ഹീറോ ഹോണ്ട സപ്ലെന്‍ഡര്‍ പ്ലസ് ബൈക്കില്‍ ട്രിപ്പ് പോകാന്‍ പറ്റുമോ?

ബൈക്കു റൈഡുകൾ ഒരുപാട് പോയിട്ടുണ്ടെങ്കിലും പവർ കുറഞ്ഞ വണ്ടികളിൽ യാത്ര പോയാലെന്താ എന്നൊരു സംശയം എല്ലാവരെയും പോലെ എനിക്കും ഉണ്ടായിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് ഇവൻ (ഹീറോ ഹോണ്ട സപ്ലെന്‍ഡര്‍ പ്ലസ്) കയ്യിൽ വന്നു പെടുന്നത്. നമ്മടെ മച്ചാന്റെ കമ്പനി വണ്ടിയാണ്. അവൻ ജോലി ആവശ്യത്തിനായി ഇതു കൊണ്ട് പാലക്കാട് ഒക്കെ പോയി വരാറുണ്ടെന്നു പറഞ്ഞപ്പോ ഒരു ആഗ്രഹം. ഒരു ചെറിയ ട്രിപ്പ് വിട്ടാലോ ഇവനേം കൊണ്ട് ? പറയണ്ട താമസം ചെക്കൻ (ബൈക്ക്) റെഡി.

അങ്ങനെ ഒരു വെള്ളിയാഴ്ച ജുമാ നമസ്കാരം കഴിഞ്ഞു ഞങ്ങൾ ഇറങ്ങി.. 200 രൂപയ്ക്ക് പെട്രോളും അടിച്ചു വണ്ടിയെടുത്തു. ആലോചിച്ചു സമയം കളായനില്ല വണ്ടി ബൈപ്പാസിൽ എത്തും മുൻപ് സ്ഥലം ഫിക്സ് ചെയ്യതിട്ടു വേണം എങ്ങോട്ടു തിരിയണമെന്നു തീരുമാനിക്കാൻ.

അതിരപ്പിള്ളി വിട്ടാലോ ? അതാവുമ്പോ നല്ല റോഡ് ആണ്. പാലം ഇറങ്ങി ലെഫ്റ്റ് ഇൻഡിക്കേറ്റർ ഇട്ടു വണ്ടി ബിപാസ്സിലേക്ക് തിരിച്ചു. അതിരപ്പിള്ളിക്ക് 86 കിലോമീറ്റർ ഉണ്ട്, മാപ്പിൽ നോക്കി ഞാൻ പറഞ്ഞു. ഒരു 2 മണിക്കൂറിൽ എത്തുമായിരിക്കുമല്ലേ ?അതൊക്കെ എത്തുമ്പോ എത്തട്ടെ.

ഹൈവേലൂടെ ഞങ്ങൾ പതിയെ പാട്ടൊക്കെ പാടി വണ്ടി ഓടിച്ചു പോയി. പറഞ്ഞതു പോലെ രണ്ടു മണിക്കൂറിൽ അതിരപ്പിള്ളി എത്തി. പാസ്സ് എടുത്തു വെള്ളച്ചാട്ടം കാണാൻ ഒന്നും നിന്നില്ല, രണ്ടു കട്ടൻ അടിച്ചു നേരെ വാഴച്ചാൽ വിട്ടു. 4 മണി കഴിഞ്ഞു ചെക്ക്പോസ്റ്റ് കടത്തി വടില്ലെന്ന് അറിയാവുന്നതുകൊണ്ടു പതുകെ ആസ്വദിച്ചു വണ്ടിയോടിച്ചാണ് അവിടെ എത്തിയത്. ആ വഴിയിലൂടെയുള്ള യാത്രയുടെ ഫീൽ പ്രത്യേകം പറയേണ്ടതില്ലല്ലോ.

 

ചെക്പോസ്റ്റിനടുത്തെത്തി ഉടനെ വണ്ടി തിരിച്ചു. കുറച്ചു നേരം ആ വഴിയിൽ നിന്നു റെസ്റ്റ് ചെയ്ത് ഫോട്ടോസ് ഒക്കെ എടുത്തു തിരിച്ചു അതിരപ്പിള്ളി വന്നു. നല്ല ചായയും പരിപ്പുവടയും കഴിച്ചു വണ്ടി നേരെ കൊച്ചിക്ക് തിരിച്ചു. രണ്ടാളും മാറി മാറി ഓടിച്ചു വണ്ടി തിരിച്ചു കൊച്ചിയിൽ എത്തിയപ്പോൾ വല്ലാത്ത ഒരു സന്തോഷം ആയിരുന്നു. ഒരു മിഷൻ കംപ്ലീറ്റ് ചെയ്ത സുഗം.
പരീക്ഷണ ഓട്ടം സക്‌സസ്.

ആകെ ചെലവായത് 250 രൂപ. ഇതു കൊള്ളാലാ.. നമ്മക്ക് ഇനിം പോണോട്ടാ !  നീ പറഞ്ഞോ നമ്മക്ക് എപ്പ വേണൊങ്കിലും പോകാ. അവന്റെ മറുപടി കിട്ടിയ ഉടനെ തന്നെ അടുത്ത ട്രിപ്പിനുള്ള സ്ഥലവും റൂട്ടുമൊക്കെ ആലോചിക്കാൻ തുടങ്ങി ഞാൻ. അതിനു ശേഷം ട്രിപ്പുകൾ ഒരുപാട് ഞങ്ങൾ പോയി. എല്ലാം വൻഡേ റൈഡുകൾ ആയിരുന്നു. വണ്ടി ഉഷാറാണ് അത്യാവശ്യം ഓഫ്‌റോഡിങും ഇവന് പ്രശ്നമല്ല. ഇനി കുറച്ചു ലോങ് പോയി നോക്കണമെന്ന് ഒരു ആഗ്രഹം ബാക്കിയുണ്ട്. മച്ചാൻ ഇപ്പൊ ജോലി തിരക്ക്കൊണ്ട് ഫുൾ ഓട്ടത്തിലാണ്.

(വിവരണം – Uzair Sharafudeen).

 

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply