ഏകദേശം ഏഴു വർഷങ്ങൾക്ക് മുൻപ് നടൻ ജഗതി മാർച്ച് മാസത്തിൽ ഒരു വെളുപ്പിനെ കോഴിക്കോട് തേഞ്ഞിപ്പാലത്തിനു സമീപം പാണബ്രയിൽ വെച്ചു അതീവ ഗുരുതരമായി വാഹനാപകടത്തിൽ പരിക്കേറ്റിരുന്നു. നല്ല വളവ്, കൂടാതെ ഡിവൈഡർ രാത്രിയിൽ കാണില്ല. ഡിവൈഡറിൽ റിഫ്ലക്ടർ ഇല്ല. ഇത് കേരളത്തിലെ ഒരു ഡിവൈഡറിന്റെ കാര്യം മാത്രം അല്ല. ഇതുപോലെ നിരവധി ഡിവൈഡറുണ്ട്. പലതിനും റിഫ്ലക്ടർ ഇല്ല. അതിനാൽ രാത്രിയിൽ കാണുവാൻ സാധിക്കില്ല.
വർഷം ഇത്ര കഴിഞ്ഞിട്ടും നമ്മുടെ റോഡുകളിൽ എന്തുകൊണ്ട് റിഫ്ലക്ടർ ഡിവൈഡറിൽ ഘടിപ്പിക്കുന്നില്ല? പലപ്പോഴും ഡിവൈഡർ ഉള്ള വളവുകളിൽ ഇരുട്ടിൽ ഡിവൈഡർ കാണുമ്പോഴേക്കും വണ്ടി ഡിവൈഡറിൽ ഇടിക്കാതെയിരിക്കുവാൻ വെട്ടിച്ച് മറ്റു വാഹനങ്ങളിൽ ഇടിച്ചു അപകടങ്ങൾ ഉണ്ടാകുന്നു.
ഡിവൈഡർ സ്ഥാപിച്ചാൽ അതിൽ റിഫ്ലക്ടർ കൂടി വെക്കണം.. ഇല്ലെങ്കിൽ ഡിവൈഡർ വെക്കരുത്.ആനയെ വാങ്ങാമെങ്കിൽ ഒരു തോട്ടികൂടെ ആവാം.. 6 വർഷങ്ങൾ കഴിഞ്ഞിട്ടും ഇനിയും റിഫ്ലക്ടർ ഇല്ലാത്ത നിരവധി ഡിവൈഡർ ഉണ്ട് നമ്മുടെ നാട്ടിൽ.. പഠിക്കില്ല.. കണ്ണു തുറക്കില്ല..
ഇന്നും ആ ദുരന്തത്തിന്റെ നേർക്കാഴ്ച്ചയായാണ് നമ്മുടെ പ്രിയ നടൻ ജഗതി ജീവിച്ചിരിക്കുന്നത്. തന്റെ ജീവനായിരുന്ന സിനിമയെപ്പോലും മാറോട് ചേർക്കുവാൻ സാധിക്കാതെ ആ മഹാപ്രതിഭ ഇന്നും ആ ദുരന്തത്തിന്റെ കൈപ്പേറിയ അനുഭവങ്ങളിലൂടെ ജീവിക്കുന്നു.
കടപ്പാട് – ഡോ.ഷിനു.