ടൊയോട്ടയില്‍ തട്ടി മെര്‍സിഡീസ് ബെന്‍സ് തകിടം മറിഞ്ഞു; അമ്പരപ്പ് മാറാതെ കാര്‍പ്രേമികള്‍

റോഡ് അപകടങ്ങള്‍ നിര്‍ഭാഗ്യകരമാണ്. എന്നാല്‍ പ്രതിസന്ധികളില്‍ ഒരു കാര്‍ എത്രത്തോളം അതിജീവിക്കും അല്ലെങ്കില്‍ സുരക്ഷ ഒരുക്കുമെന്ന് വിലയിരുത്തപ്പെടുന്നതും നിര്‍ഭാഗ്യകരമായ അപകടങ്ങളിലൂടെയാണ്.

സുരക്ഷയുടെയും കരുത്തിന്റെയും കാര്യത്തില്‍ എസ്‌യുവികള്‍ എന്നും ഒരുപടി മുമ്പിലാണ്. എന്നാല്‍ ലണ്ടനില്‍ വെച്ചുണ്ടായ ഈ അപകടം എസ്‌യുവി ആരാധകരെ അമ്പരിപ്പിച്ചിരിക്കുകയാണ്.

മെര്‍സിഡീസ് ബെന്‍സ് ബ്രാബസ് G500 4×4 ആണ് ഇവിടെ വില്ലന്‍ വേഷം അണിഞ്ഞിരിക്കുന്നത്.

സംഭവം ഇങ്ങനെ- ടൊയോട്ടയുടെ ഹൈബ്രിഡ് സെഡാന്‍ പ്രിയുസുമായി കൂട്ടിയിടിച്ച മെര്‍സിഡീസ് ബെന്‍സ് ബ്രാബസ് തകിടം മറിഞ്ഞതാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്.

പ്രിയുസിന്റെ വേഗത സംബന്ധിച്ച കാര്യം വ്യക്തമല്ലെങ്കിലും, കൂട്ടിയിടിയില്‍ മെര്‍സിഡീസ് എസ്‌യുവിക്ക് സംഭവിച്ചത് ഒരല്‍പം ദയനീയമാണെന്ന് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

ലണ്ടനിലെ ബുദ്ധ ബാറിന്റെ ഉടമസ്ഥതയിലുള്ള ബ്രാബസ് G500, യാത്രികരെയും കൊണ്ട് സഞ്ചരിക്കവെയാണ് അപകടത്തില്‍ അകപ്പെട്ടത്. ട്രാഫിക് ജംങ്ഷനില്‍ ചുവപ്പ് സിഗ്നല്‍ മറികടന്ന് മുന്നേറിയ ബ്രാബസിനെ യൂബര്‍ ടൊയോട്ട പ്രിയുസ് വന്നിടിക്കുകയായിരുന്നു.

അപകടത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളും ചിത്രങ്ങളുമാണ് സംഭവത്തിലേക്ക് വെളിച്ചം വീശുന്നത്.

ടൊയോട്ട പ്രിയുസില്‍ തട്ടി ദാരുണമായി തകിടം മറിയുന്ന മെര്‍സിഡീസ് ബെന്‍സ് ബ്രാബസ് G500 4×4 ന്റെ ദൃശ്യങ്ങള്‍, ആദ്യം ഇന്‍സ്റ്റഗ്രാമിലാണ് പ്രചരിച്ചത്.

അപകടത്തില്‍ ആര്‍ക്കും സാരമായ പരുക്കുകള്‍ ഏറ്റതായി റിപ്പോര്‍ട്ടുകളില്ല. അതേസമയം, മെര്‍സിഡീസ് എസ്‌യുവിയിലെയും, ടൊയോട്ട പ്രിയുസിലെയും എയര്‍ബാഗുകള്‍ അപകടത്തെ തുടര്‍ന്ന് പുറത്ത് വന്നിരുന്നു.

പ്രിയുസുമായുള്ള അപകടത്തില്‍ തകിടം മറയുന്ന മെര്‍സിഡീസ് എസ്‌യുവിയാണ് വിപണിയെ ഒന്നാകെ അമ്പരിപ്പിച്ചിരിക്കുന്നത്. വലുപ്പത്തിലും ഭാരത്തിലും ടൊയോട്ട പ്രിയുസിനെക്കാളും ബഹുദൂരം മുന്നിലാണ് മെര്‍സിഡീസ് ബെന്‍സ് ബ്രാബസ്.

ഭീമന്‍ മെര്‍സിഡീസിനെ മലര്‍ത്തിയടിച്ച ടൊയോട്ട പ്രിയുസാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. ബിഎംഡബ്ല്യു 5 സിരീസ് ടൂറിംഗ് സ്‌റ്റേഷന്‍ വാഗണ്‍ ഉപയോഗിച്ചാണ് മെര്‍സിഡീസ് ബെന്‍സ് ബ്രാബസിനെ അധികൃതര്‍ വലിച്ച് നീക്കിയത്.

Source – https://malayalam.drivespark.com/four-wheelers/2017/brabus-g500-4×4-topples-collision-with-toyota-prius-008879.html

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply