‘Make My Trip’ തന്ന എട്ടിന്റെ പണിയിൽ ഒരു ഊട്ടി യാത്ര..

ചങ്ക്ബ്രോനു Qatar to Calicut flight ടിക്കറ്റ് ബുക്കുചെയ്തു. പെട്ടെന്നാണ് അവന്റെ ലീവുമായി ബന്ധപ്പെട്ട് ചെറിയ ഇഷ്യൂ. ടിക്കറ്റ് ക്യാൻസൽ ആക്കി. 14500 rs അക്കൗണ്ടിൽ തിരിച്ചു ക്രെഡിറ്റ് ആവാതെ make my trip wallet ൽ പോയി കിടന്നു. കുഴപ്പം ഇല്ല. പിന്നെ ടിക്കറ്റ് ബുക്ക് ചെയ്യാൻ യൂസ് ചെയ്യാം എന്ന് വിചാരിച്ചു നിന്നു. അങ്ങനെ 20 ദിവസം കഴിഞ്ഞു. ഒരു മെസ്സേജ് വന്നു. wallet ൽ ഉള്ള പണത്തിന്റെ 30 % ഇന്ന് ഉപയോഗിച്ചില്ലെങ്കിൽ പണം അവർ എടുക്കുമെന്ന്. ഒരുമാതിരി മൂ… msg ആയിപോയി. പിന്നെ ഒന്നും നോക്കിയില്ല. അടുത്ത വെള്ളി,ശനി ഊട്ടിയിൽ 2 റൂം ബുക്ക് ചെയ്തു. അങ്ങനെ എന്റെ പൈസകൊണ്ട് അവർ നന്നാവേണ്ട..!! 2 ദിവസം, 2 റൂം. വാശിപ്പുറത്തു റൂം ബുക്ക് ചെയ്തു. ആ എമൗണ്ട് റീഫണ്ടും ഇല്ല. പോയേ പറ്റു.

നമ്മുടെ ട്രിപ്പ് ടീംസിനോട് കാര്യം പറഞ്ഞു. 4 പേർ റെഡി. ഞാൻ അടക്കം 5 പേർ. ചങ്കിന്റെ പുതിയ brezza എടുത്തു ഫസ്റ്റ് ട്രിപ്പ്. ഷിനുവിന് അപ്പോൾ ട്രിപ്പ് വരാൻ പറ്റാത്ത അവസ്ഥ. എങ്ങനെയും അവനു അവന്റെ അത്യാവശ്യം ഒഴിവാക്കാൻ പറ്റുന്നില്ല. ട്രിപ്പ് വരാൻ വേണ്ടി മാക്സിമം നോക്കി.. നടന്നില്ല. അവസാനം നമ്മൾ 4 പേർ പോകാൻ തീരുമാനിച്ചു. വെള്ളിയാഴ്ച്ച രാവിലെ 7 ന് ഞാനും ശ്രീകുമാറും കുറുമാത്തൂർ നിന്നും ഇറങ്ങി. ബാക്കി 2 ആൾക്കാരെ കണ്ണൂർ നിന്നും കൂടാളി നിന്നും കൂടി. നമ്മുടെ യാത്ര തുടങ്ങി. അന്ന് 2 മണിക്ക് ഊട്ടി to കുന്നൂരും തിരിച്ചും ട്രെയിൻ ടിക്കറ്റ് റിസേർവ് ചെയ്‌തിട്ടുണ്ട്.

മാനന്തവാടി എത്തി ചായകുടിച്ചു കൊണ്ട് ഇരിക്കുമ്പോൾ ഗൂഗിൾ മാപ്പിൽ നോക്കി.. ഊട്ടി.. ഗൂഗിൾ ചാച്ചി പറഞ്ഞു നിങ്ങൾ ഈ പോക്ക് ആണെങ്കിൾ 2 .45 ആകും ഊട്ടി എത്താൻ എന്ന്. എല്ലാർക്കും ട്രെയിനിൽ പോകണം എന്നുണ്ട്. പെട്ടെന്നു തന്നെ ചായ കുടിച്ച് ഇറങ്ങി. ഒന്ന് ചവിട്ടി നോക്കാം എന്നും പറഞ്ഞു ശ്രീകുമാർ ഡ്രൈവിംഗ് തുടങ്ങി. പിന്നെ അങ്ങൊട്ട് അവൻ ശ്രീകുമാർ ആയിരുന്നില്ലാ michel shumekar ആയിരുന്നു. പോകുമ്പോൾ പുറത്തുള്ള ഒരു കാഴ്ചയും ശരിക്കു കണ്ടില്ല. അവസാന പോക്ക് ആയിരുന്നു. ആരൊക്കെ തെറി വിളിച്ചു കാണും എന്ന് തമ്പുരാന് അറിയാം. ബത്തേരി കഴിഞ്ഞു ഊട്ടി എത്തുന്നത് വരെ നല്ല കിടിലം കോട ആയിരുന്നു നമ്മുടെ കൂടെ.

ട്രെയിൻ 2 മണിക്ക് പോകും അതിന് മുന്നേ എത്തണം അവിടെ. അത് കൊണ്ട് എവിടേയും നിർത്തിയില്ല. 1.58 ന് നമ്മൾ സ്റ്റേഷനിൽ എത്തി. വണ്ടി പാർക്ക് ചെയ്ത് സ്റ്റേഷനിലേക്ക് ഓടി. ട്രെയിൻ നമുക്കുവേണ്ടി കാത്തു നിന്നതു പോലെ. റിസർവേഷൻ ടിക്കറ്റ് കാണിച്ചു ട്രെയിനിൽ കേറിയതും ട്രെയിൻ യാത്ര തുടങ്ങി. അപ്പോഴാണ് എല്ലാരും ഒന്ന് relax ആയത്. പിന്നെ അങ്ങോട്ട് എങ്ങനെയെങ്കിലും ഒന്ന് കൂനൂർ എത്തിയാൽ മതി എന്ന് ആയി. വിശന്നിട്ടു പണ്ടാരം അടങ്ങി. കൂനൂർ എത്തി. നേരെ അടുത്ത് ഉള്ള ഹോട്ടലിലേക്ക്. അവിടുന്ന് എല്ലാവരും നല്ലോണം വെട്ടിവിഴുങ്ങി. ഒരു ആശ്വാസം ആയി. അവിടുന്നു തിരിച്ചും ട്രെയിനിന് ഊട്ടിയിലേക്ക് വന്നു. സത്യം പറഞ്ഞാൽ ഈ ട്രെയിൻ യാത്ര വേസ്റ്റ് ആയിരുന്നു . കൂനൂർ മേട്ടുപ്പാളയം ട്രെയിൻ യാത്ര ആണെന്ന് തോന്നുന്നു കിടിലം.

ട്രെയിൻ യാത്ര കഴിഞ്ഞു ഹോട്ടലിൽ വന്നു റൂം check in ചെയ്തു. നമ്മൾ പോയ ടൈം ഓഫ്‌ സീസൺ ആയതു കൊണ്ട് എവിടേയും വലിയ തിരക്ക് ഒന്നും ഇല്ല. റൂമിൽ നിന്നും എല്ലാവരും ഒന്നു ഫ്രഷ് ആയി ഒരു നാരങ്ങാ വെള്ളം കുടിക്കാൻ വേണ്ടി പുറത്തു ഇറങ്ങി. ഹോട്ടലിന്റെ അടുത്തു തന്നെ തമിഴ്നാട് ഗവൺമെന്റ് വക സോഡാ കട ഉണ്ടായിരുന്നു. അവിടുന്നു സോഡാ വാങ്ങി റൂമിൽ വന്നു. നല്ല ഫ്രഷ് കരടഉം സോഡയും നല്ല ചേർച്ച. അതു ഒക്കെ കഴിഞ്ഞു നമ്മൾ ഊട്ടിയുടെ രാത്രി അറിയാൻ പുറത്തു ഇറങ്ങി.

നമ്മൾ അതു വരെ കണ്ട പോലെ അല്ല. അവിടെ 8 മണിക്ക് തന്നെ കടകൾ ഒക്കെ അടച്ചു തുടങ്ങി. റോഡിൽ ഒന്നും ആളുകൾ ഇല്ല. നടന്നു നടന്നു നമ്മൾ മാർക്കറ്റിൽ എത്തി അവിടെ കുറച്ചു തിരക്ക് ഉണ്ട്. ചെറിയ ചാറ്റൽ മഴ…നല്ല തണുപ്പ്.. അതൊക്കെ ആസ്വദിച്ചു നമ്മൾ ഒരു 1 മണിവരെ ഊട്ടിയുടെ രാത്രി സൗന്ദര്യം ആസ്വദിച്ചു. പകൽ കാണുന്ന ഊട്ടി അല്ല, രാത്രി വേറെ ഒരു മുഖം ആണ്. അന്ന് രാത്രി നമ്മളും ഡ്യൂട്ടിയിലുള്ള പോലീസുകാരും സെക്യൂരിറ്റിക്കാരും മാത്രമായിരിക്കും ഉറങ്ങാതെ ഇറങ്ങി നടക്കുന്നത്. പിന്നെ എപ്പോൾ റൂമിൽ വന്നു കിടന്നുറങ്ങി എന്ന് ഓർമ്മയില്ല.

ശനിയാഴ്ച രാവിലെ 8 മണിക്ക് എഴുന്നേറ്റു. റിസപ്ഷനിൽ വിളിച്ച് കട്ടൻ ചായയ്ക്കു പറഞ്ഞു. ചായ വന്നു. നല്ല കൊടും തണുപ്പിന് ബാൽക്കണിയിൽ ഇരുന്നു കട്ടൻ അടിക്കുമ്പോൾ ബല്ലാത്ത ഫീൽ..!! എല്ലാവരും 10 മണി ആവുമ്പോഴേക്കും റെഡി ആയി. ബ്രേക്ഫാസ്റ്റ് കഴിച്ചു. ഊട്ടി എല്ലാവരും പല തവണ വന്നതു കൊണ്ടു സ്ഥലങ്ങൾ കാണാൻ പോകാൻ വലിയ മൂഡ് ഒന്നും ഇല്ല. നമുക്ക് ഈ തണുപ്പും ആസ്വദിച്ച് ചുമ്മ ഒന്നു കറങ്ങാം എന്നും പറഞ്ഞു വണ്ടി എടുത്തു. പിന്നെ കെട്ടി vally view പോകാൻ തീരുമാനിച്ചു. പോകുന്ന വഴിക്ക് കാണുന്ന സ്ഥലത്തു എല്ലാം നിർത്തി നിർത്തി പോകാം.

