കെഎസ്ആര്‍ടിസിയ്ക്ക് പാരയുമായി പ്രൈവറ്റ് ബസ് ഗ്യാപ്പിസ്റ്റുകള്‍ രംഗത്ത്…

എറണാകുളം കെഎസ്ആര്‍ടിസി ഡിപ്പോയിൽ നടക്കുന്ന ഒരു സംഭവം പറയാം .ഇത് ഒരു  കണ്ടക്ടർ സുഹൃത്ത് പറഞ്ഞതാണ് . അദ്ദേഹം ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ പോകാൻ EKM സ്റ്റാൻഡിൽ നിൽക്കുകയായിരുന്നു. അപ്പോൾ അപ്പുറത്ത് മൂന്നാറിലേക്ക് പോകുവാനുള്ള ഒരു FP ഉണ്ടായിരുന്നു ഇതിൽ യാത്രക്കാർ കയറി ഇരിപ്പുണ്ട്. കണ്ടക്ടർ ടിക്കറ്റ് കൊടുന്നുണ്ട്.

ഒരു യാത്രക്കാരൻ അടിമാലിക്ക് ടിക്കെറ്റ് എടുത്തു. പുള്ളി സ്ഥിരം യാത്രക്കാരനാണ്. പുള്ളിയുടെ പണി എന്താണെന്ന് വച്ചാൽ പുള്ളി പ്രൈവറ്റ് ബസ്സിൻ്റെ ഗ്യാപിസ്റ്റാണ്. ബസ്സ് ഏത് മെയിൻ ജംഗ്ഷനിൽ എത്തിയാലും ഇത് അപ്പോൾ തന്നെ മുമ്പിൽ പോകുന്ന പ്രൈവറ്റ് ബസ്സിലേക്ക് വിളിച്ചു പറയും .ഗ്യാപ്പുണ്ടാക്കാൻ 5 മിനിറ്റ് എവിടെ കിടന്നാലും അത് അപ്പോൾ തന്നെ വിളിച്ചു പറയും. ഇത് സ്ഥിരം പരിപാടിയാണ്.

കണ്ടക്ടർക്കും ഡ്രൈവർക്കും ഇത് സ്ഥിരം കണ്ട് മടുത്തു. അവസാനം രണ്ടു പേരും കൂടി ടM ഓഫീസിൽ ചെന്ന് കംപ്ലേൻ്റ് പറഞ്ഞു. “സർ അവൻ വണ്ടിയിൽ ഇരിപ്പുണ്ട് അവനെ ഇറക്കി വിടൂ.” പക്ഷേ അവർ പറഞ്ഞു “അയാൾ ഫുൾ ടിക്കറ്റ് യാത്ര ചെയ്യുന്ന ആളാണ് അയാളെ നമ്മൾ എന്തുകാരണം പറഞ്ഞ് ബസ്സിൽ നിന്നും പുറത്താക്കും?”

ഡ്രൈവറും കണ്ടക്ടറും ഒന്നും മിണ്ടാതെ സർവ്വീസ് തുടങ്ങി. ഇതേ പോലെയുള്ള ഗ്യാപ്പിസ്റ്റിനെയൊക്കെ വണ്ടിയിൽ നിന്നും പുറത്താക്കണം. എങ്കിൽ മാത്രമേ കോർപ്പറേഷന് വരുമാനം ഉണ്ടാകൂ അല്ലാതെ തൊഴിലാളികളുടെ ഡൂട്ടി കുറച്ചിട്ട് എന്താ കാര്യം?

Check Also

ആനവണ്ടി മൺസൂൺ മീറ്റ് 2019 ഇത്തവണ കുട്ടനാട്ടിൽ; വരുന്നോ??

ആനവണ്ടി മഴക്കാല മീറ്റ് 2019 ജൂലൈ ഏഴ് ഞായറാഴ്ച കുട്ടനാട്ടിൽ. ആനവണ്ടി മീറ്റ് ഇത്തവണ ആലപ്പുഴയുടെ മണ്ണിൽ. പമ്പ – …

Leave a Reply