ട്രെയിൻ ടിക്കറ്റ് എടുക്കാം; പണം പിന്നീട് നൽകാം.. എങ്ങനെ?

ട്രെയിനില്‍ ടിക്കറ്റ് എടുക്കാന്‍ ഇനി ഉടനടി പണം നല്‍കേണ്ട ആവശ്യമില്ല. എെആര്‍സിടിസി സെെറ്റിലൂടെ തത്‍കാല്‍ ഉള്‍പ്പെടെയുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്കായി ഇന്ത്യന്‍ റെയില്‍വേ (Indian Railway) പുതിയ പദ്ധതി അവതരിപ്പിച്ചു. 2017 ജൂലെെ ഒന്ന് മുതൽ നിലവിൽ വന്ന ഈ പദ്ധതി പ്രകാരം 14 ദിവസങ്ങള്‍ക്കുള്ളില്‍ ടിക്കറ്റിന്റെ പണം അടച്ചാല്‍ മതി.

അര്‍ത്ഥശാസ്ത്ര ഫിന്‍ടെക് എന്ന കമ്പനിയുടെ ‘ഇപേയ്മെന്റ് ലേറ്റര്‍’ എന്ന പേരിലുള്ള പദ്ധതിയുമായി സഹകരിച്ചാണ് എെആര്‍സിടിസി ട്രെയിന്‍ യാത്രക്കാര്‍ക്ക് പുതിയ അവസരമൊരുക്കിയിരിക്കുന്നത്. പണമിടപാട് നടത്തുമ്പോള്‍ ഇപേയ്മെന്റ് ലേറ്റര്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകും.

എെആര്‍സിടിസി സെെറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഇമെയില്‍ അഡ്രസിലേക്കും, ഫോണ്‍ നമ്പറിലേക്കും പേയ്മെന്റ് ലിങ്ക് ലഭിക്കും. ഈ ലിങ്കിലൂടെ 14 ദിവസങ്ങള്‍ക്കുള്ളില്‍ പണം അടച്ചാല്‍ മതിയാകും. എന്നാൽ ടിക്കറ്റ് തുകയുടെ 3.50 ശതമാനം സര്‍വീസ് ചാര്‍ജായി ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു.

ഇതിന് പുറമെ നികുതിയും നൽകേണ്ടതുണ്ട്. എന്നാല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ പണം അടക്കാത്തവരിൽ നിന്ന് പിഴ ഈടാക്കും. മുന്നറിയിപ്പ് സന്ദേശങ്ങൾ നൽകിയ ശേഷവും പണം നല്കാത്തവരുടെ എെആര്‍സിടിസി അക്കൗണ്ട് പ്രവര്‍ത്തനരഹിതമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

©http://blivenews.com

Check Also

കേരളത്തിലെ സിനിമാ തിയേറ്ററുകൾ; ചരിത്രവും വസ്തുതകളും

കേരളത്തിലെ സിനിമാശാലകളെപറ്റിയുള്ള  ചരിത്രം 113 വർഷം പിന്നിട്ടിരിക്കുന്നു. കേരളത്തിലെ ആദ്യത്തെ സിനിമാ പ്രദർശനം നടന്നത് 1907 ൽ തൃശൂർ പൂരത്തിനിടയ്ക്ക് …

Leave a Reply