കെഎസ്ആർടിസി ബസ്സുകൾക്ക് ഇനി തിരഞ്ഞെടുത്ത ഹോട്ടലുകളിൽ ഫുഡ് സ്റ്റോപ്പ്..

ദീർഘദൂര സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി ബസ്സുകൾ ഭക്ഷണത്തിനായി ചില ഹോട്ടലുകളിൽ നിർത്തുന്നത് കണ്ടിട്ടില്ലേ? പ്രത്യേകിച്ച് ബാംഗ്ലൂർ പോലുള്ള സ്ഥലങ്ങളിലേക്ക് സർവ്വീസ് നടത്തുന്ന രാത്രി സർവ്വീസുകൾ. ഇത്തരത്തിൽ ബസ്സുകൾ നിർത്തുന്നത് ജീവനക്കാരുടെ ഇഷ്ടങ്ങൾക്കനുസരിച്ച് ആയിരുന്നു. ഇത്തരം യാത്രകൾക്കിടയിൽ ഇടയിൽ നിലവാരം കുറഞ്ഞ ഹോട്ടലുകളിൽ നിന്ന് കത്തി വില കൊടുത്ത് ഭക്ഷണം കഴിക്കേണ്ട അനുഭവം മിക്കയാളുകളും സോഷ്യൽമീഡിയയിൽ പങ്കുവെയ്ക്കുന്നത് സാധാരണയായിരുന്നു. എന്നാൽ ഈ അവസ്ഥക്ക് അറുതി വരുത്താനൊരുങ്ങുകയാണ് കെഎസ്ആർടിസി.

ഒരു ബസ് നിറയെ ഉപഭോക്താക്കളെ എത്തിക്കുന്നതിനാൽ ക​​ണ്ട​​ക്ട​​ർ​​ക്കും ഡ്രൈ​​വ​​ർ​​ക്കും ഈ ഹോട്ടലുകൾ കൈ​​മ​​ട​​ക്കും ഫ്രീ ​​സ്പെ​​ഷ​​ൽ ഭ​​ക്ഷ​​ണ​​വും ന​​ൽ​​കു​​ന്നതും പുതുമയല്ല. എന്നാൽ ഡ്രൈവറെയും കണ്ടക്ടറെയും സത്കരിക്കുന്ന ഹോ​​ട്ട​​ലു​​ക​​ൾ​​ക്കു മു​​ന്നി​​ൽ മാ​​ത്രം ബ​​സ് നിർത്തി യാ​​ത്ര​​ക്കാ​രെ മോ​​ശം ഭ​​ക്ഷ​​ണം തീ​​റ്റി​​ക്കു​​ന്ന ആ പ​​രി​​പാ​​ടി ഇ​​നി ന​​ട​​ക്കി​ല്ല. ദീ​​ർ​​ഘ​​ദൂ​​ര യാ​​ത്ര​​ക​​ളി​​ൽ ഒ​​റ്റ​​പ്പെ​​ട്ട ഹോ​​ട്ട​​ലു​​ക​​ൾ​​ക്കു മു​​ന്നി​​ൽ ബ​​സ് നി​​ർ​ത്തു​​ക​​യും യാ​​ത്ര​​ക്കാ​​ർ ഇ​​വി​​ടെ മാ​​ത്രം ക​​യ​​റി കി​​ട്ടു​​ന്ന ഭ​​ക്ഷ​​ണം കൊ​​ള്ള​​വി​​ല ന​​ൽ​​കി ക​​ഴി​​ക്കാ​​ൻ നി​ർ​ബ​ന്ധി​ത​രാ​വു​ക​യും ചെ​​യ്യു​​ന്ന രീ​​തി ഉ​​ട​​ൻ അ​​വ​​സാ​​നി​​ക്കും. വൃത്തിയുള്ളതും നിലവാരമുള്ളതുമായ തെരഞ്ഞെടുത്ത ഹോട്ടലുകളുമായി കരാറിലേർപ്പെടാൻ കെഎസ്ആർടിസി തീരുമാനിച്ചിരിക്കുകയാണ്. കെഎസ്ആർടിസി മാനേജിങ് ഡയറക്‌റ്റർ ടോമിൻ ജെ തച്ചങ്കരിയുടേതാണ് ആശയം. പാ​​ർ​​ക്കിം​​ഗ്, ടോ​​യ്‌​ല​​റ്റ് സൗ​​ക​​ര്യ​​ത്തോ​​ടെ മി​​ത​​മാ​​യ നി​​ര​​ക്കി​​ലും മെ​​ച്ച​​പ്പെ​​ട്ട അ​​ള​​വി​​ലും യാ​​ത്ര​​ക്കാ​​ർ​​ക്കു ഭ​​ക്ഷ​​ണം ന​​ൽ​​കാ​​ൻ ത​​യാ​​റാ​​കു​​ന്ന ഹോ​​ട്ട​​ലു​​ക​​ളു​​മാ​​യാ​​ണു ക​​രാ​​റു​​ണ്ടാ​​ക്കു​​ക. യാ​​ത്ര​​ക്കാ​​ർ​​ക്കു പ​​രാ​​തി​​യു​​ണ്ടാ​​യാ​​ൽ ക​​രാ​​ർ റ​​ദ്ദാ​​ക്കും.

Representative Image

ഏകദേശം 2,200 സൂപ്പർ ഫാസ്റ്റ് ബസ്സുകൾ സംസ്ഥാനത്ത് ദീർഘദൂര സർവീസുകൾ നടത്തുന്നുണ്ട് എന്നാണ്. ‘ഹോട്ടലിന് സമീപം ബസ് നിർത്തുന്നതിന് കുറഞ്ഞത് 300 രൂപ വച്ച് ഓരോ ഹോട്ടലിൽ നിന്നും കിട്ടുകയാണെങ്കിൽ നമുക്ക് ദിവസേന 6.6 ല‍ക്ഷം രൂപ വച്ച് ലഭിക്കും. ഇതു പോലെയുള്ള പദ്ധതികൾ തീരുമാനിച്ചതു പോലെ തന്നെ നടപ്പിലാവുകയാണെങ്കിൽ പ്രയാസപ്പെടുന്ന കെഎസ്ആർടിസിക്ക് അതൊരു വലിയ ആശ്വാസമായിരിക്കും’ – തച്ചങ്കരി പറഞ്ഞു.

‘ഹോട്ടലുകൾ കോർപ്പറേഷനുമായി രജിസ്റ്റർ ചെയ്യേണ്ടി വരും എന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഓരോ സ്ഥലത്ത് കൂടിയും കടന്നു പോകുന്ന ബസ്സുകളുടെ റൂട്ടുകളും സമയവും കൃത‍്യമായി ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. ചിത്രം തെളിഞ്ഞാൽ ടെണ്ടറുകൾ ക്ഷണിക്കാന്‍ തുടങ്ങും’ – തച്ചങ്കരി പറഞ്ഞു. ഒരു മാസത്തിനുള്ളിൽ പദ്ധതി ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഇതോടെ ചില കെഎസ്ആർടിസി ബസ്സിലെ ജീവനക്കാർക്ക് ഹോട്ടലുകളുമായുള്ള ‘അവിശുദ്ധ കമ്മിഷൻ ബന്ധങ്ങൾ’ ക്കും പൂട്ട് വീണേക്കും. ഈ പദ്ധതി നടപ്പിലാകുന്നതോടെ ചില ജീവനക്കാർക്ക് എംഡിയോട് അമർഷം തോന്നുവാനും ഇടയുണ്ട്. ഇത്തരത്തിലുള്ള ഒരു സൂപ്പർ എംഡിയെയായിരുന്നു കെഎസ്ആർടിസി ഇതുവരെ തേടിക്കൊണ്ടിരുന്നത്. എന്തായാലും യാത്രക്കാർക്ക് ഇനി നല്ല ഭക്ഷണം കഴിച്ചുകൊണ്ട് യാത്ര തുടരാം.

കടപ്പാട്-മെട്രോ വാർത്ത , ദീപിക.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply