മഹാബലിപുരത്തെക്കുറിച്ച്‌ നിങ്ങള്‍ക്കറിയാത്ത 9 കാര്യങ്ങള്‍

കല്ലില്‍ കവിതയെഴുതിയ തമിഴ്‌നാട് പട്ടണം…ഒറ്റവാക്കില്‍ ഇതിലധികം വിശേഷണങ്ങള്‍ ഒന്നു പറയാന്‍ പറ്റില്ല മഹാബലിപുരത്തിന്. ശില്പങ്ങളും ശില്പകലയും ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുമ്പോള്‍ ഇതിനു പിന്നിലുള്ള കഥകളും ചരിത്രങ്ങളുമാണ് ചരിത്രകാരന്‍മാരെയും വിദ്യാര്‍ഥികളേയുംഇവിടേക്ക്അടുപ്പിക്കുന്നത്.

ഗുഹാക്ഷേത്രങ്ങളും ഒറ്റക്കല്‍ മണ്ഡപങ്ങളും ആണ് ഇവിടെകാഴ്ചക്കാരെ ആകര്‍ഷിക്കുന്നത്. എന്നാല്‍ സഞ്ചാരികള്‍ക്ക് അറിയാത്ത ഒട്ടേറെ കാര്യങ്ങള്‍ ഇവിടെയുണ്ട്. ആരെയും ആകര്‍ഷിക്കുന്ന മഹാബലിപുരത്തെക്കുറിച്ച് ആര്‍ക്കും അറിയാത്ത 9 കാര്യങ്ങള്‍ നോക്കാം…

പല്ലവകലയുടെ ഉത്തമോദാഹരണമാണ് ഇവിടെ കാണുന്ന പൂര്‍ത്തിയായതും അല്ലാത്തതുമായ ശില്പങ്ങള്‍. അപൂര്‍ണ്ണമായി കിടക്കുന്ന ധാരാളം ശില്പങ്ങള്‍ കാണുന്നതുകൊണ്ടും ആകെയുള്ള ശില്പങ്ങളുടെ എണ്ണം എണ്ണിത്തിട്ടെപ്പെടുത്താന്‍ സാധിക്കാത്തതുകൊണ്ടും ഇത് ഒരു ശില്പകലാവിദ്യാലയം ആയിരുന്നു എന്നാണ് കരുതുന്നത്.

ആദികാല ദ്രാവിഡ തച്ചുശാസ്ത്രമനുസരിച്ച് നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന മഹാബിപുരമെന്ന മാമല്ലപുരം ഇപ്പോള്‍ യുനസ്‌കോയുടെ ലോകപൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.ദക്ഷിണേന്ത്യയിലെ പുരാതനമായ കല്‍ക്ഷേത്രങ്ങള്‍ ഇവിടെയാണ് കാണപ്പെടുന്നത്. ഇത്രയും കാലം കടന്നു പോയിട്ടും ഇത്രയും കരുത്തോടെ നിലനില്‍ക്കുന്ന ക്ഷേത്രങ്ങള്‍ ഏറെ അപൂര്‍വ്വമാണ്.മഹാബലിപുരത്തിന്റെ ഏറ്റവും ആകര്‍ഷകമായ കാഴ്ചയാണ് ഇവിടുത്തെ ഷോര്‍ ടെമ്പിള്‍ അഥവാ തീരത്തുള്ള ക്ഷേത്രം.

ബംഗാള്‍ ഉള്‍ക്കടല്‍ ദര്‍ശനമാക്കി നില്‍ക്കുന്ന ഈ ക്ഷേത്രം എഡി 700നും 728നും മധ്യേ നിര്‍മ്മിച്ചതാമെന്നാണ് കരുതുന്നത്. വിഷ്ണുവിനായി സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രമാണ് ഇവിടുത്തെ മറ്റു ക്ഷേത്രങ്ങളെ സംരക്ഷിക്കുന്നതെന്നാണ് വിശ്വാസം.ഷോര്‍ ടെമ്പിള്‍ തന്നെയാണ് ഏഴു പഗോഡകള്‍ എന്ന പേരിലും അറിപ്പെടുന്നത്. പിരമിഡിനോട് സാദ്യശ്യമുള്ള ആകൃതിയില്‍ നിര്‍മ്മിച്ചതിനാലാണ് ഈ പേരില്‍ അറിയപ്പെടുന്നത്. മുന്‍പ് ഇവിടെ ഏഴ് ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നെന്നും കാലക്രമത്തില്‍ ഒന്നൊഴികെ ബാക്കിയെല്ലാം മണ്ണടിഞ്ഞു എന്നുമാണ് കരുതുന്നത്.

ഇന്നു കാണുന്ന രീതിയില്‍ മഹാബലിപുരത്തെ മാറ്റി ശില്പങ്ങളുടെ നാട് ആക്കിയെടുക്കാന്‍ ഏകദേശം 200 വര്‍ഷത്തോളം വേണ്ടി വന്നു എന്നാണ് കരുതപ്പെടുന്നത്. പല്ലവ രാജാക്കന്‍മാരുടെ മൂന്ന് തലമുറയാണ് ഇതിനുവേണ്ടി പരിശ്രമിച്ചത്.ഒറ്റക്കല്ലില്‍ കൊത്തിയുണ്ടാക്കിയ അഞ്ച് രഥങ്ങളാണ് പഞ്ചരഥങ്ങള്‍ എന്നറിയപ്പെടുന്നത്. പിരമിഡാകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രങ്ങള്‍ പഞ്ചപാണ്ഡവന്‍മാര്‍ക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്.

ഏറ്റവും വലിയ രഥം പാണ്ഡവരില്‍ മുതിര്‍ന്ന യുധിഷ്ഠിരനുള്ളതാണ്.അര്‍ജുനന്റെ തപസ്സ് എന്നറിയപ്പെടുന്ന ഒറ്റക്കല്ലില്‍ കൊത്തിയ അതിഭീകരമായ പ്രതിമയാണിത്. 42 അടി ഉയരമുള്ള ഈ പ്രതിമ ഡിസെന്റ് ഓഫ് ദി ഗംഗ എന്ന പേരിലും ഇത് അറിയപ്പെടുന്നു.

സ്വര്‍ഗ്ഗത്തില്‍ നിന്നും ഗംഗ നദിയെ ഭൂമിയിലേക്ക് കൊണ്ടുവരാന്‍ വേണ്ടി ഭഗീരഥ മഹാരാജാവ് നടത്തിയ തപസ്സില്‍ നിന്നും, കൂടാതെ അര്‍ജുനന്‍ തന്റെ ശത്രുക്കളെ തുരത്താന്‍ വേണ്ടി ശിവനെ പ്രീതിപ്പെടുത്തി വരം വാങ്ങാന്‍ വേണ്ടി നടത്തിയ തപസ്സില്‍ നിന്നുമാണ് ഇതിന് ഇങ്ങനെയൊരു പേര് വന്നത്.പ്രധാന ക്ഷേത്രങ്ങളില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെയായി വരാഹ ഗുഹാക്ഷേത്രം എന്ന പേരില്‍ ഒരു ഗുഹാ ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply