കെഎസ്ആര്‍ടിസി സര്‍വീസ് റദ്ദാക്കി; രാത്രികാല യാത്രക്കാര്‍ ദുരിതത്തിലായി

കോഴിക്കോട്: കെഎസ്ആര്‍ടിസി അധികൃതരുടെ അനാസ്ഥയില്‍ രാത്രികാലയാത്രക്കാര്‍ ദുരിതത്തിലായി. കോഴിക്കോട് നിന്നും അത്തോളി, പേരാമ്പ്ര, കുറ്റിയാടി ഭാഗത്തേക്കുള്ള യാത്രക്കാരാണ് ഞായറാഴ്ച രാത്രി ദുരിതത്തിലായത്. രാത്രി 10.30ന് കോഴിക്കോട് നിന്നും തൊട്ടില്‍പാലത്തേക്ക് സര്‍വീസ് നടത്തുന്ന ബസ്സിനെ ആശ്രയിച്ചെത്തിയവരാണ് പെരുവഴിയിലായത്. ഈ സമയത്തെ സര്‍വീസ് സര്‍വീസ് റദ്ദാക്കിയതാണ് പ്രശ്‌നമായത്.

യാത്രക്കാര്‍ കെഎസ്ആര്‍ടിസി അന്വേഷണ വിഭാഗവുമായി ബന്ധപ്പെട്ടെങ്കിലും മണിക്കൂറുകളോളം അധികൃതര്‍ ഫോണ്‍ എടുത്തില്ല. ഇതു കാരണം 11 മണിക്ക് താല്‍ക്കാലികമായി ഏര്‍പ്പെടുത്തിയ ബസ്സുള്ള വിവരം ആരും അറിഞ്ഞതുമില്ല. 11.30ന് കോഴക്കോട് നിന്നു തൊട്ടില്‍പാലത്തേക്കുള്ള ബസ് ലക്ഷ്യമാക്കിയെത്തിയ യാത്രക്കാര്‍ ആ ബസ്സും ഇല്ലെന്ന വിവരമാണറിഞ്ഞത്.

ബുദ്ധിമുട്ടിലായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന ഒട്ടേറെ യാത്രക്കാര്‍ ഒടുവില്‍ രാത്രി 1.30 നുള്ള ബസ്സിനെ ആശ്രയിക്കുകയായിരുന്നു. കെഎസ്ആര്‍ടിസി അധികൃതരുടെ നിരുത്തരവാദ സമീപനത്തില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു.

കടപ്പാട് : ജന്മഭൂമി

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply