ദുരിതബാധിതർക്കായി KSRTC ബസ് വഴി സഹായമെത്തിച്ച് ഒരു കൂട്ടം നന്മമരങ്ങൾ…

മഴക്കെടുതിയിൽ വീടും സമ്പാദ്യവുമെല്ലാം നഷ്ടപ്പെട്ടവർക്ക് ഒരു കൈത്താങ്ങായി പ്രവർത്തിക്കുവാൻ ഇടയായ സാഹചര്യം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ മറ്റുള്ളവരുമായി പങ്കുവെയ്ക്കുകയാണ് പത്തനാപുരം സ്വദേശി മിഥുൻ മോഹൻ. കയ്യിൽ പണം ഇല്ലാതിരുന്നിട്ടു കൂടി ഇവർ സ്വരുക്കൂട്ടിയ സഹായങ്ങൾ എല്ലാവരും മാതൃകയാക്കേണ്ടതാണ്. മിഥുന്റെ പോസ്റ്റ് നമുക്കൊന്ന് വായിക്കാം.

“ചേച്ചിയുടെ മെസ്സേജ് വന്നത് ഇന്ന് ഉച്ചയടുപ്പിച്ചാരുന്നു.. “മിഥുനെ ഒരു ഹെല്പ് ” പറ ചേച്ചി എന്ന് പറഞ്ഞു തുടങ്ങി, കുറച്ച് ക്യാഷ് വേണം എന്ന് പോലും. ഞാൻ ചോതിച്ചു എന്നോട് എങ്ങനെ ചോദിക്കാൻ മനസ്സ് തോന്നി ചേച്ചി.. നിലവിലെ സാഹചര്യത്തിൽ കായികമായ എന്തെങ്കിലും സഹായം ആണേൽ മുന്നും പിന്നും നോക്കാതെ ചെയ്തേക്കാം എന്നങ്ങു കാച്ചി.. ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ ചേച്ചിയുടെ അടുത്ത ചോദ്യം കുടിവെള്ളം എങ്കിൽ സ്പോൺസർ ചെയ്യാമോന്..!! കാര്യങ്ങൾ തിരക്കിയപ്പോൾ അതിന്റെ ആവശ്യം എത്രത്തോളം വലുതാണെന്ന് മനസിലായി..

അതെ അങ് കല്പറ്റയ്ക്കും മാനന്തവാടിക്കും കുറച്ച് സാധനങ്ങൾ അയക്കാൻ ഉണ്ട് അവിടുത്തെ ദുരിതാശ്വാസ ക്യാമ്പിൽ പ്രെധാനമായും വേണ്ടത് കുടിവെള്ളം ആണെന്ന്.. ഒന്ന് ആലോചിക്കട്ടെ ചേച്ചി എന്ന് പറഞ്ഞിട്ട് ഞാൻ എന്റെ ഒരു സുഹൃത്തിനെ വിളിച്ചു അവനു കുടിവെള്ളത്തിന്റ ചെറിയ പരുപാടി നാട്ടിൽ ഉള്ളതാ.. ഇടയ്ക്ക് ചേച്ചിയുടെ വേറെ ഒരു മെസ്സേജ് കൂടി ചുരുങ്ങിയത് 100 ബോട്ടിൽ വെള്ളം വേണമെന്ന്.. വെള്ളം ഇറക്കി തരാമെന്നു അവൻ പറഞ്ഞു ഞാൻ ചേച്ചിക്ക് 100 ബോട്ടിൽ വെള്ളത്തിനു ഉറപ്പ് പറയുകയും ചെയ്തു..

ഇനി ക്യാഷ് അതെങ്ങനെ ഒപ്പിക്കും എന്നാലോചിച്ചപ്പോ…. കോമ സ്റ്റേജിൽ കിടക്കുന്ന പഴയ എൻജിനീറിങ് ബഡ്ഡിസിന്റെ ഗ്രൂപ്പിൽ സംഭവം പറഞ്ഞു.. പൊതുവെ തണുത്ത പ്രെതികരണം എന്നാലും ജോലിയൊക്കെ ഉള്ള കുറച്ചു പേരുണ്ടല്ലോ അതുകൊണ്ട് അൽപ്പം വൈകിയാലും അവന്മാര് കൂടെ നിൽക്കും എന്നുള്ള ഒടുക്കത്തെ കോൺഫിഡൻസ്… പിന്നെ പൊതുവെ B-tech കഴിഞ്ഞവരെ പുച്ഛിക്കുന്ന ഒരു പ്രെവണതക്ക് ഒരു മാറ്റം ആയാലൊന്നും ഒരു ചിന്ത.. ആകെ ഉള്ളത് 3 മണിക്കൂർ സമയം അതിനിടയിൽ ഇവന്മാരോടെല്ലാം കാര്യങ്ങൾ പറഞ്ഞു മനസിലാക്കി ഒരു ഫണ്ട്‌ സെറ്റ് ചെയ്യുകാന് പറഞ്ഞാൽ സമയം ഒരുപാട് ആകും അതുകൊണ്ട് അത്യാവിശം ഒരു ചെറിയ ട്രിപ്പ്‌ പോകാൻ ഉള്ള സേവിങ് എടുത്തു റോൾ ചെയ്യാമെന്ന് വെച്ച്..

ഉടനെ ചേച്ചിയുടെ കാൾ KSRTC സ്റ്റാൻഡിൽ വന്നു നീ എപ്പോൾ വരുമെന്ന്.. ഞാൻ പറഞ്ഞു ചേച്ചി അവിടെ നിൽക്കു വെള്ളവുമായി ഉടനെ വരാം എന്ന്.. അങ്ങനെ നാട്ടിലെ എൻഞ്ചിനീറിങ്ങിനു കൂടെ പഠിച്ച സുഹൃത്തിനോട് പത്തനാപുരം വരാൻ പറഞ്ഞു അവനും ഞങ്ങളും ഒരുമിച്ചു സ്റ്റാൻഡിൽ ചെന്ന് ചേച്ചിയെ കണ്ടപ്പോൾ രണ്ടു ചാക്ക് അരിയും, കുറച്ച് പഞ്ചസാരയും, തേയിലയും, പിന്നെ സാനിറ്ററി പാടുമായി നിൽക്കുന്നു… ബാക്കി വെള്ളം എന്തിയെന്നു ചോയ്ച്ചപ്പോൾ ചേച്ചി പറയുവാ വെള്ളം നീ അല്ലെ സ്പോൺസർ എന്ന്.. എനിക്ക് ചിരിയും ചിന്തയും ഒരുമിച്ചു വന്നു.. 100 ബോട്ടിൽ വെള്ളം 500ൽ പരം ആളുകൾ താമസിക്കുന്ന ക്യാമ്പിൽ എന്താവാൻ..

ചേച്ചിയോട് ഇപ്പൊ വരാം എന്ന് പറഞ്ഞു ഞങ്ങൾ രണ്ടാളും വെള്ളം തരാം എന്നേറ്റ സുഹൃത്തിന്റെ വീട്ടിൽ എത്തി.. അവിടുന്ന് പിന്നെ അങ്ങോട്ട്‌ പ്രാന്തൻ ചിന്തകൾ ആരുന്നു അതിപ്പോ എടുത്തു ചാട്ടം പണ്ടേ ഒരു വീക്നെസ് ആയി പോയി.. അളിയനോട് ഒറ്റ ചോദ്യം ആരുന്നു ടാ ആയിരം ബോട്ടിൽ വെള്ളം കാണുമോ നിന്റെ കൈയിൽ നമ്മക്ക് അത്രേം കൊടുക്കാം… അൽപ്പം ചിന്തയും കണക്കുകൂട്ടലും കഴിഞ്ഞിട്ട് അളിയൻ പറഞ്ഞു ക്യാഷ് കുറച്ച് കൂടും അളിയാ എന്ന്.. വീട്ടിൽ നിന്നും ഇറങ്ങുന്നേനു മുൻപ് ഞാൻ കുറച്ച് സുഹൃത്തുക്കളെ വിളിച്ചിരുന്നു എല്ലാരോടും കാര്യത്തിന്റെ ഒരു ചെറിയ സൂചന കൊടുത്തിരുന്നു അവരിൽ പലരും നീ വാങ്ങിച്ചു കൊടുക് ക്യാഷ് താരാടാ എന്നാരുന്നു മറുപടി.. അതെന്റെ മനസിൽ കിടന്നോണ്ട് ഭയം ഇല്ലാരുന്നു പിന്നെ ഗ്രൂപ്പിൽ ഉള്ള അളിയന്മാര് കൈവിടില്ല എന്നുള്ള ചിന്തയും ആയപ്പോ ഗോഡൗൺ നിന്നും വണ്ടിയിലേക്കും അവിടുന്ന് KSRTC സ്റ്റാണ്ടിലേക്കും സമയം കളയാതെ സാധനം എത്തി…

ഇപ്പൊ വരാമെന്നു പറഞ്ഞു പോയ ഞങ്ങളുടെ വരവ് ചേച്ചിയെ ശെരിക്കും ഞെട്ടിച്ചു ആ മുഖത്തുന്ന് അത് കാണുമ്പോൾ കിട്ടിയ സുഖം ഉണ്ടല്ലോ അതൊക്കെ അനുഭവിച്ചറിയണം.. പിന്നെ എടുത്തു പറയേണ്ടത് KSRTC പത്തനാപുരം ഡിപ്പോയിൽ സ്റ്റാഫ്‌ സെക്ഷൻ ചേട്ടന്മാർ ആരുന്നു.. അജു സാറും, ഡ്രൈവർ വിനോദ് ചേട്ടനും, കണ്ടക്ടർ നൗഷാദ് ചേട്ടനും പിന്നെ അവിടുത്തെ മെക്കാനിക്കൽ സെക്ഷനിലെ നല്ല മനുഷ്യരും ചേർത്ത് ഞങ്ങൾ ബസ്സിന്റെ പുറകു വശത്തെ 3 സീറ്റുകളിലും നിരത്തുമായി സാധനങ്ങൾ നിറച്ചു..

ഇതിൽ എടുത്തു പറയേണ്ട മറ്റൊരു കാര്യം ഉണ്ട് കൊട്ടാരക്കര ബസ് സ്റ്റാൻഡിൽ ഇതേ ആവശ്യമായി ചേച്ചി സമീപിച്ചപ്പോ സാധനം കൊണ്ട് പോകാം കൂടെ ഒരാൾ പോകണം എന്നൊരു വാദം കൂടി വെച്ചാരുന്നു.. അവിടാണ് പത്തനാപുരം KSRTC സർ മാർക്ക് സല്യൂട്ട് കൊടുക്കേണ്ടത്. 3 സീറ്റ്‌ ഏകദേശം ഒരാൾക്ക് 351 രൂപയാണ് ആണ് കൽപ്പറ്റ വരെ.. മറ്റൊന്നും ചിന്തിക്കാതെ അവർ ഇടം വിട്ടു തന്നതിൽ അവരോടു കടപ്പെട്ടിരിക്കുന്നു. കൊണ്ട് പോകുന്ന സാധനം തീർത്തും സുരക്ഷിതമായി എത്തിച്ചേരണം എന്ന് അവർക്കും ചിന്തയുണ്ടാരുന്നു…

അങ്ങനെ ആയിരം ബോട്ടിൽ വെള്ളവും മറ്റു സാധനങ്ങളും വണ്ടിയിൽ ആക്കിയിട്ട് പുറത്തു ഇറങ്ങിയ ഞാൻ കണ്ട കാഴ്ച സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന ചേച്ചിയും രണ്ടു കൂട്ടുകാരികളും.. ഇടയ്ക്ക് അങ് കശ്മീരിൽ പാകിസ്ഥാൻ ബോര്ഡറില് 800 മീറ്റർ അകലെന്നു ചേച്ചിയുടെ ഭർത്താവ് വീഡിയോ കാൾ ചെയ്തപ്പോൾ സന്തോഷം കൊണ്ട് എന്തൊക്കെയോ ചേച്ചി ചേട്ടനോട് പറയുന്നുണ്ട്. പിന്നെ ഞങ്ങളെ എല്ലാരേയും ചേട്ടനും വിഷ് ചെയ്തു ..

ഞാൻ അപ്പൊ ആലോചിച്ചത് മറ്റൊന്നും അല്ലാരുന്നു ഇവിടെ ഇത് ചെയ്തപ്പോ ചേച്ചിക്ക് കിട്ടിയ സന്തോഷത്തിന്റെ എത്ര പതിന് മടങ് ആരിക്കും ഇതൊക്കെ കിട്ടുമ്പോൾ ക്യാമ്പിലെ ഓരോ കുഞ്ഞുങ്ങളും, അമ്മമാരും, അച്ചന്മാരും, അപ്പുപ്പന്മാരും, അമ്മുമ്മമാർക്കും ലഭിക്കുന്നത്.. എന്നത്തേയും പോലെ ഇതും എനിക്ക് ഒരു സാധാ ഞായർ ആയി മാറിയേനെ, പക്ഷെ ഇത് ഇനിയും പല വർഷങ്ങൾ ഓർമ്മിക്കാൻ പറ്റുന്ന ഒരു ദിവസം ആകും.. പല ചർച്ചകളിലും ഞങ്ങൾ ഒരുമിച്ചു ഇരുന്നു ആലോചിക്കും.. ഒരു പക്ഷെ ഒരു സംഘടനേയോ മറ്റുമായി ഞങ്ങൾ ഇത് ചെയ്തിരുന്നേൽ എനിക്ക് ഇത്രത്തോളം സന്തോഷം കിട്ടുകയില്ലാരുന്നു.. കോടികൾ സ്വരൂപിച്ചു ഒരുമിച്ചു കൊണ്ട് കൊടുക്കുമ്പോൾ അവർക്ക് അത് ആ നേരം ആവിശ്യം വരുമോന് നമ്മൾ ചിന്തികേണ്ടിയിരിക്കുന്നു..

ഒരു പ്രധാന കാര്യം കൂടി.. ഇനിയിപ്പോ ഓണം ഒക്കെ അല്ലെ വരുന്നത് ഇതുവായിക്കുന്ന എൻജിനീറിങ് കോളേജ് അല്ലെങ്കിൽ പ്രൊഫഷണൽ കോളേജ് സുഹൃത്തുക്കളോട് പറയാൻ.. ഞങ്ങളെ കൊണ്ട് നിസാരം 3 മണിക്കൂറിൽ ഇത്രേം പറ്റിയെങ്കിൽ നിങ്ങൾ മനസ്സുവെച്ചാൽ ഒരു വിപ്ലവകരമായ മുന്നേറ്റം കാഴ്ച വെക്കാൻ സാധിക്കും.. ജാതി, മതം, വർണം നോക്കാതെ പലതും ചെയ്യണേൽ നിങ്ങൾ മുൻപോട്ടു വരണം.. പലരിൽ നിന്നും ഇൻസ്പിരേഡ് ആയി ആകാം ഞങ്ങളിൽ ഈ ചിന്ത ഉടലെടുത്തത് തീർച്ചയായും നിങ്ങൾ ഓരോരുത്തരെ കൊണ്ടും ഇത് സാധിക്കും… പൂർണ സന്തോഷത്തോടെയാണ് ഞാൻ ഇത് എഴുതുന്നത് എന്റെ എല്ല സുഹൃത്തുക്കളോടും ഒരായിരം നന്ദി…”

ഇത് മിഥുൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത് തൻ ചെയ്ത കാര്യം മറ്റുള്ളവരെ അറിയിച്ച് ഹീറോയാകാൻ ആയിരുന്നില്ല, മറിച്ച് ഇതുകണ്ടിട്ട് ആരെങ്കിലുമൊക്കെ ദുരിതാശ്വാസത്തിൽ പങ്കുചേരുമെന്നുള്ള പ്രത്യാശയുള്ളതു കൊണ്ടാണ്. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കൂടുതലാളുകൾ സഹായവുമായി മുന്നോട്ടു വരട്ടെ…

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply