ദുര്യോധനപ്രതിഷ്ഠയുള്ള ലോകത്തിലെ ഏക ക്ഷേത്രം; കേട്ടിട്ടുണ്ടോ?

ദുര്യോധനപ്രതിഷ്ഠയുള്ള ഇന്ത്യയിലെ ഏക ക്ഷേത്രം; കേട്ടിട്ടുണ്ടോ? അപൂര്‍വ്വങ്ങളായ ക്ഷേത്രങ്ങള്‍ ധാരാളമുള്ള നാടാണ് നമ്മുടേത്. പ്രതിഷ്ഠകളും വിശ്വസങ്ങളും ധാരാളമുള്ള ഇവിടുത്തെ ക്ഷേത്രങ്ങള്‍ക്ക് പ്രത്യേകതകള്‍ ധാരാളമുണ്ട്. മഹാഭാരതത്തിലെ കൗരവരില്‍ പ്രധാനിയായ ദുര്യോധനനെ ആരാധിക്കുന്ന ദക്ഷിണ ഭാരത്തിലെ ഏക ക്ഷേത്രം നമ്മുടെ നാട്ടിലാണ് സ്ഥിതി ചെയ്യുന്നത്.

കൊല്ലം ജില്ലയിലെ പോരിവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിന്റെ അപൂര്‍വ്വ വിശേഷങ്ങള്‍ അറിയാം. കൗരവനായ ദുര്യോധനനെ പൂജിക്കുന്ന ദക്ഷിണേന്ത്യയിലെ ഏക ക്ഷേത്രമായാണ് പോരിവഴി പെരുവിരുത്തി മലനട ക്ഷേത്രം അറിയപ്പെടുന്നത്.

കുറുവ സമുദായത്തിന്റെ നിയന്ത്രണത്തിലുള്ള ഈ ക്ഷേത്രത്തില്‍ ദുര്യോധനനെ മലനടന്‍ അപ്പൂപ്പന് എന്ന പേരിലാണ് നാട്ടുകാര്‍ ആരാധിക്കുന്നത്. പാണ്ഡവരുടെ വനവാസക്കാലത്താണ് ദുര്യോധനന്‍ മലനടയിലെത്തിയതെന്നാണ് വിശ്വാസം. യാത്ര ചെയ്ത് ക്ഷീണിച്ചുവലഞ്ഞ ദുര്യോധനന്‍ഒരു കുടിലിലെത്തി വെള്ളം ചോദിക്കുകയുണ്ടായി. ശുദ്ധമായ മദ്യമാണ് അവര്‍ ദുര്യോധനനു കുടിക്കാന്‍ നല്കിയത്. പിന്നീട് അദ്ദേഹം ഈ ഗ്രാമത്തില്‍ സ്ഥിരതാമസമാക്കി എന്നാണ് വിശ്വാസം.

ശ്രീകോവിലോ വിഗ്രഹമോ ഇല്ലാത്ത ക്ഷേത്രം കൂടിയാണിത്. കുറവ സമുദായത്തിന്റെ നിയന്ത്രണത്തിലും 7 കരകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയിലുമാണ് ക്ഷേത്ര നിയന്ത്രണം. ക്ഷേത്രത്തിന്റെ ഐതിഹ്യം മഹാഭാരത കഥയുമായി ബന്ധപ്പെട്ടതാണ്. ഇവിടുത്തെ വനങ്ങളിലുണ്ടാവാമെന്നു കരുതി പാണ്ഡവരെ തേടിയെത്തിയ ദുര്യോധനനും കൂട്ടരും ഇവിടെ വിശ്രമിച്ചുവെന്നും ദാഹാർത്തവരായ അവർക്ക് കുറവസ്ത്രീ മധുചഷകം നൽകി സൽക്കരിച്ചുവെന്നും സംപ്രീതനായ കൗരവരാജാവ് 101 ഏക്കർ നൽകി അനുഗ്രഹിച്ചുവെന്നും ആണ് കൂടുതൽ പ്രചാരം സിദ്ധിച്ച കഥ. നിഴൽക്കുത്തിൽ പാണ്ഡവരെ വകവരുത്തുവാൻ നിയോഗിക്കപ്പെട്ട ഭാരതമലയന്റെ വാസസ്ഥാനമായിരുന്നു ഇതെന്നും പറയപ്പെടുന്നുണ്ട്. കൊല്ലം ആലപ്പുഴ പത്തനംതിട്ട ജില്ലകളിലായി മറ്റു കൗരവപ്രമുഖരുടെയും മലനട ക്ഷേത്രങ്ങളുണ്ട്.

പെരുവിരുത്തി മലനടയിലെ കെട്ടുത്സവം ഏറെ പ്രശസ്തമാണ്. ഉൽസവത്തിന് ഭാരമേറിയ മലക്കുട പേറി, കച്ചയുടുത്ത് ഊരാളൻ തുള്ളി മലയിറങ്ങുമ്പോൾ കെട്ടുകാഴ്ചകൾ നിരക്കുന്നു. എടുപ്പുകുതിരകളും കെട്ടുകാളകളുമാണ് പ്രധാന ഉത്സവക്കാഴ്ചകൾ. ഇവിടുത്തെ മത്സരക്കമ്പവും ഏറെ പ്രശസ്തമായിരുന്നു.

മീനമാസത്തിലാണ്‌ മലനടിയിലെ പ്രസിദ്ധമായ മലക്കുട മഹോത്സവം. മീനമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച കൊടിയേറും. ഉത്സവനാളിലെ കെട്ടുകാഴ്ചകളിൽ പ്രധാനം കാളയും എടുപ്പുകുതിരയുമാണ്‌. ഇടയ്ക്കാട്‌ കരക്കാർക്ക്‌ ഈ വലിയ എടുപ്പുകാള. മലനട അപ്പൂപ്പന്റെ ഇഷ്ടദാനം കെട്ടുകാളയാണ്. തിളങ്ങുന്ന കണ്ണുകളും വാശിയും വീറും വടിവൊത്ത ശരീരപ്രകൃതിയുമുള്ള എടുപ്പുകാള ഏവരേയും ആകർഷിക്കുന്നു.[4] ഇരുപത്തിഒന്നേകാൽ കോൽ ഉയരമുള്ള എടുപ്പുകുതിരകളെ കാണാനും അവ തോളിലെടുത്ത്‌ കുന്നിൽ മുകളിലൂടെ വലംവയ്ക്കുന്നതുകാണാൻ ധാരാളം ആൾക്കാർ എത്താറുണ്ട്‌. ഓലക്കുട ചൂടി ഒറ്റക്കാലിൽ ഉറഞ്ഞു തുള്ളിയെത്തുന്ന ക്ഷേത്രത്തിലെ പൂജാരി താഴേയ്ക്ക്‌ താഴേയ്ക്ക്‌ ഇറങ്ങിചെന്ന്‌ കെട്ടുകാഴ്ചകളെ അനുഗ്രഹിക്കും.

ഉത്സവദിനം മുരവുകണ്ടത്തിൽ ഒത്തുചേരുന്ന കാളകളും എടുപ്പുകുതിരകളും മലയൂരാളീയായ മലനട അപ്പൂപ്പന്റെ അനുഗ്രഹത്തിനായി കാത്തു നിൽക്കുന്നു. വലിയകാളയെ അനുഗ്രഹിക്കുന്നതോടെ മലകയറാൻ കെട്ടുകാഴ്ചകൾ തയ്യാറാകും. ക്ഷേത്രസന്നിധാനത്തിലെ ആൽത്തറയിലും തടികൊണ്ട് നിർമ്മിഛ കാളയെക്കാണാം . വിശ്വാസികൾ ഇവിടെ യെത്തുമ്പോൾ നേർച്ചയായി തടിയിൽ നിർമ്മിച്ച കാളരൂപം നൽകുന്നതും ഇവിടുത്തെ ഒരു പ്രധാന വഴിപാടാണ്. മറ്റൊരു പ്രധാനം ഇരുപത്തൊന്നേക്കാൽ എടുപ്പുകുതിര. ആറു കരകളിൽ നിന്നയി ഇവിടെ അണിയിച്ചൊരുക്കി കൊണ്ടുവരുന്നു. മുരവുകണ്ടത്തിൽ തയ്യാറായി നിൽക്കുന്ന എടുപ്പുകുതിരകളെ ആർപ്പുവിളികളോടെ നൂറുകണക്കിലാളുകൾ തോളിലേറ്റുന്നു. അപ്പൂപ്പന്റെ അനുഗ്രഹം കൂടിയായാൽ മല താനെ കയറുന്നു. ആരും ക്ഷീണിതരാകുന്നില്ല. വ്യത്യസ്തമായ ഒട്ടേറെ ആചാരങ്ങള്‍ ഇവിടുത്തെ പ്രത്യേകതയാണ്. കലശ്ശത്തിനായി ഉപയോഗിക്കുന്നതും ഭക്തര്‍ക്ക് തീര്‍ഥമായി നല്കുന്നതും കള്ളാണ്. ഇവിടുത്തെ പ്രധാന വഴിപാടും ഇതുതന്നെയാണ്.

കൊല്ലം ജില്ലയിലെ പോരുവഴി പഞ്ചായത്തിലാണ് പോരിവഴി പെരുവിരുത്തി മലനട ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചെങ്ങന്നൂര്‍ റെയില്‍ വേ സ്റ്റേഷനില്‍ നിന്നും പത്തനംതിട്ട അടൂരിലേക്കോ കൊല്ലം ചക്കുവള്ളിയിലേക്കോ ബസ് കയറുക. ഇവിടെ നിന്ന് മലനടയിലേക്ക് ബസ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാണ്. 17 കിലോമീറ്റര്‍ അകലെയുള്ള കരുനാഗപ്പള്ളിയാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.

കടപ്പാട് – വിക്കിപീഡിയ.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply