മേഘങ്ങളെ പ്രണയിക്കുന്ന മേഘമലയിലേക്ക് സ്വപ്നം പോലെ ഒരു യാത്ര !

യാത്രാവിവരണവും ചിത്രങ്ങളും – Joby H Davidson.

കുറച്ചു നാളായി ഒരു യാത്ര പ്ലാന്‍ ചെയ്യുന്നു.ആദ്യം മീശപുലിമലയില്‍ പോകാന്‍ തീരുമാനിച്ചു പക്ഷെ പ്ലാന്‍ മാറ്റി തമിഴ്നാട്ടിലെ മേഘമല ആക്കി.യാത്രയുടെ പ്ലാന്‍ വന്നപ്പോള്‍ തന്നെ ബൈക്കില്‍ പോകാം എന്ന് നേരത്തെ ഉറപ്പിചിരുന്നു.

Bajaj CT100, Hero Honda Passion Pro എന്നീ ബൈക്കുകളില്‍ ഞങ്ങള്‍ നാലുപേര്‍ പുനലൂരില്‍ നിന്നും രാവിലെ 4 മണിക്കുതന്നെ യാത്രതിരിച്ചു. തെന്മല ,ആര്യങ്ക്കാവ്, ചെങ്കോട്ട, രാജപാളയം വഴി ഏതാണ്ട് ഉച്ചയോടെ ഞങ്ങള്‍ മേഘമലയുടെ താഴ്വാരത്ത് എത്തി. യാത്രയുടെ ഇടയ്ക്ക് ചിലയിടങ്ങളില്‍ ഫോട്ടോ എടുക്കാന്‍ നിര്‍ത്തിയത് കൊണ്ടാണ് ഇത്രയും താമസിച്ചത്.താഴെ ഒരു ഫോറസ്റ്റ് ചെക്ക്പോസ്റ്റ് ഉണ്ട്. അങ്ങോട്ടുള്ള റോഡുപണി നടക്കുകയാണ് അതുകൊണ്ട് യാത്ര ദുഷ്കരം ആയിരിക്കും എന്ന് അവിടുത്തെ ഫോറസ്റ്റ് ഓഫീസര്‍ പറഞ്ഞു. ഇത്രയും കിലൊമീറ്റെറുകള്‍ ബൈക്ക് ഓടിച്ച് കേരളത്തില്‍നിന്ന്‌ വന്നത് മേഘമല കാണാന്‍ ആണെന്ന് പറഞ്ഞപ്പോള്‍ അദ്ധേഹത്തിന്റെ മനസ്സലിഞ്ഞു ഞങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചു.

അടിവാരത്ത് നിന്നും ഏതാണ്ട് 22km ഉണ്ട് അവിടേക്ക്. ഒരുപാട് ഹെയര്‍പിന്‍ ഉണ്ട് അവിടേക്ക്. റോഡ് പണി നടക്കുന്നതിനാല്‍ യാത്ര വളരെ അപകടം പിടിച്ചതായിരുന്നു. ശ്രദ്ധിച്ച് വണ്ടി ഓടിചില്ലേല്‍ മറിഞ്ഞു കൊക്കയില്‍ വീഴാനുള്ള സാധ്യത ഏറെയാണ്‌. നല്ല തണുത്ത കാറ്റും പൊടി പറക്കുന്ന റോഡും യാത്ര നല്ലൊരു അനുഭവം ആക്കി.

റോഡിന്‍റെ ശോചിനിയവസ്ഥ വളരെ ബുദ്ധിമുട്ടിച്ചു എങ്കിലും.അവിടെ എത്തിയപ്പോള്‍ അതെല്ലാം ഞങ്ങള്‍ മറന്നു.പ്രകൃതി സൗന്ദര്യം കൊണ്ട് ദൈവം വളരെയേറെ അനുഗ്രഹിച്ച സ്ഥലമാണ്‌ മേഘമല. ഇടതൂര്ന്നവനവും, തേയിലയും, കാപ്പിയും, ഓറഞ്ചും ഒക്കെയുണ്ട് അവിടെ. പിന്നെ ആവശ്യത്തിന് തണുപ്പും.അധികം ആരും കടന്നുവരാത്ത ഒരു ടുരിസ്റ്റ് destination ആണ് ഇത്.രാവിലെ 09 മണിമുതല്‍ വൈകിട്ട് 05 വരെയാണ് പ്രവേശനം.ചില റിസ്സോര്‍ട്ട്ടുകളും ഇവിടെ ഉണ്ട്.

ചെറിയ ഒരു ഡാമും,തടാകവും എല്ലാം ഉണ്ട് ഇവിടെ.കാട്ടാനയുടെ സാനിധ്യം ഇവിടെ ഏറെയാണ്‌. അതുകൊണ്ടുതന്നെ സന്ധ്യ കഴിഞ്ഞാല്‍ പുറത്തു ഇറങ്ങാന്‍ പ്രയാസം ആണ്.ഇവിടെ കടകള്‍ ഒന്നുമില്ല എന്തെങ്കിലും വേണേല്‍ പുറത്ത് നിന്നും വാങ്ങി കരുതണം.ബാറ്റ്ചിലേഴ്സിന് പറ്റിയ ഒരിടമാണ്.

കുടുംബമായി പോകാന്‍ കൊള്ളില്ല കാരണം ഇവിടെ പല അപകടങ്ങളും പതിയിരിപ്പുണ്ട്. ഏതാണ്ട് അഞ്ച് മണിയോടെ ഞങള്‍ മലയിറങ്ങാന്‍ തുടങ്ങി.കുറച്ചു ദൂരം വന്നപ്പോള്‍ കാട്ടാനയെ കാണാന്‍ സാധിച്ചു.കാട്ടാനയെ ഇത്രയും അടുത്ത് കാണുന്നത് ആദ്യമായാണ്.യാത്രയുടെ ഇടയ്ക്ക് കാട്ടുപോത്തിനെയും കാണാന്‍ സാധിക്കും.ഇപ്പോള്‍ അവിടെ വികസന പ്രവര്‍ത്തങ്ങള്‍ നടുക്കയാണ്. എല്ലാം കഴിയുമ്പോള്‍ മേഘമല നല്ലൊരു സഞ്ചാര കേന്ദ്രം ആകും തീര്‍ച്ച.

മേഘമലയിലേക്ക്‌ പോവുമ്പോൾ കൂട്ടത്തിൽ ഉൾപ്പെടുത്താവുന്ന സ്ഥലങ്ങൾ തേക്കടിയും മധുരയുമാണ്. കുമളിയിൽ നിന്ന് തേക്കടിക്ക് നാല്‌ കിലോമീറ്ററേയുള്ളു. കുമളി-കമ്പം വഴി പോവുമ്പോൾ വഴിക്ക് മുന്തിരിത്തോട്ടങ്ങൾ കാണാം. കുമളിയിൽ നിന്ന്‌ 14 കിലോമീറ്റർ ഗൂഡല്ലൂർ, 8 കിലോമീറ്റർ പിന്നിട്ടാൽ പാളയം-ചുരുളിപ്പട്ടി റോഡ്, ആ വഴി മൂന്ന് കിലോമീറ്റർ പിന്നിട്ടാൽ സുരുളി റോഡ്. അതവസാനിക്കുന്നത് വെള്ളച്ചാട്ടത്തിനരികിൽ. വീണ്ടും തിരിച്ചു വന്ന് തേനിയിലേക്കുള്ള വഴിയിൽ ചിന്നമണ്ണൂരിൽ എത്തിയാണ് മേഘമലയ്ക്ക് പോകേണ്ടത്.  മേഘമലയിൽ നിന്നിറങ്ങി ചിന്നമണ്ണൂരിലെത്തി തേനി വഴി മധുരയ്ക്ക് 130 കിലോമീറ്റർ പോയാൽ മതി.

Check Also

മലയൻകീഴിലെ മിന്നൽ ഹോട്ടൽ – ശ്രീജയുടെ വിശേഷങ്ങൾ

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. ഏകദേശം 55 വർഷം മുമ്പ് മലയിൻകീഴ് തുടങ്ങിയ …

Leave a Reply