ആനവണ്ടിയ്ക്കകത്തു നിന്നൊരു കുഞ്ഞു മുഖം… മനസ്സു കുളിര്‍ക്കുന്ന കാഴ്ച…

ഇന്നലെ വൈറ്റിലയിൽ ഫോട്ടോസ് എടുക്കുന്ന സമയത്ത് പെട്ടെന്ന് ഒരു ശബ്ദം കേട്ട് നോക്കിയപ്പോൾ കണ്ട കാഴ്ച.. എനിക്ക് മനസ്സിൽ ഒരുപാട് സന്തോഷവും അതിലുപരി സ്നേഹവും തോന്നിയ ഒരു നിമിഷം ആയിരുന്നു അത്…

പാലക്കാട് സൂപ്പർഫാസ്റ്റ് വന്ന സമയത്ത് ഫോട്ടോസ് എടുത്തു നിൽക്കുമ്പോഴായിരുന്നു ആ കാഴ്ച…പെട്ടെന്ന് ആരോ എന്നെത്തന്നെ നോക്കി നിൽക്കുന്നത് പോലെ തോന്നി നോക്കിയപ്പോഴാണ് ഞാൻ ശരിക്കും സന്തോഷിച്ചു പോയ ആ നിമിഷം..! ഒരു ചെറിയ കുഞ്ഞ് എന്നെത്തന്നെ നോക്കി കൈ കാണിച്ച് വിളിക്കുന്നുണ്ടായിരുന്നു..പെട്ടെന്ന് തന്നെ ആ കുഞ്ഞിന്റെ ഫോട്ടോ എടുത്തു. എന്നിട്ടും അവൻ ആണോ അവൾ ആണോ എന്ന് അറിയില്ല, എന്നെ തന്നെ തുറിച്ചുനോക്കായിരിന്നു. തിരിച്ചു പോകുമ്പോൾ എന്നെത്തന്നെ നോക്കിയിട്ടായിരുന്നു ഇറങ്ങിയത്..!

3-4 വർഷം ആയി പടം പിടിക്കാൻ തുടങ്ങിയിട്ട്…പക്ഷേ ഇന്നലെ കിട്ടിയ ആ സന്തോഷം ഒന്ന് വേറെ തന്നെ ആയിരുന്നു..! മറ്റാരും നോക്കാതെ ഇരുന്നപ്പോൾ ആ കുഞ്ഞ് എന്നെത്തന്നെ നോക്കി കൈയും തലയും പുറത്ത് ഇട്ട് ഇരിക്കുകയായിരുന്നു..മനസ്സിൽ മായാത്ത ആ മുഖം എപ്പോഴും ഓർക്കുന്നു..!

 

ശരത് ആര്‍ നായര്‍

Check Also

‘കൊറോണ’ എന്ന പേരിൽ ഒരു ബസ്; ആർക്കെങ്കിലും ഇത് അറിയാമോ?

കൊറോണ എന്നു കേൾക്കുമ്പോൾ എല്ലാവരിലും വൈറസ് ഭീതിയായിരിക്കും ഉണ്ടാകുക. എന്നാൽ ആ പേരിൽ ഒരു ബസ് ഉള്ള കാര്യം അധികമാർക്കും …