കണ്ടങ്ങളുടെയും കലാകാരന്മാരുടെയും കഥ പറയുന്ന തസ്രാക്..!!

“”സത്യ ഈ തസ്രാക് എന്ന് പറയുന്നത് ഇറാഖിലോ പൊഖ്രനിലോ മറ്റോ ആണോ”.? ആദ്യം കേള്കുന്നവരെലാം ചോദിക്കുന്ന ചോദ്യങ്ങളാണ്. ഗ്രാമീണസൗന്ധര്യം ഇപ്പഴും നിലനിന്നു പോകുന്ന ചുരുക്കം ചില സ്ഥലങ്ങളിൽ മുൻപന്തിയിൽ പാലക്കാടിനെ വെല്ലാൻ വേറെ ഒരു സ്ഥലവും ഇല്ലെന്നു പറഞ്ഞാലും ആരും എതിർപ്പൊന്നും പറഞ്ഞു വരില്ലന്നറിയാം …!

തിരക്കിട്ട് ചീറിപ്പാഞ്ഞു പോയി കൊണ്ടിരിക്കുന്ന നാഷണൽ ഹൈവേ റോഡിലൂടെ പെട്ടന്ന് ഒരു ഇടതു വശതേക്കു ഒന്ന് വണ്ടിത്തിരിച്ചാൽ കാര്യങ്ങൾ ആകെ മാറും സഞ്ചാരികളെ …!ഒരു പതിനഞ്ചുകൊല്ലം പുറകിലോട്ട് ടൈം മെഷീനിൽ വെച്ചാൽ എങ്ങനെ ഉണ്ടാകും ആ പ്രതീതിയായിരിക്കും …!തസ്രാക്കിലേക് പോകുന്ന വഴികളും വീടുകളും …!

കരിയില കൂട്ടിയിട്ട് കത്തിക്കുന്നതിന്റെ മണവും ,നെല്ല് പുഴുക്കുന്നതിന്റെ മണവും ,കണ്ടം ഉഴുതുമറിച്ച മണ്ണിന്റെ മണവും ,കമ്യൂണിസ്റ് പച്ചയുടെ മണവും , പഴുത്ത ചക്കയൊ മാങ്ങയോ മറ്റോ അടുത്തെവിടെയോ വീണു കിടപ്പുണ്ട് പൊനീച്ചകളുടെ വിളയാട്ടം ,ആടുകളെയും പശുക്കളേയും കൂട്ടമായി മേയ്ക്കാൻ കൊണ്ടുപോകുന്ന വായിൽ പല്ലു പോലും ഇല്ലാത്ത മുത്തശ്ശന്മാർ,പഴയ മിട്ടായികളും മുറുക്കും എല്ലാം കുപ്പിയിൽ തന്നെ ഇട്ടുവച്ചിട്ടുണ്ട് ..പിന്നെ ഇമ്മാതിരി പെട്ടിക്കടകൾക് ഒരു നൊസ്റ്റാൾജിയ തരുന്ന മണമുണ്ട്. ബല്ലാത്ത ഫീലാ ചങ്ങായിയെ..

വേനൽ കാലമായതുകൊണ്ട് വറ്റി വരണ്ടു കിടക്കുന്ന കനാലുകളും കുളങ്ങളും ഇനി ഇന്റർനാഷണൽ സ്റ്റേഡിയത്തിനെക്കാളും തിരക്കിലായിരിക്കും. ആൽമരങ്ങളും കള്ളുഷാപ്പുകളും,വീട്ടിലെ ഭക്ഷണത്തിനും ഹോട്ടലിലെ ഭക്ഷണത്തിനും വല്യ വ്യത്യസങ്ങൾ ഉണ്ടാവില്ല. ഇഴജന്തുക്കൾ കേറാതിരിക്കാൻ വേണ്ടി മാത്രം വീടിനു മുള്ളുവേലി കെട്ടുന്ന ആൾകാർ. മതിലിനെക്കാളും ഉറപ്പായിരിക്കും ഇവിടത്തെ അയല്പക്കത്തെ വീടുകളുമായുള്ള ബന്ധങ്ങൾ, അങ്ങനെ ഒരുപാടുണ്ട് കാര്യങ്ങൾ പറഞ്ഞാൽ തീർന്നാലും തീരില്ല.

“ഡാ നീ പുരാണം പറയണ്ട തസ്രാക്കിൽ എന്താ ചെയ്യാൻ പറ്റുകാന്നു പറ “ഡാ മച്ചാ,ബഹളം ഉണ്ടാക്കി പാട്ടുപാടി ആർമാദിച്ചു പോകാനുള്ള സ്ഥലമല്ല തസ്രാക്ക് …ചില സ്ഥലങ്ങൾ അങ്ങനെയാണ് പറഞ്ഞു ബാക്കിയുള്ളവനെ ഫലിപ്പിച്ചെടുക്കാൻ ബുദ്ധിമുട്ടാണ് എന്നാലും പറയാം …

തണ്ണീര്‍പ്പ­ന്തല്‍,കേൾക്കുമ്പോൾ തന്നെ മനസിൽ കുളിര് തരുന്ന പേര്. മല­ബാ­റില്‍ വഴി­യാ­ത്ര­ക്കാര്‍ക്ക് ദാഹ­ശ­മ­ന­ത്തിന് സൗജ­ന്യ­മായി മോരു നല്‍കി­യി­രുന്ന അനേകം കേന്ദ്ര­ങ്ങ­ളി­ലൊന്ന്. പക്ഷേ, പാല­ക്കാട്-കിനാ­ശേരി-കൊല്ലം­കോട് റോഡില്‍ അതൊരു സ്ഥിരം സ്ഥല­പ്പേ­രായി. ടൗണില്‍നിന്ന് പത്തു കിലോ­മീ­റ്റര്‍ അകലം. അവിടെ ബസി­റങ്ങി മൂന്നു മിനിറ്റ് നട­ന്നാല്‍ കനാല്‍ പാലം. പാലം കടന്ന് ഇട­ത്തേക്കു തിരി­ഞ്ഞാല്‍ ഒരു കൈവഴി. രണ്ടു കിലോ­മീ­റ്റര്‍ നടന്നാല്‍ ഒ.വി. വിജ­യന്‍ എന്ന വിശ്വ­മാ­ന­വന് ശാശ്വത സ്മാരകം ഉയ­രുന്ന #തസ്രാക്.

തസ്രാക് ശരി­ക്കുള്ള ഗ്രാമ­മാണ്. “ഖസാക്’ വിജ­യന്റെ ഭാവ­നാ­സൃ­ഷ്ടി­യും. അവി­ടൊരു ഞാറ്റു­പു­ര­യില്‍ ഇളയ സഹോ­ദരി ഒ.വി. ശാന്ത നട­ത്തി­യി­രുന്ന ഏകാ­ധ്യാ­പക വിദ്യാ­ല­യ­ത്തില്‍ വിജ­യന്‍ വന്നു താമ­സി­ക്കാ­റു­ണ്ടാ­യി­രുന്നു. അന്നത്തെ അനു­ഭ­വ­ങ്ങ­ളാണ് രവി എന്ന അധ്യാ­പ­കന്റെ ആത്മ­സം­ഘര്‍ഷ­ങ്ങ­ളുടെ കഥ – ഖസാ­ക്കിന്റെ ഇതി­ഹാസം – ആയി 1969ല്‍ പുറ­ത്തി­റ­ങ്ങി­യത്….

ആദ്യം തന്നെ പറയുവാണ് ചുമർചിത്രങ്ങളും,കൊത്തുപണികളും,വയലും അത്യാവശ്യമുള്ള സ്ഥലമാണ്. ഫോട്ടോഗ്രാഫർമാർക്കും ,കലാകാരന്മാർക്കും മേലെ പറഞ്ഞ ആംബിയൻസും ഇഷ്ടപെടൂന്നവർക്കും തസ്രാക് ഇഷ്ടപെടും എന്നതിൽ സംശയം ഇല്ല.

തസ്രാക്കിലേക്കുള്ള കവാട ഗേറ്റ് തന്നെ 10 മിനിറ്റുനോക്കാതെ പൊകാൻ പറ്റത്തില്ല. സാഞ്ചി വാസ്തുവിദ്യയാണ് ഇതിന്റെ പ്രത്യേകത. കൊറച്ചങ്ങാട് നടന്നു കഴിഞ്ഞാൽ നമ്മുക് മെമ്മോറിയൽ എത്താം. പണ്ടത്തെ വീടുകളെ അനുസ്മരിപ്പിക്കും ഓട് മണ്ണും ചേർത്ത് പണി കഴിപ്പിച്ച വീടാണിത്. ഇതിനകത്ത് ഇദ്ദേഹത്തിന്റെ ഒരുപാട് കാർട്ടൂണുകളും ഫോട്ടോകളും ഉണ്ട് ,20 മിനിറ്റു ചെറിയൊരു ചലച്ചിത്ര പ്രദർശനവും നടത്താറുണ്ട്, വരാറുള്ള ആൾക്കാർക്ക് വേണ്ടി.

കഴിക്കാനും മറ്റും മുന്നേ പറഞ്ഞ മെയിൻ ഗേറ്റിന്റെ അടുത്താണ് കടകൾ ഉള്ളത് , കുടുംബമായി ,അല്ലേൽ കൂട്ടുക്കാരുമൊത്ത് ഒരു വൈകുന്നനേരം കാറ്റുകൊണ്ടു സമാധാനമായി വന്നു പോകേണ്ട സ്ഥലം മാത്രമാണ് ,എൻട്രി ഫീ എന്നുള്ള പരിപാടിയൊന്നും ഇവിടെ ഇതുവരെ ഇല്ല …! എഴുത്തുപുരകൾക്ക് വേണ്ടി ഒരുകോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട് നാളത്തെ കലാകാരന്മാരെ വാർത്തെടുക്കുന്നതിനു ഭാഗമായി ….ഞങ്ങൾ പോയപ്പോൾ മെഹ്ഫിൽ സായാന്ഹ സംഗീത പരിപാടിക്കുള്ള മുന്നൊരുക്കങ്ങൾ നടക്കുന്നുണ്ടായിരുന്നു ഹാളിൽ …!

ഇനി ഇതൊന്നും കണ്ടിട്ട് ഇഷ്ട്ടപെടാത്തവർക് വേണ്ടി കണ്ണെത്താ ദൂരം വരെ കണ്ടം ഉണ്ട് ,കണ്ടം വഴി ഒന്ന് ഓടിയാലും മതി ,,,മണ്ണിൽ ചവിട്ടി നടക്കുന്നത് മോശംപരിപാടിയൊന്നുമ്മലാ …!  മുൻപ് ഒറ്റക് ഞാൻ പോയിട്ടുണ്ട് ഒരുപാട് തവണ. ഇപ്പ്രാവശ്യം പാലക്കാട് സഞ്ചാരി യൂണിറ്റിന്റെ കേളികൊട്ട് അവസാന ഭാഗമായി നടന്നത് ഇവിടെ തന്നെയാണ് …!

വയസിനതീതമായി അൻവർഇക്കയെയ്യും മനോജേട്ടനേയും ശ്രീദേവി ടീച്ചറെയും നമ്മളെ പോലെ തന്നെ യാത്രയെയും ബന്ധങ്ങള്ക് മുൻതൂക്കം കൊടുക്കുന്നോരെ നേരിട്ട് കാണാൻ സാധിച്ചതിൽ വളരെയധികം സന്തോഷം. ചൂലനൂർ മയിൽ സങ്കേതത്ത് കേളികൊട്ട് അവസാനിച്ചപ്പോൾ ,സ്ത്രീകളുടെ അംഗത്വം ഇപ്രാവശ്യം എടുത്ത് പറയേണ്ട ഒന്ന്തന്നെയാണ്. അടുത്തൊരു യാത്രയുടെ സൂചന സസ്പെൻസ് നൽകി പരിപാടി അവസാനിപ്പിച്ചു …!
സഞ്ചാരി പാലക്കാട് അഞ്ചു താലൂക്കിലും പരിപാടികൾ വളരെ നന്നായി നടത്തിക്കൊണ്ടുപോയ ഭാരവാഹികൾക് എല്ലാർവരുടെ പേരിലും നന്ദി അറിയിക്കുന്നു. പാലക്കാടിൽ നിന്ന് കിണാശ്ശേരിക് ബസുകൾ കിട്ടും കോട്ടമൈതാനത്തിൽ നിന്നും ….! അത്യാവശ്യ സംശയങ്ങൾക്ക് -8129574929 സത്യ.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply