ബസ് ചാർജ്, മിനിമം 7 രൂപയിൽ നിന്നു 10 രൂപയായി വർധിപ്പിക്കണമെന്നു സ്വകാര്യ ബസ് ഉടമകൾ

p>തിരുവനനന്തപുരം∙ ബസ് ചാർജ്, മിനിമം ഏഴു രൂപയിൽ നിന്നു 10 രൂപയായി വർധിപ്പിക്കണമെന്നു സ്വകാര്യ ബസ് ഉടമകൾ. കിലോമീറ്ററിനു നിരക്ക് 64 പൈസയിൽനിന്ന് 80 പൈസയായി വർധിപ്പിക്കണമെന്നും വിദ്യാർഥികൾക്കുള്ള മിനിമം കൺസഷൻ നിരക്ക് ഒരു രൂപയിൽനിന്ന് അഞ്ചുരൂപയാക്കണമെന്നും ബസ് നിരക്കു വർധനയെക്കുറിച്ചു പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി സിറ്റിങ്ങിൽ ബസ് ഉടമകൾ ആവശ്യപ്പെട്ടു.

എന്നാൽ, കൃത്യമായ കണക്കോ ആവശ്യങ്ങളോ ഉന്നയിക്കാതെയാണു കെഎസ്ആർടിസി അധികൃതർ യോഗത്തിൽ പങ്കെടുത്തത്. ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതുകൊണ്ട് സ്ഥാപനത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാകില്ലെന്ന് അവർ പറഞ്ഞു.

പ്രതിമാസം 205 കോടി രൂപയുടെ നഷ്ടമുണ്ടെന്നും സർക്കാരിന്റെ സൗജന്യസേവനങ്ങളാണു നഷ്ടത്തിനിടയാക്കുന്നതെന്നും അവർ പറഞ്ഞു. നിരക്കുവർധനയുമായി ബന്ധപ്പെട്ടു കൃത്യമായ അഭിപ്രായം അറിയിക്കാൻ സാവകാശവും അധികൃതർ ആവശ്യപ്പെട്ടു.

യാത്രക്കാരുടെ സംഘടനകളുടെയും ബസ് ഉടമാ സംഘടനകളുടെയും സർക്കാർ അധികൃതരുടെയും അഭിപ്രായങ്ങൾ വിലയിരുത്താൻ യോഗം ചേർന്ന ശേഷം ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി ശുപാർശകൾ സർക്കാരിനു സമർപ്പിക്കും. നിരക്കുവർധന സംബന്ധിച്ച് അന്തിമതീരുമാനമെടുക്കേണ്ടതു സർക്കാരാണ്.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply