മിനിലോറിയും ബസ്സും ഉരസിയ സംഭവത്തില്‍ KSRTC ഡ്രൈവറുടെ മറുപടി

കഴിഞ്ഞ ദിവസം വളരെ വൈറലായ ഒരു പോസ്റ്റ്‌ ആയിരുന്നു ഒരു മിനി ലോറി ഡ്രൈവര്‍ എറണാകുളം ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ ഇട്ടത്. ആലപ്പുഴ കലവൂർ വെച്ച് എറണാകുളം ഡിപ്പോയിലെ RPC 849 എന്ന ഫാസ്റ്റ് പാസഞ്ചർ KSRTC ബസിലെ ഡ്രൈവർ സിഗ്നലിനു തൊട്ടു മുൻപ് മറ്റൊരു വാഹനത്തിനു കടന്നു പോകാൻ കഴിയാത്ത വിധം വാഹനം നിർത്തി ആളുകളെ കയറ്റുകയായിരുന്നു. അവിടുന്ന് തുടങ്ങിയ വാക്കുതര്‍ക്കം അവസാനം പോലീസ് വരുന്നതു വരെ എത്തി. ഡ്രൈവര്‍ അഹങ്കാരത്തോടെ പോലീസ് അധികാരികളോടും സംസാരിച്ചു ഇങ്ങനെയൊക്കെയായിരുന്നു മിനിലോറി ഡ്രൈവര്‍ ദിജിത്ത് ചന്ദ്രന്‍ ഫേസ്ബുക്കില്‍ കഴിഞ്ഞ ദിവസം പോസ്റ്റ്‌ ചെയ്തിരുന്നത്. സംഭവത്തില്‍ എലാവരും കെഎസ്ആര്‍ടിസി ഡ്രൈവറെ കുറ്റപ്പെടുത്തുകയും തെറിവിളിക്കുകയും ഒക്കെ ചെയ്യുകയുണ്ടായി.

പക്ഷെ ഇന്നിതാ പ്രസ്തുത കെഎസ്ആര്‍ടിസി ഡ്രൈവര്‍ ശ്രീ. സലിമോന്‍ സംഭവത്തെക്കുറിച്ച് ഒരു വീഡിയോയുമായി ഫേസ്ബുക്കില്‍ വന്നിരിക്കുകയാണ്. കലവൂര്‍ സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയതിനെച്ചൊല്ലി തര്‍ക്കം ഉണ്ടാകുകയും മിനിലോറി ഡ്രൈവറായ ദിജിത് കെഎസ്ആര്‍ടിസി ഡ്രൈവറെ അസഭ്യം ചോരിയുകയുമാണ് യഥാര്‍ത്ഥത്തില്‍ നടന്നതെന്ന് ഡ്രൈവറുടെ വീഡിയോയില്‍ പറയുന്നുണ്ട്. കൂടാതെ സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാരോടും KSRTC ഡ്രൈവര്‍ അപമര്യാദയോടെ പെരുമാറിയെന്നുള്ള ദിജിത്തിന്‍റെ ആരോപണത്തിനു ശക്തമായ മറുപടിയും കെഎസ്ആര്‍ടിസി ഡ്രൈവറായ സലിമോന്‍ നല്‍കുന്നുണ്ട്. പ്രസ്തുത പോലീസ് ഉദ്യോഗസ്ഥരെ ആര്‍ക്കുവേണമെങ്കിലും ഈ സംഭവത്തെക്കുറിച്ച് വിളിച്ച് അന്വേഷിക്കാമെന്നും അദ്ദേഹം പറയുന്നു.

കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ എല്ലാവരും അഹങ്കാരികള്‍ ആണെന്നുള്ള ജനങ്ങളുടെ വിചാരത്തെ നിലനിര്‍ത്തിയാകണം ലോറി ഡ്രൈവര്‍ ഇങ്ങനെ പോസ്റ്റ്‌ ഇട്ടത്. പക്ഷെ ഇപ്പോള്‍ എതിരാളിയായ KSRTC ഡ്രൈവറുടെ വെളിപ്പെടുത്തലുകള്‍ കൂടി വന്നതോടെ ഏതാണ് ശരി എന്നുള്ള അങ്കലാപ്പിലാണ് കാഴ്ചക്കാര്‍. എന്തായാലും കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഈ വീഡിയോയില്‍ കുറച്ചൊക്കെ സത്യം ഉണ്ടെന്നാണ് പൊതുവേയുള്ള അഭിപ്രായം. താഴെക്കൊടുത്തിരിക്കുന്ന വീഡിയോ ഒന്ന് കണ്ടു നോക്കുക.

ഇനി മിനിലോറി ഡ്രൈവര്‍ ദിജിത്ത് കഴിഞ്ഞ ദിവസം ഇട്ട പോസ്റ്റ്‌ ഒന്ന് നോക്കാം…

“പ്രിയ സുഹൃത്തുക്കളെ ഞാൻ ഒരുപാട് വിഷമത്തോടെയാണ് ഈ പോസ്റ്റ്‌ ഇടുന്നത്. ഇന്ന് (07-03-2018) ഉച്ചക്ക് 12:55ന് ആലപ്പുഴ കലവൂർ വെച്ച് എറണാകുളം ഡിപ്പോയിലെ RPC 849 എന്ന ഫാസ്റ്റ് പാസഞ്ചർ KSRTC ബസിലെ ഡ്രൈവർ സിഗ്നലിനു തൊട്ടു മുൻപ് മറ്റൊരു വാഹനത്തിനു കടന്നു പോകാൻ കഴിയാത്ത വിധം വാഹനം നിർത്തി ആളുകളെ കയറ്റുകയായിരുന്നു. എതിരെ നിന്നുള്ള വാഹനങ്ങൾ കടന്നു പോയതിനു ശേഷം ആ KSRTCയെ മറികടന്നു പോകുബോൾ ആ ഡ്രൈവറോട് “ഒതുക്കിനിർത്തി ആളുകളെ കയറ്റിക്കൂടെ” എന്നു ഞാൻ ചോദിച്ചു.

ഞാൻ വീണ്ടും കലവൂർ സിഗ്നൽ കാത്തു നിൽക്കുബോൾ എന്റെ ഇടതു വശത്തൂടെ കയറി വന്ന ഈ KSRTC ഡ്രൈവർ “എനിക്കു തോന്നിയതുപോലെ ഞാൻ നിർത്തും നിനക്ക് എന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല” എന്ന് എന്നോട് പറഞ്ഞപ്പോൾ,,, “ഇത് പരാതി കൊടുത്താൽ തന്റെ ജോലി പോകും” എന്നു ഞാൻ പറഞ്ഞു. “എന്നാൽ നീ എന്റെ ജോലി കളയുന്നത് കാണട്ടെ” എന്നു പറഞ്ഞുകൊണ്ട് അയാൾ എന്റെ വാഹനത്തിൽ ഇടിപ്പിച്ചു. എനിട്ട് വാഹനത്തിൽ ഇരുന്നുകൊണ്ട് തന്നെ അയാൾ എന്നോട് “നീ പരാതി കൊടുക്കുമ്പോൾ ഞാൻ മനഃപൂർവം ഇടിപ്പിച്ചതാണെന്നു പ്രത്യേകം ചേർത്ത് കൊടുക്കണം” എന്ന് വളരെ അഹങ്കാരത്തോടെ എന്നോട് പറഞ്ഞു.

ഈ സമയത്തു അവിടെ ഉണ്ടായിരുന്ന ഓട്ടോ തൊഴിലാളികളും നാട്ടുകാരും ഓടി കൂടി KSRTC ഡ്രൈവറോട് നീ ആളുകളെ കൊല്ലാൻ കൊണ്ടുപോവുകയാണോ എന്നു ചോദിക്കുകയും ഉടനെ തന്നെ തോണ്ടൻ കുളങ്ങര പോലീസ് സ്റ്റേഷനിൽ വിളിച്ചു അറിയിക്കുകയും ചെയ്തു. ഉടനെ തന്നെ വന്നെത്തിയ A.S.I യോടും നാല് പോലീസുകാരോടും ഇയാൾ വളരെ അഹകാരത്തോടെയാണ്
സംസാരിച്ചത്. തുടർന്ന് പോലീസുകാർ നാട്ടുകാരോട് അനേഷിക്കുകയും KSRTC ഡ്രൈവർ മനഃപൂർവം ഇടിപ്പിച്ചതെന്നാണ് നാട്ടുകാർ മൊഴി കൊടുക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ASI സർ രണ്ടു വാഹനങ്ങളും സ്റ്റേഷനിൽ കൊണ്ടുവരാൻ പറഞു.

പക്ഷേ ഞാൻ കേസൊന്നും വേണ്ട എന്നു ആവശ്യപ്പെട്ടു. കാരണം ഇതിന്റെ നിയമ വശങ്ങളെപറ്റി എനിക്കു അറിയില്ലായിരുന്നു. KSRTC മേലധികാരികൾ ഇതുപോലുള്ള ക്രൂര ചിന്താഗതിക്കാരായ ഡ്രൈവര്മാര്ക്കെതിരെ നടപടിയെടുക്കുമെന്ന് എന്റെ സുഹൃത്തിന്റെ അഭിപ്രായം മാനിച്ചു എറണാകുളം ഡിപ്പോയിൽ പരാതി നൽകിയിട്ടുണ്ട്.

ഒരിക്കലും ഒരു ഡ്രൈവർ സ്വപനത്തിൽ പോലും ചിന്തിക്കാൻ കഴിയാത്ത പ്രവർത്തിയാണ് ഈ ഡ്രൈവറുടെ ഭാഗത്തു നിന്നും ഉണ്ടായതു. ഈ ഡ്രൈവർക്കെതിരെ KSRTC മേലധികാരികളിൽ നിന്നും അർഹമായ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയോടെയാണ് നിങ്ങളൾക്ക് മുന്നിൽ ഞാനിതു സമർപ്പിക്കുന്നത്. ഇതോടൊപ്പം ഞാൻ ഈ അപകടം നടന്ന വാഹനത്തിന്റെയും ഡ്രൈവറുടെയും ഫോട്ടോ ഇതോടൊപ്പം പോസ്റ്റ്‌ ചെയുന്നു.”

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply