ഗള്‍ഫിലേയ്ക്കുള്ള സീസണ് തിരക്ക് കുറഞ്ഞതിനാല്‍ പല വിമാനക്കമ്പനികളും നിരവധി ഓഫറുകളുമായി രംഗത്തെത്തിക്കഴിഞ്ഞു. ദുബായ് എയര്‍ലൈന്‍സാണ് യാത്രക്കാര്‍ക്ക് ആകര്‍ഷകമായ ഇളവുകള്‍ പ്രഖ്യാപിച്ച് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. അഞ്ചും പത്തുമല്ല അമ്പത് ശതമാനം ഡിസ്കൗണ്ടാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. എഴുപതോളം സ്ഥലങ്ങളിലേക്കുള്ള ബിസിനസ്, എക്കണോമി ക്ലാസുകളിലാണ് ഓഫര്‍ ലഭിക്കുക.
23 ദിവസത്തേക്കാണ് ഓഫര്‍ ലഭിക്കുക. കഴിഞ്ഞ ആഴ്ചയാണ് കമ്പനി ഓഫര്‍ പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 13 മുതല്‍ സെപ്റ്റംബര്‍ 26 വരെയാണ് ഓഫര്‍ ടിക്കറ്റ് വില്പന നടക്കുന്നത്. ഈ കാലയളവില്‍ വാങ്ങുന്ന ടിക്കറ്റ് ഉപയോഗിച്ച് സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 2018 വരെയുള്ള യാത്രകള്‍ക്കാണ് ടിക്കറ്റ് ലഭിക്കുന്നത്. ഈ കാലയളവില്‍ ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ഓഫര്‍ ലഭിക്കും.

ഫ്ളൈ ദുബായ് വിമാനങ്ങള്‍ പോകുന്ന 90 സ്ഥലത്തേക്കും യാത്രക്കാര്‍ക്ക് ഏതെങ്കിലും ഓഫര്‍ ലഭ്യമാകുമെന്ന് കമ്പനി വ്യക്തമാക്കുന്നു. ബീച്ച് ഹോളിഡേ ആഗ്രഹിക്കുന്നവര്‍ക്ക് ശ്രീലങ്ക, മാലേ, സാന്‍സിബാര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഓഫര്‍ ലഭ്യമാകും.
ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍ കാണാന്‍ താല്പര്യമുള്ളവര്ക്ക് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും, നേപ്പാള്‍, തായ്ലണ്ട്, ജോര്‍ജ്യ, ജോര്‍ദ്ദാന്‍, തുര്‍ക്കി അങ്ങനെ ഒട്ടുമിക്ക രാജ്യങ്ങളിലേക്കും ഓഫര്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് കമ്പനി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Source – http://www.eastcoastdaily.com/2017/09/14/airline-companies-have-many-offers-for-airline-travelers.html
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog