റാസ് അൽഖൈമയിലെ പ്രേത കൊട്ടാരത്തിലെ കാഴ്ചകൾ…

യാത്രകൾ ഒരു പാട് നടത്തിയിട്ടുണ്ട് പക്ഷെ അത് എഴുതാനോ വീഡിയോ ആകനോ അറിയില്ല എന്നാലും എന്നെ കൊണ്ട് ആകുന്നത് പോലെ ഈ ഒരു പ്രൊജക്റ്റ് ഞാൻ ചെയ്തിട്ടുണ്ട് . ഏതു യു എ ഇ റാസ് അൽഖൈമയിലെ ഹോണ്ടഡ് പാലസ് ആണ് , ഇവിടെ 20 കൊല്ലമായി ആൾ താമസം ഇല്ല . എന്ന് മാത്രമല്ല അവിടെ ആരും താമസിച്ചിട്ടില്ല . ഇതിന്റെ പിന്നിൽ ഒരുപാടു  നിഗൂഢ രഹസ്യങ്ങൾ ഉണ്ട് , ഉള്ളതും ഇല്ലാത്തതും ആയിട്ട് .

അതിൽ എനിക്ക് കിട്ടിയ ഒരു അറിവ് അവിടെ താമസിക്കാൻ തുടങ്ങിയാൽ പതിവ് പല ആൾകാർ നടക്കുന്ന ശബ്ദം കേൾക്കുന്നു എന്നാണ്. ഒരു കണക്കിന് അത് ശരിയാവാം കാരണം അതിന്റെ ഉള്ളിൽ അത്രയും പ്രതിമകളും , ചുമർ ചിത്രങ്ങളും ഉണ്ട് . പക്ഷെ ഒരാൾക്കു ഒറ്റയ്ക്കു അവിടെ നിൽക്കാൻ ആകില്ല എന്നുള്ളത് 100 ശതമാനം ശരിയാണ് .3 തട്ട് ആയിട്ടാണ് ആ പാലസ് ഉള്ളത് .അവിടെ ഒരു പാട് സാദനങ്ങൾ ഉപയോഗ ശൂന്യമാണ് . പിന്നെ ഈ കഥ സത്യമാണെന്നു വിശ്വസിക്കാൻ ഒരു കാരണം അവിടെ ഉള്ള ഒരു സാധനവും ആരും അവിടന്ന് നീക്കം ചെയ്തിട്ടില്ല , ലൈറ്റ് , ബെഡ് , സോഫ, ഷെൽഫ്, കബോർഡ് എല്ലാം അവിടെ തന്നെ കൂട്ടിയിട്ടിരിക്കയാണ് , അങ്ങനെ ഒരു ബാദ അവിടെ ഇല്ലെങ്കിൽ പിന്നെ എന്തെ ആരും എടുത്തു കൊണ്ട് പോകാതിരുന്നത് . എന്ത് ചവർ കിട്ടിയാലും എടുക്കുന്ന പാക്സിതാനികളും ബംഗാളികൾ പോലും അത് എടുത്തു കൊണ്ട് പോയിട്ടില്ല .

ഞാൻ അവിടെ അഞ്ചു മിനുട്ട് ചിലവഴിച്ചു. അപ്പോൾ തന്നെ എനിക്ക് ശാരീരികമായി തളർന്നു. പിന്നെ ഒരു തരം അസ്വസ്ഥതയും. അതോടെ ഞാൻ അവിടം വിട്ടു. പക്ഷെ അതിന്റെ ബുദ്ധിമുട്ട് ഒരാഴ്‌ച എനിക്ക് ഉണ്ടായിരുന്നു .
നിങ്ങൾ കരുതും ഇതു മസാലക്ക് വേണ്ടി ചേർത്തതാണെന്നു. എന്നാൽ അങ്ങനെ അല്ല . പിന്നെ അവിടെ സ്ത്രീകളെ കയറ്റി വിടൂല . അവിടെ ഗേറ്റ് ഫുൾ ടൈം ക്ലോസ്ഡ് ആണ്. അത്ര പെട്ടെന്ന് ഒന്നും ഉള്ളിൽ കടക്കാൻ വിടില്ല. ഞാൻ അതിന്റെ ഓണറുടെ പേരും നമ്പറും കാണിച്ചു കൊടുത്തതിനു ശേഷം ആണ് ഉള്ളിൽ വിട്ടത് . ബാക്കി വിഡിയോ കാണുക അതിൽ എന്നെക്കൊണ്ട് ആകുന്നത് പോലെ പകർത്തിയിട്ടുണ്ട്.

Camera: Minote 3, Editing: kinemaster, Audio: Conjuring2, Location: UAE, RAK.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply