അല്ലന്‍ പിൻകീർട്ടൻ – “ഒരു ഡിറ്റക്റ്റീവ് ഏജൻസിയുടെ ഉദയം”

തുറന്നിരിക്കുന്ന ഒരു വലിയ കണ്ണ്, താഴെ ഇങ്ങനെ ഒരു എഴുത്തും; “ഞങ്ങൾ ഒരിക്കലും ഉറങ്ങുന്നില്ല” 1850–ല്‍ “അല്ലന്‍ പിൻകീർട്ടൻ” എന്നയാള്‍ പടുത്തുയര്‍‍ത്തിയ അമേരിക്കയിലെ ഇന്നത്തെ ഏറ്റവും വലിയ സ്വകാര്യ ഡിറ്റക്ടീവ് എജൻസിയായ “പിൻകീർട്ടൻ ” കമ്പനി’യുടെ അടയാളമാണിത്. ചിത്രകഥയിലെ ‘ഫാന്റം’ത്തിന്റെട തലയോട്ടിമുദ്ര പോലുള്ള ഈ അടയാളം വാതിലിൽ പതിച്ച ബാങ്കുകളും സ്ഥാപനങ്ങളും കൊള്ള ചെയ്യാൻ ഇന്നും കവർച്ചക്കാർ പേടിക്കുന്നു.

ഇരുന്നൂറ്റിയമ്പത് വർഷങ്ങൾക്കപ്പുറത്തെ ഒരു പുലരി. എന്തോ ശബ്ദം കേട്ടുണർന്ന വീടിനു പുറത്തേക്കുവന്ന അല്ലൻ പീൻകീർട്ടൻ ഞെട്ടിപ്പോയി. പൊലീസുകാരനായ സ്വന്തം പിതാവിനെ അയൽക്കാർകൂട്ടംകൂടി നിന്ന് മർദ്ദിക്കുന്നു! പിതാവിനെ അയൽക്കാർ കൊലപ്പെടുത്തുന്നതുകണ്ട അല്ലൻ പിൻബർട്ടന്‍ മൂന്ന് വയസുള്ള അനുജന്‍ റോബര്ട്ടി ന്റെി കയ്യും പിടിച്ച സ്കോട്ട്‌ലന്ഡിനലെ വാടകവീടുവിട്ട് തെരുവിലേക്കുറങ്ങി. ലോകത്തിൽ സ്വന്തമെന്നു പറയൻ ആരുമില്ല. എന്തുചെയ്യണമെന്ന് യാതൊരു രൂപവുമില്ല. വയറുനിറയ്ക്കാനായി പിന്നെ അലന് ചെയ്യാനായത് ഒന്നുമാത്രം “മോഷണം.” അതിൽ തുടക്കം കുറിച്ച് അല്ലൻ ചെയ്യാത്ത കുറ്റമൊന്നും ബാക്കിയുണ്ടായിരുന്നില്ല.

ചേട്ടന്റെ ജീവിതം കണ്ടു ഭയന്നു പോയ റോബർട്ട് എങ്ങോട്ടോ ഓടിപ്പോയി. ഇരുപത്തിയൊന്നാം വയസിൽ അല്ലൻ ഒരു തെരുവുപെൺകുട്ടിയെ വിവാഹം കഴിച്ചു. വിവാഹം ജീവിതത്തിൽ വലിയ മാറ്റം വരുത്തി. “നഗരത്തിൽ ഇനി നിൽക്കാനാവില്ല. സുരക്ഷിതമായ ഏതെങ്കിലും സ്ഥലത്തുചെന്ന് മാന്യമായ എന്തെങ്കിലും പണി ചെയ്യാം.” അല്ലൻ കരുതി. ഭാര്യയുടെ വീടു വിറ്റ പണവുമായി അയാൾ അമേരിക്കയിലേക്കു തിരിച്ചു. വിധി അവിടെയും അല്ലനെ വെറുതെവിട്ടില്ല. കപ്പൽ കൊടുങ്കാറ്റിൽപ്പെട്ടു. കയ്യിലുള്ളതെല്ലാം പോയി. രക്ഷാബോട്ടിൽ കയറിക്കൂടിയ ദമ്പതികൾ അങ്ങനെ എത്തിപ്പെട്ടത് തെക്കേ അമേരിക്കയിൽ.

അല്ലന് അവിടെയും കാര്യമായ പണിയൊന്നും കിട്ടിയില്ല. ആകെ ശരിയായത് മദ്യക്കമ്പനിയിൽ തകരവീപ്പയ്ക്ക് ചായ മടിക്കുന്ന കൂലിപ്പണി മാത്രം. ദാരിദ്ര്യം എത്ര കഠിനമായിട്ടും പഴയ’തൊഴിലായ മോഷണത്തിലേക്ക് അല്ലൻ തിരികെ പോയില്ല. പണം മിച്ചം പിടിച്ച് എന്തെങ്കിലും ചെറിയ കച്ചവടം തുടങ്ങാം എന്നദ്ദേഹം കരുതി. യാതൊരു നേരമ്പോക്കുമില്ലാത്ത ജോലിയായിരുന്നു അല്ലന്‍റെത്.

ഞായറാഴ്ചകളിൽ അല്ലൻ ഭാര്യയുമൊത്ത് അടുത്തുള്ള വിജനമായ ദ്വീപിലേക്ക് ഉല്ലാസ യാത്രപോകുമായിരുന്നു. ഒന്നുരണ്ടു സന്ദർശനംകഴിഞ്ഞപ്പോൾ അല്ലൻ സംശയകരമായ പല കാഴ്ചകളും കണ്ടു. കുറ്റിക്കാടുകൾക്കിടയിൽ ചൂള കത്തിച്ചതിന്റെയ ലക്ഷണം. രണ്ടുരാത്രി അല്ലൻ ആരുമറിയാതെ ദ്വീപിൽ പതുങ്ങിക്കഴിഞ്ഞു. അതോടെ രഹസ്യവും പിടികിട്ടി.വിജനമായ ആ ദ്വീപിൽ വൻതോതിൽ കള്ളനാണയനിർമാണം നടക്കുന്നു! അദ്ദേഹം നഗരത്തിലെ ന്യായാധികാരിയുടെ ഓഫീസിലെത്തി രഹസ്യം കൈമാറി. ഒറ്റ രാതികൊണ്ട് പതിനഞ്ചോളം കുറ്റവാളികൾ പിടിയിലായി. കുപ്രസിദ്ധമായകൊള്ളസംഘമായിരുന്നു അത്. ദ്വീപിൽ നടത്തിയ “വേട്ട” നയിച്ചതും അല്ലൻ തന്നെയായിരുന്നു. പുതിയ തൊഴിലിൽ അല്ലനു രസം പിടിച്ചു. വേഷംമാറി നടന്ന അദ്ദേഹംകൊള്ളക്കാരെ കുടുക്കാൻ തുടങ്ങി. കയ്യിൽ തടഞ്ഞ പല കുറ്റവാളികളെയും ജയിലിലാക്കാനും അദ്ദേഹം സഹായിച്ചു. ചുരുങ്ങിയ കാലത്തിനകം നഗരത്തിലെ കുറ്റ വാളികളുടെ പേടിസ്വപ്നമായി അല്ലൻ മാറി.

അല്ലന്റെ അസാധാരണമായ കഴിവുകളെക്കുറിച്ചു കേട്ടറിഞ്ഞ പോസ്റ്റുമാസ്റ്റർ ജനറൽ ക്ഷണിച്ചു. വർഷങ്ങളായി തന്റെഴ വകുപ്പിനകത്ത് നടക്കുന്ന പാർസൽ കൊള്ള അവസാനിപ്പിക്കണം. ആരെയും കൊതിപ്പിക്കുന്ന വൻതുക പ്രതിഫലവും നൽകാമെന്നേറ്റു. മൂന്നു വർഷം കൊണ്ട് അല്ലൻ വകുപ്പിലെ കവർച്ചക്കാരെയൊക്കെ തളച്ചു. പാർസൽ കൊള്ളയും തട്ടിപ്പും അതോടെ അവസാനിക്കുകയും ചെയ്തു. അങ്ങനെ അല്ലൻ ചിക്കാഗോയിലെ ആദ്യത്തെ സ്വകാര്യ ഡിറ്റക്ടീവായി പേരെടുത്തു. ബാങ്കുകളും റെയിൽവേയും ഫാക്ടറികളുമൊക്കെ അല്ലന്റെ സേവനം കിട്ടാനായി മത്സരം തുടങ്ങി.

തിരക്കായപ്പോൾ അദ്ദേഹത്തിന്റെന മനസ്സിൽ പുതിയ ആശയം തെളിഞ്ഞു. പതിനഞ്ചുപേരെ ചേർത്ത് സ്വന്തമായൊരു ഡിറ്റക്ടീവ് ഏജൻസി “പിൻകീർട്ടൻ ഏജൻസി” എന്നാണ് അല്ലൻ അതിനു പേരിട്ടത്. അന്നത്തെ പൊലീസ് സംഘമാകെ അഴിമതി നിറഞ്ഞതായിരുന്നു. കൊള്ളയ്ക്കും കവർച്ചയ്ക്കും നേരേ കണ്ണടച്ച് അവർ കൈക്കൂലി വാങ്ങി. അന്നൊക്കെ കൊലയാളികൾ ആരെയും ഭയപ്പെടാനില്ലാതെ വിലസിനടക്കുകയായിരുന്നു. നിയമം വളച്ചൊടിച്ച് ഏതു കുറ്റവാളിയെയും രക്ഷപ്പെടുത്തണവരായിരുന്നു വക്കീന്മാര്‍. മുറിവുപറ്റുന്ന കവർച്ചക്കാരെ രഹസ്യമായി ചികിത്സിക്കുന്ന ഡോക്ടർമാർ ആളെതിരിച്ചറിയാതിരിക്കാൻ രഹസ്യമായി പ്ലാസ്റ്റിക്സർജറി ചെയ്ത് മുഖംമാറ്റാൻ രഹസ്യക്ലിനിക്കുകൾ, കള്ളമുതലുകൾ വിറ്റഴിക്കാനുള്ള സ്ഥാപനങ്ങൾ. ഇവയോടൊക്കെയാണ് അല്ലൻ ഏറ്റുമുട്ടിയത്.

അല്ലന്റെ പ്രവർത്തനങ്ങളെ ജനങ്ങൾ സന്തോഷത്തോടെ സ്വാഗതം ചെയ്തു. അല്ലന്റെ നാമം അതോടെ അമേരി ക്കയിലെങ്ങും അറിയപ്പെട്ടു. പിൻകീർട്ടൻ ഏജൻസി’ അമേരിക്കൻ പൊലീസിന്റെയ പുതിയ വിഭാഗമാണെന്നുവരെ പലരും വിശ്വസിച്ചു. ഏജൻസിയുടെ മൂന്നാം വാർഷികത്തിൽ എല്ലാ അമേരിക്കൻ നഗരങ്ങളിലും ശാഖകൾ തുറന്നു. അതേവർഷം തന്നെ പ്രസിഡൻറ് എബ്രഹാം ലിങ്കനെ വധിക്കാനുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരികയും ചെയ്തതോടെ പിൻകീർട്ടൻ ലോകപ്രശസ്തി നേടി.

കൊള്ളസംഘങ്ങളെ അല്ലൻ നിരന്തരം വേട്ടയാടി. അന്നത്തെ ഏറ്റവും വലിയ കൊള്ള സംഘമായിരുന്നു “മോളിമാർഗുരിസ്’. നഗരത്തിലെ കൽക്കരിഖനിയുടമകളിൽ നിന്നും വൻതുകകൾ തട്ടിയെടുക്കുന്ന സംഘമായിരുന്നു അത്. ഖനിയുടമകൾ ഒടുവിൽ അല്ലന്റെട സഹായം തേടി. അനേകം നഗരങ്ങളിൽ വേരുകളുള്ള ആ കൊള്ളസംഘത്തെ മൂന്നുവർഷം കൊണ്ട് ഇല്ലാതാക്കാമെന്ന് അല്ലൻ ഉറപ്പുനൽകി. സംഘത്തിലെ ഏറ്റവും കേമനെ അല്ലൻ ചുമതലയേൽപിച്ചു. “പകുതി മനുഷ്യനും പകുതിചീങ്കണ്ണിയും” എന്നറിയപ്പെട്ട മാക്‌ പാർലറായിരുന്നു അത്. ആദ്യം സ്വന്തം പേരു മാറ്റി പുതിയ പേര് ഒരു മാസത്തോളം ഉരുവിട്ടുപഠിച്ചു അദ്ദേഹം. വിക്കുള്ളവനെപ്പോലെ സംസാരിക്കാൻ വീണ്ടും ഒരു മാസത്തെ പരിശീലനം.

ഒടുവിൽ, ഒരിടത്ത് ഖനിത്തൊഴിലാളിയായി ചേർന്നു. പിന്നെ,സംഘത്തിൽനുഴഞ്ഞു കയറി. തലവന്റെഴ വിശ്വാസം നേടാൻ, ഏൽപിച്ച രണ്ടുകൊലപാതകങ്ങളും നടത്തിയതായി അഭിനയിച്ചു. വിവരം പോലീസിനുകൊടുത്ത് പിടിയിലാവുകയും ചെയ്തു. രണ്ടാം മാസത്തിൽ ജയിൽചാടി. എല്ലാം വെറും നാടകം. ഒന്നൊന്നായി സംഘത്തിന്റെട മുഴുവൻ വിവരങ്ങളും അല്ലൻ ചോർത്തിയെടുത്തു.കട്ടിക്കമ്പിളിപുതച്ച് കമഴ്കിന് ടന്ന് മക് പാർലർ കോഡ് ഭാഷയില്‍ കത്തെഴുതി. ഷൂസിൽ ഒളിപ്പിച്ച സ്റ്റാമ്പുകൾ പതിച്ചാണ് അവ അല്ലന് എത്തിച്ചിരുന്നത്.

മൂന്നു വർഷത്തിനകം മോളിമാര്ഗുറരിസിനെ ഇല്ലാതാക്കാൻ അല്ലന്നു കഴിഞ്ഞു. പിൻകീർട്ടൻ ഏജൻസി അന്നത്തെ ചെറുപ്പ ക്കാരുടെ ഹരമായി. സംഘത്തിൽ ചേരാൻ അവർ കൂട്ടത്തോടെ മുന്നോട്ടു വന്നു. അതീവരഹസ്യമായി അംഗങ്ങളെ തെരഞ്ഞെടുത്തതിനാൽ സംഘാംഗങ്ങളാണെന്ന കാര്യം പോലും പലരും പരസ്പരം അറിഞ്ഞില്ല. കുറ്റവാളികൾക്ക് ലഭിക്കുന്ന ഇളവുകൾ അല്ലന്റെം മനസു മടുപ്പിച്ചു. ശിക്ഷ നടപ്പാക്കുന്നതിനായി അദ്ദേഹം ജനങ്ങളുടെ ഒരു സേനയുണ്ടാക്കി. ചുവന്ന യൂണിഫോമും മുഖംമൂടിയുമുള്ള ഇക്കുട്ടർ ജയിലിൽചെന്ന് കുറ്റവാളികളെ പുറത്തിറക്കി തൂക്കിക്കൊന്നു. ഇവരെ നേരിടാൻ അന്നാർക്കും കഴിഞ്ഞില്ല. കവർച്ചസംഘങ്ങൾ ഒഴിഞ്ഞതോടെ ഈ സേനയും അപ്രത്യക്ഷമായി.

1884 ജൂലൈ 3-ന് അല്ലന്‍ അന്തരിച്ചു.അപ്പോൾ അദ്ദേഹത്തിന് 71 വയസായിരുന്നു . മരണശേഷം പുത്രന്മാരായ – റോബര്ട്ടും വില്യമും എജൻസി നടത്തി. ബ്രിട്ടീഷ് ഗവര്മെരണ്ട്‌ അമേരിക്കയിലെ താങ്കളുടെ ഔദ്യോഗികപ്രതിനിധിയായി പിൻകിർട്ടൻ ഏജൻസിയെ അംഗീകരിച്ചതോടെ ഏജൻസിക്ക് ലോകമെങ്ങും ആരാധകരുണ്ടായി.

കടപ്പാട് – രാജീവ്‌ വി.ആര്‍. (ചരിത്ര ശാസ്ത്ര അന്വേഷണങ്ങൾ).

Check Also

കേരളത്തിലെ സിനിമാ തിയേറ്ററുകൾ; ചരിത്രവും വസ്തുതകളും

കേരളത്തിലെ സിനിമാശാലകളെപറ്റിയുള്ള  ചരിത്രം 113 വർഷം പിന്നിട്ടിരിക്കുന്നു. കേരളത്തിലെ ആദ്യത്തെ സിനിമാ പ്രദർശനം നടന്നത് 1907 ൽ തൃശൂർ പൂരത്തിനിടയ്ക്ക് …

Leave a Reply