വർഷങ്ങളായുളള ആഗ്രഹത്തിന്റെ സാക്ഷാത്കാരമായ് സ്വന്തമായൊരു ജീപ്പ് നിർമ്മിച്ചതിന്റെ സന്തോഷത്തിലാണ് തൊടുപുഴ കുന്നം സ്വദേശിയായ ഷെബീബ്. കേവലം നാലുമാസത്തെ പ്രയത്നം കൊണ്ട് ആകർഷകവും കുറഞ്ഞ ചിലവിൽ ഓടുന്നതുമായൊരു ഉഗ്രൻ ജീപ്പാണ് ഷെബീബിന്റെ സൃഷ്ടി.

ഷെബീബിന്റെ ഈ ജീപ്പിന് ആകെ ചെലവു വന്നത് 60000 രൂപയാണ്. ഏറെ കാലം മനസ്സിൽ കൊണ്ടു നടന്ന ആഗ്രഹം വീട്ടുമുറ്റത്തിട്ട് യാഥാർത്ഥ്യമാക്കാൻ വേണ്ടിവന്നതാകട്ടെ നാലുമാസവും. വ്യവസായിയായ ഷെബീബിനു വാഹനങ്ങളെ സംബന്ധിച്ച യാതൊരു സാങ്കേതിക പരിജ്ഞാനവുമില്ല. എന്നിട്ടും ഇരുമ്പ് ചട്ടക്കൂടും അലൂമിനിയം തകിടുമൊക്ക ഉപയോഗിച്ചുളള ജീപ്പ് നിർമ്മാണത്തിൽ വെൽഡിംഗ് ജോലികൾക്ക് മാത്രമാണ് ഷെബീബൊരു സുഹൃത്തിന്ടെ സഹായം തേടിയത്.
ഇലക്ട്രിക് സ്കൂട്ടറിന്ടെ എഞ്ചിനുപയോഗിച്ചിരിക്കുന്ന ജീപ്പിന്റെ വീലുകളും സ്കൂട്ടറിന്റേത് തന്നെ. സ്കൂട്ടറിൽ ഉപയോഗിക്കുന്ന നാലു ബാറ്ററികളുടെ ശക്തിയിൽ ഓടുന്ന ജീപ്പിന് മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയും കിട്ടും. ഒറ്റ ചാർജ്ജിംഗിൽ 40 കിലോമീറ്റർ ഓടിക്കാൻ കഴിയുന്ന ജീപ്പിന് മുന്നോട്ട് മൂന്നു ഗിയറുകളും റിവേഴ്സ് ഗിയറുമടക്കം എല്ലാ സംവിധാനങ്ങളും ഷെബീബൊരുക്കിയിരിക്കുന്നു.
Source – http://www.asianetnews.tv/automobile/shabeeb-from-thodupuzha-built-himself-an-electric-jeep
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog