മഴ, മഴയിൽ കുളിച്ച കൽ‌പാത്തി ഞാനവിടെ നടന്നു കാണുന്നത് എല്ലാം സങ്കല്പിച്ചു നോക്കിയപ്പോൾ ഒന്നും നോക്കിയില്ല ചാടി കയറി.. നമ്മുടെ KSRTC യിൽ തന്നെ.. സീറ്റ് കിട്ടിയില്ലേലും nനിന്നാണെങ്കിലും പോയാ മതി എന്നാണ് എന്റെ മോൾക്ക് ..

11 മണിക്ക് പുറപ്പെട്ടെങ്കിലും കുന്തിപ്പുഴ നിറഞ്ഞു കവിഞ്ഞ കാഴ്ചകാണുവാൻ ആളുകൾ തടിച്ചു കൂടിയപ്പോൾ ബ്ലോക്ക് ആയതു എന്റെ വിലപ്പെട്ട 45 mint. Bus ഇറങ്ങുമ്പോൾ 2 മണി കഴിഞ്ഞിരുന്നു.. വിശപ്പിന്റെ വിളി എപ്പോഴോ വന്ന കാരണം ആദ്യം food ആണ് നോക്കിയത്. ഒരു ഓട്ടോ ചേട്ടൻ കൽ‌പാത്തിയിൽ വിട്ടു തന്നു. കൽപാത്തിയില് ഉള്ള ഹോട്ടലിൽ കയറി അവരുടെ സൂപ്പർ ചോറും സാമ്പാറും കഴിക്കും എന്ന വാശിയിൽ ആയോണ്ട് അങ്ങനെ ഒരു ഹോട്ടൽ കാണുന്ന വരെ നടന്നു..

ഒടുവിൽ കണ്ടെത്തി. ഒരു കുഞ്ഞേ ഹോട്ടൽ. അങ്ങനെ അറിയപ്പെടുന്ന ഹോട്ടൽസ് ഒന്നും അവിടെ ഇല്ല.. അതും ഗ്രാമത്തിനു പുറത്തേക്ക് ആണ്. ഗ്രാമത്തിനുള്ളിൽ ടീ ഷോപ് മാത്രമേ ഒള്ളു.. ഇലയിൽ ചോറ് വിളമ്പി, സാമ്പാറും ഉപ്പേരിയും രസവും മോരും വന്നിട്ടും മീൻ ഇല്ലാതെ തിന്നില്ലന്ന്പറയുന്ന രണ്ട് അവതാരങ്ങൾ എന്റെ അപ്പുറവും ഇപ്പുറവും. ഒടുവിൽ മീനും ഓംലറ്റ് ഉം പറഞ്ഞു. എല്ലാം കഴിഞ്ഞു അവിടുന്ന് ഇറങ്ങിയപ്പോ സമയം 3 മണി . പിന്നീട് എല്ലാം വളരെ പെട്ടന്നായിരുന്നു. ഹിസയുടെ കയ്യും പിടിച്ചു റോഡ് മുറിച്ചു കടക്കലും ആദ്യം കണ്ട വഴിയിലൂടെ എങ്ങോട്ടെന്നില്ലാതെ നടത്തവും…..

അവിടെ ഉള്ളവരുടെ സ്നേഹവും അവരെ ഗ്രാമം കാണിക്കാനുള്ള ആത്മാർത്ഥതയും എനിക്ക് ഒരു അത്ഭുതം ആയിട്ടാണ് തോന്നിയത്. എന്ത് നല്ല മനുഷ്യർ. തിരിച്ചു പോരാൻ നേരവും എല്ലായിടവും കണ്ടില്ലേ അമ്പലം കണ്ടോ പുഴ കണ്ടോ, രഥോത്സവം കാണാൻ തീർച്ചയായും വരണേ, മഴയില്ലാത്ത ഒരു ദിവസം വീണ്ടും വരൂ എന്തെല്ലാം ആണ് അവർ പറയുന്നത്. അവിടുത്തെ ആളുകൾ ശരിക്കുമെന്നെ ഞെട്ടിച്ചു.

പിന്നെ നാലുമണി ചായയും പേരറിയാത്ത കുഞ്ഞു പൊരിയും, അതും നല്ല മഴയിൽ…
ചുമ്മാ ഇരിക്കല്ലേ ബസിൽ നിന്നും കഴിക്കാൻ പഴംപൊരിയും മുളകുബജിയുംമേടിക്കാൻ മറന്നില്ല. ഉമ്മാക്ക് ചക്ക വരട്ടിയതും.ഒരു വിഷമം മാത്രേ ഉണ്ടായുള്ളൂ .. തിരിച്ചു വീട്ടിൽ വന്നു കയറുമ്പോൾ പറയേണ്ട നുണകളെല്ലാം ആ രണ്ട് മണിക്കൂർ യാത്രയിൽ പറഞ്ഞു പഠിപ്പിച്ചിട്ട് ഒരു കാര്യവും ഉണ്ടായില്ലല്ലോ എന്ന് . ചെന്ന് കയറിയ പാടേ അവളെനിക്ക് (hiza) പണിതന്നു. അങ്ങനെ ആദ്യത്തേതും അവസാനത്തേതും ആയ എന്റെ ദൂരേക്ക് ഉള്ള ബസ് യാത്ര…(ഇനിയിപ്പോ സത്യം പറഞ്ഞിറങ്ങിയാലുംസമ്മതിക്കാത്ത അവസ്ഥയാ 😭.).

എന്നിരുന്നാലും ഞാൻ ആഗ്രഹിച്ചത് പോലെ മഴയിൽ ഉള്ള യാത്രയും കൽപാത്തിയും പുഴയും കണ്ടു.. മലപോലെ ആഗ്രഹിച്ചാലേ കുന്നിക്കുരുവോളമെങ്കിലും നടക്കൂ.. ഇഷ്ടങ്ങളും ആഗ്രഹങ്ങളും മാറ്റി വെക്കാനും നീട്ടി വെക്കാനും കഴിയാതെ പോകുന്നത് ഒരു അസുഖമല്ലല്ലോല്ലേ)..

ഇനി കല്‍പ്പാത്തിയെക്കുറിച്ച് ഒരല്‍പം വിവരണം – പാലക്കാട് ജില്ലയിലെ ഒരു ഗ്രാമമാണ് കൽ‌പാത്തി. ടൗണിൽ നിന്ന് ഏകദേശം 3 കീ.മി. അകലെയായി നിളാതീരത്ത് ബ്രാഹ്മണർ ഒരുമിച്ച് താമസിക്കുന്ന അഗ്രഹാരം ഉൾപ്പെടുന്ന പ്രദേശമാണിത്.

കോരയാറും മലമ്പുഴയും കുടിച്ചേരുന്നതും ഇതിനടുത്താണ്. കല്പാത്തിപുഴയുടെ ഇരുകരകളിലും കല്ലുകളാണ്(പാറ) പാറകൊണ്ടുണ്ടാക്കിയ ഒരു ഓവി(പാത്തി)ലൂടെ വെള്ളം ഒഴുകുന്നതുപോലെ തോന്നുന്നതുകൊണ്ടാണ് കല്പാത്തിയെന്നു പേരു വന്നതെന്ന് പറയപ്പെടുന്നു. കല്പാത്തിപുഴ എന്നത് ഭാരതപുഴയുടെ ഒരു ഭാഗമാണ്.ദക്ഷിണ കാശി (അല്ലെങ്കിൽ തെക്കിന്റെ വാരണാസി) എന്നും ഇത് വിശേഷിപ്പിക്കപ്പെടുന്നു. പാലക്കാട് ബ്രാഹ്മണർ ആദ്യമായി കുടിയേറിപ്പാർത്ത സ്ഥലങ്ങളിൽ ഒന്നാണ് കൽ‌പാത്തി. ഇവിടെ തമിഴ് ബ്രാഹ്മണരാണ് കൂടുതലായും താമസിക്കുന്നത്. പഴയ കൽപ്പാത്തിയും പുതിയ കൽപ്പാത്തിയുമായി കൽപ്പാത്തിയെ വേർതിരിക്കപ്പെട്ടിരിക്കുന്നു.

ഇവിടത്തെ രഥോത്സവം പ്രശസ്തമാണ്. എല്ലാ വർഷവും തുലാം 28, 29, 30 ദിവസങ്ങളിൽ കൽപ്പാത്തി വിശാലാക്ഷീസമേത വിശ്വനാഥസ്വാമിക്ഷേത്രത്തിലാണ് കൽപ്പാത്തി രഥോത്സവം നടക്കുന്നത്.

Check Also

മാളൂട്ടി ചിക്കൻ കോർണർ; പാലോട്ടുവിളയിലെ വിജയൻ ചേട്ടൻ്റെ കട

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. പാലോട്ടുവിളയിലെ വിജയൻ ചേട്ടന്റെ കട. ഇത് ഒരു …

Leave a Reply