ഇവയിൽ ഒന്നിലെങ്കിലും പരാജയപ്പെട്ടാൽ നിങ്ങൾ ഒരു മോശം ഡ്രൈവർ തന്നെ..

മലയാളികള്‍ക്ക് കാറുകള്‍ നിത്യ ജീവിതത്തിന്‍റെ ഭാഗമായിട്ട് മാറിയിരിക്കുന്നു. ഒരു കുടുംബത്തിനു മുഴുവന്‍ സുഗമമായ്‌ യാത്ര ചെയ്യാനാകും എന്നതും കാറ്റും മഴയും വെയിലും യാത്രയെ ബാധിക്കില്ല എന്നതും മിഡില്‍ ക്ലാസ്സ്‌ മലയാളികള്‍ക്ക് കാര്‍ വാങ്ങുവാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.

വര്‍ദ്ധിച്ചു വരുന്ന ഇന്ധന വിലയും ഉയര്‍ന്ന മെയിന്റനന്സ് ചിലവുകളും ആണ് കാര്‍ ഉടമകള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. കമ്പനികള്‍ നിഷ്കര്‍ഷിക്കുന്ന ഇടവേളകളില്‍ സര്‍വിസ് നടത്തുന്നവരുടെയും കാറുകളുടെ കാര്യക്ഷമത കുറയുന്നു എന്ന പരാതികള്‍ പലപ്പോഴും ഉയര്‍ന്നു വരാറുണ്ട്.

കാറുകളുടെ കാര്യക്ഷമത കുറയുവാന്‍ കാരണമാകുന്നത് പലപ്പോഴും നമ്മള്‍ ഉപയോഗിക്കുന്ന രീതികളാണ്. ഇന്ധനം നിറയ്ക്കുന്നത് മുതല്‍ കാറില്‍ എന്തൊക്കെ കയറ്റണം എന്നത് വരെ ശ്രദ്ധിച്ചാല്‍ നമുക്ക് കാറുകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും ഒരളവ് വരെ പണച്ചിലവ് കുറക്കുകയും ചെയ്യാം.

1. ഒന്നാമതായി ശ്രദ്ധിക്കേണ്ടത് ഇന്ധനം നിറക്കുമ്പോള്‍ തന്നെയാണ്. ഒരു യാത്ര പോയി തിരിച്ചു വരാന്‍ മാത്രം ആവശ്യമായ ഇന്ധനം മാത്രമാകും പലപ്പോഴും നിറയ്ക്കുക. പലപ്പോഴും ഇത് ടാങ്കില്‍ കാല്‍ ഭാഗത്തിലും താഴെ ആയിരിക്കും. ഇത് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത് എന്ന് വിദഗ്ദ്ധര്‍ പറയുന്നു. കുറച്ചു ഇന്ധനത്തില്‍ വാഹനം പ്രവര്‍ത്തിക്കുമ്പോള്‍ ടാങ്ക് പെട്ടെന്ന് ചൂടാകുകയും വന്‍ തോതില്‍ ഇന്ധന നഷ്ടം ഉണ്ടാകുകയും ചെയ്യുന്നു. അതിനാല്‍ വാഹനത്തില്‍ എപ്പോഴും ടാങ്കില്‍ കാല്‍ ഭാഗത്തിന് മുകളില്‍ ഇന്ധനം ഉണ്ടെന്നു ഉറപ്പു വരുത്തണം.

2. ഗിയര്‍ ലിവറില്‍ കൈ വച്ച് വാഹനം ഓടിക്കുന്നത് നമ്മുടെ ഒരു ശൈലി ആയി മാറിയിരിക്കുന്നു. എന്നാല്‍ കുറഞ്ഞ മര്‍ദ്ദം പോലും ഗിയറുകളെ തകരാറില്‍ ആക്കും. ഗിയര്‍ ബോക്സ്‌ പെട്ടെന്ന് തകരാറില്‍ ആകുവാന്‍ ഇത് കാരണമാകുന്നു.

3. വലിയ ഇറക്കങ്ങളില്‍ ബ്രേക്കില്‍ കാലമര്‍ത്തി വാഹനം ഓടിക്കുന്നതും നല്ല ശീലമല്ല എന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഇത് മൂലം ബ്രേക്കുകളില്‍ ചൂട് കൂടുകയും ബ്രേക്ക്‌ ശരിയായി പ്രവര്‍ത്തിക്കാതെ ആകുകയും ചെയ്യുന്നു. ഇറക്കങ്ങളില്‍ വാഹനങ്ങള്‍ ചെറിയ ഗിയറുകളില്‍ ഓടിക്കുക വഴി ബ്രേക്ക്‌ ഉപയോഗിക്കാതെ തന്നെ വാഹനതിനുമേല്‍ നല്ല നിയന്ത്രണം ലഭിക്കും. ഇതുപോലെ തന്നെ സ്ഥിരമായി അപ്രതീക്ഷിതമായി ബ്രേക്ക്‌ ഉപയോഗിക്കുന്നതും ബ്രേക്ക്‌ പെട്ടെന്ന് തകരാറില്‍ ആക്കും.

4. വാഹനത്തിനു നിശ്ചയിച്ചിട്ടുള്ള വേഗ പരിധിയില്‍ നിശ്ചിത ഗിയറുകള്‍ ഉപയോഗിക്കുക. ഉയര്‍ന്ന ഗിയറുകളില്‍ വളരെ പതുക്കെയും ചെറിയ ഗിയറുകളില്‍ വളരെ വേഗത്തിലും വാഹനം ഓടിക്കുന്നത് വന്‍ ഇന്ധന നഷ്ടം മാത്രമല്ല, വാഹനത്തിന്‍റെ എന്ജിനെ തന്നെ തകരാറിലാക്കുന്നു.

5. അനാവശ്യമായി ക്ലച്ചില്‍ കാലമാര്‍ത്തുന്ന ശീലവും വാഹനത്തിന്‍റെ കാര്യക്ഷമതയെ ബാധിക്കുന്നു. ഇത് മൂലം ക്ലച് തേയ്മാനം കൂടുകയും ക്ലച് പ്ലേറ്റുകള്‍ പെട്ടെന്ന്‍ കേടാവുകയും ചെയ്യുന്നു.

6. റിവേര്‍സ് ഗിയറില്‍ നിന്നും നേരെ ഡ്രൈവ് ഗിയറിലേക്ക് മാറുക, അനാവശ്യമായി എഞ്ചിനെ ചുടാക്കുക തുടങ്ങിയ പ്രവണതകളും വാഹനത്തിന്‍റെ കാര്യക്ഷമതയെ സാരമായി ബാധിക്കുന്ന ഘടകങ്ങളാണ്.

7. എന്റെ കാറല്ലേ ഇതിൽ എന്തും എത്രയും കയറ്റാം എന്ന ചിന്ത വേണ്ട. അനുവദനീയമായ ഭാരത്തിലും കൂടുതല്‍ വാഹനത്തില്‍ കയറ്റാതെ വാഹനത്തെ സംരക്ഷിക്കുകയാണെങ്കില്‍ കേടുപാടുകള്‍ കൂടാതെ വാഹനത്തെ സംരക്ഷിക്കാനാകും.

കുറച്ച്‌ ഇന്ധനവും നിറച്ച്‌ ഒന്ന് തൂത്ത്‌ തുടച്ച്‌ അങ്ങ്‌ ഓടിച്ചാൽ വാഹനം എത്ര നാൾ വേണമെങ്കിലും ഓടിക്കോളും എന്ന് കരുതുന്നതിനേക്കാൾ വലിയ മണ്ടത്തരം വേറെ ഇല്ല. കൃത്യമായ അടുക്കും ചിട്ടയുമില്ലാതെ വാഹനം കൈകാര്യം ചെയ്താൽ കാശ്‌ പോകുന്ന വഴി അറിയില്ല. ഡീസൽ വാഹനങ്ങൾക്ക്‌ ആണ് സർവ്വീസ്‌ കൂടുതൽ വേണ്ടി വരിക. അതിനാൽ തന്നെ ഒരു ഡീസൽ വാഹനം എടുക്കും മുൻപ്‌ അതിന്റെ ആവശ്യമുണ്ടോ എന്ന് രണ്ട്‌ വെട്ടം ചിന്തിക്കണം.

ദിവസത്തിൽ ശരാശരി 100 – 200 കിലോമീറ്ററിൽ താഴെ മാത്രം ഓട്ടമുള്ള വാഹനമാണ് വേണ്ടതെങ്കിൽ പെട്രോൾ വാഹനം വാങ്ങുന്നത്‌ തന്നെയാണ് ഉത്തമം. മെയിന്റനൻസ്‌ ചാർജ്ജുകൾ കുറവായിരിക്കും. സിറ്റിയിലെ ഓട്ടങ്ങൾക്ക്‌ സെഡാൻ മോഡൽ വാഹനങ്ങളേക്കാൾ ചെറുതോ ഹാച്ച്‌ ബാക്ക്‌ വാഹനങ്ങളോ ആണ് ഉത്തമം. പാർക്കിംഗിനും മറ്റും അതാകും എളുപ്പം. ഒരാൾ മാത്രം യാത്ര ചെയ്യുകയാണെങ്കിൽ തീർച്ചയായും 2 വീലറിൽ തന്നെ പോകാൻ ശ്രദ്ധിക്കുക. ചിലവും കുറവായിരിക്കുമല്ലോ!

കടപ്പാട് – ശ്രീകുമാര്‍ കല്ലട (https://malayalamemagazine.com/common-driving-mistakes/).

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply