ഏതവസ്ഥയും ശോകമാണ്. വിശപ്പാണെങ്കില്‍ പറയുകയും വേണ്ട. വിശപ്പിന് വേണ്ടി മോഷ്ടിക്കേണ്ടി വരുന്നത് ചിന്തിക്കാന്‍ കൂടി കഴിയാത്ത കാര്യമാണ്. അട്ടപ്പാടിയില്‍ വിശന്നിട്ട് ഭക്ഷണസാധനങ്ങള്‍ മോഷ്ടിച്ചെന്നാരോപിച്ച് നാട്ടുകാര്‍ തല്ലിക്കൊന്ന മധുവിനെ ആരും മറക്കാന്‍ ഇടയില്ല.
മൂന്നു നാലു ദിവസമായി വിശപ്പടക്കാന്‍ കയ്യില്‍ കാശ് ഇല്ലാഞ്ഞപ്പോള്‍ ക്ഷേത്രത്തിലെ കാണിക്കയിടുന്ന ഉരുളിയില്‍ നിന്ന് 20 രൂപ എടുത്തയാളെ കഷ്ടകാലത്തിന് ക്ഷേത്രത്തിലുള്ളവര്‍ കണ്ടു. ദൈവത്തിന്റെ സ്വന്തം ജനം ദൈവത്തിന് ദാനം ചെയ്യുന്ന കരുണ ചില മനുഷ്യരോട് കാണിക്കാറില്ലല്ലോ. എന്നാല്‍, വിശപ്പ് കാരണം മോഷ്ടിക്കേണ്ടി വന്ന ചെറുപ്പക്കാരന് 500 രൂപ നല്കി തിരിച്ചയച്ച് മാത്രകയായിരിക്കുകയാണ് ജനമൈത്രി പൊലീസ്. ഞായറാഴ്ച പുലര്‍ച്ചെ 5.30 ന് തൊടുപുഴയിലെ പ്രശസ്തമായ ശ്രീകൃഷണ ക്ഷേത്രത്തിലായിരുന്നു സംഭവം.
രാവിലെ ക്ഷേത്രത്തില്‍ തൊഴാന്‍ എത്തിയ ഇയാള്‍ വിശപ്പ് സഹിക്കാനാകാതെയാണ് ഉരുളിയില്‍ നിന്ന് പണം എടുത്തത്. 20 രൂപയാണ് എടുത്തത്. എന്നാല്‍, ഇതു കണ്ട ക്ഷേത്രം ഭാരവാഹികള്‍ ഉടന്‍തന്നെ പൊലീസിനെ അറിയിക്കുകയും, അവരെത്തി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകമായിരുന്നു.
വിശപ്പിന്റെ വിളികൊണ്ടാണെന്ന് കരഞ്ഞുപറഞ്ഞപ്പോള്‍ തൊടുപുഴ പൊലീസ് സ്റ്റേഷനിലെ ചില ദൈവങ്ങളുടെ മനസ്സലിഞ്ഞു. അവര്‍ കൈയ്യിലുണ്ടായിരുന്ന 500 രൂപ കൊടുത്തിട്ട് പൊയ്ക്കൊള്ളാന്‍ പറഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെ 5.30 ന് തൊടുപുഴയിലെ പ്രശസ്തമായ ക്ഷേത്രത്തിലായിരുന്നു സംഭവം. രാവിലെ ക്ഷേത്രത്തില്‍ തൊഴാന്‍ എത്തിയപ്പോഴാണ് ഇയാള്‍ ഉരുളിയില്‍ നിന്ന് പണം എടുത്തത്. ഇതു കണ്ട ക്ഷേത്രം ഭാരവാഹികള്‍ ഉടന്‍തന്നെ പൊലീസിനെ അറിയിക്കുകയും, അവരെത്തി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകമായിരുന്നു.
ദിവസങ്ങള്‍ക്കുമുമ്പ് തൊടുപുഴയില്‍ സെക്യൂരിറ്റി ജോലിക്കെത്തിയതായിരുന്നു കോട്ടയം മോനിപ്പള്ളി സ്വദേശിയായ മധ്യവയസ്കൻ. എന്നാല്‍ പറഞ്ഞുവച്ചിരുന്ന ജോലി കിട്ടാതായപ്പോള്‍ ഗത്യന്തരമില്ലാതായി. മോനിപ്പള്ളി പൊലീസ് സ്റ്റേഷനില്‍ യുവാവിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ നല്ലനടപ്പുകാരനാണെന്ന് മനസ്സിലായതിനെ തുടര്‍ന്നാണ് വിശപ്പമാറ്റാന്‍ 500 രൂപ തൊടുപുഴ പൊലീസ് നല്‍കിയത് എന്ന് എസ് ഐ വി സി വിഷ്ണുനാഥ് വെളിപ്പെടുത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്.