ലോകത്തിലെ പാസ്പോർട്ടുകളെപ്പറ്റി നിങ്ങൾക്കറിയാത്ത പത്ത് കാര്യങ്ങൾ…

പാസ്‌പോർട്ട്‌ എടുക്കുകയെന്നുള്ളത്‌ ബുദ്ധിമുട്ടുള്ള കാര്യമാണ്‌. പാസ്‌പോർട്ട്‌ കയ്യിലില്ലാത്തതിന്റെ പേരിൽ ജോലിയും യാത്രയുമെല്ലാം ഒഴിവാക്കേണ്ടി വരുന്നവരുമുണ്ട്‌. ഒരു രാജ്യത്തുനിന്നും മറ്റൊരു രാജ്യത്തേക്ക് സഞ്ചരിക്കാൻ ആദ്യം വേണ്ട ഈ രേഖയ്ക്ക് പിന്നിൽ ഒട്ടനവധി നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ഫോട്ടോ സംബന്ധിച്ച നിയമങ്ങൾ.

പാസ്പോർട്ട് ഫോട്ടോയിൽ അതിന്റെ സൈസ് 2X2 ഇഞ്ച് സമചതുരമായിരിക്കണം. പശ്ചാത്തലം ശൂന്യമായിരിക്കണം. കളറായിരിക്കണം, ഫോട്ടോ. കണ്ണുകള്‍ തുറന്നിരിക്കണം. വായ തുറന്നിരിക്കാന്‍ പാടില്ല. ചുണ്ടുകളകന്നാല്‍ പുഞ്ചിരിക്കുന്നുവെന്നു തോന്നും. എന്തുകൊണ്ടാണ് പുഞ്ചിരിയോട് ഇത്ര അയിത്തം എന്നല്ലേ? പാസ്‌പോർടിലെ പുതിയ ബയോമെട്രിക് സുരക്ഷാ സംവിധാനം മൂലമാണിങ്ങനെ ഒരു നിയമം. പാസ്‌പോര്‍ട്ട് ഫോട്ടോ നിസ്സംഗഭാവത്തിലല്ലെങ്കില്‍ മുഖവായന അസാധ്യമാകുമെന്നാണ് ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ പറയുന്നത്.

2005 ലാണ് പാസ്പോർട്ടുകളിൽ ബയോമെട്രിക് സംവിധാനം നിലവിൽ വരുന്നത്. ഫോട്ടോ മാറ്റി വ്യാജപാസ്‌പോർട്ടുകൾ നിർമ്മിക്കുന്നത് തടയാനാണ് ഈ സുരക്ഷാ സംവിധാനം. എന്നാൽ, പുഞ്ചിരിക്കുന്ന ഫോട്ടോയിൽ, ഒരാളുടെ മുഖം തിരിച്ചറിയാൻ ബയോമെട്രിക് സംവിധാനത്തിന് സാധിക്കില്ല. ഇതുമൂലം യഥാർത്ഥ ആൾ തന്നെയാണോ പാസ്‌പോർട്ടുമായി ഹാജരായിരിക്കുന്നത് എന്ന് കണക്കുകൂട്ടുന്നത്തിൽ ഉപകരണത്തിന് പിഴവ് സംഭവിക്കുന്നു.

ബയോമെട്രിക് സ്കാനർ, മുഖത്തിന്റെ 14 മുതൽ 20 വരെയുള്ള പോയിന്റുകൾ തിരിച്ചറിഞ്ഞും താരതമ്യം ചെയ്തുമാണ് ആൾ ഫോട്ടോയിൽ കാണുന്നത് തന്നെയെന്ന് തിരിച്ചറിയുന്നത്. ചിരി ഒരാളുടെ മുഖത്തിന്റെ ഈ പോയിന്റുകൾക്ക് സ്ഥാനചലനം വരാൻ ഇടയാക്കുന്നു. അതിനാൽ സ്കാനറിനു ആളെ തിരിച്ചറിയാൻ കഴിയില്ല. ഇത് ഭീകരർ പോലെയുള്ള അപകടകാരികളുടെ നുഴഞ്ഞുകയറ്റത്തിന് കാരണമായേക്കാം. അതുകൊണ്ട് മുഖത്ത് യാതൊരു ഭാവങ്ങളുമില്ലാതെയുള്ള ഫോട്ടോയാണ് പാസ്സ്പോർട്ടിനായി പരിഗണിക്കുക.

പാസ്പോർട്ടിനെക്കുറിച്ച് നിങ്ങൾക്കറിയാത്ത ചില കാര്യങ്ങൾ ഇതാ:

ലോകത്തിലെ ആദ്യത്തെ പാസ്പോർട്ട് പിറന്നത് ബി സി 450 ലാണ്. പേർഷ്യൻ രാജാവായിരുന്ന ആർട്ടക്സിർക്സിസ് ആണ് ആദ്യ പാസ്പോർട്ട് സ്വന്തമാക്കിയത്. ബ്രിട്ടീഷ് പാസ്പോർട്ട് ഉണ്ടായത് ഹെന്ററി വി എന്ന ഭരണാധികാരിയുടെ സമയത്താണ്. ബ്രിട്ടനിൽ ഓരോ 2.5 സെക്കന്റിലും ഒരു പാസ്പോർട്ട് പ്രിന്റ് ചെയ്യപ്പെടുന്നു. ക്വീൻ എലിസബത്ത് രാജ്ഞിക്ക് സഞ്ചരിക്കാൻ പാസ്‌പോർട്ടിന്റെ ആവശ്യമില്ല.

തുർക്കി പാസ്സ്‌പോർട്ട് എടുക്കുന്നതിനാണ് ലോകത്ത് ഏറ്റവും ചെലവ്. 215 ഡോളറാണ് അതിന്റെ ഫീസ്. വത്തിക്കാനിൽ ഒന്നാമത്തെ പാസ്പോർട്ട് മാർപ്പാപ്പയുടേതാണ്. അമേരിക്കയിൽ വെറും 38 ശതമാനം ആളുകൾ മാത്രമേ പാസ്സ്‌പോർട്ട് എടുത്തിട്ടുള്ളു.

ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട് എന്നറിയപ്പെടുന്നത് ജർമൻ പാസ്സ്‌പോർട്ട് ആണ്. ഇതുപയോഗിച്ച് 176 രാജ്യങ്ങളിൽ സഞ്ചരിക്കുന്നതിനു വിസയുടെ ആവശ്യമില്ല. ഏറ്റവും ദുർബലമായ പാസ്സ്‌പോർട്ട് എന്നറിയപ്പെടുന്നത് ലിബിയൻ പാസ്പോർട്ട് ആണ്. ഇതുപയോഗിച്ച് വെറും മുപ്പതുരാജ്യങ്ങളിൽ മാത്രമേ സഞ്ചരിക്കാൻ കഴിയൂ.

Soure – http://www.v4vartha.com/special-feature/this-is-why-smiling-face-not-allowed-in-passport/

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply