നന്മ വറ്റാത്ത മനസ്സുമായി കെഎസ്ആര്‍ടിസി ജീവനക്കാര്‍

ഇന്നു പുലർച്ചെ (10-08-2016) കാസർഗോഡ് -കോട്ടയം ഫാസ്റ്റ് പാസഞ്ചർ ബസ്സിന്‌ തൃശ്ശൂരിനടുത്ത് വച്ച് ഒരു അപകടമുണ്ടായി. ഡ്രൈവറുടെ അവസരോചിതമായ ഇടപെടലുകൊണ്ടു ഒരുപാട് ജീവനുകൾ രക്ഷപെട്ടു എന്നു തന്നെ പറയാം. അപകടം നടന്ന ശേഷം തൊട്ടു പുറകെ വന്ന എരുമേലി കെ എസ് ആർ ടി സി ബസ്സിലെ ചില ഉറങ്ങാത്ത’ മാന്യന്മാരായ യാത്രക്കാർ’ അപകടമാണ് നിർത്തേണ്ട എന്നു പറഞ്ഞത് വക വയ്ക്കാതെ നിർത്തിയ ബസ്സിലെ ജീവനക്കാരുടെ മനോഭാവം അഭിനന്ദനമർഹിക്കുന്നു .

ആ ബസിലെ കണ്ടക്ടർ ചേട്ടൻ അപകടത്തിൽ പെട്ട ബസിലെ എല്ലാവരെയും സമീപിക്കുന്നതും ‘ആർക്കും ഒന്നും പറ്റിയില്ലല്ലോ’ എന്നു ചോദിക്കുന്നതും കാണാമായിരുന്നു . മാത്രമല്ല അധികവും കോട്ടയം പോകേണ്ടിയിരുന്ന യാത്രക്കാർ ആയിട്ടും അദ്ദേഹത്തിന്റെ ബസ്സിൽ കയറാൻ ആവശ്യപ്പെടുകയും തൃശൂർ ബസ് സ്റ്റാൻഡിൽ എത്തി എല്ലാവര്ക്കും പോകേണ്ടുന്ന സ്ഥലത്തേക്കുള്ള ബസിൽ കയറ്റി വിടാമെന്ന് ആത്മാർത്ഥമായി പറയുന്നുമുണ്ടായിരുന്നു . അതൊടൊപ്പം അപകടത്തിൽ പെട്ട ബസിലെ ജീവനക്കാരെ സമാധാനിപ്പിക്കാനും തൃശൂർ ബസ് സ്റ്റാൻഡിൽ വിവരമറിയിക്കാനും അദ്ദേഹം ഉത്സാഹം കാണിച്ചു .

തൃശൂർ ബസ് സ്റ്റാന്റിലെത്തിയ ശേഷം അപകടത്തിൽ പെട്ട ബസ് ജീവനക്കാരെ സ്റ്റേഷൻ മാസ്റ്റരെക്കൊണ്ട് വിളിപ്പിച്ച ശേഷവും തന്‍റെ ബസിൽ കയറ്റിയ ആൾക്കാരെയെല്ലാം മറ്റു ബസിൽ കയറ്റിവിടാനുള്ള തീരുമാനമുണ്ടാക്കിയിട്ടാണ് അദ്ദേഹം പോയത്. എല്ലാ യാത്രക്കാരും അദ്ദേഹത്തിന്റെ നല്ല മനസ്സിനെക്കുറിച്ചു സംസാരിക്കുന്നുണ്ടായിരുന്നു. പേരറിയാത്ത ആ നല്ല മനസുള്ള കണ്ടക്റ്റർ ചേട്ടന് ഒരു ബിഗ് സല്യൂട്ട് നൽകുന്നു . അതോടൊപ്പം ഒരു അപകടം കണ്ടപ്പോൾ നിർത്തേണ്ട എന്നു പറഞ്ഞ ആ ‘മാന്യന്മാരായ’ യാത്രക്കാർക്കിട്ടു ഒന്നു പൊട്ടിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന പൊതുവികാരത്തിൽ പങ്കു ചേരുകയും ചെയ്യുന്നു

വിവരണം : മെബിന്‍  കെ ജോസ്

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply