ഡൽഹിയിൽ നിന്ന് ജമ്മുവിലേക്ക് ട്രെയിൻ കയറുമ്പോൾ ആണ് #Justice_for_ASIFA എന്ന ഹാഷ് ടാഗുകൾ fb യിലും whats Appലും വരുന്നത് കണ്ടത്. സംഭവം കൃത്യമായി വായിച്ചപ്പോൾ ആണ് എന്താണെന്ന് മനസ്സിലായത്. ആ കാര്യം ഇവിടെ ഒരു യാത്രാവിവരണത്തിൽ എഴുതേണ്ട ആവശ്യം ഇല്ലാത്തതിനാൽ വിവരിക്കുന്നില്ല.
ഇനി യാത്രയിലേക്ക് തിരിച്ച് വരാം. ഞങ്ങൾ 26 പേര് അടങ്ങുന്ന ഫാമലിയും കുട്ടികളും ഒരു പറ്റം യാത്രികരും അടങ്ങുന്ന ഒരു ഗ്രൂപ്പായാണ് യാത്ര. ( എല്ലാവരുടെയും പേര് എടുത്ത് പറയുന്നില്ല. ) ASIFA എന്ന കൊച്ചിന്റെ മരണം നടന്ന കാരണം ചെറിയ ഒരു ഭയം ഉണ്ടായിരുന്നു. കാശ്മീരിൽ വല്ല പ്രശ്നവും ഉണ്ടാകുമോ എന്ന ഭയം.
ഡൽഹിയിൽ നിന്ന് ജമ്മുവിലേക്ക് ഉത്തർസബർ കാന്തിയിൽ ലോക്കൽ ടിക്കറ്റ് എടുത്ത് Sleeper ൽ ആണ് ഞങ്ങൾ ഒരു പറ്റം യാത്രികർ യാത്ര തുടങ്ങുന്നത്. എന്താലെ കുറെ ആളുകൾ Sleeper കംബാർട്ട്മെന്റിൽ അതും ജനറൽ ടിക്കറ്റിൽ. ഞാൻ എന്റെ ട്രാവലിംഗ് ബാഗും Sleeping bag ഉം കൂടെ ആ ട്രെയിനിലെ S3 കോച്ചിൽ center ൽ വരുന്ന seat ന്റെ അടിയിൽ കൊണ്ടു വെച്ചു. രാവിലെ ജമ്മുവിൽ എത്തുമ്പോൾ എടുക്കാമലോ എന്ന് കരുതി. പിന്നീടായിരുന്നു മുഴുവൻ ട്വിസ്റ്റുകളുടെയും തുടക്കം.
ട്രെയിനിൽ നിന്ന് TTR പിടിച്ച് Fine അടക്കാൻ പറയുകയും കാശ് ഇല്ലാത്തതിനാൽ Nice ആയി ഓടി അടുത്ത സ്റ്റേഷനിൽ നിന്ന് ഒപ്പം ഉള്ളവരെയും കൂട്ടി ജനറൽ കംമ്പാർട്ട്മെന്റിലേക്ക്. എല്ലാം കൊണ്ടും ഒരു സാഹസീക യാത്ര തന്നെ. ഇതോന്നും അല്ല എന്റെ പൊന്നു യാത്രികരെ എന്റെ ഈ യാത്രയിൽ എനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ട്വിസ്റ്റ് നടക്കുന്നത്. അത് വരാൻ ഇരിക്കുന്നതേ ഉള്ളൂ. ഭൂമിയിലെ സ്വർഗ്ഗത്തിലേക്കുള്ള എന്റെ സ്വപ്ന യാത്ര നരകയാത്ര ആക്കി മാറ്റിയ ട്വിസ്റ്റ്.
പത്താൻ കോട്ട് കഴിഞ്ഞാൽ പിന്നെ ഇനി അങ്ങോട്ട് Range ഉണ്ടാകില്ല. Postpaid Sim മാത്രമാണ് വർക്ക് ആകുകയുള്ളൂ. ഒരു വിധം നേരം വെളുപ്പിച്ച് കൃത്യസമയത്ത് തന്നെ ട്രെയിൻ ജമ്മുവിൽ എത്തി. ട്രെയിൻ ജമ്മു സ്റ്റേഷനിൽ എത്തിയപ്പോൾ തന്നെ ഞാൻ S3 യിൽ എന്റെ Bag വെച്ച സ്ഥലത്തേക്ക് ഓടി. ഞാൻ വെച്ച സീറ്റിന്റെ അടിയിൽ Bag കാണാൻ ഇല്ല. എന്ത് ചെയ്യും ആകെ 10 മിനിറ്റാണ് ട്രെയിനിന് ജമ്മു താവി സ്റ്റേഷനിൽ Stop ഉള്ളത്.
എന്ത് ചെയ്യണം എന്ന് ആലോജിച്ച് പകച്ച് നിന്ന നിമിഷം. S3 യിലേയും മറ്റു ബോഗിയിലേയും എല്ലാ സീറ്റിന്റെ അടിയിലും check ചെയ്തു. കാണാൻ ഇല്ല. ട്രെയിനിന് സിഗ്നൽ കിട്ടി. എന്റെ Bag കിട്ടിയതും ഇല്ല. ഞാൻ ജമ്മുവിൽ ഇറങ്ങാൻ തന്നെ തീരുമാനിച്ചു. കാരണം Range ഇല്ലാത്തതിനാൽ കുടെ ഉള്ളവരെ വിവരം അറിയിക്കാതെ Bag ന് പുറക്കെ പോകാൻ മനസ്സ് അനുവധിച്ചില്ല. അങ്ങനെ ട്രെയിൻ സ്റ്റേഷൻ വിടുന്നതും നോക്കി കൂലംകുഷമായി ചിന്തിച്ച് നിന്നു പോയി.
അപ്പോൾ അതാ മ്മടെ സമീറും ഷിബിനും വരുന്നത്. അവരോട് നടന്ന കാര്യങ്ങൾ പറഞ്ഞു. കുടെ ഉള്ളവർ അറിയണ്ട നമുക്ക് ആദ്യം സ്റ്റേഷനിൽ കംബ്ലയിന്റ് കൊടുക്കാം. ഇനി ബാഗ് ട്രെയിനിൽ ഉണ്ടെങ്കിൽ ട്രെയിനിന്റെ അവസാന സ്റ്റേഷൻ ആയ katara യിൽ നിന്ന് Bag കിട്ടും എന്ന് പറഞ്ഞ് സമീർ എന്നെ ആയി റെയിൽവെയിലെ ഓഫീസുകളായ ഓഫീസ് മുഴുവൻ കയറി ഇറങ്ങി അവസാനം Police സ്റ്റേഷനിൽ കംബ്ലയിന്റ് കൊടുത്തു. അവർ ട്രെയിനിന്റെ അവസാന സ്റ്റേഷനിൽ വിവരം അറിയിച്ച് അവിടെ ട്രെയിൻ എത്തിയാൽ Check ചെയ്തിട്ട് പറയാം എന്ന് പറഞ്ഞു.
രാവിലെ 9.30 Am ന് ആണ് ട്രെയിൻ അവിടെ എത്തുക. അതു കൊണ്ട് തന്നെ അപ്പോൾ ആണ് ഒരു വിവരം ലഭിക്കൂ. യാത്രയുടെ ചാർട്ട് പ്രകാരം 8.00 Am ന് ആണ് ജമ്മുവിൽ നിന്ന് Road മാർഗ്ഗം ഞങ്ങളുടെ Team യാത്ര തുടങ്ങാൻ തീരുമാനിച്ചിരുന്നത്. അവർ എല്ലാവരും കൃത്യസമയത്ത് തന്നെ യാത്ര തുടങ്ങി ഞാൻ ജമ്മുവിൽ ബാഗ് പോയ വിഷമത്തിൽ നിന്നു. ബാഗ് കിട്ടിയാലും ഇല്ലെങ്കിലും ശ്രീനഗറിലേക്ക് ഞാൻ എത്തും യാത്രയിൽ join ചെയ്യും എന്നും സമീറിന് വാക്കു കൊടുത്താണ് അവരെ പറഞ്ഞയച്ചത്.
ബാഗിനായ് Police കൺട്രോൾ റൂമിന്റെ മുൻമ്പിൽ wait ചെയ്യുമ്പോൾ ഓരോ മിനിറ്റും ഒരു മണിക്കൂർ എന്ന രീതിയിൽ ആണ് കടന്ന് പോയത്. അവിടെ വരുന്ന ഓരോ call ഉം എന്റെ Bag കിട്ടി എന്ന സന്തോഷ വാർത്തക്കായ് ഞാൻ കാതോർത്ത് ഇരുന്നു. അവസാനം ഏകദേശം 10.00 Am ന് ഒരു പോലീസുകാരൻ വന്നു പറഞ്ഞു നിങ്ങളുടെ Bag ആ ട്രെയിനിൽ ഇല്ല. ആരെങ്കിലും അടിച്ചുമാറ്റിയിട്ടുണ്ടാക്കും എന്ന്. ഇത് പറഞ്ഞപ്പോൾ എനിക്കുണ്ടായ മാനസീകാവസ്ഥ ഓർക്കാൻ തന്നെ വയ്യ.
അങ്ങനെ പോലീസ് സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങി അടുത്ത് കണ്ട ഒരു തണലിൽ ഇരുന്ന് മനസ്സിനെ ഒന്നു തിട്ടപ്പെടുത്തിയെടുത്തു. എനിട്ട് ശ്രീനഗറിലേക്ക് പോകാൻ തന്നെ തീരുമാനിച്ചു. ജമ്മുവിലെ ബസ്സ്റ്റാന്റിൽ പോയി ശ്രീനഗറിലേക്കുള്ള ബസ്സ് അന്വേഷിച്ച് തിരച്ചിൽ തുടങ്ങി. അതാ കിടക്കുന്നു. കാലന്റ വണ്ടി. കാലന്റ വണ്ടിയിൽ ശ്രീനഗറിലേക്കുള്ള ടിക്കറ്റ് എടുത്തു. അത് ഒരു പ്രൈവെറ്റ് ബസ്സാണ്. 11.00 Am ന് ആണ് ഞാൻ ശ്രീനഗറിലേക്കുള്ള ടിക്കറ്റ് എടുത്ത് 400 രൂപയും കൊടുത്ത് ആ വണ്ടിയിൽ കയറുന്നത്. അപ്പോൾ തന്നെ ആ ബസ്സ് Full ആണ്. ഒരു വിധം മുഴുവനും ബീഹാറികൾ. ശ്രീനഗറിലേക്ക് പണിക്ക് പോകുന്നവർ.
കുറച്ച് സമയത്തിന് ശേഷം ആണ് ഞാൻ ആ ബസ്സ് പുറപ്പെടുന്ന സമയം ചോദിച്ചത് വൈകുന്നേരം എപ്പോ വേണമെങ്കിലും പുറപ്പെടാം എന്ന മറുപടിയാണ് ലഭിച്ചത്. കട്ട പോസ്റ്റ് കിട്ടിയ സന്തോഷത്തിൽ ആ വണ്ടിയിൽ തന്നെ ഇരുന്നു.
ഏകദേശം വൈകുന്നേരം 4.00 pm ആയപ്പോൾ എനിക്ക് ടിക്കറ്റ് തന്ന ആളും വെറെ ഒരു ആളും (ആ ബസ്സിന്റെ ഉടമയാണെന്ന് തോന്നുന്നു) എല്ലാരുടെയും കയ്യിൽ നിന്ന് ടിക്കറ്റ് വാങ്ങി പരിശോദിക്കുന്നു. ചിലരെ ഇരിക്കുന്ന സീറ്റിൽ നിന്ന് എഴുനേൽപ്പിച്ച് കുടുതൽ കാശ് കൊടുത്തവരെ സീറ്റിൽ ഇരുത്തുന്നു. ഒരുതരം ഗുണ്ടാ സ്റ്റൈലിൽ. എതിർക്കുന്നവരെ അടിക്കുന്നു. അരയിൽ നിന്നും ബെൽറ്റ് ഊരി അതു കൊണ്ട് അടിക്കുന്നു. ഒരുതരം മാസ് രംഗം. അടി കിട്ടിയവർ കിട്ടിയത് വാങ്ങി അവർ പറയുന്നത് അനുസരിക്കുന്നു. ശരിക്കും ഒരു ഗുണ്ടായിസം നേരിൽ കണ്ട് അനുഭവിക്കുക ആയിരുന്നു.
എന്റെ അടുത്ത് വന്ന് ടിക്കറ്റ് പരിശോദിച്ച് തിരിച്ച് തന്ന് അയാൾ പോയി. എന്തോ അയാൾക്ക് മനസ്സിലായിക്കാണും ഞാൻ ഒരു യാത്രികൻ ആണെന്ന്. പിന്നെ എല്ലാം പോയവന്റെ ഒരുലുക്കും ഉണ്ടല്ലോ. പ്രായമായവരെയും പിഞ്ചു കുഞ്ഞുങ്ങളെ ആയി വന്നവരെയും ഒക്കെ സീറ്റിൽ നിന്ന് എഴുന്നേൽപ്പിച്ച് ബസ്റ്റിന്റ പ്ലാറ്റ്ഫോമിലും സ്റ്റപ്പിലും ഇരുത്തുന്നു. ദയനീയമായ അവസ്ഥ.
ഇതല്ലാം കണ്ടപ്പോൾ പണ്ട് ഉപ്പാക്ക് ഉണ്ടായിരുന്ന ബസ്സ് സർവീസ് ഓർമ്മ വന്നു. ഞാൻ അന്ന് ആ ബസ്സുകളിൽ കയറി വിലസിയിരുന്നതും. വിദ്യാർഥികളില്‍ നിന്നും Pass ഇല്ലാത്തവരെ ബുദ്ധിമുട്ടിക്കുന്നതും. മറ്റു ബസ്സുകരെ ആയി പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നതും. Ksrtc യുടെ മുന്നിൽ ആളെ കയറ്റി പോയിരുന്നതും. എല്ലാം ഒരു ഓർമ്മ മാത്രം. ഒരു കണക്കിന് ചിന്തിക്കുമ്പോൾ അതും ഒരു തളപ്പിൽ ചെയ്തതായിരുന്നു. ( ഇതോക്കെ ഇവിടെ പറഞ്ഞിട്ട് എന്താലെ ). അങ്ങനെ മുതലാളിയുടെ എല്ലാ അങ്കങ്ങളും കഴിഞ്ഞ് 6.00 pm ന് യാത്രക്കാരെ കുത്തിനിറച്ച് ബസ്സ് യാത്ര തുടങ്ങി.
ശരിക്കും ഇത് ഒരു കാലന്റ വാഹനം തന്നെ. ബസ്സിന്റെ ഡ്രൈവർ ഒരു സ്റ്റൈൽ മന്നൻ തന്നെ ഒരു എക്സിക്യുട്ടീവ് ലുക്കിൽ. കണ്ടക്ടർ കാവിയിൽ ഡ്രസ് ധരിച്ച ഒരു ഗുണ്ടാലുക്കുള്ള മസിൽ മന്നൻ. എന്താലെ കാശ്മീരിലെ ഒരു പ്രൈവെറ്റ് ബസ്സിലെ ജീവനക്കാരുടെ അവസ്ഥയാണ് ഈ പറഞ്ഞത്.
ഏകദേശം ജമ്മു വിട്ട് 50 km ന് ഉള്ളിൽ ഡ്രൈവർക്ക് സിഗരറ്റ് വെലിക്കാൻ 10 മിനിറ്റ്, ടയർ പഞ്ചർ മാറ്റാൻ അര മണിക്കൂർ, രാത്രി ഭക്ഷണത്തിന് 1 മണിക്കൂർ, ഇടക്കിടക്ക് സിഗരറ്റ് വലിക്കൽ 10 മിനിറ്റ് ഇങ്ങനെ ഒരു വിധം തള്ളി തളളി ജമ്മുവിൽ നിന്ന് 6.00 pm ന് എടുത്ത വണ്ടി ശ്രീനഗറിൽ എത്തുമ്പോൾ രാവിലെ 5.00 Am… എന്താലെ.
ഈ ബസ്സ് ശ്രീനഗറിൽ നിന്ന് 8 km മുന്നേയുള്ള ഒരു സ്റ്റാന്റിൽ ആണ് നിറുത്തിയത്. അവിടെ നിന്ന് ഒരു Local ബസ്സിൽ ലാൽ ചൗക്കിലേക്ക്. വഴിയിൽ പട്ടാളക്കാർ തടഞ്ഞ് ഒരു മുഴുവൻ പരിശോധന. എന്നെ കണ്ട് സംശയം തോന്നിയിട്ടാകണം എന്നെ അരിച്ചുപറുക്കി പരിശോധിച്ചു. ഒന്നും കിട്ടാത്തതിനാൽ വിട്ടയച്ചു.
കാശ്മീരിൽ ശരിക്കും പട്ടാളഭരണം തന്നെയാണ് വ്യത്യസ്തമായ ഒരു അന്തരീക്ഷം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കാശ്മീർ വ്യത്യസ്തമാണ്. ഇന്ത്യൻ ആർമി ഇങ്ങനെ കാശ്മീരിനെ സംരക്ഷിച്ചില്ലെങ്കിൽ ഇന്ത്യക്ക് തലയില്ലാത്ത അവസ്ഥയാണ് ഉണ്ടാകുക. കാശ്മീരിലെ ജനങ്ങൾക്ക് ആർമിയോട് തീരെ താൽപര്യം ഇല്ല. ഇന്ത്യൻ ആർമിക്ക് നേരെയുള്ള ജനങ്ങളുടെ ആക്രമണം കാശ്മീരിൽ നിത്യസംഭവം ആണ്.
അങ്ങനെ തപ്പി പിടിച്ച് മ്മടെ Team താമസിക്കുന്ന Hotel ൽ എത്തി. അവിടെ എല്ലാരും എന്റെ Bag പോയ വിവരം അറിഞ്ഞിരുന്നു. രാവിലെ റൂമിൽ എത്തി ഫ്രഷ് ആയി. Food കഴിച്ചു. ഡൽഹിയിൽ നിന്ന് food കഴിച്ചതായിരുന്നു പിന്നെ ഇതുവരെ ഒന്നു കഴിച്ചിട്ടില്ല. ഏകദേശം 40 മണിക്കൂർ ഒന്നും കഴിച്ചില്ല. only വെള്ളം മാത്രം കുടിച്ച് തള്ളി നീക്കി. എന്റെ ജീവിതത്തിൽ ആദ്യമായാണ് കുറെ നേരം ഭക്ഷണം കഴിക്കതെ ഇരിക്കുന്നത്. ബാഗ് പോയ ആ ഒരു ഹാങ്ങ് ഓവറിൽ Food കഴിക്കണ്ട കാര്യം മറന്നിരുന്നു. മൂന്നു ദിവസമായി ഉറങ്ങിയിട്ട് എന്നാലും രാവിലെ കാശ്മീർ കാണാൻ ഇറങ്ങാൻ തീരുമാനിച്ചു.
ഡ്രസ് ഒന്നും കയ്യിൽ ഇല്ല. മ്മടെ ഷഫാന്റെ കയിൽ ഉള്ള ചുവപ്പ് മുണ്ടും സമീറിന്റെ കയ്യീന്ന് വാങ്ങിയ TShirt ഉം ഇട്ട് മഞ്ഞുമലയിലേക്ക് യാത്രയായ്. Sonamarg ലേക്ക് 2 ട്രാവലറിലായ് 26 പേർ. വ്യത്യസ്ത അനുഭവം തന്നെ. പിന്നെ അടുത്ത ദിവസം കാണാൻ പോയത് city Tour ആയിരുന്നു. ഒരു വർഷത്തിൽ 20 ദിവസം മാത്രം സഞ്ചാരികൾക്കായ് തുറന്നുകൊടുക്കുന്ന തുലിപ്പ് ഗാർഡൻ ഉം പിന്നെ Dal Lake ൽ ഒരു ഷിക്കാർ റൈഡും.
ഷിക്കാരയിൽ Dal Lake ലൂടെയുള്ള സഞ്ചാരം പറഞ്ഞറിയിക്കാൻ കഴിയാത്ത ഒന്നായിരുന്നു. ഫ്ലോട്ടിങ്ങ് മാർക്കറ്റിലൂടെ ഷിക്കാരയിൽ ഉള്ള യാത്ര ഒരു വ്യത്യസ്ത അനുഭവം തന്നെ. ഒരു രാത്രി Dal Lake ൽ ഒരു അടിപോളി House Boat ൽ താമസവും.
കാശ്മീരിനെ കുറിച്ച് ഇത്ര അധികം വർണിച്ചിട്ടും ഒന്നു മാത്രം വിട്ടു പോയി. കാശ്മീരി ആപ്പിളിനെ കുറിച്ചാണ്. അധികം ചിന്തിച്ച് കൂട്ടണ്ട അവിടെത്തേ പെൺകുട്ടികളെ തന്നെയാ കാശ്മീരി ആപ്പിൾ എന്ന് വർണിച്ചത്. ഈ കാശ്മീരി ആപ്പിളിനെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല. കവിളിൽ ഇളം ചുവപ്പാർന്ന ചുണ്ടിൽ കടും ചുവപ്പും നറമുള്ള തരുണീമണികൾ. ഗുൽമാർഗിൽ ഞങ്ങളെ പ്രകൃതി ചതിച്ചു. കാലാവസ്ഥ മോശം ആയതിനാൽ Topലേക്ക് കടത്തിവിട്ടില്ല. അങ്ങനെ മുണ്ടും TShirt ഉം ഒക്കെ ഉടുത്ത് ഒരു വിധം കാശ്മീർ കണ്ടു തീർത്തു.
Bag പോയ വിഷമം കാശ്മീരിന്റെ സൗന്ദര്യത്തിൽ അലിഞ്ഞു ചേർന്നേന്ന് തോന്നുന്നു. ഞാൻ ഇപ്പോൾ Happy ആണ്. ഒരു പറ്റം മറക്കാത്ത ഓർമ്മകളുമായ് കാശ്മീരിനോട് വിട പറഞ്ഞു……………
NB :- നഷ്ടപ്പെട്ടെതിനെ കുറിച്ച് ആലോചിച്ച് വിഷമിച്ചിരിക്കാതെ വാരാനിരിക്കുന്ന സന്തോഷത്തിന്റെ പുറകെ പോകുക. ഇതായിരുന്നു എനിക്ക് ഈ യാത്രയിലെ ഏറ്റവും വലീയ അനുഭവം. Bagൽ അത്യാവശ്യം വിലപിടിപ്പുള്ള സാധനങ്ങൾ ഉണ്ടായിരുന്നെങ്കിലും ഡോക്യുമെന്റ്സ് ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
വിവരണം – Mohammed Akheel A Mayan.