ആക്ഷൻ ഹീറോ അച്ഛൻ ; ഒരു മകന്റെ പോസ്റ്റ് വൈറലാകുന്നു…

സബ് ഇൻസ്പെക്ടറായി റിട്ടയർ ചെയ്ത അച്ഛനെ ഓർത്ത് അഭിമാനത്തോടെ മകന്റെ ഫേസ്ബുക്ക് പോസ്റ്റ്…

“Action hero achan “- സത്യം വെറും ഷോ കാണിക്കാൻ വേണ്ടി ഞാൻ ഇടുന്ന പോസ്റ്റല്ല ഇത്. മറിച്ചു നീണ്ട 34 വർഷം പോലീസ് സേനയെ സേവിച്ച ഒരു പോലീസുകാരന് വേണ്ടിയുള്ള ഒരു പോസ്റ്റ്.

34 വർഷത്തെ സേവനത്തിനു ശേഷം എന്റെ അച്ഛൻ ഇന്നു റിട്ടയർ ആയി. ഒരുപാട് വിഷമം ഉള്ളിലൊതുക്കി പുറത്തു വെറും പുഞ്ചിരി മാത്രം വിടർത്തി എന്റെ അച്ഛൻ ഇന്നു സർവീസിൽ നിന്നു വിരമിച്ചു.


ഞങ്ങൾ ഭക്ഷണം കഴിക്കുന്ന സമയങ്ങളിലും ഒഴിവു സമയങ്ങളിലും
അച്ഛൻ പലപ്പോഴായി എന്നോടും അമ്മയോടും അച്ഛന്റെ അനുഭവത്തിലുണ്ടായ പല കഥകൾ പറഞ്ഞട്ടുണ്ടെങ്കിലും അവയെല്ലാം വെറും ലാഘവത്തോടെ ആണ് ഞങ്ങൾ കേട്ടിരുന്നത്. ഒരു പോലീസുകാരന്റെ പുളുവടി എന്നതിനുപരി മറ്റൊന്നുംതന്നെ അദ്ദേഹത്തിനു കൊടുത്തിട്ടില്ല.
പക്ഷെ ഇന്നു അച്ഛന്റെ റിട്ടയർമെന്റ് വേദിയിൽ ഉയർന്ന ഉദ്യോഗസ്ഥരടക്കം അച്ഛനെ പ്രശംസിച്ചപ്പോൾ ശെരിക്കും കണ്ണുകൾ നിറഞ്ഞു പോയി.

സാധാരണ ഒരു സബ് ഇൻസ്‌പെക്ടറുടെ റിട്ടയർമെന്റ് വേദിയിലുള്ളതിനേക്കാൾ കൂടുതൽ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം. സദസിനിടയിൽ ഉണ്ടായിരുന്ന എന്നെയും അമ്മയെയും ഇതു ശരിക്കും ആശ്ചര്യപ്പെടുത്തി.

അച്ഛൻ ഞങ്ങളോട് പങ്കുവച്ച പല കഥകളും അവർ അഭിമാനത്തോടുകൂടി പങ്കുവക്കുന്നു. അതെ അന്ന് അച്ഛൻ പറഞ്ഞതെല്ലാം പച്ചയായ സത്യം മാത്രം. അവയെല്ലാം കുറ്റബോധത്തോടുകൂടി ഞങ്ങൾ കേട്ടിരിരുന്നു.

എന്റെ ബാല്യകാലത്തു രാത്രി ഉറങ്ങുന്നതിനു മുന്പും രാവിലെ എഴുന്നേക്കുമ്പോഴും അച്ഛനെ കാണാൻ കഴിയുന്ന സാഹചര്യം വളരെ വിരളമായിരുന്നു. എങ്കിൽകൂടി അച്ഛനോടുള്ള അടുപ്പത്തിന് ഒരികൽ പോലും ഒരു കുറവുമുണ്ടായിട്ടില്ല എന്നതാണ് സത്യം.

കുസൃതി കാട്ടുമ്പോൾ തല്ലാൻ ഓടിക്കുന്ന അമ്മയെ ഭയന്നു ഓടിയൊളിക്കുന്നത് അച്ചന്റെ മടിയിലും. കാലങ്ങൾ കടന്നു പോയി ഇപ്പോൾ സ്വന്തം സുഹൃത്തിനെ പോലെ എനിക്കെന്തും പങ്കുവെക്കാൻ കഴിയുന്ന ഒരു ആത്മമിത്രമായും ഒപ്പം എപ്പോഴും ഒരു രക്ഷകനെപ്പോലെ കൂടെ നിൽക്കുന്ന അച്ഛാ നിങ്ങളു മാസ്സ് ആണ്… വെറും മാസ്സ് അല്ല മരണമാസ്സ് ?…

ഒരു നല്ല പോലീസുകാരൻ ഒരിക്കലും നല്ല അച്ഛൻ ആവുകയില്ല എന്നു പറയുന്ന ചില ചേട്ടന്മാരും ചേച്ചിമാരും കേൾക്കുവാൻ ഞാൻ ഉറക്കെത്തന്നെ പറയുന്നു.. അതെ എന്റെ അച്ഛൻ ഒരു ഹീറോ ആണ് ” A real hero ” ?

വരികൾ – അക്ഷയ്കൃഷ്ണ

Check Also

ലോകത്തിലെ Top 20 ബഡ്‌ജറ്റ്‌ എയർലൈനുകൾ ഇവയാണ്… Top 20 best low-cost airlines in the world

A low-cost carrier (also known as a no-frills, discount or budget airline) is an airline …

Leave a Reply