നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കെ.എസ്.ആർ.ടി.സി ലോേഫ്ലാർ ബസുകൾക്ക് സ്ഥിരം ഷെൽറ്റർ അനുവദിക്കാൻ പ്രവാസി കമീഷൻ കൊച്ചിൻ ഇൻറർനാഷനൽ എയർപോർട്ട് ലിമിറ്റഡിന് (സിയാൽ) നിർദേശം നൽകി. ചാവക്കാട്, തൃശൂർ, ഗുരുവായൂർ, മലപ്പുറം തുടങ്ങിയ ഭാഗങ്ങളിലേക്ക് വിമാനത്താവളം കേന്ദ്രീകരിച്ച് സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകൾക്ക് അസൗകര്യം നേരിടുന്നുവെന്ന് പരാതിയുണ്ടായിരുന്നു.
സ്വകാര്യ ടാക്സികളുടെ ഇടപെടലും സ്ഥിരം ഷെൽറ്റർ അനുവദിക്കുന്നതിന് തടസ്സമാകുന്നതായി ആക്ഷേപമുണ്ടായിരുന്നു. വിമാനത്താവളത്തിൽ എത്തുന്ന പ്രവാസികൾക്ക് കുറഞ്ഞ ചെലവിൽ നാട്ടിലെത്താൻ വഴിയൊരുക്കുന്നവയാണ് കെ.എസ്.ആർ.ടി.സിയുടെ േലാ േഫ്ലാർ സർവിസ്. മിക്ക സർവിസുകളും വൻ ലാഭത്തിലുമാണ്. ഇൗ സാഹചര്യം പരിഗണിച്ചാണ് വിമാനത്താവളത്തിൽ സ്ഥിരം ഷെൽറ്റർ ഒരുക്കിനൽകാൻ പുനഃസംഘടിപ്പിച്ച പ്രവാസി കമീഷെൻറ ആദ്യ സമ്പൂർണ യോഗം നിർദേശിച്ചത്.

എല്ലാ ജില്ലകളിലും പ്രവാസികൾക്കായി ബോധവത്കരണ ക്യാമ്പും അദാലത്തും സംഘടിപ്പിക്കാനും തീരുമാനിച്ചു. ജനുവരി 11ന് തിരുവനന്തപുരം തൈക്കാടുള്ള നോർക്ക റൂട്ട്സിലെ കമീഷൻ ആസ്ഥാന മന്ദിരത്തിൽ രാവിലെ 11ന് അടുത്ത സമ്പൂർണ സിറ്റിങ് നടത്തുന്നതിനും തീരുമാനമായി. അദാലത്തിൽ പരാതികൾ സ്വീകരിച്ച് നടപടി സ്വീകരിക്കും. പരാതികൾ nricommission@kerala.gov.in, secycomsn.nri@kerala.gov.in എന്നീ ഇ-മെയിലുകളിൽ സ്വീകരിക്കും. കമീഷെൻറ ലോഗോക്ക് യോഗം അംഗീകാരം നൽകി. യോഗത്തിൽ കമീഷൻ ചെയർമാൻ റിട്ട. ജസ്റ്റിസ് ഭവദാസൻ അധ്യക്ഷത വഹിച്ചു. ഡോ. ഷംസീർ വയലിൽ, സുബീർ പുഴയരുവത്ത്, ആസാദ് മണ്ടായപ്പുറത്ത്, ബെന്യാമിൻ, മെംബർ സെക്രട്ടറി എച്ച്. നിസാർ എന്നിവർ പങ്കെടുത്തു.
Source – http://www.madhyamam.com/local-news/trivandrum/2017/dec/12/393362
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog