പാർവ്വതീ വാലിയിലേക്ക് ഒറ്റയ്ക്ക് ഒരു യാത്ര…

മഞ്ഞുമലയിൽ ഒറ്റക്ക് ഒരു രാത്രി Tent ൽ കിടക്കാൻ ഒരു പൂതി… എല്ലാ ആഗ്രഹങ്ങളും മനസ്സിൽ അടക്കിപിടിച്ചാണ് ഹിമാലയൻ മലനിരകളുടെ നാടായ ഹിമാച്ചൽ പ്രദേശിലേക്ക് വണ്ടി കയറുന്നത്. ഹിമാലയൻ മലനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന പാർവ്വതീ നദിയുടെ തീരങ്ങളിലുള്ള കൽഗ, പുൽഗ, തുൽഗ, Tosh, മലാന എന്നീ ഗ്രാമങ്ങളും ഖീർ ഗംഗയും , കസോളും ഒക്കെ സ്ഥിതി ചെയ്യുന്ന പാർവ്വതീ വാലിയാണ് എന്റെ ലക്ഷ്യം.

ഡൽഹിയിൽ നിന്ന് യാത്രയുടെ തുടക്കത്തിൽ തന്നെ നിരാശയുടെ ആദ്യ പത്രം തുറക്കേണ്ടി വന്നു. ഡൽഹിയിൽ ഒരു food Fest നടക്കുന്നുണ്ടായിരുന്നു. ഡൽഹിയിൽ Sobin ചെട്ടന്റെ ഒപ്പം ആയിരുന്നു. Sobin ചേട്ടനെ ആയാണ് Food fest ന് പോയത്. food എന്നാ പിന്നെ മറ്റെന്തു കാര്യവും മറക്കുന്ന ഒരാളായ ഞാൻ ബസ്സിന്റെ കാര്യവും കുറച്ച് നേരത്തേക്ക് മറന്നു. അതു കൊണ്ട് 6.15 pm ന്റ മണാലി ബസ്സ് അങ്ങ് മിസ്സായി. എന്നാലും പടച്ചോൻ മ്മളെ അങ്ങനെ അങ്ങ് കൈവിടൂല. എനിക്ക് പോക്കേണ്ട സ്ഥലമായ മണികരനിലേക്കുള്ള നേരിട്ടുള്ള ബസ്സ് അതാ നിൽക്കുന്നു. ഒരു സീറ്റ് ഒപ്പിച്ച് ആ വണ്ടിയിൽ കയറി കൂടി.

വലീയ ബാഗും ഒപ്പം Tent ഉം മൈനസ് ഡിഗ്രിയിൽ കിടക്കാവുന്ന കനം കൂടിയ Sleeping ഒക്കെയായ് ബസ്സിൽ കയറിയപ്പോ തന്നെ എല്ലാ യാത്രികരും എന്നെ തുറിച്ച് നോക്കുന്നു. ഏതാ ഈ പ്രാന്തൻ എന്ന നിലയിൽ ആകണം അവർ നോക്കുന്നത്. ശരിയാ ഹിമാലയം, ഹിമാലയത്തിലെ Trekking, Camping, ഹിമാലയൻ മലനിരകളെ കീറിമുറിച്ചു കൊണ്ടുള്ള യാത്ര എന്നോക്കെ പറഞ്ഞാ ഒരുതരം പ്രാന്ത് തന്നെയാ.

അങ്ങനെ എന്റെ സീറ്റിൽ കയറി ഇരുന്ന് ഹിമാലയവും മഞ്ഞുമലയും ഒക്കെ സ്വപ്നം കണ്ടിരുന്നു. അതാ എന്റെ ബാക്കിലെ സീറ്റിൽ നിന്ന് 2 പെൺ ശബ്ദം എന്റെ ഉള്ളിലെ കോഴി ഉണർന്നു. അത് അലേലും അങ്ങനെ ആണേലോ ? ഒപ്പം ഒരു ആൺകുട്ടിയും ഉണ്ട്. ഇംഗ്ലീഷിൽ ആണ് സംസാരം. അതു കൊണ്ട് പിന്നെ മൈഡ് ചെയ്യാൻ പോയില്ല. അതാ ഒപ്പം ഉള്ള ആൺകുട്ടി ആരോടോ ഫോണിൽ മലയാളത്തിൽ സംസാരിക്കുന്നു. പടച്ചോനെ മലയാളി !!

തിരിഞ്ഞിരുന്ന് ചോദിച്ചു നാട്ടിൽ എവിടെയാന്ന്. B Tech ന് പഠിക്കുന്നവർ ആണ് അവർ. അവൻ മറുപടി പറഞ്ഞു. അപ്പോ അതാ അതിലെ ഒരു പെൺകുട്ടി എന്നോട് എവിടെക്കാന്ന്. അങ്ങനെ കൃത്യമായ ലക്ഷ്യം ഇല്ലാത്തതിനാൽ എവിടെക്കാന്ന് പറഞ്ഞില്ല. അവർ കസോളിലേക്കാണ്. ഇവൻ ഇത് എവിടെക്കാ ഈ 2 പെൺകൊച്ചുങ്ങളെ കൊണ്ട് ? എന്റെ ഉള്ളിലെ സദാചാരബോധം ഉണരാൻ അധികം സമയം വേണ്ടി വന്നില്ല. എന്തായാലും എനിക്ക് ഇപ്പോ എന്താ എന്ന മട്ടിൽ ഞാൻ തിരിഞ്ഞിരുന്നു.

കുറച്ച് നേരത്തിന് ശേഷം നേരത്തേ എന്നോട് സംസാരിച്ച പെൺകുട്ടി എന്നെ വിളിച്ചിട്ട് ചോദിച്ചു.
നിങ്ങൾ വലിക്കാനാണോ പോകുന്നത് എന്ന് ? എനിക്ക് ഒരു പെൺകുട്ടി ഇങ്ങനെ ചോദിച്ചത് കൊണ്ട് പെട്ടെന്ന് ഒരു മറുപടി പറയാൻ പറ്റിയില്ല. അന്തം വിട്ട് നോക്കി ഇരുന്നു. എന്റെ മറുപടിക്ക് കാത്തുനിൽക്കാതെ തന്നെ അവൾ തുടർന്നു. ഞങ്ങളും അതിനാ പോകുന്നേ…. അതാ ഞാൻ വീണ്ടും ഞെട്ടി……. എന്താപോ പറയാ….. ക്രീം എവിടെ കിട്ടും അറിയുമോ ? എന്നോക്കെയുള്ള ചോദ്യങ്ങൾ വരിവരിയായ് വന്നു. എനിക്കറിയില്ല. ആദ്യമായാണ് ഇവിടെക്ക് വരുന്നത് എന്ന് മറുപടി കൊടുത്തു.

പിന്നീട് എന്റെ യാത്രയുടെ ലക്ഷ്യം അവരെ ഞാൻ ബോധ്യപ്പെടുത്തി. വഴിയെയുള്ള യാത്രയിൽ ബസ്സ് ഇടക്കിടക്ക് നിർത്തുമ്പോൾ അവർ സിഗരറ്റ് വലിക്കാനും ഞാൻ ചായ കുടിക്കാനും പോയി.
ഒരു വട്ടം മാത്രമാണ് അവർ എന്നോട് സിഗരറ്റ് വേണോ എന്ന് ചോദിച്ചത്. വേണ്ട എന്ന മറുപടിയിൽ അവർക്ക് മനസ്സിലായിക്കാണും ഞാൻ വലിക്കില്ല എന്നത്.

എന്നാലും ഈ പഠിക്കുന്ന പെൺകുട്ടികൾ ഒക്കെ ഈ മാരകമായ ലഹരി ഉപയോഗിക്കുന്നുണ്ടല്ലോ എന്ന് നേരിൽ കാണുമ്പോൾ ഉള്ള വിഷമം എന്നെ വല്ലാതെ വേട്ടയാടി. അതു കൊണ്ടു തന്നെ യാത്രയേ കുറിച്ചല്ലാതെ അവരുടെ പേരോ നാടോ ഞാൻ ചോദിക്കാൻ പോയില്ല. ഇന്നത്തേ ജനറേഷന്റെ ജീവിതരീതി വല്ലാതെ മാറിയിരിക്കുന്നു. അങ്ങനെ കസോളിൽ അവർ എന്നോട് യാത്ര പറഞ്ഞിറങ്ങി ഞാൻ മണികരൻ ലക്ഷ്യമാക്കി യാത്ര തുടർന്നു.

മണികരനിൽ നിന്ന് ഇനിയും യാത്ര ചെയ്യണം എന്റെ ലക്ഷ്യസ്ഥാനമായ കൽഗ ഗ്രാമത്തിലെ ഇസ്മാഈലിന്റെ Gypsy House ൽ എത്താൻ. മണികരനിൽ നിന്ന് ബർഷണി എന്ന സ്ഥലത്തേക്ക് ബസ്സ് കയറി. ബർഷണി വരെയാണ് വാഹനങ്ങൾ പോകുക അവിടെ നിന്ന് Trek ചെയ്ത് വേണം കൽഗ എന്ന ഗ്രാമത്തിൽ എത്താൻ. വലീയ ലഗേജും താങ്ങി പിടിച്ച് കൽഗ ലക്ഷ്യമാക്കി നടത്തം ആരംഭിച്ചു. നല്ല ശാന്തരായ ഗ്രാമീണർ വസിക്കുന്ന സ്വർഗ്ഗഭൂമിയാണ് കൽഗ എന്ന കൊച്ചുഗ്രാമം.

അങ്ങനെ കൽഗയിലെ ഇസ്മാഈലിന്റെ Gypsy House ൽ എത്തി ഫ്രഷ് ആയി അവിടെയുള്ളവരെ പരിജയപ്പെട്ടു. അതിനിടയിൽ പരിജയപ്പെട്ടെ ഒരാളാണ് മൻസൂർ ഇസ്മാഈലിന്റെ ഫ്രണ്ട് ആണ്. ഉച്ചക്ക് ശേഷം മൻസൂർനെ ആയി ഒരു സാഹസീക Trekking ന് പുറപ്പെട്ടു. ഒരു മല കുത്തനെ കയറുക അതിന്റെ മുകളിൽ കയറിയാ Full Snow ആണ് എന്ന് പറഞ്ഞപ്പോ ചാടി പുറപ്പെട്ടതാണ്.

ഇത്രയും സാഹസീകമായ Trekking ആദ്യമായാണ് ഞാൻ ചെയ്യുന്നത്. അങ്ങോട്ടെക്ക് കയറി പോയതും ഇങ്ങ് താഴെക്ക് ഇറങ്ങി വന്നതും മുകളിലെ കാഴ്ച്ചയും ഒക്കെ ഒരു സ്വപ്നം പോലെയാണ് എനിക്ക് ഇപ്പോ തോന്നുന്നത്. Trekking ന്റെ ക്ഷീണത്താൽ വേഗം കിടന്നുറങ്ങി. രാവിലെ എഴന്നേറ്റ ഉടന്നെ തന്നെ ഖീർ ഗംഗ Trekking ലക്ഷ്യമാക്കിയാണ് ഒരുക്കങ്ങൾ തുടങ്ങി.

ബാഗിൽ ആവശ്യ സാധനങ്ങളും ഡ്രസുകളും അത്യാവശ്യ സ്നാക്സും ഒക്കെ ആക്കി Tentഉം Sleeping Bag ഉം ഒക്കെ എടുത്ത് ഇറങ്ങിയപ്പോ അതാ ഇസ്മാഈലിന്റെ അടുത്ത ചോദ്യം.
ഖീർ ഗംഗ പോകുമ്പോ എന്തിനാTent ഉം Sleeping Bag ഉം ഒക്കെ എല്ലാ സൗകര്യങ്ങളും അവിടെ ഉണ്ടെന്ന്. നാട്ടീന് ഇതോക്കെ കഷ്ടപ്പെട്ട് തൂക്കി കൊടുന്നിട്ട് ഞാൻ ഇത് കൊണ്ടുപോയി മഞ്ഞുമലയിൽ Tentഅടിച്ച് ഒറ്റക്ക് കിടക്കും അത് എന്റെ ആഗ്രഹമാ എന്ന് പറഞ്ഞ് Trekking ആരംഭിച്ചു.

മുന്നോട്ട് വെച്ച കാൽ മുന്നോട്ട് തന്നെ.. ചില ആഗ്രഹങ്ങൾ ഒരു വാശി ആയി തീരുന്നത് ഇങ്ങനെയോക്കെയാണ്. ഏകദേശം 12 km Trek ഉണ്ട് ഖീർ ഗംഗയിലേക്ക്. കുത്തന്നെ കയറി വേണം മുകളിൽ എത്താൻ. എന്റെ സ്വപ്നങ്ങൾ ചുമലിൽ തൂക്കിയാണ് മല കയറുന്നത്. അൽപം പ്രയാസം ഉണ്ടെങ്കിലും ഉള്ളിൽ സന്തോഷമായിരുന്നു. അങ്ങ് അകലെ കണ്ടിരുന്ന മഞ്ഞുമല അടുത്തേക്ക് വരുമ്പോൾ ഉണ്ടാകുന്ന സന്തോഷം.

അവസാനം നടത്തത്തിന്റെ അവസാനമിട്ടത് ഖീർ ഗംഗ Base campൽ എത്തിയപ്പോൾ ആണ്. നിരവധി ക്യാമ്പുകളും ചെറിയ തട്ടുകടകളും നിറഞ്ഞ ഇടം. മഞ്ഞിനാൽ മുടപ്പെട്ടിട്ടുള്ള ഖീർ ഗംഗ ഒരു ചായ കുടിച്ച് ക്ഷീണം അകറ്റി. ഇനി അടുത്ത പ്ലാൻ Tent അടികൽ ആണ്. ഖീർ ഗംഗയിൽ മുഴുവൻ പ്രൈവറ്റ് ക്യാമ്പ് സൈറ്റുകൾ ആയതിനാൽ എനിക്ക് എന്റെ കൊച്ചു Tent അടിക്കാൻ കുറച്ച് സ്ഥലം പോലും ഇല്ലായിരുന്നു.

അവസാന ശ്രമം എന്ന രീതിയിൽ മലമുകളിലെ മഞ്ഞുമൂടി കിടക്കുന്ന ഭാഗത്ത് മഞ്ഞിനാൽ ചുറ്റപ്പെട്ട് കുറച്ച് ഭാഗം ഉണ്ടായിരുന്നു. രണ്ടു കൽപിച്ച് അവിടെ എന്റെ Tent ഉയർന്നു. ബാഗും സാധനങ്ങളും എല്ലാം Tent ൽ വെച്ച് താഴെക്ക് വന്നു ഒരു തട്ടുകടയിൽ നിന്ന് ഭക്ഷണം നേരത്തേ തന്നെ കഴിച്ച് ഇരുട്ടാകുന്നതിന് മുൻപായി Tent ൽ കയറി Sleeping Bagൽ കയറി ഉറക്കത്തിലായ്. ഇത്രയും ദൂരം ഈ ഭാരം മുഴുവൻ ചുമന്ന് മുകളിൽ എത്തിയതിന്റെ ക്ഷീണത്താൽ ഉറങ്ങിയതറിഞ്ഞില്ല.

പിന്നെ എപ്പോഴോ നേരം പുലരുന്നതിനോട് അടുത്തായ് ഏകദേശം 3.00 Am ന് മഞ്ഞ് Tent ൽ വന്ന് വീഴുന്ന ശബ്ദം കെട്ടാണ് ഉറക്കത്തിൽ നിന്ന് ഉണരുന്നത്. -8° വരെ തണുപ്പിൽ കഴിയാവുന്ന SIeeping Bag പോരാ എന്ന് തോന്നുന്ന അത്രയും തണുപ്പ് ശരീരത്തിലേക്ക് തുളഞ്ഞു കയറുന്നു. സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. എന്നാലും മനസ്സിൽ പറഞ്ഞു എന്നെ കൊണ്ട് ഈ തണുപ്പിനെ അതിജീവിക്കാൻ കഴിയും എന്ന്.

ഈ ഒരു നിമിഷം എനിക്ക് കിട്ടിയ അത്മവിശ്വാസം എന്റെ ജീവിതത്തിൽ ഇതുവരെ കിട്ടിയിട്ടില്ല. ശരീരമൊട്ടാകെ ഒരു മരവിപ്പായിരുന്നു. എങ്ങനെ നേരം വെളുപ്പിച്ചു എന്നത് എനിക്കും പടച്ചവനും മാത്രമേ അറിയൂ. ഞാൻ ഒറ്റക്കല്ലായിരുന്നു എങ്കിൽ ഇത്രക്കും അത്മവിശ്വാസം എനിക്ക് എന്നിൽ ഉണ്ടാകില്ലായിരുന്നു. അതു കൊണ്ട് തന്നെയാണ് എന്നെ കൊണ്ട് ഞാൻ ഒറ്റക്ക് യാത്രച്ചെയ്യിപ്പിക്കുന്നത്.

ആദ്യ തട്ടുകട തുറന്നപ്പോൾ തന്നെ ഒരു കട്ടൻ ചായ കുടിച്ചാണ് ശരീരം ഒന്നു ചൂടാക്കിയത്. പിന്നെ നേരെ Hot water Spring ൽ ( Hot water Natural pool ) പോയി ഒരു കുളി അങ്ങ് പാസാക്കി. പ്രകൃതിദത്തമായി മലയിൽ നിന്ന് ചൂടുള്ള വെള്ളം ഒലിച്ച് ഇറങ്ങുന്നത് ഒരു pool പോലെ കെട്ടി നിർത്തിയതിനെയാണ് Hot water Spring എന്ന് പറയുന്നത്. വേഗം Tent എല്ലാം pack ചെയ്ത് തിരിച്ച് കൽഗയിലെ Gypsy House ലേക്ക്. തിരിച്ച് എത്തിയപ്പോഴേക്കും നല്ല ചോറും കടലക്കറിയും ഒക്കെ റെഡിയായിരുന്നു. എല്ലാം പെട്ടെന്ന് തന്നെ അകത്താക്കി ഒറ്റ ഉറക്കം ആയിരുന്നു.

അടുത്ത ദിവസം പുൽഗയും, തുൽഗയും, Toshഉം ഒക്കെ കണ്ട് തിരിച്ച് കസോൾവഴി മലാന എന്ന ഗ്രാമത്തിലേക്ക്. ഒരു ദിവസത്തിൽ മലാനയിലേക്കുള്ള ഏക ബസ്സ് Jari യിൽ നിന്ന് വൈകുന്നേരം 5.00 pm മണിക്കാണ്. ആ ബസ്സിൽ ഒരു Off Road സാഹസീക യാത്ര അനുഭവിച്ച്തന്നെ അറിയണം.

രാത്രി മലാനയിൽ എത്തി മലാന ഗൈറ്റിന് അടുത്തുള്ള രുദ്ര കഫയിൽ തല ചായ്ക്കാൻ ഒരു ഇടം കിട്ടി. ഇവിടെയും ലഹരി തന്നെയാണ് പ്രധാന ആകർഷണം. യുവാക്കൾ മലാന ക്രീം എന്ന ലഹരിക്കായ് ഈ മലകൾ താണ്ടി ഇവിടെ എത്തുന്നു. എന്താ അത്ഭുതം ലെ ? രാവിലെ മലാന എന്ന ഗ്രാമം ഒന്നു പോയി കണ്ടു. മലാനയിൽ ഉള്ള ആളുകളെ പുറത്തുന്ന് വരുന്നവർ തൊടാൻ പാടില്ല. ചില വിലക്കപ്പെട്ട ഭാഗങ്ങളിലേക്ക് പുറത്തു നിന്ന് വരുന്നവർ കയറാൻ പാടില്ല. എന്നിങ്ങനെ പലതരം നിയമങ്ങൾ ഈ ഗ്രാമത്തിൽ ഉണ്ട്.

ഇവിടെ പോകുന്നവർക്ക് ഒരു മുൻകരുതലിനായ് പറഞ്ഞതാണ് ഈ കാര്യം. മലാന കാണുവാൻ പോകുന്നവർ മുകളിൽ പറഞ്ഞ കാര്യങ്ങൾ Note ചെയ്യുന്നത് നല്ലതാണ്. എത്രയും പെട്ടെന്ന് തന്നെ മലാന എന്ന ഗ്രമം കണ്ട് share Taxi യിൽ Jari യിലേക്ക്.. ഇനിയും തിരിച്ച് വരും എന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ട് പാർവ്വതീ വാലിയോട് വിട പറഞ്ഞു.

NB :- വളരെ ചിലവ് ചുരുങ്ങിയ യാത്രയായിരുന്നു. യാത്രയിൽ കൃത്യമായ കണക്ക് വെച്ച് യാത്ര ചെയ്യാറില്ലാത്തതിനാൽ കൃത്യം ചിലവ് എഴുതൻ പറ്റില്ല. എന്നാലും ഏകദേശം 5000 ത്തിൽ താഴെയാണ് എനിക്ക് ചിലവായ തുക.

വിവരണം – Mohammed Akheel A Mayan‎.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply