കോഴിക്കോട് ടൗണിൽ 25 രൂപക്ക് ഉച്ചയൂണ് കഴിക്കാം

ആവശ്യങ്ങൾക്കായി പലപ്പോഴും നാം മലബാറുകാർ ആശ്രയിക്കുന്ന സിറ്റിയാണ് കോഴിക്കോട്. ഉച്ച സമയത്തെങ്ങാനും ടൗണിൽ പെട്ടാൽ പട്ടിണി കിടന്നാലും പലരും ഭക്ഷണം കഴിക്കാറില്ല. GST യും മറ്റും പറഞ്ഞ് ഹോട്ടലുകാരുടെ പിടിച്ചു പറിയും വൃത്തിക്കുറവുമാണ് ഇതിനു പിന്നിൽ.

എന്നാൽ ,കാദർക്കാ മെസ് ഹൌസിൽ നിങ്ങൾക്കിതിനു പരിഹാരമുണ്ട്. തുച്ഛമായ 25 രൂപക്ക്* വയറു നിറക്കാം.ആധുനിക റെസ്റ്റോറന്റുകളെ വെല്ലുന്ന വൃത്തിയും വെടിപ്പും…,ടേബിളുകളിൽ എല്ലാം റെഡിയായിരിക്കും, ചെന്നിരുന്ന് വയറുനിറച്ച് പോരാം.

പുറത്തു നിന്നുള്ള ഭക്ഷണം എന്നും ചിലവേറിയതാണ്, ജിഎസ്ടി കൂടി എത്തിയതോടെ ആ ചിലവ് ഇരട്ടിയായി.. എന്നാല്‍ പുറത്തെ കോലാഹലങ്ങള്‍ക്കിടയില്‍ ഒന്നും കാദര്‍ക്കാ എന്ന മനുഷ്യമനസിന് ഇളക്കം തട്ടിയിട്ടില്ല. വയറിനൊപ്പം മനസും നിറയ്ക്കണമെങ്കില്‍ കോഴിക്കോട് സ്‌റ്റേഡിയത്തിന്റെ അടുത്തുള്ള കാദര്‍ക്കയുടെ ഹോട്ടലില്‍ ഒന്നു കയറണം.

 

പൈസ കുറവാണെങ്കിലും വിഭവങ്ങൾക്ക് കുറവൊന്നുമില്ല,.മീൻ കറി, സാമ്പാർ, പപ്പടം, അച്ചാർ, ഉപ്പേരി…… ഇങ്ങനെയെല്ലാം. ഇനി കുടിക്കാനോ…ചൂട് വെള്ളം, കഞ്ഞി വെള്ളം, മോര് വെള്ളം, ഡബിൾ സ്ട്രോങ്ങ് വെള്ളം എല്ലാമുണ്ട്.ചോറും കറിയുമൊക്കെ മേശപ്പുറത്ത് നിരന്നിട്ടുണ്ടാവും. ആവശ്യത്തിന്ന് എടുത്ത് കഴിക്കാം, സപ്ലെയേഴ്സിനെ കാത്തിരിക്കേണ്ട.

ചോറ്, പച്ചക്കറി, മീന്‍കറി, കഞ്ഞി വെള്ളം, പപ്പടം ഉള്‍പ്പെടെ സൈഡ് പ്ലേറ്റ് വേറെയും ഉള്‍പ്പെടെ മീന്‍ ഫ്രൈയും കൂട്ടി 50 രൂപയ്ക്ക് ഉച്ച ഊണ്‍ കാദര്‍ക്കായുടെ ഹോട്ടലില്‍ റെഡി. വിഭവസമൃദ്ധമായ ഊണിന് 25 രൂപ മാത്രമേ ഉള്ളു. പെരിച്ച മീനിന് 25 രൂപയാണ്. പത്തില്‍ അതികം തൊഴിലാളികളും കാദര്‍ക്കായുടെ ഹോട്ടലില്‍ ഉണ്ടാകും. മൂപ്പര്‍ക്ക് ഇതെല്ലാം കൂടെ എങ്ങനെ ഒത്തു പോകുന്നുവെന്ന് നാം അറിയാതെ ചോദിച്ചു പോകും.

പ്രത്യേകം ശ്രദ്ധിക്കുക. 12:30 നും 1:30 നും ഇടക്കാണ് പോവുന്നത് എങ്കിൽ അൽപ്പം താമസം നേരിട്ടേക്കും.. കാരണം, നഗരത്തിലെ വിദ്യാർഥികൾ, ഓഫീസ് ജീവനക്കാർ, തൊഴിലാളികൾ, ഡ്രൈവേഴ്‌സ് തുടങ്ങി എല്ലാവരും ഒരു പട തന്നെയുണ്ടാവും അവിടെ. വെള്ളിയാഴ്ച പോയാൽ സാധാചോറ് കിട്ടില്ല,എന്നാൽ, 60 രൂപക്ക് അൺലിമിറ്റഡ് ബിരിയാണി കഴിക്കാം.ഞായർ അവധിയാണെന്ന് പറയേണ്ടതില്ലല്ലോ.

ജിഎസ്ടിയെ പടിക്കു പുറത്ത് നിര്‍ത്തുന്ന കാദര്‍ക്കായുടെ ഹോട്ടലില്‍ ബില്ല് കൊടുക്കുന്ന പരിപാടിയും ഇവിടില്ല. കഴിച്ചവര്‍ തന്നെ ഇതെല്ലാം പറഞ്ഞ് പൈസ നല്‍കുക. ബസ് തൊഴിലാളികളും, പോര്‍ട്ടര്‍ തൊഴിലാളികളും, ഓഫീസ് എക്‌സിക്യൂട്ടീവുകളുഗ, വിദ്യര്‍ത്ഥികളും ഉള്‍പ്പെടെ കാദര്‍ക്കയുടെ ഹോട്ടലിനെ തേടിയെത്തും. പാര്‍ക്കിങ്ങിനും കാദര്‍ക്കായുടെ ഹോട്ടലിനു സമീപം ധാരാളം സ്ഥലമുണ്ട്.

അരയിടത്തുപാലത്തിന് സമീപം കണ്ണംകണ്ടിയുടെ തൊട്ടപ്പുറത്തെ ശ്രീ കാളൂർ ദേവി ക്ഷേത്രം എന്ന കവാടമുള്ള പോക്കറ്റ് റോഡിലൂടെ പോയാൽ കാദർക്കാ മെസ് ഹൌസിൽ എത്താം. കാദർക്കാ മെസ് ഹൌസ് എന്ന ബോർഡുകളിലെ സൂചനകൾ ശ്രദ്ധിച്ചു പോയാൽ പിന്നെ പിഴക്കാനൊന്നുമില്ല.. പലർക്കും ഉപകരപ്പെടാൻ സാധ്യതയുള്ളതിനാൽ ഷെയർ ചെയ്യുക.

കടപ്പാട് – www.yaathrayaanujeevitham.com

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply