കേരളത്തിലെ പ്രശസ്തമായ ദ്വീപുകളിൽ ഒന്നു പോയി വന്നാലോ?

പലപ്പോഴും ഏകാന്തതയുടെ പ്രതീകമായാണ് തുരുത്തുകൾ അറിയപ്പെടുന്നത്. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ തുരുത്തുകളിൽ ജീവിക്കുന്നവരേക്കുറിച്ചുള്ള കഥകൾ നമ്മൾ വായിച്ചിട്ടുണ്ട്. എന്നാൽ ആഹ്ലാദം പകരുന്ന തുരുത്തുകളുമുണ്ട്. പ്രത്യേകിച്ച് സഞ്ചാരപ്രിയർക്ക്. കടലോളം കായലുകളും നദികളുമുള്ള കേരളത്തിൽ നിരവധി തുരുത്തുകൾ ഉണ്ട്. കാസർകോട് മുതൽ തിരുവനന്തപുരം വരെ സഞ്ചരിക്കുമ്പോൾ നമുക്ക് പോകാൻ കുറേ തുരുത്തുകൾ ഉള്ളതായി നമുക്ക് കാണാം. വയനാട്ടിലെ കുറുവദ്വീപും, കണ്ണൂരിന് അടുത്തുള്ള ധർമ്മടം തുരുത്തും. കൊല്ലം ജില്ലയിലെ മൺറോ തുരുത്തും കേരളത്തിലെ പ്രശസ്തമായ തുരുത്തുകളാണ്. സുന്ദരമായ തീരങ്ങളും, നദികളും, മലനിരകളുമുള്ള കേരളത്തിലെ മറ്റൊരു വിനോദ സഞ്ചാര ആകർഷണമാണ് തുരുത്തുകൾ. കേരളത്തിലെ പ്രശസ്തമായ തുരുത്തുകൾ നമുക്ക് പരിചയപ്പെടാം.

 

കുറുവ ദ്വീപ് : വര്‍ഷം മുഴുവന്‍ പച്ചപ്പ് നിറഞ്ഞുനില്‍ക്കുന്ന കുറുവദ്വീപ് കബനീനദിയിലാണ് സ്ഥിതിചെയ്യുന്നത്. വയനാട്ടിലെ പ്രമുഖനദിയാണ് കബനി. ഒപ്പം കിഴക്കോട്ടൊഴുകുന്ന കേരളത്തിലെ മൂന്ന് നദികളില്‍ ഒന്നുകൂടിയാണ് കബനി. നദിയിലെ ഡെല്‍റ്റ കാരണം നിത്യഹരിതമരങ്ങള്‍ വളരുന്ന കുറുവ ദ്വീപ് സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ്. അത്യപൂര്‍വ്വമായ പക്ഷികളുടെ ആവാസകേന്ദ്രം കൂടിയാണ് കുറുവ ദ്വീപ്.

കവ്വായി ദ്വീപ് : കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്തായാണ് കവ്വായി ദ്വീപ് സ്ഥിതി ചെയ്യുന്നത്. കവ്വായി നദിക്ക് കുറുകെ നിർമ്മിച്ച ചെറിയപാലമാണ് കവ്വായി നിവാസികളെ പയ്യന്നൂരുമായി ബന്ധിപ്പിക്കുന്നത്.

മൺറോ തുരുത്ത് : എട്ട്‌ ചെറുദ്വീപുകളുടെ കൂട്ടമാണ്‌ മണ്‍റോ തുരുത്ത്‌ സ്ഥിതി ചെയ്യുന്നത് കൊല്ലത്താണ്. ഈ മേഖലയില്‍ കനാലുകള്‍ നിര്‍മ്മിക്കുന്നതിനും കായല്‍പ്പാതകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിനും മുന്‍കൈ എടുത്ത ബ്രട്ടീഷ്‌ ഉദ്യോഗസ്ഥനായ കേണല്‍ ജോണ്‍ മണ്‍റോയുടെ പേരിലാണ്‌ ഈ ദ്വീപസമൂഹം അറിയപ്പെടുന്നത്‌. കൊല്ലത്തു നിന്ന്‌ 27 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ റോഡ്‌ മാര്‍ഗ്ഗവും കായല്‍ മാര്‍ഗ്ഗവും എത്താവുന്നതാണ്‌. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട കായൽ ഇവിടെ നിന്നും ഏകദേശം 10 കി. മീ. മാത്രം അകലെയാണ്.

 

ധർമ്മടം തുരുത്ത് : കണ്ണൂർ ജില്ലയിലാണ് പ്രശസ്തമായ ധർമ്മടം തുരുത്ത് സ്ഥിതി ചെയ്യുന്നത്. കണ്ണൂർ തലശ്ശേരി റോഡിലൂടെ യാത്ര ചെയ്യുമ്പോൾ ധർമ്മടം എന്ന സ്ഥലത്ത് എത്താം. തലശ്ശേരിയിൽ നിന്ന് വളരെ അടുത്തായാണ് ധർമ്മടം സ്ഥിതി ചെയ്യുന്നത്. ധര്‍മടത്തുനിന്നും കേവലം 100 മീറ്റര്‍ മാത്രം മാറിയാണ് മനോഹരമായ പ്രകൃതിക്കാഴ്ചകള്‍ക്കു പേരുകേട്ട ധര്‍മടം തുരുത്ത് സ്ഥിതിചെയ്യുന്നത്. ധർമ്മടം തുരുത്തിലേക്ക് പ്രവേശിക്കാൻ മുൻകൂട്ടിയുള്ള അനുമതി വാങ്ങണം.

 

വലിയപറമ്പ് : കാസർകോട് ജില്ലയിലാണ് വലിയപറമ്പ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. കവ്വായി കായലിലാണ് ഈ ദ്വീപ് കാസർകോട് എത്തുന്ന വിനോദ സഞ്ചാരികളുടെ വലിയ ആക്ർഷണമാണ്. ഒന്നിലധികം തുരുത്തുകൾ ചേർന്നതാണ് ഈ ദ്വീപ്. ബേക്കലിൽ നിന്ന് 30 കിലോമീറ്റർ യാത്ര ചെയ്താൽ ഈ ദ്വീപിൽ എത്താം.

വൈപ്പിൻ ദ്വീപ് : എറണാകുളം ജില്ലയിലാണ് വൈപ്പിൻ‌ ദ്വീപ് സ്ഥിതി ചെയ്യുന്നത്. 1331ൽ ആണ് ഈ ദ്വീപ് രൂപം കൊണ്ടത്. ടൂറിസ്റ്റുകളുടെ പ്രധാന സന്ദർശന കേന്ദ്രങ്ങളായ പുതുവൈപ്പ്ബീച്ച്, ചെറായിബീച്ച് എന്നിവ ഈ തീരങ്ങളിലാണ്.

 

വെല്ലിംഗ്ടൺ ദ്വീപ് : വേമ്പനാട്ട് കായലില്‍ 1936 ലാണ് വെല്ലിംഗ്ടണ്‍ ഐലന്റ് നിര്‍മിക്കപ്പെട്ടത്. കൊച്ചി തുറമുഖത്തിന്റെ ശില്പിയായിരുന്ന റോബര്‍ട്ട് ബ്രിസ്‌റ്റോയുടെ ദീര്‍ഘ വീക്ഷണവെല്ലിംഗ്ടണ്‍ ഐലന്റ് എന്ന് പറയാം. മുന്‍ വൈസ്രോയിയാരുന്ന വെല്ലിംഗ്ടന്റെ സ്മരണ നിലനിര്‍ത്തുന്നതിനാണ് ഇതിന് വെല്ലിംഗ്ടണ്‍ ഐലന്റ് എന്ന പേരല്‍കിയിരിക്കുന്നത്.

പരുമലദ്വീപ് : പത്തനംതിട്ടയിലാണ് പ്രശസ്തമായ പരുമല ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇവിടെ സ്ഥിതി ചെയ്യുന്ന പരുമല പള്ളിയാണ് ഈ ദ്വീപിനെ ഏറെ പ്രശസ്തമാക്കിയത്. തിരുവല്ലയിൽ നിന്ന് ഏഴും ചെങ്ങന്നൂരിൽ നിന്ന് പത്തും കിലോമീറ്റർ യാത്ര ചെയ്താൽ ഈ പള്ളിയിൽ എത്താം. പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടം സ്ഥിതി ചെയ്യുന്ന ഈ പള്ളി കേരളത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രം കൂടിയാണ്.

Source – https://malayalamemagazine.com/beautiful-kerala-islands/2/

Check Also

മലയൻകീഴിലെ മിന്നൽ ഹോട്ടൽ – ശ്രീജയുടെ വിശേഷങ്ങൾ

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. ഏകദേശം 55 വർഷം മുമ്പ് മലയിൻകീഴ് തുടങ്ങിയ …

Leave a Reply