ജവാന്മാർക്കെതിരായ ഭീകരാക്രമണം; കനത്ത പ്രതിഷേധം.. പാക്കിസ്ഥാനെതിരെ മലയാളികളുടെ സൈബർ ആക്രമണം..

ലോകമെങ്ങും ഫെബ്രുവരി 14 നു പ്രണയദിനം ആഘോഷിക്കുന്നതിനിടയിൽ ഇന്ത്യക്കാരെ മൊത്തത്തിൽ ഞെട്ടിച്ച ഒരു സംഭവമായിരുന്നു കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിൽ 44 സിആർപിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടത്. ഏകദേശം 2500 ഓളം ജവാന്മാരെയും വഹിച്ചുകൊണ്ട് നിരനിരയായി പോകുകയായിരുന്ന 78 വാഹനങ്ങൾക്കിടയിലേക്കായിരുന്നു പാക് ഭീകരസംഘടനയായ ‘ജയ്ഷെ മുഹമ്മദ്’ അംഗമായ പുല്‍വാമ സ്വദേശി ആദില്‍ അഹമ്മദ് കാർബോംബുമായി ഇടിച്ചു കയറിയത്.

ഇതോടെ രാജ്യമെങ്ങും ഭീകരവാദികൾക്കും പാക്കിസ്ഥാനും എതിരെയുള്ള രോഷം ആളിക്കത്തി. സംഭവത്തിൽ രോഷംപൂണ്ട മലയാളികൾ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിൽ പൊങ്കാല ആരംഭിച്ചു. ജാതി – മത – കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒത്തൊരുമിച്ചുകൊണ്ട് മലയാളത്തിലും ഹിന്ദിയിലും ഉറുദുവിലും വരെ തെറിവിളികൾ കൊണ്ട് അമ്മാനമാടുകയാണ്.

ഇതിനിടെ ചില പാക്കിസ്ഥാൻ സ്വദേശികൾ വന്ന് മറുപടി നൽകി തിരിച്ചടിക്കുവാൻ ശ്രമിച്ചെങ്കിലും മലയാളികളുടെ സൈബർ ആക്രമണത്തിനു മുന്നിൽ ആർക്കും പിടിച്ചു നിൽക്കുവാനായില്ല. കുറേനാളുകളായി എല്ലാവരും പൊങ്കാലയിൽ നിന്നെല്ലാം വിട്ടു നിൽക്കുന്ന സമയത്താണ് കഴിഞ്ഞ ദിവസം കശ്മീർ സ്ഫോടനം നടന്നത്. ഇതോടെ എല്ലാവരുടെയും ഉള്ളിലുള്ള രോഷം പൊങ്കാല രൂപത്തിൽ പ്രകടമാകുകയായിരുന്നു.

ഈ ചെയ്തതിനു പലിശ സഹിതം തിരിച്ചടിച്ചിരിക്കും എന്നാണു എല്ലാവരും ഒറ്റക്കെട്ടായി പറയുന്നത്. “ഞങ്ങള് ഇവിടെ മോദിയെ പലതും പറയും. കൂട്ടത്തിൽ നല്ല കട്ടയ്ക് ട്രോളുകയും ചെയ്യും.
അതുകണ്ടിട്ട് നീയൊക്കെ വന്നിട്ട് ചൊറിഞ്ഞാൽ നോക്കി ഇരിക്കും എന്ന് കരുതിയോ. എന്തൊക്കെ ആയാലും അങ്ങേര് ഞങ്ങൾ 130 കോടി ഇന്ത്യക്കാരുടെ പ്രധാനമന്ത്രിയാണ്. കിട്ടിയത് പത്തായി തിരിച്ചു തന്നിരിയ്ക്കും ഖാനെ.കാത്തിരുന്നൊ…” പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് മലയാളികൾ ഒന്നടങ്കം താക്കീത് നൽകുന്നത് ഇങ്ങനെ.

പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാരിൽ മലയാളിയായ വയനാട് ലക്കിടി സ്വദേശി വസന്തകുമാറും ഉൾപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 18 വര്‍ഷമായി സൈനിക സേവനമനുഷ്ടിച്ച വി.വി വസന്ത കുമാര്‍ ലഫ്റ്റനന്റ് കമാന്‍ഡന്റായി സ്ഥാനകയറ്റം ലഭിച്ച ഉടനെയാണ് രാജ്യത്തിനായി ജീവന്‍ ത്യജിച്ചത്. 

നടന്നിരിക്കുന്നത് ദാരുണമായ ദുരന്തമാണ്. നമ്മുടെ സുരക്ഷാ സേനക്കെതിരെ നടക്കുന്ന ഇത്തരം ആക്രമണങ്ങള്‍ അത്യന്തം ഹീനവും വെറുപ്പുളവാക്കുന്നതുമാണ്. രാജ്യത്തെ വിഭജിക്കുക എന്നതാണ് ഇത്തരം ഭീകരാക്രമണങ്ങളുടെ ലക്ഷ്യം. എന്നാൽ അത് ഒരിക്കലും വിലപ്പോകില്ലെന്നു മുതിർന്ന രാഷ്ട്രീയ നേതാക്കളെല്ലാം ഒരേ സ്വരത്തിൽ പ്രതികരിച്ചു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നയതന്ത്രതലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്തുകയും പാകിസ്താന് നല്‍കിയ സൌഹൃദ രാഷ്ട്ര പദവി പിന്‍വലിക്കാനും തീരുമാനിച്ചു.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply