കൊത്തഗിരിക്ക് വെച്ചത് കൊടൈക്കനാൽ കൊണ്ടുപോയ ഒരു യാത്ര…

യാത്രാവിവരണം – Jyothish Chandran J‎.

വളരെ നാളത്തെ ഇടവേളക്കു ശേഷം ഒരു യാത്ര പോകുവാൻവേണ്ടി മനസ് ഒരുങ്ങിയിരുന്നു. എന്റ ബന്ധുകൂടി ആയ അരവിന്ദ്ന്റെ നിരന്തര പ്രേരണയും അതിനൊരു കാരണം ആയി .ആ ഉദ്യമത്തിലേക് ശബരി കൂടി എത്തുകയും ഇവർക് രണ്ടു ആൾക്കും പ്രതേകിച്ചു അഭിപ്രായം ഇല്ലാത്തതിനാലും പ്ലാൻ ചെയ്യുക എന്ന ജോലി ഞാൻ തന്നെ ഏറ്റെടുക്കുകയും ചെയ്തു.  എന്നും വ്യത്യസ്തതകൾ ആഗ്രഹിക്കുന്നതുകൊണ്ടാവാം കൊത്തഗിരി എന്ന പേര് ആദ്യം മനസ്സിലേക്ക് ഓടിയെത്തിയത്. അരവിന്ദ് ഇപ്പോൾ താമസിക്കുന്നത് ഗുരുവായൂർ ആയതിനാൽ എന്റെ പ്ലാനിംഗ് എല്ലാം ആ നിലക്ക്  ആയിരിന്നു. സാമ്പത്തികമായി ഞെരുക്കതിൽ ആയതിനാൽ ഇതു എല്ലാവർക്കും സമ്മതം ആവുകയും ചെയ്തു. മേയ് 28 പുലർച്ചെ യാത്ര പുറപ്പെടേണ്ടതിനാൽ തന്നാൽ ആവുന്നത് സങ്കടിപ്പിക്കുവാൻ ശബരി തിരുവനന്തപുരത്തേയ്ക്ക് പോവുകയാണെന്നും (അങ്കമാലിയിൽ പഠിക്കുന്നു) രാവിലെ തൃശ്ശൂർ എത്തിയിരിക്കും എന്നും 27നു രാത്രി വിളിച്ചു ഉറപ്പുനൽകി. രാത്രി വൈകി മറ്റൊരു സത്യം കൂടി ഞാൻ മനസ്സിലാക്കി അരവിന്ദ് ഇപ്പോൾ ഹരിപ്പാടാണുള്ളത്. വിചാരിച്ചത്തിലും ദൂരം കൂടുകയും ഇപ്പോഴത്തെ സാമ്പത്തികത്തിൽ പോയാൽ കാർ വഴിയിൽ ഉപേക്ഷിച്ചു തിരിക വരേണ്ടി വരും എന്ന തിരിച്ചറിവ് മറ്റൊരു ലക്ഷ്യതിലേക്ക് കൊണ്ടെത്തിച്ചു. അങ്ങനെ കൊത്തഗിരിക്ക് വെച്ചത് കൊടൈക്കനാൽ കൊണ്ടുപോയി.

#വളവിലെ_ഭൂതം# പിറ്റേന്ന് രാവിലെ പോകുവാനായി വളരെ ആവേശത്തോടുകൂടി ഉണർന്നെങ്കിലും ശബരി ഇപ്പോഴും തിരുവനന്തപുരത്ത് തന്നെയാണ് എന്ന് അറിഞ്ഞു. രാവിലെ എന്നതുച്ചയും പിന്നത്‌ വൈകുന്നേരവുമായി ഒടുവിൽ 5 മണിക്ക് ഹരിപ്പാട് നിന്നും യാത്ര ആരംഭിച്ചു . അതേസമയം ശബരിയും മുണ്ടക്കയത്തേക്ക് എത്തുമെന്ന് അറിയിച്ചു. സ്ഥിര പരിചിത സ്ഥലങ്ങൾ പിന്നിട്ട് മുണ്ടക്കയത്തേക്ക് എത്തി അപ്പോഴും ശബരി എത്തിയിരുന്നില്ല. പാപി ചെല്ലുന്നിടം… എന്നപോലെ അവൻ കയറിയ ബസിന്റെ അവസാന സ്റ്റോപ്പ് പൊൻകുന്നം ആണ് (അന്നു ആരെയാണോ കണി കണ്ടത് എന്നു മനസ്സിൽ പലകുറി ചിന്തിച്ചു നോക്കി.) അപ്പോഴാണ് മറ്റൊരു മഹാൻ വിളിക്കുന്നത് . യാത്ര പുറപ്പെടും മുമ്പ് വരുന്നുണ്ടോ എന്നറിയാം പലതവണ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തിട്ടും മറുപടി തരാത്ത അമ്പാടി (first cousin ആണ് ). കൊടൈക്കനാലിലേക് പോകാനിറങ്ങി എന്ന് അറിയിച്ചപ്പോൾ നാളെ കോട്ടയം ഹർത്താലാണ് ഓഫീസ്  ഇല്ല നിങ്ങൾ ഇതുവഴിപോരെന്നു ആ മഹാൻ . കണക്കുകൂട്ടലുകൾ മൊത്തം തെറ്റിയത് പോലെ (ഇന്ധനവില=ജയ്‌മോഡി ജി🙏). പിറകിലേക്ക് പൊൻകുന്നം 20 കിലോമീറ്റർ, കോട്ടയത്തേക്ക് 50(20+30)തും.  ഒടുവിൽ തിരികെ പോകാൻ തന്നെ തീരുമാനിച്ചു.

ഈ കാര്യങ്ങളൊന്നും പാവം ശബരി അറിയുന്നുണ്ടായിരുന്നില്ല. പൊന്കുന്നതുന്നു ശബരിനേം കൂട്ടി കോട്ടയത്ത് അമ്പാടിയുടെ വീട്ടിലെത്തി . കഥയറിയാത്ത ശബരി(aravi &shabari second cousins) മറ്റേതോ സുഹൃത്താണെന്ന് കരുതി പരസ്പരം പരിചയപെടുത്തിയത് യാത്ര മുഴുക്കെ ചിരിക്കാൻ ഉള്ള വക തന്നു. അത്താഴവും കഴിച്ച് വീണ്ടും പരിചയ വഴികളിലൂടെയാത്ര. വൈകുന്നേരം മുതൽ ചാറ്റൽമഴ ഉള്ളതുകൊണ്ട് മുകളിലേക്ക് കോടമഞ്ഞ് പ്രതീക്ഷിച്ചിരുന്നു പല തവണ ഇത് അനുഭവിച്ചതും ആണ് .പക്ഷെ ഇത്തവണ സന്തോഷതിന്റെ കമ്പളം ആയിരുന്നില്ല കാത്തിരുന്നത് , വണ്ടിക്ക്ചുറ്റുംകൂടി വളവുകളിൽ പതിയിരുന്നു വാപൊളിച്ചും വിഴുങ്ങാനായി അടുക്കുന്ന ഭൂതം. ഒരിഞ്ചുപോലും മുന്നോട്ടു നീങ്ങാൻകഴിയാത്ത അവസ്ഥ. പുക മഞ്ഞിനെ വകഞ്ഞുമാറ്റി വണ്ടി മുന്നോട്ട് ചലിച്ചു. മുകളിലേക്കു പോകുന്തോറും ഭൂതത്തിന്റെ ശക്തി കൂടിക്കൂടി വന്നു. ഭുതത്താനോട് ഏറ്റുമുട്ടി പരാജയപ്പെട്ട ഒരുപാട് വാഹനങ്ങൾ വഴിയരികിൽ കണ്ടു .ഒരു വിധം കുട്ടിക്കാനം എത്തി.

അവിടെയുണ്ടായിരുന്ന പോലീസുകാർ പെരിയാറ്റിൽ വെള്ളം പൊങ്ങിയതു കാരണം മറ്റൊരു വഴിയെ പോകാൻ ആവശ്യപ്പെട്ടു. കുട്ടിക്കാനം എത്തിയാൽ ഒരു കട്ടൻ ചായ അതുകഴിഞ്ഞേ എന്തും ഉള്ളൂ .പിന്നങ്ങോട്ടു കടത്ത് വഴിയുടെ ദുർഘടം പിടിച്ച പാതകൾ ആയിരുന്നു മെല്ലെ ചുരം ഇറങ്ങി ചെല്ലുന്നത് കമ്പം ആണ് സൂര്യോദയത്തിനു മുന്നേ എത്തണമെന്ന ആഗ്രഹം മെല്ലെ വണ്ടിയുടെ ആക്സിലേറ്റർലേക്ക് പകർന്നു ,ആകാശതിന്റെ നീലിമയിലേക്ക് സ്വർണ വരകൾ വീഴുമ്പോഴേക്കും തമിഴ് ഗ്രാമങ്ങളും പാടശേഖരങ്ങളും കഴിഞ്ഞു ഒരുപാടു ദൂരം പിന്നിട്ടിരുന്നു ,ദൂരെയായി സഹ്യന്റെ വെൻഞ്ചാമരം വച്ച നെറ്റി തെളിഞ്ഞുവന്നു, ആ ഉയരങ്ങളിൽ എവിടെയോ ആണ് തെക്കിന്റെ സ്വിറ്റ്സർലാൻഡ് എന്ന ആവേശം വണ്ടിയെ പെട്ടന്നു പ്രവേശന കവാടത്തിലേക്ക് എത്തിച്ചു, മലയാളികളോടുള്ള തമിഴ്നാടു പോലീസിൻറെ സ്നേഹം അവിടുന്നു തുടങ്ങുകയാണ് സുഹൃത്തുക്കളെ ,പണ്ടൊക്കെ അഞ്ചും പത്തും പറഞ്ഞിരുന്നവർ ഒറ്റയടിക്ക് 2000 എന്നൊക്കെ പറഞ്ഞു രാവിലെ വിഷമിപ്പിച്ചു ഒടുവിൽ 200 കാ കൊടുത്തു യാത്ര തുടർന്നു രസീത് തരാത്തതിന് പൊലീസുകാരനെയും പുറപ്പെടുമുന്പേ എല്ലാ രേഖകളും കൃത്യമായി എടുക്കണം എന്നു നൂറു തവണ പറഞ്ഞിട്ടും ചെയ്യാത്ത അരവിന്ദിനെയും സ്മരിക്കാൻ മറന്നില്ല.

#silver_cascade_falls# ചുരം കേറി കൊടേക്കനാൽ എന്ന മലയോര സുന്ദരിയെ തേടി എത്തുന്നവരെ വരവേൽക്കുന്നത് ഇളംവെയിലിൽ മിന്നിതിളങ്ങുന്ന ഈ വെള്ളിപദാസരങ്ങൾ ആണ്. ഒഴിവു ദിവസം ആയതിനാൽ ധാരാളം സഞ്ചാരികൾ ഇടംപിടിച്ചിരുന്നു .അതിനാൽ പെട്ടനുതനെഇറങ്ങേണ്ടി വന്നു, ഒരു മുറി കണ്ടെത്തുവാൻഉള്ള അന്വേഷണം പല ആവർത്തി ഒരേവഴിയിൽ തന്നെഎത്തിച്ചപ്പോൾ ഒരു ചായയെങ്കിലും കുടിക്കാതെമുന്നോട്ടു നീങ്ങാൻ കഴിയില്ല എന്ന അവസ്‌ഥയായി, ആദ്യംകണ്ട കടയിൽ കയറി ചായ കുടിച്ചു .ചായയുടെതാണോ ആ സ്ഥലത്തിന്റേതാണോ ചായകുടി ഒരു ഹൃദ്യമായ അനുഭവമായിരുന്നു വളരെനേരത്തെത്തെ അന്വേഷണങ്ങൾക്കൊടുവിൽ liril falls ന്റെ അടുത്തായി ഒരു റൂം തരപ്പെടുത്തി. തിരക്കായതിനാൽ തന്നെ lakesideൽ റൂം വേണ്ടെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. ബാക്കി റൂംസിൽ ഈവനിംഗ് മെഡിക്കൽസ്റ്റുടൻസ് വരും നീങ്ക എല്ലാർക്കും സേർന്ത് ജോളിയാ ഇരിക്കാലം എന്ന് ലോഡ്ജുടമ പറഞ്ഞപ്പോൾ ഇതു ഒരു വള്ളി ആകുമോ എന്നാണ് ആദ്യം ചിന്തിച്ചത് . സമയം വൈകിയതിനാൽ ചെറുതായി ഒന്നു ഫ്രഷ് ആയി മറ്റുള്ള സ്ഥലങ്ങൾ കാണാൻ ഇറങ്ങി.

#Guna_caves# lakeside ഭാഗങ്ങൾ ആദ്യം കണ്ടു തീർക്കാൻഅങ്ങോട്ടെയ്ക് തിരിച്ചു ഒരുപാട് പൈൻ ഫോറസ്സ്റ്റുകൾ മുൻപേ പോയതുകൊണ്ടു അതൊഴിവാക്കി ഗുണകേവ്സിൽ എത്തി. എൻട്രി ടിക്കറ്റെടുത്ത് ഉള്ളിലേക്ക് കടന്നപ്പോൾ തോന്നിയത് ഒരു ജയിംസ് കാമറൂൺ ചിത്രതത്തിന്റെ സെറ്റിലേക്ക് എന്നപോലെയാണ് ഇടതൂർന്നവൃക്ഷങ്ങളാൽ പ്രകാശം കടക്കാത്ത ഉള്ളറ , പലയിടത്തായി അഗാധമായ ഗർത്തങ്ങളാണ് അവയെല്ലാം വേലിക്കെട്ടുകൾ കൊണ്ട് സുരക്ഷിതമാക്കിയിരിക്കുന്നു ഒറ്റക്കാണെങ്കിൽ ഭയപ്പെട്ടുപോകാവുന്ന പ്രതീതി സഞ്ചാരികളുടെ അതിപ്രവാഹം മാത്രമേ അലോസരപ്പെടുത്തിയുള്ളൂ. അടുത്ത സ്ഥലത്തേക്കു മൂന്ന് കിലോമീറ്റർ മാത്രമുള്ള ദൂരം സഞ്ചരിക്കുവാൻ ഒരുമണിക്കൂറിൽ കൂടുതൽ എടുത്തത് അതുവരെയുണ്ടായിരുന്ന രസം കെടുത്തി. വളരെ തിരക്കായതിനാൽ Moir point ഒഴിവാക്കേണ്ടി വന്നു.

#ഒളികണ്ണിട്ട സുന്ദരി# ക്യാമ്പസ് വരാന്തകളിൽ കൂട്ടംകൂടി ആരുമറിയാതെ ഒളികണ്ണിടുന്ന സുന്ദരിമാരെ പോലെ മാറി നിൽക്കുകയാണ് pillar rocks ഒളിഞ്ഞുംതെളിഞ്ഞുംമുള്ള ആ നോട്ടം അവിടെ തന്നെ നിൽക്കുവാൻ പ്രേരിപ്പിച്ചു , വിശപ്പിന്റെ വിളിതുടങ്ങിയതിനാൽ വണ്ടി എടുത്തത് ഞാൻ ആയിരുന്നു യാത്ര വീണ്ടും കിറുക്കന്മാരുടെ മുൻപിൽ എത്തിച്ചു, രാവിലെ കണ്ടതിനെക്കാൻ മലയാളികളോട്മാത്രം സ്നേഹം വിമ്പുന്ന 2 മനസ്സുകൾ ആ സ്നേഹം KL വണ്ടികൾക്ക് മാത്രം പകരുന്നത് കുറച്ചധികസമയം അവിടെ നിന്നു കാണുവാൻ ഉള്ള അവസരംകൂടി അവർ ഒരുക്കി തന്നു( @%$#? !! .2000 കാ പോലും)ഗത്തിയില്ലാതെ ഭക്ഷണം കഴിക്കാൻ വച്ചിരുന്നത്തിൽ നിന്നും 500 കാ (മരുന്ന്‌ വാങ്ങിത്തനെ തീരണേഎന്നു മനസിൽ ആശിച്ചു)എമാന്മാർ സ്വീകരിച്ചു പോകാൻ ഉള്ള ചീട്ടു തന്നു . 4 മണി സമയത്തു ഉച്ചഭക്ഷണംഎന്ന ആഗ്രഹം ചായയിൽ ഒതുകേണ്ടി വന്നു , അതോടെ മറ്റുള്ളവരുടെ ആവേശം കുറഞ്ഞു വരുന്നത് ഞാൻ അറിഞ്ഞു.

#കുന്നിന്ചെരുവിലെ ഡോൾഫിൻ# വന്നത് വന്നു ഇനി എല്ലാം കണ്ടിട്ടു തന്നെ കാര്യം എന്നു മനസിൽ ഉറപിച്ചു ഡയറി മറിച്ചു, ലിസ്റ്റിലെ സ്ഥലങ്ങൾ ഇനിയും ബാക്കി ആണ്, ഇടവഴികളും ദുർഘടപാതകളും കടന്നു vattakanalfalls ൽ എത്തി ഇവിടുന്നുതാഴേക് തന്നെയാണ് ഡോൾഫിൻ നോസും എക്കോ പോയിന്റും ,ഒറ്റവരി പാതയുടെ അന്ത്യത്തിൽ വണ്ടി ഒതുക്കാൻ ഉള്ള ശ്രെമം അവിടുത്തെ ഡ്രൈവമ്മാരുമായി വാക്കുതർക്കത്തിന് ഇടയായി അവർ ശെരിക്കുള്ള സ്വഭാവം പുറത്തുകാണിച്ചു ഇതു കണ്ടു നിന്നിരുന്ന പാലക്കാട് രജിസ്ട്രേഷൻ സ്‌കോർപിയോയിലെ പിള്ളേരുകൂടി ഇടപെട്ടതോടെ പ്രശ്നം പരിഹരിക്കാൻ അവർ തയ്യാറായി , കുന്നിൻ ചെറുവിറങ്ങി സ്ഥലങ്ങൾ കണ്ടതും അവരോടൊപ്പം ആയിരുന്നു ഡോൾഫിൻനോസ്സിൽ നിക്കുമ്പോൾ ആണ് മലർ മിസ്സും ജോർജും സ്നേഹം പങ്കുവച്ചത് ഇവിടെ ആണെന്ന് മനസിലായത്. തൊട്ടടുത്തുതന്നെയാണ് എക്കോ പോയിന്റും. ഭൂദകാല സ്മരണകളുടെ ഓർമകളിൽ ജീവിക്കുന്നതുകൊണ്ടാക്കാം മറുപടികൾക്ക് ശക്തിയില്ലാത്തതായി തോന്നി ,പണ്ടെപ്പോഴോ ഫേസ്ബുക്ക്പേജിൽകണ്ട മനോഹരദൃശ്യം ഞാൻ അപ്പോഴും തേടുന്നുണ്ടായിരുന്നു പലരോടുംചോദിച്ചെങ്കിലും സ്ഥലം കൃത്യമായി ആർക്കും അറിയില്ല ,നീലകാശത്തിലേക് കരിനിഴൽ പരക്കാൻ തുടങ്ങിയത് കൊണ്ടു വണ്ടി പാർക്ക്ചെയ്തിടത്തേക് നടന്നു . തിരികെയുള്ള മലകയറ്റംവളരെ ശ്രമകരമായിരുന്നു. സ്കോര്പിയോയിലെ പിള്ളേരോട് യാത്ര പറഞ്ഞു ലോഡ്ജിലേക് വണ്ടി എടുത്തു.

#വൈദ്യന് കല്പിച്ചത്# റൂമിലേക് മടങ്ങി എതിമ്പോൾ കാണുന്നത് 16ൽ കൂടുതൽ അംഗങ്ങൾ അടങ്ങുന്ന സംഗം പൊതുവായ ഹാളിലിരുന്നു ആർത്തുല്ലസിച്ചു മദ്യപിക്കുകയും ഭക്ഷണം കഴിക്കുന്നതുമാണ് ആകെ ഒരു ചന്തമയം, ഞാൻ റൂമിനുള്ളിലേക് കടന്നു പിന്നാലെ വന്ന അമ്പാടിയോട് അതിലൊരുവൻ, എന്ന boss കുളിരുത നമ്മ മാതിരി ഒരു ബോട്ടിലെ എടുത് ഏഞ്ജയിപണ്ണ്‌. 4 വർഷം ഇടുക്കിയിൽപഠിച്ച എന്നോടൊ ബാല എന്നമട്ടിൽ അവൻ ഞങ്ങളെ നോക്കി, അവരുടെ സൗഹൃദത്തിലും പെരുമാറ്റത്തിലും ശബരിക്ക് വല്ലാത്ത മതിപ്പു തോന്നി . ചെറിയ ഇടവേളക്ക് ശേഷം അത്താഴം കഴിക്കാനായി പുറത്തേക്കിറങ്ങി, കാഴ്ച്ചയിൽ തന്നെ ഒട്ടുമിക്ക റെസ്റ്റോറന്റുകളും സമ്പന്നനേ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്, വളരെനേരത്തെ അന്വേഷണങ്ങൾകൊടുവിൽ പ്രധാന പട്ടണത്തിൽനിന്നും മാറി സ്ഥിതി ചെയ്യുന്ന ബസ്റ്റാന്റിനടുത്തായി ചെറിയ കടകൾ കണ്ടെത്തി നമ്മുടെനാട്ടിലെ പോലെ വൃത്തിയിൽ കേമരല്ലങ്കിലും തെറ്റില്ലാതെ ഭക്ഷണം കഴിക്കാം .

തിരികെ റൂമിൽ എത്തി കിടക്കാനൊരുങ്ങുമ്പോൾ സ്നേഹസമ്പന്നരായ നന്പന്മാർ വഴക്കുകൂടുന്നതാണ് കേൾക്കുന്നത്. ഡോർ തുറന്നു നോക്കുമ്പോൾ കാണുന്നത് നല്ല കൂട്ടതല്ലും. വെറുതെ വള്ളിപിടിക്കണ്ടലോനോർത്ത് പിടിച്ചുമാറ്റാൻ നിന്നില്ല. കതകടച്ചു കിടനെങ്കിലും ബഹളത്തിനു കുറവൊന്നുമില്ല. 4 ആൾക്കും ദേഷ്യം വരാൻ തുടങ്ങി. അതിലേതോ വിദ്വാൻ റൂം മാറി നമ്മുടെ റൂമിൽ തട്ടി എന്തൊകയ അനാവശ്യം പുലമ്പി. ശബരി ഡോർതുറന്നു ഓടി! .പിന്നാലെ ചെന്ന ഞങ്ങൾ കാണുന്നത് വൈദ്യന്റെ കുത്തിന് പിടിച്ചു അറിയാവുന്ന തമിഴിൽ ഇനി ബഹലംവച്ചാൽ പല്ലടിച്ചു വായിലിടും എന്നു പറയുന്ന ശബരിയെ ആണ്. ഭയവും ധൈര്യവും മനസിൽ ഒരുപോലെ മിന്നിമറഞ്ഞ നിമിഷങ്ങൾ. അത് എന്തായാലും ഫലം കണ്ടു. പുലർച്ചെ ആ സ്ഥലം എങ്ങനെയും കണ്ടുപിടിക്കണമെന്നു മനസിലുറപ്പിച്ചു കിടന്നു.

#നിധിതേടി# രാവിലെ ഉണർന്നു സ്ഥലം തേടി ഇറങ്ങി വട്ടകനാൽ ഭാഗത്തു ആണെന്നു മനസിലാക്കിയത് കൊണ്ടു അവിടെ തിരയാൻ തുടങ്ങി.പുറത്തെങ്ങും ആരെയും കാണുന്നില്ല വളരെ നേരത്തെ കാത്തിരിപ്പിന് ഒടുവിൽ ഒരാൾ എത്തി ,നമ്മൾ നിന്നിരുനിടത്തുന്നു പൈന്മരകാടുകൾകിടയിലൂടെ പോയാൽ മതിയെന്നു നിദേശം കിട്ടി ,ഇന്നലത്തെ നടത്തം മനസിൽ ഉള്ളയത്‌കൊണ്ടു അമ്പാടി ഉദ്യമത്തിൽ നിന്നുപിന്മാറി വണ്ടിയിൽ തന്നെ ഇരുന്നു അല്പനേരത്തെനടത്തിനൊടുവിൽ നിധി കണ്ടെത്തി ,അതിന്റ ശോഭയും മൂല്യവും പറഞ്ഞറിയിക്കാൻ കഴിയില്ല അതിന്റ ഹരിതവർണ്ണശോഭ ആഴങ്ങളിലേക്ക് പിടിച്ചു വലിക്കുന്നതായി തോന്നി . 4മത് ഒരു അതിഥികൂടി അവിടെഉണ്ടെന്ന് എന്റ മനസുപറഞ്ഞു കണങ്കലിൽ നിന്നുള്ള നേർത്ത വേദന ആ തോന്നൽ ഉറപ്പിക്കുയും ചെയ്തു രാവിലെയുള്ള തേടലിൽ എപ്പോഴോ ഒപ്പം കൂടിയതാന് അതിഥി ,തിരികെ ഉള്ള വരവിൽ ആണ് അവനെ ഒഴിവാക്കിയത് , റൂം ഒഴിഞ്ഞു ഇറങ്ങുമ്പോൾ കഴിഞ്ഞ രാത്രിയുള്ള സംഭവികാസം കൊണ്ടാവം വൈദ്യന്മാർക് കണ്ട ഭാവം ഇല്ല.

#പാലക്കാടിന്റെമുത്തുകൾ# വിശപ്പിന്റെ വിളി വല്ലാണ്ട് കൂടിയിരിക്കുന്നു, വരുമ്പോൾ കണ്ട ഏതേലും കടയിൽ നിന്നും ഫ്രൂട്‌സ് വാങ്ങാം എന്നു കരുതി കൊടൈ ചെക്പോസ്റ് കഴിഞ്ഞു വണ്ടിയൊതുകി, നമ്മുടെ നാട്ടിലുള്ളതിനെക്കാൾ വില . ഒടുവിൽ 2 പിടി ക്യാരറ്റ് വാങ്ങുബോൾ ആണ് ഇന്നലെ കണ്ട പിള്ളേർ പുറത്തേക്ക്പോകാൻ ചെക്പോസ്റ്റിൽ കിടക്കുന്നത്. കണ്ടപാടെ അവർക്കും സന്തോഷം വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിന്ടെ ഇടുക്കിവഴി പോകാൻ ഉള്ള അഗ്രഹം പറഞ്ഞു. നമ്മുടെ സ്ഥിരം തട്ടകം പരിചയപെടുത്താൻ ഉള്ള ഉത്തരവദിത്യം കൂടി ആയിരുന്നു അത്. ‘8 പേര് ഒരു വണ്ടിയിൽ’ അധികം പിന്നിലേക്ക് പോകണ്ടാത്ത എന്റ ഭൂതകാലത്തിന്റെ ഓർമ്മ പെടുത്തൽ തന്നെയാണ് അവർ എന്നത് ഞങ്ങൾക്കിടയിലുള്ള ദൂരം കുറച്ചു .

മുന്തിരിപാടങ്ങളുടെ മാധുര്യതിലേക്കാണ് ഞങ്ങൾ അവരെ ആദ്യം കൂട്ടികൊണ്ടുപോയത് ഗൂഗിൾഅമ്മച്ചിയുടേയും ശബരിയുടെയും അശ്രാന്ത പരിശ്രമം മൂലം പൊടിമണ്ണുപറക്കുന്ന ഇടവഴികളും ഗ്രാമീണ ജീവിതവും മുന്നിലൂടെ കടന്നുപോയി. അപ്പോഴേക്കും ഇടവപാതിയുടെ നിഴലടയാളങ്ങളിലേക്കുള്ള ചുരം കയറിയിരുന്നു തേക്കടിയുടെ പ്രതാപവും കാപ്പിയുംതേയിലമണക്കുന്ന കുമിളിയുടെ ചെരിവുകളും കടന്നു ആരെയും ഒന്നു പറക്കാൻ മോഹിപിക്കുന്ന പരുന്തുംമ്പാറ എത്തുമ്പോൾ ഇതു നേരത്തെ ആകാമായിരുന്നു എന്നു പാലക്കാടിന്റെമുത്തുകൾക് തോന്നിയിരിക്കണം .ഈ മിടുക്കി എന്നും വിസ്മയങ്ങൾ മാത്രമേ സമ്മാനിക്കു എന്ന എന്റ വിശ്വാസം അവൾ കാത്തു , സ്ഥിരസന്ദർശകർ ആയതുകൊണ്ടാകാം സ്നേഹത്തിന്റ കമ്പളംകൊണ്ടു വാരിപുണർന്ന് ഞങ്ങളെ എതിരേറ്റത് ,യാദാർഥ്യത്തിൽ നിന്നു സ്വപനത്തിലേക്കു പറന്നുയറാനുള്ള ദൂരം പോലെ ടാഗോർ പാറ . തിരികെ യാദർഥ്യത്തിന്റെ മണ്ണിലേക്ക്ഇറങ്ങി വളഞ്ഞങാനത്തെ തെറ്റി തെറിച്ചു ഓടി ഒളിക്കുന്ന കുസൃതിയെ പരിചയപ്പെടുതുംമ്പോൾ കൂട്ടിനു കട്ടന്ചായയും ബ്രെഡ്‌ മൊരിച്ചതും പറയാൻ മറന്നില്ല.പൊൻകുന്നംവരെ മുത്തുകൾ ഞങ്ങളെ അനുഗമിച്ചു , അപ്പോഴേക്കുംശബരി അവരിലൊരാളായി മാറിയിരുന്നു അങ്കമാലിക്ക് അവിടുന്ന് അവൻ അവരോടൊപ്പം കൂടി . ഞങ്ങൾക്ക് ഇനിയും ഒരുപാട് ദൂരംപിന്നിടാൻ ഉണ്ട്.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply