യാത്രാവിവരണം – Sandeep Kumar Athumpumkal.
യാത്രകളെ സ്നേഹി ക്കുന്ന ഞങ്ങൾക്ക് ദീര്‍ഘകാലമായ മോഹമായിരുന്നു അത്. നീലഗിരി മൗണ്ടന്‍ പൈത്യക തീവണ്ടിയില്‍ ഊട്ടിയിലേക്ക് ഞങ്ങൾ 12 പേരടങ്ങുന്ന സംഘം 2017 ഡിസബർ 9 ന് നടത്തിയ യാത്ര . ഞങ്ങൾ 12 പേർക്ക് ഒരുമിച്ചു ഫസ്റ്ക്ലാസ്സ് ടിക്കറ്റ് കിട്ടിയത് 136 ദിവസം മുന്നേയ് ബുക്ക് ചെയ്തതിനാലാണ്. ഒന്നോ രണ്ടോ സീറ്റ് ഒകയാണേൽ ഒരു ആഴച ഒക്കെയേ കാത്തിരിക്കണ്ടയ വരൂ അതിനാൽ പോകുന്നവർ ഓൺലൈൻ മുൻകൂർ ബുക്ക് ചെയാൻ ശ്രിദ്ധിക്കുക.
2017 ഡിസംബർ 8 നു രാത്രീ ഞങ്ങൾ മൂന്നിലവ് (ഇല്ലിക്കൽ കല്ലിൽന്റെ അടിവാരം ) എന്ന കൊച്ചു ഗ്രാമത്തിൽ നിന്ന് ഒരു 14 സീറ്റ് ട്രാവലറിൽ മേട്ടുപ്പാളയത്തു എത്തി റൂമെടുത്തു കിടന്നു. 9-ാംതീയതി വെളുപ്പിന് കുളിച്ചു ഫ്രഷ് ആയി റെയിൽവേ ക്യാന്റീനിൽ നിന്ന് ഫുഡും കഴിച്ചു അത്യാവിശം പാർസലും വാങ്ങി 7.30 ക്കു പൈതൃക തീവണ്ടിയിൽ ഊട്ടിക്ക് പുറപ്പെട്ടു ട്രാവവലറിനെ റോഡ് മാർഗ്ഗം ഊട്ടിയിലെക്കും പറഞ്ഞ് വിട്ടു .
അതിമനോഹരമായ കാഴ്ചകൾ കണ്ടു ഞങ്ങൾ യാത്ര തുടങ്ങി ദിൽസേ എന്ന സിനിമയിലേ ചല ചയ്യ ചയ്യ എന്ന ഗാനത്തിൽ മാത്രം കണ്ടുപരിചയമുള്ള ടണലുകളും പാലങ്ങളും ഒക്കെ ആസ്വദിച്ച് തണുത്ത കാലാവസ്ഥയിൽ ഒരു നല്ല യാത്ര കൂടെ നല്ല ഒരു ഗായികയായ റ്റി റ്റി ആറും.
ഹിൽഗ്രൂവ് സ്റ്റേഷനിലത്തെി വെള്ളം നിറച്ചു യാത്ര തുടങ്ങിയതെ എൻജിൻ റൂമിൽ ഒരു പൊട്ടിത്തെറി ഞങ്ങടെ ഭാഗ്യക്കേടാണോ റെയിൽവേയുടെയാണോ മൂന്ന് മണിക്കൂർ വഴിയിൽ കിടന്നു ലോക്കോ പൈലറ്റിന് പൊള്ളലുമേറ്റു . ഒരു കോച്ച് പാലത്തിലും എൻജിൻ പാലത്തിനപ്പുറത്തും ഞങ്ങൾ പാലത്തിനിപ്പുറത്തും 😥 പാലത്തിൽ കുടങ്ങിയവര് നന്നായി ബുദ്ധിമുട്ടി .പാലം എന്ന് പറഞ്ഞാൽ റെയിൽവേയുടേ ട്രാക് മാത്രമേ പാലത്തിന്റ്റി മുകളിൽ ഉള്ളു ട്രയിനിൽ ഇരുന്നു താഴോട്ടു നോക്കിയാൽ പറന്നാണ് പോകുന്നത് എന്നാ ഒരു ഫീലിംഗ് .റ്റി റ്റി ആർ ഉണ്ടാരുന്നതിനാൽ ബോറടിയിൽ നിന്ന് രക്ഷപെട്ടു കൂനൂരിൽ നിന്ന് അടുത്ത എൻജിൻ വരുന്നത് വരെ ഞങ്ങൾ ഗാനമേള ആരുന്നു എല്ലായാത്രകരും തന്നെ ഞങ്ങളോട് നല്ല സഹകരണമരുന്നു.കഴ്ച്ചക്കാരുടെ കൂടെ കുറെ കുരങ്ങന്മാർ, മലയണ്ണനുകൾ, മയില്‍, എന്നിവയുമുണ്ടായിരുന്നു ആനയും പുലിയും ഉള്ള സ്ഥലമണ് എന്ന് ആരോ പറയുന്നതും കേട്ടു അങ്ങനെ ഒന്നിനെയും കാണൻ പറ്റിയല്ല ഒരു കൂട്ടം കാട്ടുപോത്തുക്കളെ കണ്ടു.
അപൂർവമായി തീവണ്ടി പണിമുടക്കാറുണ്ട് എന്ന് റ്റീ റ്റീ ആർ മാടത്തിന്റെ അനുഭവ കുറിപ്പുകളിൽ നിന്ന് മനസിലായി . വലിയ കയറ്റങ്ങൾ കയറാൻ നീരാവി കൊണ്ട് പ്രവർത്തിക്കുന്ന ‘X’ ക്ലാസ്സിൽ പെടുന്ന എൻജിനുകളാണ് ഉപയോഗിക്കുന്നത്. 1918 – 1950 കാലഘട്ടത്തിൽ നിർമിച്ച എൻജിനുകളാണു ഇപ്പോഴും ഉപയോഗിക്കുന്നത്. അപ്പോൾ പണിമുടക്ക് പ്രീതിക്ഷിക്കാം പഴക്കം അത്രയുമുണ്ടല്ലോ. ഇതിനടയിൽ സൺ ടീവീ ക്കാര് ഈ വർത്ത ലൈവ് ചെയ്താരുന്നു അത് കണ്ടിട്ടാരിക്കും മൊബൈൽ റേഞ്ച് ഉള്ളടിതു ചെല്ലുമ്പോളെല്ലാം വീട്ടിൽ നിന്ന് വിളി വരുന്നുണ്ടാരുന്നു . ഞങ്ങൾ സേഫ് ആണ് എന്ന് തിരിച്ചു റിപ്പോർട്ടും സെൽഫിയും കൊടുത്തു . കൂനൂരിൽ നിന്ന് വന്ന ട്രെയിനിൽ ഫസ്റ്റ് ക്ലാസ്സ് എന്നോ സെക്കന്റ് ക്ലാസോ എന്നില്ലാതെ കിട്ടിയ സീറ്റിൽ കയറിയിരുന്നു യാത്ര പുനരാരംഭിച്ചു . കൂനൂർ സ്റ്റേഷനിലത്തെി ഫുഡും കഴിച്ച് വീണ്ടും യാത്ര തുടങ്ങി ഏതാണ്ട് 3 മണിയോട് ഉദകമണ്ഡലം എന്ന ഊട്ടിയിൽ എത്തി.
ഞങ്ങൾ ഊട്ടി സ്റ്റേഷനിലെത്തുമ്പോൾ ഞങ്ങളെ കാത്തു ട്രാവലർ പുറത്തു കിടപ്പുണ്ടായിരുൻനു കനത്ത മഞ്ഞും തണുപ്പും പാവം ഡ്രൈവർ , പിന്നിടവിടുന്ന് ബൊട്ടാണിക്കൽ ഗാർഡൻ, ലേയ്ക്ക് ബോട്ടിങ് , ചെറിയ ഷോപ്പിങ് ഒക്കെ കഴിഞ്ഞപ്പോളേയ്ക്കും നേരം നന്നേ ഇരുട്ടിയിരുന്നു .9 മണി രാത്രിക്കു ഞങ്ങൾ ഊട്ടിയിൽ നിന്ന് നാട്ടിലേയ്ക്കുള്ള യാത്ര തിരിച്ചു .