മത്സ്യകന്യക – മിഥ്യയും ചരിത്രവും..

ലേഖനത്തിനു കടപ്പാട് – Siddieque Padappil.

മത്സ്യകന്യക എന്നത്‌ ഒരു സാങ്കൽപിക ജലജീവി മാത്രമാണെന്ന് പലർക്കുമറിയാം. ലോകത്തിന്റെ പല ഭാഗങ്ങളിലും മത്സ്യകന്യകയെ കണ്ടെത്തി എന്ന് പറഞ്ഞ്‌ പല കിംവദന്തികളും പലരു ഷെയർ ചെയ്യുന്നത്‌ കണ്ടിട്ടുണ്ട്‌. അത്തരം ഫോട്ടോകളൊക്കെ കൃത്രിമമായി ഉണ്ടാക്കിയതോ മത്സ്യകന്യകയുമായി ബന്ധപ്പെടുത്തി നിർമ്മിച്ച സിനിമയിലെ നിശ്ചല ചിത്രങ്ങളാണെന്നുമറിയാമല്ലോ. എങ്കിലും മത്സ്യകന്യക എന്ന സാങ്കൽപിക ജീവിക്കും ഒരു ചരിത്രമുണ്ട്‌.

ബി. സി. നാലാം നൂറ്റാണ്ടോളം പഴക്കമുണ്ട്‌ മത്സ്യകന്യകയുടെ ചരിത്രത്തിന്നും. വെള്ളത്തിലിറങ്ങുമ്പോൾ രൂപം മാറാൻ സാധിക്കുന്ന ‘അറ്റർഗ്ഗറ്റിസ്‌’ എന്ന ദേവതയെ പുരാതന സിറിയക്കാർ ആരാധിച്ചിരുന്നു. റോം വരെയുള്ള മത്സ്യബന്ധനവുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞിരുന്ന പുരാതന മനുഷ്യർ ആരാധിച്ചിരുന്ന ദേവത, തങ്ങൾക്ക്‌ സമ്പുഷ്ടതയും ഐഷ്വര്യവും നേടിത്തരുമെന്ന് അവർ വിശ്വസിച്ചിരുന്നു. എന്നാൽ ഇതിനും നൂറ്റാണ്ടുകൾക്ക്‌ മുമ്പ്‌ തന്നെ ‘മെർമാൻ’ എന്ന പുരുഷ മത്സ്യത്തെ ആരാധിരിച്ചിരുന്നുവെന്നും ചരിത്രത്തിൽ കാണാം. ‘അദപ്പാ’ എന്ന പ്രാചീന മെസ്സോപ്പൊട്ടാമിയൻ മതത്തിലെ ‘ഓനസ്സ്‌’ എന്ന ദൈവത്തിന്നും മത്സ്യകന്യകയെ പോലെ അരയ്‌ക്ക്‌ മുകളിൽ പുരുഷരൂപവും അരയ്‌ക്ക്‌ താഴെ മത്സ്യത്തിന്റെ രൂപവുമായിരുന്നു.

പ്രാചീന ഇംഗ്ലീഷിലെ mer (കടൽ) എന്ന വാക്കും maid (സ്ത്രീ) എന്ന വാക്കും കൂടിച്ചേർന്നാണ്‌ മത്സ്യകന്യകയുടെ ഇംഗ്ലീഷ്‌ പദമായ മെർമെയിഡ്‌ എന്ന വാക്ക്‌ ഉടലെടുക്കുന്നത്‌. മത്സ്യകന്യകയിൽ നിന്നും മത്സ്യപുരുഷനിൽ നിന്നുമാണ്‌ മനുഷ്യർ ഉണ്ടായതെന്ന് പുരാതന കാലത്തെ ചില സമൂഹങ്ങളെങ്കിലും വിശ്വസിച്ച്‌ പോന്നിരുന്നു. മത്സ്യകന്യകമാരുടെ കണ്ണീരിൽ നിന്നാണ്‌ സമുദ്രനീലക്കല്ല് (Aquamarine gemstone) ഉണ്ടാവുന്നത്‌ എന്ന് പോലും പുരാതനക്കാലത്ത്‌ വിശ്വസിച്ച്‌ പോന്നിരുന്നു.

ലോകത്തിലെ പല സംസ്കാരങ്ങളിലും ഇതിനു സമാനമായ സങ്കല്പങ്ങളുണ്ടായിരുന്നു. ഗ്രീക്ക് പുരാണത്തിലെ സൈറണുകളേപ്പോലെ മത്സ്യകന്യകളും പാട്ടു പാടി മനുഷ്യരേയും ദൈവങ്ങളേയും വശീകരിക്കുകയും മന്ത്രശക്തിക്കടിപ്പെടുത്തുകയും ചെയ്യാറുണ്ടെന്നും അവർ വിശ്വസിച്ചു. കടലിൽ മുങ്ങിത്താഴുന്ന മനുഷ്യരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അറിയാതെ മത്സ്യകന്യകകൾ അവരെ കൊല്ലുന്നതായി ചില കഥകൾ പരന്നിരുന്നു. കടലിനടിയിലുള്ള തങ്ങളുടെ സാമ്രാജ്യത്തിലേക്ക് മത്സ്യകന്യകകൾ ചിലപ്പോഴെല്ലാം മനുഷ്യരെ കൊണ്ടുപോകാറുണ്ടെന്നും ചിലർ വിശ്വസിച്ചു.

കടൽപ്പശു എന്ന കടൽ സസ്തനിയിൽ നിന്നാണ് മത്സ്യകന്യക എന്ന സാങ്കൽപിക ജീവി ഉടലെടുത്തത് എന്നു കരുതപ്പെടുന്നു. സാങ്കൽപിക ജീവിയാണെങ്കിലും ഇങ്ങനെയൊന്ന് ലോകത്ത്‌ ജീവിക്കുന്നുണ്ടാവുമെന്ന് വിശ്വസിക്കുന്നവർ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലുമുണ്ടെന്നതാണ്‌

മത്സ്യകന്യകയെ ആസ്പദമാക്കി അമ്പതോളം ഹോളിവുഡ്‌ സിനിമകളും ഇറങ്ങിയിട്ടുണ്ട്‌. ‘Aquamarine’, ‘The Little Mermaid’, ‘Empires of the Deep’ കൂടാതെ ‘Pirates of the Caribbean’ ഫിലിം സീരീസിലെ On Stranger Tides ലെ മെർമെയ്‌ഡും പ്രേക്ഷക ശ്രദ്ധ പിടിച്ച്‌ പറ്റിയ സിനിമകളിൽ ചിലത്‌ മാത്രം. 1991 ൽ റിലീസ്‌ ചെയിത ‘ലാൽ പരീ’ എന്ന ഹിന്ദി ചലചിത്രത്തിലും മത്സ്യകന്യകയാണ്‌ കേന്ദ്രകഥാപാത്രം. സ്റ്റാർബക്ക്സ്‌ കോഫി ഷോപ്പിന്റെ ലോഗോയിലെ ഇരട്ടവാലുള്ള മത്സ്യകന്യകയും Starbucks പോലെ തന്നെ പ്രശസ്തമാണ്‌.

മലയാളത്തിൽ മത്സ്യകന്യകയെ ചിത്രീകരിച്ച സിനിമയുണ്ടോന്ന് അറിയില്ല. എങ്കിലും ഒരു ഗാനമോർമ്മ വരുന്നു…
സ്വർഗ്ഗ സാഗരത്തിൽ നിന്നും സ്വപ്ന സാഗരത്തിൽ വീണ സ്വർണ്ണ മത്സ്യ കന്യകേ…

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply