കൊടികുത്തിമല : പ്രകൃതി കനിഞ്ഞരുളിയ ഒരു അപൂർവ സുന്ദര താവളം..

വിവരണം – രഞ്ജിത്ത് ചെമ്മാട്.

കൊടികുത്തിമല ‘മലപ്പുറം ജില്ലയുടെ ഊട്ടി’ എന്നൊക്കെ പറയാറുണ്ടെങ്കിലും അങ്ങെനെയൊരു വിശേഷണം കൊടുക്കുന്നതിനോട് എനിക്ക് താൽപര്യമില്ല. ഓരോ പ്രദേശവും ആ പേരിൽ തന്നെ നില കൊള്ളട്ടെ..ഇത്തരം പേരുചാർത്തൽ ഒരു പ്രദേശത്തിന്റെ തന്നെ നാശത്തിനു കാരണമായിട്ടുണ്ട് .

കൊടികുത്തിമല….ബ്രിട്ടിഷുകാർ എന്നോ നാട്ടിയ ഒരു കൊടിയുടെ പേരിലാണ് കൊടികുത്തിമല എന്ന പേര് വന്നതെന്നാണ് എനിക്ക് ലഭ്യമായ അറിവ് . അമ്മിനിക്കാട്‌ മലനിരകൾ എന്നാണ് 70 ഏക്കർ പടർന്നു കിടക്കുന്ന ഈ പ്രദേശത്തെ പറയുന്നത്. വെള്ളത്തുർ,താഴേക്കാട് പഞ്ചായത്തുകളിലാണ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും 522 അടി ഉയരത്തിലാണ് അമ്മിനിക്കാട്‌ മലനിരകൾ. മുകളിലുള്ള വാച്ച് ടവർ സമുദ്രനിരപ്പിൽ നിന്നും 1713 അടി ഉയരത്തിലും.

കൊടികുത്തിമലയിലേക്ക് എന്റെ യാത്രയുടെ ലക്‌ഷ്യം സൂര്യോദയമായിരുന്നു. മഴക്കാറുകൾ ആ കാഴ്ചകൾക്ക് തടസ്സമായെങ്കിലും മഴമേഘങ്ങൾ നിറഞ്ഞൊഴുകുന്ന കൊടികുത്തി മറ്റൊരനുഭവമായി. മലകയറുമ്പോഴാണ് ശ്രദ്ധയിൽ പെട്ടത് വഴിയിലൊന്നും പ്ലാസ്റ്റിക്കിന്റെ സാമിപ്യമില്ല. ഇത്രയും വൃത്തിയുള്ള മലനിരകളോ …?? അതും സഞ്ചാരികൾക്ക് സുപരിചിതമായ കൊടുകുത്തിമലയിൽ.. മുകളിലുള്ള വാച്ച് ടവറിൽ അതിനുള്ള കാരണം കാത്തിരുന്നു. ഫേസ്ബുക്ക് കൂട്ടായ്മയുടെ ഭാഗമായ ഒരു പറ്റം പ്രകൃതി സ്നേഹികൾ ആ ദിവസം നടത്തിയ യാത്രയുടെ ഭാഗമായാണ് കൊടികുത്തിയ്ക്ക് ഈയൊരു വൃത്തി കിട്ടിയത്.ഇത്തരം കൂട്ടായ്മകൾ വിജയിക്കുന്നത് ഇത്തരം യാത്രകളിലൂടെ മാത്രമാണ്. നന്ദി ടീം സഫാരി.. ഇത്തരം യാത്രകൾ തുടരുക.

അമ്മിനിക്കാട്‌ മലനിരകളിൽ ഒളിപ്പിച്ചു വെച്ച ഒരു സൗഹൃദമുണ്ടായിരുന്നു.ഫോറെസ്റ് ഓഫീസർ സന്തോഷ് സാർ.മുഖ പുസ്തകത്തിൽ എന്റെ സുഹൃത്താണെന്ന് പറഞ്ഞു അദ്ദേഹം പരിചയപ്പെട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി .എന്റെ യാത്രയുടെ പ്രവർത്തനങ്ങളുടെ വിജയമായിരുന്നു ആ സൗഹൃദം ..എന്റെ തൈകൾക് പിറകെയായിരുന്നു അദ്ദേഹമെന്ന് സംസാരത്തിൽ മനസ്സിലായായി.സന്തോഷ് സാറിനെയും കുടുംബത്തെയും കണ്ടതിൽ വളരെ സന്തോഷം ……സ്നേഹം……കൊടികുത്തിമല എനിക്ക് പുതിയസൗഹൃദങ്ങളും കാഴ്ചകളും സമ്മാനിച്ചിരിക്കുന്നു..സന്തോഷം….ഒരു പ്രാർഥനമാത്രം ഇത്തരം മലനിരകൾ എന്നും നിലനിൽക്കട്ടെ ….പ്രകൃതിയുടെ മായാകാഴ്ചകൾ ഒരുക്കി.

കൊടികുത്തിമലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ : മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണക്ക് അടുത്തുള്ള മലയാണ് കൊടികുത്തിമല. 1921ലെ മലബാർ സർ‌‌വേയിൽ ഇതൊരു പ്രധാന സിഗ്നൽ സ്ഥലം ആയിരുന്നു. പെരിന്തൽമണ്ണയിൽനിന്ന് 12 കിലോമീറ്റർ അകലെയുള്ള കൊടികുത്തിമല സഞ്ചാരികൾക്ക് പ്രകൃതി കനിഞ്ഞരുളിയ ഒരു അപൂർവ സുന്ദര താവളമാണ്. സമുദ്രനിരപ്പിൽ നിന്ന് 522 മീറ്റർ ഉയരമുള്ള മലമുകളിൽ നിന്നുള്ള കാഴ്ചകൾ അതിമനോഹരമാണ്. 1500 അടി ഉയരത്തിലുള്ള ഇവിടം മലപ്പുറം ജില്ലയിലെ ഊട്ടി എന്നാണ് അറിയപ്പെടുന്നത്. ഉയരത്തിനനുസരിച്ച് സുഖമുള്ള ഇവിടെ നിന്നാൽ മലപ്പുറത്തിന്റെയും പെരിന്തൽമണ്ണയുടെയും പ്രകൃതിരമണീയത ആസ്വദിക്കാം. അതിനുവേണ്ടി ഇവിടെ മൂന്നുനിലയുള്ള ഒരു ഗോപുരവും(1998-ൽ നിർമ്മിതം) നിർമ്മിച്ചിട്ടുണ്ട്.

പെരിന്തൽമണ്ണയിൽനിന്ന് 12 കിലോമീറ്റർ അകലെ താഴേക്കോട് പഞ്ചായത്തിലാണ്‌ ഇത്. വടക്ക് തെക്കൻമല, പടിഞ്ഞാറ് മണ്ണാർമല, കിഴക്ക് താഴ്‌വാരത്തിന്റെ താഴെ ജനവാസ കേന്ദ്രങ്ങൾ. പാലക്കാട് ജില്ലയുടെ അതിർത്തി പ്രദേശങ്ങൾ, അങ്ങ് തെക്ക് ഭാഗത്ത് കുന്തിപ്പുഴ എന്നിവ ഇവിടെനിന്നും കാണാനാവും. ആളുനിന്നാൽ കാണാത്തത്ര ഉയരത്തിലുള്ള പുൽമേടും, വേഗത്തിൽ മാറുന്ന അന്തരീക്ഷവും ആണ്‌ ഇവിടുത്തെ പ്രത്യേകത. മലമുകളിലെ 91 ഹെക്ടർ പുൽമേട് വനംവകുപ്പിൻേറതാണ്.

പെരിന്തൽമണ്ണയിൽനിന്ന് മേലാറ്റൂർ റോഡിൽ കാര്യാവട്ടത്തുനിന്ന് വെട്ടത്തൂർ റോഡ് വഴി ആറുകിലോമീറ്റർ യാത്ര ചെയ്താൽ തേലക്കാട്ടെത്തും. തേലക്കാട്ടുനിന്ന് പോബ്‌സൺ എസ്റ്റേറ്റിനുള്ളിലൂടെയാണ് മലയിലേക്കുള്ള റോഡ്. തേലക്കാട്ടുനിന്ന് ആറ് കിലോമീറ്റർ ദൂരമാണ് മലമുകളിലേക്ക്. കരിങ്കല്ലത്താണി റോഡിലെ മാട്ടറക്കലിൽനിന്ന് അഞ്ച് കിലോമീറ്റർ സഞ്ചരിച്ചാലും മലമുകളിലെത്താം. ഈ വഴി ഓഫ്റോഡിങ്ങ് സവാരിക്ക് വളരെ പ്രസിദ്ധമാണ്‌.

ഈ രണ്ട് വഴികൂടാതെ അമ്മിനിക്കാട്ടുനിന്ന് കൊടികുത്തി മലയിലേക്കെത്താം.നിലവിൽ ഗതാഗതയോഗ്യമായ ഈ റോഡിലൂടെയുള്ളയാത്ര നിങ്ങളെ വളരെ വേഗത്തിൽ‌ കൊികുത്തിമലയിൽ എത്താൻ സഹായിക്കുന്നു.ദേശീയ പാതയിൽ നിന്ന് വെറും 6 കിലോ മീറ്റർ ദൂരത്തിലുള്ള ഇവിടെയെത്താനുള്ള എളുപ്പമാർഗ്ഗവുമിതാണ്.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply