അഴീക്കൽ ബീച്ചിൽ വിരുന്നിനെത്തിയ കപ്പലും സായാഹ്നവും

യാത്ര വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ

ജീവിതം പോലെ തന്നെ യാത്രകളും അനന്ത സാഗരമാണ്. നിമിഷ നേരം കൊണ്ട് ആണ് നമ്മുടെയെല്ലാം മനസ്സിനെയും, ശരീരത്തെയും യാത്രകൾ സ്വാധീനിക്കുന്നത് എന്ന ഒരു വലിയ തിരിച്ചറിവാണ് ഓരോ യാത്രകളിലൂടെയും എനിക്ക് മനസ്സിലാക്കാൻ കഴിയുന്നതും പഠിക്കാൻ കഴിയുന്നതും .

എന്റെ ജീവൻ ഈ യാത്രകളാണ് യാത്രകളാണ് എന്നെ ജീവിപ്പിക്കുന്നതും. ഒരു പാട് തവണ എഴുത്തുകളിലൂടെ കണ്ണൂരിലെ പ്രകൃതി മനോഹരമായ കണ്ട് കാഴ്ചകൾ എഴുതി തീർക്കുമ്പോഴും വീണ്ടും ഞാൻ എടുത്തു പറയുന്നു സ്നേഹ സമ്പന്നരുടെ നാട് തന്നെയാണ് കണ്ണൂർ.

അതെ കണ്ണൂർ അഴീക്കൽ ബീച്ചിലേക്ക് കണ്ണൂരുക്കാരൻ ജസീർ ഇക്കാനൊപ്പം 01/02/2020 ൽ പോയ യാത്രയുടെ വിശേഷങ്ങളിലേക്ക് എന്റെ പ്രിയപ്പെട്ട സ്നേഹിതരെയും കൊണ്ടു പോകാം.

അഴീക്കൽ ബീച്ച് കണ്ണൂരിൽ നിന്നും 13 km അകലെ സ്ഥിതി ചെയ്യുന്ന ഒരു ബീച്ച് ആണ് അഴീക്കോട് നിന്നും ഏകദേശം 6 km ആണ് ഇവിടേക്ക്. കഴിഞ്ഞ പ്രളയത്തിൽ കരക്കടിഞ്ഞ ഒരു പഴയ കപ്പൽ ഈ ബീച്ചിന്റെ ഒരു പ്രധാന ആകർഷണമായി മാറിയിരിക്കുന്നു . ഈ കപ്പലിനെ കാണാൻ നിരവധി സഞ്ചാരികളാണ് ദിവസും ബീച്ച് സന്ദർശിക്കുന്നത് . സൂര്യാസ്തമയം കാണാനും കപ്പലിനെ കാണാനും അങ്ങനെ ഞങ്ങളും ബീച്ചിലെത്തി ചേർന്നു .

പകലിന്റെ വിട പറയിലിനും രാത്രിയുടെ വരവിനും കൂടി ഒന്നിച്ച് വിളിക്കുന്ന പേരാണലോ സൂര്യാസ്തമയം. അസ്തമയക്കാഴ്കൾ ഇഷ്ടമില്ലാത്തവരുണ്ടോ ? എന്ത് ഭംഗിയാണ് അസ്തമയം കാണാൻ… ഓടിയണയുകയാണ് സൂര്യൻ ഓരോ നാളും കടലിന്റെ കുസ്യതി തിരകൾ കടലിന്റെ ആഴങ്ങളിൽ ചന്ദ്രനൊളിപ്പിച്ച് വെച്ച സമ്മാന പൊതിയെടുക്കാൻ എന്നും സൂര്യൻ യാത്ര പോകാറുണ്ട് ആ കാഴ്ച കാണാൻ എന്ത് ഭംഗിയാണ് .

ഈ ഭൂമി എത്ര സുന്ദരമാണ് രാവും, പകലും പ്രധാനം ചെയ്യുന്ന സൂര്യനെ നമ്മൾ ഓർത്തിട്ടുണ്ടോ? കത്തി ജ്വലിക്കുന്ന ഗോളം ഈ ഭൂമി മുഴുവനും നന്മയുടെ പ്രകാശം പരത്തുമ്പോൾ കൂടെ പ്രകൃതി സഹയാത്രികനുമാക്കുമ്പോൾ എന്ത് ഭംഗിയാണ് ഈ ഭൂമി? ഇവിടാണ് സ്വർഗ്ഗം ഈ സ്വർഗ്ഗീയ കാഴ്ചകൾ എഴുതി തീർക്കാൻ കഴിയില്ല വാക്കുകൾക്കും വർണ്ണനാതീതമാണ്.

പെട്ടന്നാണ് വിരുന്നെത്തിയ കപ്പൽ ശ്രദ്ധയിൽ പെട്ടത്. കഴിഞ്ഞ പ്രളയത്തിൽ കണ്ണൂർ അഴീക്കൽ ബീച്ചിൽ ക്ഷണിക്കപ്പെടാത്ത എത്തിയതാണ് കപ്പൽ. കണ്ണൂരിലെ ഒരു പ്രധാന ആകർഷണമായി മാറിയിരിക്കുന്നു ഇന്ന് ഈ കപ്പൽ. കടൽ തിരമാലകൾ എനിലേക്ക് വന്ന് ആഞ്ഞ് അടിച്ച സമയം ചില ഓർമ്മപ്പെടത്തലുകളിലേക്ക് എന്നെ കൊണ്ടു പോയി. അമ്മ ഇല്ലാത്ത എനിക്ക് കടലമ്മ നല്കിയ സ്നേഹവും, പൊൻ മുത്തവും കടലമ്മയുടെ മകൻ ആകാൻ കഴിഞ്ഞ ഭാഗ്യം എനിക്ക് മറക്കാൻ കഴിയുന്നില്ല. അസ്തമന സൂര്യന്‍ മാനത്ത് ചെങ്കല്ല് വിതറി പക്ഷികള്‍ ചേക്കേറിയ ചില്ലകള്‍ ശൂന്യത വരിച്ചു.

ഓരോ ചെറിയ കാറ്റിലും തിരമാലകളുടെ ചെറിയ ഓളങ്ങളിലും സൂര്യന്‍ നിറം നല്‍കി. ജീവിത വീഥിയിലെ അനുഭവങ്ങളുമായി ഓരോ ദിവസങ്ങളും ഓര്‍മ്മകള്‍ വാരിക്കൂട്ടി അസ്തമിക്കുന്നു. വീണ്ടും പ്രതീക്ഷയുടെ സ്വപ്നങ്ങളില്‍ വര്‍ണ്ണങ്ങള്‍ വിതറി നിദ്ര മാടിവിളിക്കുന്നു. വീണ്ടുമൊരു സൂര്യോദയം നാളെയുടെ പ്രതീക്ഷയിലേക്ക്. വീണ്ടും സഞ്ചാരിയുടെ മറ്റൊരു യാത്രയുടെ കാല്‍വെപ്പിനായി.

അസ്തമയം കൺ പാർത്ത് കൂട്ടിൽ ചേക്കറുന്നുണ്ട് ദൂരങ്ങൾ കൊതിയ്ക്കുന്ന ദേശാടനക്കിളികൾ… നാളെയുടെ അരുണോദയം പുതിയ പ്രതീക്ഷകൾ കൊണ്ടാണ് നന്മ നിറഞ്ഞ ഐശ്വര്യ പൂർണ്ണമായ സ്നേഹവും , സമ്മാധാനവും, നന്മയും നിറഞ്ഞ ഒരായിരം യാത്രകൾ പോകാൻ എന്റെ പ്രിയപ്പെട്ടവർക്ക് സാധിക്കട്ടെ .

ഓരോ യാത്രയും പ്രാഥമികമായി മനസ്സിലാക്കിത്തരുന്ന ഒരേ ഒരു കാര്യം ഇനിയും കാണാനുള്ള സ്ഥലങ്ങളുടെ വ്യാപ്തിയാണ്. നമ്മുടെ ചുറ്റുവട്ടത്തെ സ്ഥലങ്ങള്‍ പോലും നാം ശരിക്ക് കണ്ട് തീര്‍ക്കാറില്ലല്ലോ. നമ്മുടെ നാട്ടില്‍ തന്നെ കാണാന്‍ വിട്ടുപോയ സവിശേഷമായ ഭൂഭാഗങ്ങള്‍ അനേകം വേറെയും ഉണ്ടാവും എന്ന മനസ്സിലാക്കലില്‍ സഞ്ചാരം തുടരുന്നു .

Check Also

മലയൻകീഴിലെ മിന്നൽ ഹോട്ടൽ – ശ്രീജയുടെ വിശേഷങ്ങൾ

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. ഏകദേശം 55 വർഷം മുമ്പ് മലയിൻകീഴ് തുടങ്ങിയ …

Leave a Reply