ട്രെയിൻ ടിക്കറ്റുകളിൽ ഒളിഞ്ഞിരിക്കുന്ന ചില വിവരങ്ങൾ

വിവരണം – അബു വി.കെ.

ട്രെയിനിൽ യാത്ര ചെയ്യാത്തവർ വളരെ അപൂർവ്വമായിരിക്കുമല്ലോ? . തൊഴിലിനും യാത്രകൾക്കും വിനോദത്തിനും തുടങ്ങി വിവിധ ഭൂപ്രദേശങ്ങൾ ഇതിനോടകം നമ്മൾ ചുറ്റി സഞ്ചരിച്ചു കാണും. ചൂളം വിളിച്ചോടുന്ന തീവണ്ടികളുടെ ശബ്ദങ്ങൾക്കും ഇരുമ്പ് ചകിടങ്ങൾ കൂട്ടിയുരയുന്ന റെയിൽവേ പാളങ്ങൾക്കൊന്നും ഇന്ന് കണക്കു കാണില്ല.

നിങ്ങളെ പോലെ ട്രെയിൻ യാത്ര എനിക്കും ഒരുപാട് ഓർമകളും ദേശങ്ങളും സമ്മാനിച്ചിട്ടുണ്ട്. പക്ഷെ ഇന്ന് ട്രെയിനുകളൊന്നും ഓടാതിരിക്കുന്ന ഈ സമയത്താണ് പഴയ കുറേ ട്രെയിൻ യാത്രയുടെ ജനറൽ ടിക്കറ്റുകൾ വീട്ടിൽ നിന്ന് കാണാനിടയായത്. കാണുമ്പോൾ തന്നെ ഒരു കൗതുകവും കൂടെ ഒരുപിടി ഓർമകളും വീണ്ടും തികട്ടിവരുകയാണ്.

ഇപ്പോൾ ട്രെയിൻ യാത്രകളെല്ലാം ഓൺലൈൻ ടിക്കറ്റുകൾ ആയതു കൊണ്ട് തന്നെ ആ പഴയ ജനറൽ ടിക്കറ്റുകൾ സൂക്ഷിച്ചു വെച്ചതും ഒരോർമകളിലേക്കുള്ള പിന്മടക്കമായി ഈ അവസരത്തിൽ തോന്നിപോയി. കുറച്ചധികം പഴക്കമുള്ള പ്രിന്റ് ടിക്കറ്റുകൾ ആയതിനാൽ പലതിലും അക്ഷരങ്ങൾ മാഞ്ഞുപോയിട്ടുണ്ട്. എങ്കിലും നെഞ്ചോട്‌ ചേർത്തുവെച്ച യാത്രകളിലെ ചൂളം വിളികൾക്കൊപ്പം അച്ചടിച്ചു പോയ ടിക്കറ്റുകളിൽ പലതിലും ഒത്തിരി മാറ്റങ്ങൾ സംഭവിച്ചിരുന്നത് ഇന്നാണ് ശ്രദ്ധിക്കാനിടയായത് .

ഏതായാലും ജനറൽ ടിക്കറ്റിനെ കുറിച്ച് എനിക്കറിയാവുന്ന ചെറിയ ചെറിയ കാര്യങ്ങൾ നിങ്ങളുമായി പങ്കുവെക്കുകയാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നവർക്ക് താഴെ പങ്കുവെക്കുകയും ചെയ്യാം.

എന്താണ് ജനറൽ ? ഇന്ത്യൻ റെയിൽ‌വേയിൽ അടിസ്ഥാനപരമായി പാസഞ്ചർ ട്രെയിനിന്റെ മുൻകൂട്ടി ബുക്ക്‌ (റിസർവ്) ചെയ്യാത്ത കോച്ചിലോ അല്ലെങ്കിൽ മറ്റേതെങ്കിലും എക്സ്പ്രസ് ട്രെയിനിലോ മെയിൽ ട്രെയിനിലോ യാത്ര ചെയ്യാനുള്ള ഒരു പൊതു ക്ലാസ് ടിക്കറ്റാണ് ജനറൽ ടിക്കറ്റ് or സെക്കന്റ്‌ ക്ലാസ്സ്‌ ടിക്കറ്റ് എന്ന് പറയുന്നത്.

സെക്കന്റ്‌ ക്ലാസ്സിൽ യാത്ര ചെയ്യുന്നവർക്ക് പലപ്പോഴും ഇരിക്കാനുള്ള സീറ്റ് ലഭിച്ചെന്നു വരില്ല. കാരണം, യാത്രാ ചിലവ് ചുരുക്കാനും മറ്റുമായി ബഹു ഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളും ആശ്രയിക്കുന്നത് ഈ ജനറൽ കമ്പാർട്ട് മെന്റിനെ ആയിരിക്കും. അതുകൊണ്ട് തന്നെ പലപ്പോഴും പാസഞ്ചേഴ്സിനെ കൊണ്ട് കമ്പാർട്ട് മെന്റ് വീർപ്പുമുട്ടുന്നത്.

പാസഞ്ചർ ട്രെയിനുകളിൽ ഭൂരിഭാഗം ബോഗികളും ജനറൽ ആയിരിക്കും. എന്നാൽ mail, express തുടങ്ങിയവയിൽ എൻജിനോട് ചേർന്ന് ഒന്നോ രണ്ടോ ബോഗിയും ട്രെയിനിന്റെ അവസാന ഭാഗത്തും ഇതുപോലെ ഒന്ന് രണ്ട് ബോഗികളും കാണാം.

200 കിലോമീറ്ററും അതിനുമുകളിലുള്ള യാത്രയ്‌ക്കായി യാത്രക്കാർക്ക് റിസർവ് ചെയ്യാതെ തന്നെ മൂന്ന് ദിവസം മുമ്പേ ടിക്കറ്റ് വാങ്ങാം. യാത്രാ ദിവസവും ടിക്കറ്റ് എടുക്കാം. അതുപോലെ യാത്രക്കാർക്ക് ഒരേ ദിവസം ഏത് ദൂരത്തേയ്ക്കുമുള്ള യാത്രയ്ക്കും റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ എടുക്കാം.

ജനറൽ ടിക്കറ്റിന്റെ വാലിഡിറ്റി – യാത്ര ആരംഭിച്ച ദിവസം മുതൽ യാത്രക്കാരന്റെ യാത്ര അവസാനിക്കുന്ന സ്റ്റോപ്പ്‌ വരെ ഒരു പൊതു റെയിൽ‌വേ ടിക്കറ്റിന് സാധുതയുണ്ട്. ജനറൽ ടിക്കറ്റുകളുടെ വാലിഡിറ്റി മൂന്ന് മണിക്കൂർ ആണ്.
ടിക്കറ്റ് എടുത്തു മൂന്ന് മണിക്കൂറിനുള്ളിൽ വരുന്ന ജനറൽ കമ്പാർട്ട്മെന്റുള്ള പാസഞ്ചർ, മെയിൽ, എക്സ്പ്രസ്സ്‌ തുടങ്ങിയവയിൽ യാത്ര ചെയ്യാവുന്നതാണ്.

എന്നാൽ ദീർഘ ദൂരയാത്രക്ക് യാത്രയുടെ തുടക്കത്തിൽ ടിക്കറ്റിലുള്ള തീയതിയോടൊപ്പം യാത്രക്കാരൻ തന്റെ ഒപ്പും നൽകേണ്ടതുണ്ട്. യാത്രാ ദിവസങ്ങളുടെ ആകെത്തുകയാണ് ടിക്കറ്റിന്റെ സാധുതയായി കണക്കാക്കുന്നത്.

പലർക്കും പെട്ടൊന്ന് തിരിച്ചറിയാൻ കഴിയാതെ പോകുന്ന രണ്ട് ക്ലാസുകളാണ് General & 2s. ഇവ രണ്ടും ഒത്തിരി വിത്യാസങ്ങളുണ്ട്. 2s എന്നാൽ second sitting നെ സൂചിപ്പിക്കുന്നു. 2s ജനറൽ കമ്പാർട്ട്മെന്റിന് സമാനമല്ല. 2s ഓൺ‌ലൈനായി ബുക്ക് ചെയ്യാൻ‌ കഴിയും. ഇതൊരു റിസർവ്ഡ് ക്ലാസ് കൂടിയാണ്. അതിനാൽ യാത്ര ചെയ്യുന്ന ആളുടെ ടിക്കറ്റിന് അനുസൃതമായി ആ യാത്രികന്റെ സീറ്റ് നമ്പർ കൂടി അതിലുണ്ടാകും. ചുരുക്കി പറഞ്ഞാൽ, സെക്കൻഡ് സിറ്റിംഗ് ക്ലാസ് ജനറൽ കമ്പാർട്ട്മെന്റിന് തുല്യമല്ലെന്ന് സാരം.

ഒരു ജനറൽ ടിക്കറ്റിൽ എഴുതപ്പെട്ടിട്ടുള്ള ചില പോയിന്റുകൾ ഉണ്ട് അതെന്താണെന്ന് ചുവടെ വിവരിക്കാം. യാത്രയുടെ ഉത്ഭവസ്ഥാനവും ലക്ഷ്യസ്ഥാനവും ഇംഗ്ലീഷിലോ പ്രാദേശിക ഭാഷയിലോ രേഖപ്പെടുത്തിയിരിക്കും.UTS number Unreserved ticket system, DATE & TIME ടിക്കറ്റ് എടുത്ത ദിവസവും സമയവും സൂചിപ്പിക്കുന്നു.

AD – CH : മുതിർന്നവരെയും -കുട്ടികളെയും സൂചിപ്പിക്കുന്നു. VIA ട്രെയിൻ പോകുന്ന വഴിയെ സൂചിപ്പിക്കുന്നു. eg : LQN – KYJ- KTYM -EKM കൊല്ലം, കായങ്കുളം, കോട്ടയം, എറണാകുളം എന്നിങ്ങനെ. II – ORD – M – E സെക്കന്റ്‌ ക്ലാസ് – ഓർഡിനറി അഥവാ പാസഞ്ചർ ട്രെയിൻ – മെയിൽ ട്രെയിൻ – എക്സ്പ്രസ്സ്‌ ട്രെയിൻ.

KM ദൂരത്തെ സൂചിപ്പിക്കുന്നു. RS ടിക്കറ്റിന് ചിലവായ തുക. MODE : ടിക്കറ്റ് എങ്ങിനെ എടുത്തു എന്നു സൂചിപ്പിക്കുന്നു, പണമടച്ചൊ അല്ലങ്കിൽ ഓൺലൈൻ വഴിയൊ എന്ന് . ASM W 22 യാത്ര ചെയ്യുന്ന ആൾ എടുക്കുന്ന സ്റ്റേഷനിലെ ടിക്കറ്റ് ക്രമം ആണ് സൂചിപ്പിക്കുന്നത്. eg :പാലക്കാട്‌ PGTN W 1. എറണാകുളം EKM W 30. തൃശ്ശൂർ TCR W 12 എന്നിങ്ങനെ.

Random code ചുരുക്കത്തിൽ, ആദ്യത്തെ മൂന്ന് അക്കങ്ങൾ ആണെങ്കിൽ റയിൽവേ സോണുകളെയോ അല്ലെങ്കിൽ PRS കേന്ദ്രം ഏതാണെന്നോ സൂചിപ്പിക്കുന്നു. റാൻഡം ഫംഗ്ഷൻ ഉപയോഗിച്ച് ക്രമരഹിതമായി ജനറേറ്റുചെയ്യപ്പെടുന്ന നമ്പറുകളാണ്. R നമ്പറുകൾ. അഥവാ random നമ്പറുകൾ.. ഇതിലൂടെ യാത്രക്കാരുടെ വിവരങ്ങൾ നൽകുന്നില്ല.

PNR ടിക്കറ്റിനെക്കുറിച്ചോ യാത്രയെക്കുറിച്ചോ ഉള്ള യാത്രക്കാരുടെ വിവരവങ്ങൾ പ്രതിനിധീകരിക്കുന്നത് പി‌എൻ‌ആർ‌ നമ്പറിലാണ്. Pnr കൂടുതലായും reserved ടിക്കറ്റുകൾക്ക് ആണ് ഉപയോഗപ്രദമാവുന്നത്.

SAC സേവനത്തെ തരംതിരിക്കുകയും നിർണ്ണയിക്കുകയും ചെയ്യുന്ന സേവന അക്കമാണ് Service accounting code അഥവാ Sac. GSTN ജി‌എസ്ടി ഐഡന്റിഫിക്കേഷൻ‌ നമ്പർ‌. ITC ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ഐടിസി.

Commence journey within 3hrs or Dep, of first train – യാത്രക്ക് ഒരുങ്ങുമ്പോൾ ടിക്കറ്റ് എടുത്ത സമയം മുതൽ മൂന്ന് മണിക്കൂറിനുള്ളിൽ പുറപ്പെടുന്ന ആദ്യ ട്രെയിനിൽ തന്നെ general ticket എടുത്ത ആൾക്ക് യാത്ര തുടങ്ങാം.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply