കാനനസൗന്ദര്യം നുകരണമെങ്കില്‍ മസിനഗുഡിയിലേക്ക് പോകാം..

കടപ്പാട് – ജെൻസി പി.കെ. , ദിലീപ് നാരായൺ, മലയാളം നേറ്റിവ് പ്ലാനറ്റ്.

ഊട്ടിയിലേക്കുള്ള യാത്രയില്‍ ഈ കാനനസുന്ദരിയെ സ്‌നേഹിക്കാത്തവരില്ല. ഗട്ടറുകളില്ലാത്ത കാനന പാത. ഈ റോഡിലൂടെ പോകുമ്പോള്‍ മുപ്പത്തിയാറ് ഹെയര്‍പിന്‍ വളവുകളോടു കൂടിയൊരു ചുരം കയറേണ്ടതുണ്ട്. അതുകൊണ്ടുതന്നെ സാഹസികത ഇഷ്ട്ടപ്പെടുന്നവര്‍ പലര്‍ക്കും മസിനഗുഡി ഹരമാണ്. ഊട്ടിയില്‍ നിന്നും ഏകദേശം 30 കിലോമീറ്റര്‍ ദൂരത്തില്‍ കാടിനകത്തുള്ള ഒരു ചെറിയ അങ്ങാടി അതാണ് മസിനഗുഡി.

ഈ ചെറു അങ്ങാടിക്ക് മുമ്പും ശേഷവും വനത്തിലേക്ക് നീളുന്ന നിരവധി പാതകള്‍ ഉണ്ട്. അവിടെ നിന്ന് ഗൂഡലൂര്‍ എത്താന്‍ ഏകദേശം 25 കിലോമീറ്റര്‍ സഞ്ചരിക്കണം. മസിനഗുഡി റോഡ്,ഊട്ടി മൈസൂര്‍ റോഡില്‍ സന്ധിക്കുന്ന തെപ്പക്കാട് ആനക്ക്യാമ്പ് പ്രസിദ്ധമാണ്.ഇവിടെ നിന്നാണ് മുതുമല വന്യജീവി സങ്കേതത്തിലേക്കുള്ള സഫാരികള്‍ ഓപെറേറ്റ് ചെയ്യുന്നതും. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ ഏറ്റവും മനോഹരമായ സ്ഥലമാണ് മുതുമല നാഷണല്‍പാര്‍ക്ക്.

മുതുമല നാഷണല്‍പാര്‍ക്കിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം മസിനഗുഡിയാണ്. കൊച്ചിയില്‍ നിന്നും ഏകദേശം 271 k.m ആണ് മസിനഗുഡിക്ക്. മസിനഗുഡി ഏകദേശം 320 k m ,ചുറ്റളവിലുള്ള റിസര്‍വ് ടൈഗര്‍ ഫോര്‍റസ്റ്റ്ആണ്.  ഇവിടെ 3 k m ചുറ്റളവില്‍ ഒരു കടുവ വീതം ഉണ്ടന്നാണ് കണക്ക്. മസിനഗുഡിയില്‍ ഏതുസമയം പോയാലും ആനകളെയും കാട്ടുപോത്തുകളെയും മയിലുകളെയും വളരെയധികം മാന്‍കൂട്ടങ്ങളെയും കാണുവാന്‍ സാധിക്കും.

മസിനഗുഡിയെക്കുറിച്ച് കൂടുതലായി അറിയാം.. പ്രകൃതിഭംഗി അതിന്റെ അപാരതയില്‍ കാണണമെങ്കില്‍ ഉറപ്പായും പോയിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് തമിഴ്‌നാട്ടിലെ മസിനഗുഡി. മസിനഗുഡിയെ പ്രകൃതി സ്‌നേഹികളുടെയും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാരുടെയും പ്രിയപ്പെട്ട സ്ഥലമാക്കുന്നതിന് നിരവധി കാര്യങ്ങളുണ്ട്. തമിഴ്‌നാട് -കര്‍ണ്ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മുതുമല ദേശീയോദ്യാനത്തിനടുത്താണ് മസിനഗുഡി സ്ഥിതി ചെയ്യുന്നത്.

മുതുമല – മസിനഗുഡി- ഊട്ടി റോഡുകൾ മനോഹരവും പ്രകൃതി രമണീയവും ഒപ്പം അപൽകരവുമാണ്. ഹരം പകരുന്ന ഡ്രൈവ് ഫീൽ ലഭിക്കുമെങ്കിലും പതുക്കെ ക്ഷമയോടെ പോകേണ്ട റൂട്ടാണിത്… മസിനഗുഡി ഊട്ടി സ്ട്രെച്ചിൽ 36 ഹെയർ പിന്നുകളിലും സേഫ്റ്റി മിറർ സ്ഥാപിച്ചിട്ടുണ്ട്… എതിരെ വരുന്നവരെ മിററിൽ ശ്രദ്ധിച്ചാൽ കാണുവാൻ സാധിക്കും…മുതുമല മുതൽ മസിനഗുഡി വരെ റോഡിൽ പലയിടങ്ങളിലും കിമീ ഇടവിട്ട്  നിരവധി ഹമ്പുകൾ ഉണ്ട്… ഇവിടെ പതുക്കെ പോകാനേ പറ്റൂ.. ക്ഷമയോടെ പ്രകൃതിയേയും വന്യമൃഗങ്ങളേയും കാടിനേയും വീക്ഷിച്ച് …. സഞ്ചാരികളുടെ മനസ്സിലും ഫ്രെയിമിലും ഒരിക്കലും മായാതെ പതിയുന്ന പ്രകൃതിയും റോഡും കെട്ട് പിണഞ്ഞ നൂറ് കണക്കിന് മനോഹരമായ സ്പോട്ടുകൾ കാണാം ഈ റൂട്ടിൽ.

Photo – Nisar Kolakkadan

എപ്പോള്‍ പോയാലും അവിടെ മൃഗങ്ങളെ കാണാന്‍ സാധിക്കും. മസിനഗുഡി വരെ പോയിട്ട് കണ്‍നിറയെ കാഴ്ചകളുമായിട്ടല്ലാതെ ആരും മടങ്ങിയിട്ടില്ല. ആനകളും മാന്‍കൂട്ടങ്ങളും കടുവകളും മയിലുകളുമെല്ലാം ഇവിടുത്തെ സ്ഥിരം കാഴ്ചക്കാരാണ്. ത്രില്ലിങ് ഡ്രൈവിങ്ങില്‍ താല്പര്യമുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ഒരു റൂട്ടാണിത്. മസിനഗുഡിയില്‍ നിന്നും ഊട്ടിയിലേക്കുള്ള 36 ഹെയര്‍ പിന്നുകള്‍ നിറഞ്ഞ റോഡ് ഒരേ സമയം സാഹസികതയും അതുപോലെ ക്ഷമയും ആവശ്യപ്പെടുന്നുണ്ട്. അതിമനോഹരമായ കാഴ്ചകളാണ് റോഡിന് ഇരുവശവും കാത്തിരിക്കുന്നത്. എങ്കിലും കിലോമീറ്ററുകള്‍ ഇടവിട്ട് സ്ഥാപിച്ചിട്ടുള്ള ഹമ്പുകള്‍ അതീവ ശ്രദ്ധകൊടുക്കേണ്ടവയാണ്.

കേരളത്തില്‍ നിന്നും പ്രധാനമായും രണ്ട് വഴികളാണ് മസിനഗുഡിയിലേക്കുള്ളത്. വയനാട് ഗൂഡല്ലൂര്‍ വഴിയും കൊച്ചിയില്‍ നിന്നു വരുന്നവരാണെങ്കില്‍ പട്ടാമ്പി ,ഗൂഡല്ലൂര്‍ വഴിയും മസിനഗുഡിയില്‍ എത്താന്‍ സാധിക്കും.

Check Also

മാളൂട്ടി ചിക്കൻ കോർണർ; പാലോട്ടുവിളയിലെ വിജയൻ ചേട്ടൻ്റെ കട

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. പാലോട്ടുവിളയിലെ വിജയൻ ചേട്ടന്റെ കട. ഇത് ഒരു …

Leave a Reply