എല്ലാവര്ക്കും യാത്ര ചെയ്യാന്‍ വളരെ ഇഷ്ടമാണ്. ചിലര്‍ അവധിക്കാലത്ത് യാത്ര ചെയ്യുന്നു. ചിലര്‍ ആഴ്ചയില്‍ യാത്രചെയ്യുന്നു. ചിലര്‍ അവധിയെടുത്ത് യാത്രക്ക് പോകുമ്പോള്‍ എന്നെപ്പോലുള്ള ചിലര്‍ ജോലി ഉപേക്ഷിച്ച് യാത്ര ചെയ്യുന്നു. എന്നാല്‍ ചിലര്‍ പണം ഒരുപാട് ചിലവാകും എന്ന് പേടിച്ച് യാത്ര ചെയ്യുന്നില്ല.
പണം ഇല്ലാത്തത് കൊണ്ട് യാത്രകള്‍ ഒഴിവാക്കുന്നവര്‍ക്ക് വണ്ടിയാണ് ഈ പോസ്റ്റ്. ഞാന്‍ എന്റെ ജോലി ഉപേക്ഷിച്ച് ഇന്ത്യ മുഴുവന്‍ യാത്ര ചെയ്യാന്‍ തുടങ്ങി. എന്റെ കയ്യിലുള്ള പണം ഞാന്‍ എണ്ണി നോക്കി. ഒരു ദിവസം 300 രൂപ വച്ച് ഒരു വര്‍ഷം റോഡ് മാര്‍ഗ്ഗം യാത്ര ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ മനസ്സിലാക്കി. ഏകദേശം 120 ദിവസങ്ങളായി എന്റെ യാത്ര തുടങ്ങിയിട്ട്.
എന്റെ ബഡ്ജറ്റില്‍ ഒതുങ്ങി നില്‍ക്കാനായി ഞാന്‍ നടത്തുന്ന ചില കുറുക്കുവഴികള്‍ നിങ്ങളുമായി പങ്കുവയ്ക്കുന്നു. യാത്ര ചെയ്യാനായി ഒന്നുകില്‍ നിങ്ങല്‍ക്ക് ട്രെയിന്‍ തിരഞ്ഞെടുക്കാം. അല്ലെങ്കില്‍ ലിഫ്റ്റ് ചോദിക്കാം.
ഇന്ത്യന്‍ ട്രെയിനുകള്‍ : നിങ്ങള്‍ ഇന്ത്യയിലാണെങ്കില്‍ ഇത്രയും ചിലവ് കുറഞ്ഞ യാത്രാ സൗകര്യം ട്രെയിനില്‍ നിന്നല്ലാതെ മറ്റൊന്നില്‍ നിന്നും കിട്ടില്ല. ഞാന്‍ ജനറല്‍ കോച്ചിനെക്കുറിച്ചാണ് പറയുന്നത്. ഒരുപാട് തിരക്കേറിയ കോച്ചാണിത്. എന്നാല്‍ ഈ സാഹചര്യങ്ങളില്‍ യാത്ര ചെയ്യാന്‍ ശീലിക്കേണ്ടത് അത്യാവശ്യമാണ്.
ജനറല്‍ കോച്ചുകളില്‍ തുടര്‍ച്ചയായി 6 മണിക്കൂര്‍ വരെ നില്‍ക്കേണ്ടതുണ്ട്. ടോയ്ലറ്റുകളുടെ അടുത്തായിരിക്കും നിങ്ങള്‍ നില്ക്കുക. ട്രെയിന്‍ നിര്‍ത്തുമ്പോള്‍ ടോയ്ലറ്റിന്റെ മണം 1000 മടങ്ങാകും. ഇതൊക്കെ സഹിച്ച് നിന്നുകഴിഞ്ഞാല്‍ മറ്റൊരു വശത്ത് സുന്ദരമായ ഒരു സ്ഥലം നിങ്ങളെ കാത്തിരിക്കുന്നുണ്ടാകും. ഈ അവസരങ്ങളില്‍ എന്റെ കൂടെ യാത്ര ചെയ്യുന്നവരാണ് എനിക്ക് പ്രചോദനമാകുന്നത്. എന്നും ഈ കോച്ചില്‍ യാത്ര ചെയ്യുന്നര്‍ക്ക് ഇത് ശീലമാണ്. ഈ കോച്ചില്‍ കുട്ടികള്‍, ഗര്‍ഭിണികള്‍, വൃദ്ധര്‍ എന്നിവരെ കാണാന്‍ കവിയും എന്നാല്‍ അതിശയം എന്ന് പറയട്ടെ അവര്‍ക്ക് എല്ലാം നിസാരമാണ്. അവര്‍ക്ക് പറ്റുമെങ്കില്‍ എനിക്ക് എന്തുകൊണ്ട് പറ്റില്ല?
ലിഫിറ്റ് ചോദിക്കല്‍ : ഹൈവേയില്‍ നിന്ന് നിങ്ങളുടെ തള്ളവിരല്‍ ഉപയോഗിച്ച് ലിഫിറ്റ് ചോദിക്കുന്നത് രസകരമാണ്. സൗജന്യമായി ഒരു ദിവസം മുഴുവന്‍ യാത്ര ചെയ്യാന്‍ നമുക്ക് സാധിക്കും. ട്രെയിന്‍ യാത്രയെക്കാള്‍ നല്ല അനുഭവമാണ്. ചെറിയ ദൂരം യാത്ര ചെയ്യാന്‍ ലിഫിറ്റ് എല്ലാവരും കൊടുക്കാറുണ്ട്. കാറില്‍ ലിഫ്റ്റ് തരുന്നത് കുറവാണെങ്കിലും ബൈക്കില്‍ മിക്കവാറും കൊടുക്കാറുണ്ട്. ഒരു 6 മുതല്‍ 8 കിലോമീറ്റര്‍ വരെ ദൂരം നടക്കാവുന്നതാണ്. നടത്തം നമ്മുടെ ആരോഗ്യത്തിന് നല്ലതാണ്. മാത്രമല്ല കയ്യില്‍ പണമില്ലാത്തതുകൊണ്ട് നടക്കേണ്ടി വരും.
താമസം : ബന്ധങ്ങളുടെ ശക്തി നിങ്ങള്‍ മനസ്സിലാക്കണം. നിങ്ങല്‍ക്ക് നല്ല ഇടപെടല്‍ വേണം. കുറച്ച് തമാശകള്‍ പറയണം, ദയ വേണം. പിന്നെ നാണക്കേട് തോന്നാല്‍ പാടില്ല. എല്ലാ ബന്ധുക്കളോടും എപ്പോഴും നല്ല ബന്ധം പുലര്‍ത്തണം. അവരുമായി കൂടുതല്‍ അടുത്ത ശേഷം കുറച്ച് രാത്രി അവിടെ തങ്ങാനുള്ള അനുവാദം ചോദിക്കണം. നമ്മള് ശ്രദ്ധ കൊടുക്കാത്ത ആള്ക്കാര് നമ്മളെ സഹായിക്കുകയും അടുത്ത കൂട്ടുകാര്‍ തഴയുന്ന അവസ്ഥയും അത്ഭുതമായി തോന്നാം. കൂടാതെ അമ്പലങ്ങള്‍, ബസ് ടെര്‍മിനല്‍, റെയില്‍വേ സ്റ്റേഷന്, പാര്‍ക്ക്, ആശ്രമങ്ങല് എന്നിവടങ്ങളില്‍ തങ്ങാം. കേള്‍ക്കുമ്പോള്‍ ഭീകരമായി തോന്നാമെങ്കിലും ഇത് അങ്ങനെയല്ല. ഏത് കാര്യത്തിന്റേയും പ്രയാസമേറിയ ഭാഗം അതിന്റെ തുടക്കം ന്നെയാണ്. ആദ്യത്തെ ചുവട് വച്ചുകഴിഞ്ഞാല്‍ മറ്റേത് സ്വാഭാവികമായി വരും.
ജലം : 30 വര്‍ഷം മുമ്പാണ് യാത്ര ചെയ്യാന്‍ തുടങ്ങിയതെങ്കില്‍ ജലം സൗജന്യമായി എവിടെയും ലഭിക്കുമായിരുന്നു. എന്നാല്‍ ജലത്തെ വ്യാവാസായികവത്കരിച്ച യുഗത്തിലാണ് നാം ജീവിക്കുന്നത്. എന്നാലും നിങ്ങള്‍ക്ക് ആ ചിലവ് കുറയ്ക്കാന്‍ സാധിക്കും. കയ്യില്‍ ഒരു കുപ്പി കരുതുക. നിങ്ങള്‍ കഴിക്കാന്‍ കയറുന്ന സ്ഥലത്ത് നിന്ന് വെള്ളം എടുക്കുക, റോഡരികില്‍ കാണുന്ന പൈപ്പുകളില്‍ നിന്ന് എടുക്കുക, ഗ്രാമ പ്രദേശത്ത് കൂടിയാണ് പോകുന്നതെങ്കില്‍ വീടുകളില്‍ നിന്നും വെള്ളം ചോദിക്കാം. ഇതുവരെ എനിക്ക് ആരും തരാതിരുന്നിട്ടില്ല.
ആഹാരം : ഇന്ത്യയില്‍ ഒത്തിരി ഭക്ഷണ ശാലകള്‍ നമുക്ക് കാണാന്‍ സാധിക്കും. മിതമായ നിരക്കിലുള്ള ആഹാരം നമുക്ക് അവരില്‍ നിന്നും ലഭിക്കും. ഇന്ത്യയില്‍ ഒരുപാട് പാവങ്ങല്‍ ദിവസവും 100 രൂപക്ക് താഴെ ചിലവില്‍ ജീവിക്കുന്നുണ്ട്. അവരാണ് നിങ്ങള്‍കക് പ്രചോദനം നല്‍കുന്നത്. നമ്മുടെ മനസ്സാണ് എല്ലാം. അതിനെ ഉറപ്പിച്ച് നിര്‍ത്തുക. മറ്റെല്ലാം തനിയെ ശരിയാകും. നിങ്ങളെ അതിഥിയായി കാണുന്നവരുടെ വീട്ടില്‍ നിന്ന് കവിക്കുക. എന്നാല്‍ അവരെ പാചകത്തില്‍ സഹായിക്കണം. അമ്പലങ്ങളില്‍ നിന്നോ ആശ്രമങ്ങളില്‍ നിന്നോ കഴിക്കാം. ധാരാലം വെള്ളം കുടിക്കുക. എന്നും യോഗ ചെയ്യുക. നിങ്ങല്‍ ഒരിക്കലും തളരില്ല.
മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് : നിങ്ങല്‍ക്ക് ഇത് സൗജന്യമായി ലഭിക്കുകയാണെങ്കില്‍ നിങ്ങള്‍ ഭാഗ്യവാനാണ്. എനിക്ക് എന്റെ സുഹൃത്തുക്കള്‍ അത് ചെയ്തുതന്നു. ഇത് ഒരു ചെറിയ കാര്യമല്ല. അവര്‍ക്ക് കുറച്ച് തുകയെങ്കിലും മടക്കി നല്‍കണം. നിങ്ങളുടെ കയ്യില്‍ പണം വരുകയാണെങ്കില്‍ ഇങ്ങനെയുള്ളവരെ ഒരിക്കലും മറക്കരുത്.
കയ്യില്‍ പണം ഇല്ലാത്തപ്പോള്‍ നമ്മളെ മറ്റുള്ളവര്‍ എങ്ങനെയാണ് കാണുന്നത് എന്ന് നമുക്ക് മനസ്സിലാക്കാം. നമുക്ക് എന്തുണ്ട് എന്നതല്ല വിഷയം. നമ്മള് ആരാണ് എന്നതിലാണ്. ചെറിയ ബജറ്റില്‍ യാത്ര ചെയ്യുമ്പോള്‍ ഒരുപാട് കാര്യങ്ങല്‍ മനസ്സിലാക്കാന്‍ സാധിക്കും. ഒരുപാട് ആള്‍ക്കാരെ തിരിച്ചറിയാനാകും.
ലേഖകന്‍: ഹിതേഷ് ഭട്ട്, യാത്ര ചെയ്യാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നു. കഥകള്‍ വളരെ ഇഷ്ടമാണ്. ദിവസേന 300 രൂപ ചിലവില്‍ ഞാന്‍ ആള്കാകരെ കാണുന്നു. കഥകള്‍ കൈമാറുന്നു. പുതിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കണം എന്നാണ് ആഗ്രഹം. Credit : yourstory.