ഒരു ദിവസം കൂടി ഉണ്ടല്ലോ ബാക്കി.. അങ്ങനെ കുറച്ചു മുന്നോട്ടു പോയപ്പോൾ റോഡ് സൈഡിൽ ഒരു വലിയ ശിവലിംഗം ഉള്ള ഒരു അമ്പലം കണ്ടു. അവിടെ വണ്ടി നിർത്തി. അമ്പലത്തിനു പുറകിൽ കിടിലം view point. അവിടെ കുറെ സമയം നമ്മൾ ചിലവഴിച്ചു. ഫോട്ടോ എടുപ്പ് തന്നെ. ഒരു സൈഡ് ഫുൾ മല.. മറ്റേ സൈഡ് താഴ്‌വാരം. അവിടുന്നു വണ്ടി വീണ്ടും വിട്ടു. ketty vally view. ഗൂഗിൾ മാപ്പ് പറഞ്ഞു തരുന്ന വഴി ആയിരുന്നു യാത്ര. ഒരു ജംഗ്ഷനിൽ വച്ചു പൊലീസുകാർ വഴി തിരിച്ചു വിട്ടു. മാപ്പിൽ അങ്ങനെ ഒരു റോഡ് ഇല്ല. പിന്നെയും മുന്നോട്ടു പോയി. ആ തിരിച്ചു വിട്ടതിനു ശേഷം കിടു യാത്ര ആയിരുന്നു. ഊട്ടി കാർഷിക ഗ്രാമങ്ങൾ.. നിറയെ കർഷകർ… കോളിഫ്ലവർ കൃഷി ആണ് അവിടെ മുഴുവൻ. വിളഞ്ഞു നിൽക്കുന്ന ഫ്ലവറിൽ മരുന്ന് അടിക്കുകയാണ് അവർ. നമ്മൾ അവരുടെ അടുത്തേക്ക് പോയപ്പോൾ, ശ്വസിച്ചാൽ പ്രോബ്ലെം ആകും എന്നു പറഞ്ഞു അവർ ഞങ്ങളെ തടഞ്ഞു. അതല്ലെ നമ്മൾ വാങ്ങി കഴിക്കുന്നത്‌..!! അതിനു ശേഷം ഞാൻ ഇതു വരെ ഗോപി ഐറ്റംസ്‌ കഴിക്കാറില്ല.

അവിടുന്നു കുറച്ചു കൂടി മുന്നോട്ടു പോയപ്പോൾ വേറെ ഒരു കാഴ്ച കാണാനിടയായി. ഊട്ടിയുടെ പല ഭാഗത്തു നിന്നും കൊണ്ടു വരുന്ന ക്യാരറ്റ് കഴുകി വൃത്തിയാക്കി എടുക്കുന്ന ഒരു സ്ഥലം. വളരെ കൗതുകം തോന്നി കണ്ടപ്പോൾ. വണ്ടി നിർത്തി അങ്ങോട്ടു പോയി. നല്ല അടിപൊളി Hitech മെഷീൻ.. മണ്ണോട് കൂടിയ ക്യാരറ്റ് ഒരു ചേമ്പറിൽ ഇടുന്നു. അവിടുന്നു പിന്നെ ഓട്ടോമാറ്റിക് ആയി വേറൊന്നിലേക്കി. 3 സ്റ്റേജ് കഴിഞ്ഞു ചാക്കിൽ വീഴുമ്പോൾ നല്ല കഴുകി വൃത്തിയാക്കിയ സാധനം. അവിടുത്തെ മാനേജർ വന്നു നമ്മളോട് സംസാരിച്ചു. ഇതു മുഴുവൻ സൗത്ത് ഇന്ത്യയിൽ ഉള്ള reliance fresh ലേക്ക് മാത്രം ഉള്ള കാരറ്റ് ആണെന്ന് അദ്ദേഹം വിശദീകരിച്ചു. അതൊക്കെ കണ്ടു കൊണ്ട് കുറേ നേരം അവിടെ നിന്നു. കൂട്ടത്തിൽ കുറച്ചു ക്യാരറ്റും തിന്നു. അതിനു ശേഷം മാനേജർക്ക് ഒരു shake ഹാൻഡ് ചെയ്തു പോകാൻ തിരിഞ്ഞപ്പോൾ മൂപ്പരുടെ ഒരു ചോദ്യം.. വണ്ടിയിൽ വല്ല പാക്കറ്റും ഉണ്ടെങ്കിൽ എടുത്തിട്ടു വാ. നമ്മുടെ ഭാഗ്യത്തിന് വലിയ ഒരു പാക്കറ്റ് തന്നെ ഉണ്ടായിരുന്നു. ഏകദേശം ഒരു 12kg എങ്കിലും ഉണ്ടാകും, മൂപ്പർ നമുക്ക് ഫ്രീ ആയി തന്നു. പിന്നെ അങ്ങോട്ട് ഫുൾ തീറ്റ തന്നെ..!!

അവിടുന്ന് നമ്മൾ വീണ്ടും യാത്ര തുടങ്ങി. എവിടേക്കു എങ്ങോട്ട് എന്നൊന്നും ഇല്ലാതെ നല്ല വ്യൂ ഉള്ള സ്ഥലത്തൊക്കെ വണ്ടി നിർത്തി ഫോട്ടോസ് ഒക്കെ എടുത്തു പോവുക തന്നെ പരിപാടി. അങ്ങനെ ഒരു ഡാം കണ്ടു. അവിടെ ഒന്നു വണ്ടി നിർത്തി ഉള്ളിൽ കേറാൻ ടിക്കറ്റ് കൗണ്ടർ ഉണ്ടോ എന്നൊക്കെ നോക്കുമ്പോൾ 2 പട്ടാളക്കാർ വന്നു. AK 47 ഒക്കെ ഉണ്ട് കയ്യിൽ. ഫോട്ടോ എടുക്കാൻ പാടില്ല. അത് ശരിക്കും Cordite Factory യിലേക്ക് വെള്ളം കൊണ്ട് പോകാൻ വേണ്ടി പണ്ട് ഉണ്ടാക്കിയ ഡാം ആണ്. അതായതു ഇന്ത്യൻ മിലിറ്ററിക്കു വേണ്ടി വെടിമരുന്നു ഉണ്ടാക്കുന്ന ഇന്ത്യൻ ഡിഫൻസിന്റെ തന്ത്രപ്രധാനമായ ഏരിയ. പക്ഷെ ഇപ്പോൾ ആ ഡാം ഉപേക്ഷിച്ചിരിക്കുകയാണ്. എന്നാലും ഇപ്പോഴും അവിടെ ഇന്ത്യൻ മിലിറ്ററി കാവൽ ഉണ്ട് .

അവരോട് കുറെ സംസാരിച്ചു. കാര്യങ്ങൾ ഒക്കെ മനസിലാക്കി. അവിടുന്ന് അവർ പറഞ്ഞു തന്ന വഴി പോയി ഹൈവേ പിടിച്ചു. വഴി തെറ്റിയ യാത്രയിൽ പല കാര്യങ്ങളും അറിയാനും കാണാനും സാധിച്ചു. അവിടുന്ന് ഭക്ഷണവും കഴിച്ച് Lamb’s Rock ലേക്ക് വിട്ടു. Lamb’s Rock എത്തുമ്പോൾ സമയം 3 മണി. നല്ല ഒന്നൊന്നര കോട. വ്യൂ പോയിന്റ് നിന്നും ഒന്നും കാണാൻ ഇല്ല. ഫുൾ വെള്ള മാത്രം. ഒന്നും കണ്ടില്ലെങ്കിലും അവിടെ നിൽക്കുമ്പോൾ ഉള്ള തണുത്ത കാറ്റും കോടയും നല്ല അനുഭവം ആണ്. അവിടെ കുരങ്ങന്മാരുടെ നല്ല ശല്യം ഉണ്ട്. ആൾക്കാർ അവർക്കു ഭക്ഷണം കൊടുക്കുന്നതാണു പ്രശ്നം.

അവിടുന്ന് പിന്നെ Dolphin’s Nose പോയി. അവിടേയും കുറച്ചു സമയം ചിലവഴിച്ചു. പിന്നെ തിരിച്ചു വന്നു. കൂനൂർ- ഊട്ടി റോഡിൽ ഭയങ്കര ബ്ലോക്ക്. അവിടുന്ന് ഊട്ടി എത്താൻ 2 മണിക്കൂർ എടുത്തു. ബോറടിച്ചു. എന്നാലും ആ തണുപ്പിൽ ആസ്വദിച്ച് നിന്നു . ഊട്ടിയിൽ ഹോട്ടലിന്റെ അടുത്ത് എത്തി. ഒരു സോഡയും കുറച്ചു ക്യാരറ്റും എടുത്തു റൂമിൽ വന്നു. നല്ല തണുത്ത വെള്ളത്തിൽ ഒരു കുളി പാസാക്കി. ഒരു അഭിപ്രയം പറയാം, ഊട്ടി പോയാൽ ഹീറ്റർ ഓൺ ആക്കി ചൂടുവെള്ളത്തിൽ കുളിക്കാൻ പാടില്ല. തണുത്ത വെള്ളത്തിൽ തന്നെ കുളിക്കണം..

രാത്രി ഒരു 11 മണി ആകുമ്പോൾ ഫുഡ് കഴിക്കാൻ വേണ്ടി പുറത്തു പോയി. കുറെ നടന്നതിനു ശേഷം ഒരു ഹോട്ടൽ കിട്ടി. അവിടെ ഫുൾ മലയാളികളുടെ തിരക്ക്. എങ്ങനെയൊക്കയോ സീറ്റ് കിട്ടി. ഫുഡ് ഓർഡർ കൊടുത്തു ഇരുന്നു. 12 കഴിഞ്ഞപ്പോൾ ജയദീപ് പറഞ്ഞു “ഡാ.. എന്റെ പിറന്നാൾ ആണ് ഇന്ന്” എന്ന്. അപ്പോൾ തന്നെ ഹോട്ടലിൽ ഉള്ള എല്ലാവരോടും കൂടി നൈനേഷിന്റെ വക ഒരു റിക്വസ്റ്റ്. നമ്മുടെ ജയ്ദീപിന്റെ പിറന്നാൾ ആണ്, എല്ലാവരും ഒന്ന് ഒരുമിച്ചു വിഷ് ചെയ്യണം. അങ്ങനെ ആ ഹോട്ടലിൽ ഉള്ള എല്ലാവരും വിഷ് ചെയ്തു. ഹോട്ടൽ തന്നെ സൗണ്ടിൽ ഒന്ന് കുലുങ്ങി. അവന്റെ ജീവിതത്തിൽ ഇത് പോലെ ഒരു വിഷ് ഉണ്ടായിട്ടുണ്ടാവില്ല. അത് മാത്രമല്ല ഹോട്ടലുകാരൻ നമ്മൾക്ക് സ്പഷ്യൽ ഡിസ്‌കൗണ്ട് കൂടി തന്നു.

പിറ്റേന്ന് രാവിലെ 6 മണിക്ക് തന്നെ ശ്രീകുമാർ എഴുന്നേറ്റു ഞങ്ങളെയോക്കെ വിളിക്കാൻ തുടങ്ങി. ഒരു 10 മിനിറ്റു എന്നു പറഞ്ഞു ഞങ്ങൾ അവിടെ തന്നെ കിടന്നു. അന്ന് കുറച്ചു തണുപ്പ് കൂടുതൽ ആയിരുന്നു. അവസാനം അവനു ദേഷ്യം വന്നു. അന്ന് അവനും നൈനേഷും കൂടി റൂമിൽ നിന്നു ഇറങ്ങി ഡോദബട്ട പോയി. ഞാനും പിറന്നാൾകാരനും റൂമിൽ കിടന്ന് ഉറങ്ങി. കുറേ കഴിഞ്ഞ് എഴുന്നേറ്റു റെഡി ആയി ബ്രേക്ക്ഫാസ്റ്റ് ഒക്കെ കഴിച്ച് റൂമിൽ തിരിച്ചു വന്നു. അപ്പോഴേക്കും അവരും വന്നു. അവർ വന്നു ഫോട്ടോസ് ഒക്കെ കണ്ടപ്പോൾ പോകാത്തത് നഷ്ടം ആയോ എന്നൊരു സംശയം. അത്രയ്ക്കും ഭംഗി ഉണ്ടായിരുന്നു. പിന്നെ റൂം chekout ആക്കി നമ്മൾ ബൊട്ടാണിക്കൽ ഗാർഡൻ പോയി.

നല്ല കിടിലം മഴ.. ഫുൾ നനഞ്ഞു. അതു കൊണ്ടു അവിടെ കൂടുതൽ സമയം നിന്നില്ല. അടുത്തത് ഒരു ഷൂട്ടിംഗ് സ്പോട്ട് പോകാൻ തീരുമാനിച്ചു അതു നമ്മുടെ കേരളത്തിലേക്ക് ഉള്ള വഴിയിൽ തന്നെയാണ്. ഹൂ.. കിടു അനുഭവം ആണ് കേട്ടോ…ഷൂട്ടിങ് സ്പോട്ടിലെ കുന്നിൻ മുകളിൽ നല്ല കാറ്റും തണുപ്പും.. ജാക്കറ്റ് ഇട്ടിട്ടുപോലും തണുപ്പ് മാറുന്നില്ല. അവിടെ ഒരു മണിക്കൂറോളം ചെലവഴിച്ചു. ഗൂഗിൾ മാപ്പ് നോക്കിയപ്പോൾ Hindustan photo and filim manufacturing company limited ന്റെ അടുത്താണ് നമ്മൾ ഉള്ളത് എന്നു മനസിലായി. എങ്കിൽപിന്നെ അത് പോയി കാണാം എന്നും പറഞ്ഞു വണ്ടി വിട്ടു. അവിടെ എത്തിയപ്പോൾ ആണ് അറിയുന്നത് പൊതുജനങ്ങൾക്ക് അങ്ങോട്ട് പ്രവേശനം ഇല്ല എന്ന്. എന്നാൽ പിന്നെ നാട്ടിലോട്ട് പോകാം എന്ന് തീരുമാനിച്ചു.

അങ്ങനെ 39 ഹെയർപിൻ ബെൻഡ് ഉള്ള ചുരം വഴി ഇറങ്ങി പോകാൻ തീരുമാനിച്ചു. ഹെയർപിൻ ബെൻഡ് എനിക്ക് ഒരു വീക്നെസ് ആണ്. ഹെയർപിൻ ബെൻഡ് ഞാൻ ഡ്രൈവ് ചെയ്തു ഇറങ്ങി. മസിനഗുഡിയിൽ നിന്നും ഭക്ഷണം കഴിച്ചു. Mudumali national parkil കയറാൻ പറ്റിയില്ല നമ്മൾ കുറച്ചു വൈകിപ്പോയി. ഗുണ്ടൽപ്പേട്ട് വഴി നാട്ടിൽ പോകണോ എന്നൊരു കൺഫ്യൂഷൻ ഉണ്ടായിരുന്നു. പിന്നെ അതുവേണ്ട ഗുഡലുർ വഴി തന്നെ പോകാം എന്നും പറഞ്ഞു വണ്ടി വിട്ടു. ബത്തേരി എത്തി അവിടെ രാത്രി തട്ടുകടയിൽ നിന്നും കിടിലം ഭക്ഷണം കഴിച്ചു.
അവിടെ ഒരു സ്പഷ്യൽ ഐറ്റം കിട്ടാൻ ഉണ്ട്. പുഴുങ്ങിയ മുട്ടയിൽ കാന്താരി ചമ്മന്തി തേച്ചു ഒരു കിടുക്കി ഐറ്റം. പ്രത്യേക രുചിയാണ്… അവിടെ നിന്നും മാനന്തവാടി പാൽചുരം ഇറങ്ങി നേരേ വിട്ടിലോട്ട്..

2 ദിവസം നല്ല തണുപ്പിൽ നിന്നിട്ട് വീട്ടിൽ വന്നപ്പോൾ ഊട്ടി തന്നെ പോകാൻ തോന്നി. വെറുതെയല്ല നമ്മൾ മലയാളികൾ ഊട്ടി തന്നെ എപ്പോഴും പോകുന്നത്. ഊട്ടി ഒരിക്കലും മടുക്കില്ല. എന്റെ തന്നെ എട്ടാമത്തെ ഊട്ടി യാത്രയായിരുന്നു ഇത്‌…!!!

വിവരണം – Arun Muthar.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply