നേപ്പാളിലേക്ക് യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ…

കടപ്പാട് – ബിജു ജോണ്‍.

ആദ്യം തന്നെ പറയട്ടെ ഇത് ഒരു യാത്രാ വിവരണം അല്ല ,മറിച്ച് ഒരു യാത്രാ സഹായി മാത്രം ആണ് ,എന്റെ അനവധി ആയ നേപ്പാൾ സഞ്ചാരത്തിൽ നിന്നുള്ള ചില കാര്യങ്ങൾ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ കുറിക്കുകയാണിവിടെ. പലപ്പോഴും എന്റെ തൊഴിൽ ആവശ്യാർത്തവും പിന്നെ എൻറ ഹോബിയും ഇപ്പോൾ എന്റെ ഒരു ഉപ തൊഴിലും ആയ ഫോട്ടോഗ്രഫി ക്കും മറ്റും ആയി നേപ്പാളിൽ വളരെയധികം യാത്ര’ ചെയ്തിട്ടുള്ള എന്നോട് പലരും നേപ്പാൾ യാത്രയെ കുറിച്ച് സാധാരണയായി ചോദിക്കാറുള്ള ശംശയങ്ങൾക്ക് ഉള്ള മറുപടി കൂടി ആണിത് ( FAQ ആൻഡ്‌ ANS ).

1)നേപ്പാൾ പോകാൻ വിസ വേണമോ ? വേണ്ട , നമ്മുടെ എതങ്കിലും തിരിച്ചറിയൽ കാർഡ്‌ മാത്രം മതി , പക്ഷെ നേപ്പാൾ മൊബൈൽ സിം കാർഡ് വാങ്ങണമെങ്കിൽ പാസ്പോര്ട്ട് വേണം , കൂടെ 2-3 PP സൈസ് ഫോട്ടോ കൈയിൽ കരുതുന്നതും നല്ലത് ആണ് ,അതിർത്തി കടന്നാൽ ഉടൻ സിം വാങ്ങുന്നത് നല്ലതാണ് , കാൾ ചാർജും ഇന്ത്യയെ അപേക്ഷിച്ച് വളരെ കുറവാണ്,
N സെൽ ആണ് എറ്റവും പ്രചാരത്തിൽ ഉള്ളത്

2)സ്വന്തം വാഹനം കൊണ്ട് പോകാൻ എന്താണ് ചെയ്യേണ്ടത് ? വാഹനത്തിൽ വേണ്ട എല്ലാ രേഖകളും , ഡ്രൈവർ ലൈസൻസ് ഉം ഉണ്ടാകണം , എല്ലാ ബോർഡറിലും “BENSAR ” ഓഫീസിൽ നിന്ന് എത്ര ദിവസം ആണോ യാത്ര ഉദ്ദേശിക്കുന്നത് , അത്രയും ദിവസത്തേക്കുള്ള പെർമിറ്റ്‌ വാങ്ങണം , കാറിനു നേപാളി 500 രൂപയും , ബൈക്കിനു 100 നേപ്പാളി രൂപയും ആണ് ഇപ്പോൾ ഒരു ദിവസത്തേക്ക് ഉള്ള നിരക്ക് ശ്രദ്ദിക്കുക.

പെർമിറ്റ്‌ ഇല്ലാതെയോ , കാലാവധി കഴിഞ്ഞ പെർമിറ്റുമായോ വാഹനം പിടിച്ചാൽ വലിയ പിഴ കൊടുക്കേണ്ടിവരും , അത് കൊണ്ട് എത്ര ദിവസത്തേക്ക് ആണോ നിങ്ങളുടെ യാത്ര , അത് അനുസരിച്ച് പെർമിറ്റ്‌ വാങ്ങുക , 100 നേപ്പാളി രൂപ കൊടുത്താൽ അവിടെ agent മാർ ചെയ്യ്തു തരും , ഒരിക്കൽ പെർമിറ്റ്‌ വാങ്ങി കഴിഞ്ഞാൽ വേറെ പണച്ചിലവു ഒന്നും ഇല്ല , പിന്നെ നമ്മുടെ പ്ലാനിലും ഒരു ദിവസം കൂടി അധികമായി പെർമിറ്റ് എടുക്കുക.

അതേ പോലെ പെർമിറ്റിൽ തിയതികൾ രേഖപ്പെടുത്തുന്നത് നേപ്പാളി ഭാഷയിൽ ,നേപ്പാളി തിയതികളിൽ ആണ് , അത് ഇംഗ്ലിഷ് തിയതിയിൽ എന്നു വരെ വാലിഡിറ്റി ഉണ്ട് എന്ന് ചോദിച്ച് ഉറപ്പു വരുത്തണം , കൂടാതെ വഴിയിൽ പെർമിറ്റ് പരിശോധിക്കുന്ന പോലീസുകാരോട് ഒന്നു കൂടെ ചോദിച്ച് ഉറപ്പു വരുത്തുന്നതും നന്നായിരിക്കും. നേപ്പാളിലെ പ്രധാന ഗവർമൻറ അവധി ദിവസങ്ങൾ ഒഴികെ രാവിലെ 6 മണി മുതൽ വൈകുന്നേരം 8 മണി വരെ പെർമിറ്റ് ലഭിക്കും , നേപ്പാളിലെ പൊതു അവുധി ദിനമായ ശനിയാഴ്ച്ച ചില ബോർഡറുകളിൽ ഉച്ചക്ക് മുൻപ് പെർമിറ്റ് വാങ്ങണം ,ഞായർ അവിടെ വർക്കിംഗ് ഡേ ആണ് . ഏതങ്കിലും കാരണവശാൽ യാത്ര നീട്ടണ്ടത് ഉണ്ടങ്കിൽ കാലാവധി തീരുന്നതിന് ഒരു ദിവസം മുന്നേ പെർമിറ്റ് പുതുക്കണം.

3) നേപ്പാൾ പെർമിറ്റ്‌ എടുത്ത വാഹനത്തിനു നേപ്പാളിൽ എല്ലാ ഭാഗത്തും പോകാൻ പറ്റുമോ ?സാധാരണ എല്ലാ ഭാഗത്തും പോകാം , ദുർഗട മല കളിൽ പോകുന്നതിനു ഇന്നർ ലൈൻ പെർമിറ്റ്‌ വാഹനത്തിനും വ്യക്തിക്കും പ്രത്യേകം പ്രത്യേകം വാങ്ങണം , ഇന്നെർ ലൈൻ പെർമിറ്റ്‌ ബോർഡർ പോസ്റ്റിൽ അല്ല കിട്ടുന്നത് , അത് കാത്മണ്ഡു , പൊഖാറാ തുടങ്ങിയ പട്ടണങ്ങളിലെ ടൂറിസ്റ്റ് ഓഫിസിൽ നിന്നാണ് വാങ്ങേണ്ടത്.

4) നേപ്പാൾ മുഴുവൻ ഹിമാവൃത മലകൾ ആണോ ? അല്ല , സമുദ്ര നിരപ്പിൽ നിന്ന് 80 M മുതൽ 8848 മീറ്റർ വരെ ഉയര വിത്യാസം ഉണ്ട് , നേപാളിന്റെ 25 % ഭാഗം നിരപ്പായ സമതലം ആണ് ,5000 മീറ്റർ ഉയരത്തിൽ വരെ ജനവാസം ഉള്ള സ്ഥലങ്ങൾ ഉണ്ടവിടെ ,എവറസ്റ്റ് ബേസ് ക്യാംബ് 5350 മീറ്റർ ഉയരത്തിൽ ആണ്.

5)നമ്മുക്ക് എങ്ങനെ യാണ് അവിടെ പോകാൻ കഴിയുക ? പ്രധാന അതിർത്തികൾ , Sonauli ,( up,ഇന്ത്യ) – Bhairawa – ബുട്വൽButwal( നേപ്പാൾ ) 100 KM from Gorakpur UP ) , Raxaul (ബീഹാർ) – ബീർ ഗഞ്ച് (നേപ്പാൾ )എന്നിവയാണ്. ഗോരാക്‌ പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏതാണ്ട് 100 Km ഉം , Raxaul റെയിൽവേ സ്റ്റേഷനിൽ നിന്ന് 1 km ദൂരമുണ്ട് നേപ്പാൾ അതിർത്തിയിലേക്ക്.

കാക്കർ ബീറ്റ, നേപ്പാൾ ഗഞ്ച് ,ഉൾപ്പെടെ ഇന്ത്യയും ആയി 21 അതിർത്തി ഗേറ്റുകൾ ഇന്ത്യയും നേപ്പാളും പങ്കിടുന്നുണ്ട് , ഏതങ്കിലും ബോർഡറിൽ എത്തിയാൽ , സൈക്കിൾ റിക്ഷ , കുതിര വണ്ടി ഷെയർ ഓട്ടോ തുടങ്ങിയവയിലോ അല്ലങ്കിൽ കാൽനടയായോ നമ്മുക്ക് അതിർത്തി കടക്കാം , അതിർത്തി കടന്നു അടുത്ത യാത്രക്കായി അതാത് നഗരത്തിലെ ബസ്‌ സ്റ്റാൻഡിൽ എത്തണം.

6)അതിര്ത്തി കടന്നാൽ എങ്ങനെയാണ് പിന്നിടുള്ള യാത്ര? എല്ലാ പ്രധാന സ്ഥലങ്ങളിലേക്കും ബസ് , ഷെയർ ടാക്സി , ടെമ്പോ ,ടാറ്റ സുമോ എന്നിവയുണ്ട് എല്ലാം ബസ്‌ സ്റ്റാന്റ് കേന്ദ്രികരിച്ചാണ്പ. ല ബസ്സുകളിലും ഫ്രീ wifi വരെ തരാറുണ്ട്.

7) നേപ്പാളിലെ ഭക്ഷണ രീതികൾ എന്താണ് ? പ്രധാന നഗരങ്ങളിൽ എല്ലാ തരം ഭക്ഷണവും കിട്ടുന്ന റസ്‌റ്റോറ്റൻറു കളും ഹോട്ടലുകളും ഉണ്ട് , അവർ പൊതുവെ അരി ഭക്ഷണം അതായത് നമ്മുടെ ചോർ ഉണ്ണുന്നവർ ആണ് . , തീർച്ചയായും അവർ ഉപയോഗിക്കുന്ന കടുക് എണ്ണയുടെ രുചി വിത്യാസം അവരുടെ കറികൾക്ക് ഉണ്ട് , അതേ പോലെ അവർ പൊതുവെ spicy ഫുഡ്‌ കഴിക്കാറില്ല , അപ്പോൾ അതിനു നമ്മൾ പ്രത്രേകം പറയണം , കൂടാതെ നൂഡിൽസ് , (ചവമീൻ) ,മോമോ , തുടങ്ങിയവയും പിന്നെ ചില തന്നതു നേപ്പാളി പലഹാരങ്ങളും കിട്ടും , പോത്തിറച്ചി , ആട് , കോഴി ,പന്നി , പുഴ മീൻ തുടങ്ങി എല്ലാ നോൺ വെജ് വിഭവങ്ങളും അവിടെ സാധാരണയായി കിട്ടും , ആട്ടിറച്ചി അവർ സാധാരണയായി രോമം കരിച്ചു കളഞ്ഞ് തൊലിയോട് കൂടിയാണ് കറി വെക്കുന്നത് , മുറുക്കാൻ കടകളിൽ വരെ വിദേശമദ്യം വിൽക്കുന്നത് കാണാം . ശ്രദ്ധിക്കുക പിന്നെ അവിടെ ആരും പട്ടി ഇറച്ചി തിന്നാറില്ല .

ഉൾനാടൻ മലബ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുബോൾ ബ്രഡ് ,ബിസ്ക്കറ്റ് പോലുള്ളവ കുറഞ്ഞത് 1 ദിവസത്തേക്ക് ഉള്ളത് കൈയ്യിൽ കരുതുന്നത് നന്നായിരിക്കും ,കാരണം ചില ഉൾപ്രദേശങളിൽ ഹോട്ടലുകളുടെ അഭാവ മോ , മലയിടിച്ചാൽ പോലുള്ള പ്രതിഭാസങ്ങൾ കൊണ്ട് റോഡു തടസ്സമോ മറ്റോ ഉണ്ടായാൽ പട്ടിണി കിടക്കാതിരിക്കാം.

8) നേപ്പാളിൽ പോയാൽ സ്നോയിൽ അല്ലങ്കിൽ മഞ്ഞിൽ ഇറങ്ങാൻ കഴിയുമോ ? സാധാരണ ഗതിയിൽ ഇല്ല , മഞ്ഞു മലകളിൽ ഒന്നിലേക്കും തന്നെ റോഡ്‌ സൗകര്യം ഇല്ല , എല്ലാം തന്നെ 5 മുതൽ 14ദിവസം വരെ ഉള്ള ട്രെക്കിംഗ് route കളിൽ ആണ് , പക്ഷെ ചില സ്ഥലത്ത് നിന്ന് ദൂര കാഴ്ച്ച കിട്ടും , പക്ഷേ പോഖ്ര പോലുള്ള സ്ഥലങ്ങൾക്ക് ചുറ്റുമുള്ള മലനിരകളിൽ ( സാരം ഗോട്ട് ) മഞ്ഞുകാലത്ത് ചിലപ്പോൾ ഒക്കെ മഞ്ഞുവീഴ്ച ഉണ്ടാകാറുണ്ട്.

9) എന്താണ് നേപാളിൽ കാണാൻ ഉള്ളത് ? നാലു തരം tourism ആണ് അവിടെ ഉള്ളത് , 1) Pilgrim , 2)Adventure (trekking , rafting ,Para Gliding , Micro Light Aircraft etc ),3) നേച്ചർ 4 ) വൈൽഡ്‌ ലൈഫ് . അതായത് ഹിമാലയ മല നിരകളുടെ സൗന്ദര്യം ആസ്വദിക്കാനും ,പശുപതി അബലം , മനോ കാമന അബലം , മുക്തി നാഥ് ,സീതാ ജൻമ സ്ഥലം തുടങ്ങി ഭക്തി മാർഗ്ഗത്തിൽ ഉള്ളവർക്കും , ഹിമാലയൻ ട്രക്കിംഗ് , ബംഗി ജംപിങ്ങ് ,റാഫ്ടിംഗ് തുടങ്ങിയ കായിക വിനോദങ്ങൾക്കും കൂടാതെ ,പാർസ ചിത്യാൻ തുടങ്ങിയ വന്യ മൃഗ ,പക്ഷി സങ്കേതങ്ങളും എല്ലാം അവിടെ ഉണ്ട്.

10) Everest നു അടുത്ത് പോകാൻ കഴിയുമോ ? ഇല്ല , അതിനായി പ്രത്യേക പെർമിറ്റ്‌ എടുക്കണം , ലൂക്ക ല വരെ ചെറു വിമാനത്തിൽ പോയി പിന്നെ 12 ദിവസം ട്രെക്കിംഗ് (2way) ‘ചെയ്യണം , ആ ഏരിയയിൽ വലിയ പ്രവേശന ഫീയും ഉണ്ട് , ഏകദേശം 60-80 ആയിരം രൂപാ ചിലവ് ഉണ്ട് EBC ട്രെക്കിംഗിന് , പക്ഷെ മൌണ്ടൻ ഫ്ലൈറ്റിൽ INR5000 കൊടുത്താൽ ചെറു വിമാനത്തിൽ പോയി എവറസ്റ്റ് ചുറ്റി കണ്ടുവരാം ., എവറസ്റ്റ് ബേസ് ക്യാബ് ട്രക്കിംഗിന് എകദേശം 80 ആയിരം രൂപയും ഹെലികോപ്ടറിൽ പോയി വരുന്നതിന് ആൾക്ക് ഒന്നര ലക്ഷം രുപയും മൊത്ത ചിലവു വരും, ഇതിനു കാരണം സാധാരണ ഹെലികോപ്ടറിന്റെ പറക്കൽ ഉയരം നാലായിരം മീറ്റർ വരെയാണ് EB C 5500 മീറ്റർ ഉയരത്തിൽ ആണ് , അതിനാൽ M I25 പോലുള്ള പ്രത്യേക ഹെലികോപ്ടറുകൾ മാത്രമേ അവിടേക്ക് പറക്കുകയുള്ളു.

11) നേപ്പാളിൽ സാധാരണ പോകാൻ പറ്റിയ പ്രധാന സ്ഥലങ്ങൾ ഏതൊക്കെയാണ് ? 1) Kathmandu 2) Pokhara 3) Sauraha (Chitwaan WLS & national പാർക്ക്‌ ), Lumbini (ശ്രീ ബുദ്ധന്റെ ജന്മ സ്ഥലം ). വേറെയും കുറെ താരതമ്യേന അപ്രധാനമോ അല്ലങ്കിൽ എത്തിപെടാൻ താരതമ്മേന ബുദ്ധിമുട്ടുള്ള, മനോഹര സ്ഥലങ്ങളും ഉണ്ട്.

12 ) നേപ്പാൾ കണ്ടു വരാൻ എത്ര ദിവസം വേണം ? കാത്മണ്ഡു 2 ദിവസം , പോക്ര 2 ദിവസം ചിത്തുവാൻ 2 ദിവസം ,ലൂംബിനി സനവുളി ബോർഡറിനു അടുത്ത് തന്നെ ആണ് ,പോകുബോഴോ വരുബോഴോ രണ്ടോ മൂന്നോ മണിക്കൂർ മാറ്റി വച്ചാൽ മതിയാകും കാത് മണ്ടു പോഖ്റ റൂട്ടിലാണ് മനോകാമന , ക്ഷേത്രം അങ്ങനെ അഞ്ച് മുതൽ ഏഴ് ദിവസം സാധാരണ ടൂറിസത്തിനു മതിയാകും.

13) കാസിനോകളും ഡാൻസ് ബാറുകളും ഉണ്ടോ ? അത് സുരക്ഷിതം ആണോ? ഉണ്ട് , പണം കളയണ്ടങ്കിൽ ഒഴിവാക്കുന്നത് ആണ് നന്ന് , കാസിനോകൾ സുരക്ഷിതം ആണ് , ഡാൻസ് ബാറുകൾ , മസ്സാജ് സെന്റെരുകൾ തുടങ്ങിയവ ഞാൻ പോയിട്ടില്ലാത്തതിനാൽ അറിയില്ല. പക്ഷേ കേട്ടിടത്തോളം ഒഴിവാക്കുന്നത് ആണ് നന്ന്.

14) currency എക്സ്ചേഞ്ച് റേറ്റ് എന്താണ് ?, 500, 2000 രൂപ കൈയ്യിൽ കരുതാമോ ? ATM ഉണ്ടോ ? ഒരു ഇന്ത്യൻ രൂപ നേപാളി 1.60( NR ) രൂപ ആണ് , ബോർഡറിൽ ഉള്ള ചെറുകിട എക് സേചേഞ്ച് പെട്ടിക്കടകളിൽ നമുക്ക് എക്സ്ചേഞ്ച് ചെയ്യാം , പഴയ 500 /1000 നോട്ട് നിയമപരമായി നേപാളിൽ മുൻപ് നിരോധിച്ചിട്ടുണ്ടായിരുന്നു , ഇപ്പോൾ അങ്ങനെ ഒന്നും ഇല്ല ,താമസിക്കുന്ന ഹോട്ടലുകാർ , കാസിനോ തുടങ്ങിയവ വലിയ നോട്ടുകൾ സ്വീകരിക്കും , പക്ഷേ ചില്ലറ കിട്ടാനുള്ള പ്രയാസം കാരണം 2000 രൂപാ ഒഴിവാക്കുന്നത് നന്നായിരിക്കും , 100 രൂപയോ അതിൽ താഴെയും ഉള്ള ഇൻഡ്യൻ രൂപ എല്ലായിടത്തും പൊതുവെ സ്വീകരിക്കും , പക്ഷെ കുറച്ചു നേപാളി രൂപ എക്സ്ചേഞ്ച് ചെയ്യ്തു കയ്യിൽ കരുതുന്നത് നല്ലത് ആണ് , ATM use കഴിവതും ഒഴിവാക്കുക , കാരണം രണ്ടു ഭാഗത്തും വലിയ ചാർജ് ആണ് വാങ്ങുന്നത്. ഉൾനാടുകളിൽ നേപ്പാളി രൂപ മാത്രമെ സാധാരണ സ്വീകരിക്കുകയുള്ളു.

15) തണുപ്പിനുള്ള വസ്ത്രങ്ങൾ കരുതണമോ ? കരുതണം. തണുപ്പുകാലത്ത് കട്ടിയുള്ള കമ്പളി വസ്ത്രങ്ങളും ,വേനൽക്കാലത്ത് കട്ടി കുറഞ്ഞ കബളി വസ്ത്രങ്ങളും കരുതുന്നത് നല്ലതായിരിക്കും , ചിത്വാൻ ,ലൂബിനി ,തുടങ്ങിയ താഴ്‌വാര പ്രദേശങ്ങളിലും അതിർത്തി പ്രദേശങ്ങളിലും തണുപ്പുകാലത്തു മാത്രം കബിളി വസ്ത്രം മതി. വേനൽക്കാലത്ത് ഒരു സ്വറ്റർ ധാരാളം മതി

16) നേപ്പാൾ ഭൂകമ്പത്തിൽ മുഴുവൻ തകർന്നു പോയില്ലേ ? അങ്ങനെ ഒന്നും ഇല്ല , കുറെ നഷ്ടം വന്നിട്ടുണ്ട് , കുറെ പഴയ കെട്ടിടങ്ങൾ തകരുകയും ചെയ്യ്തു , പക്ഷെ പൊതുവെ അവർ അത് പുനർ നിര്മ്മിച്ചിട്ടുണ്ട് ഇപ്പോൾ കുഴപ്പം ഒന്നും ഇല്ല , ഭൂകമ്പം കഴിഞ്ഞ ഉടനെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഞാനും പങ്ക് ചേർന്നിരുന്നു.

17 ) ഇന്നി അവിടെ ഭൂകമ്പം ഉണ്ടാകുമോ ? ഇപ്പോൾ തുടർ ചലനങ്ങൾ ഉണ്ടാകാറില്ല , പക്ഷെ മുഴുവൻ ഹിമാലയവും , അത് ആസ്സാം മുതൽ കാശ്മീർ വരെ ഭൂകമ്പം ഉണ്ടാകാവുന്ന മേഖല യിൽ ആണ്. പക്ഷേ തൽകാലം ഭയക്കാനോന്നും ഇല്ല.

18) അവിടെ ഹോട്ടൽ വാടക എന്ത് വരും ? 500 രൂപ മുതൽ 30000/- വരെ ദിവസ വാടക ഉള്ള മുറികൾ അതായത് ചെറു ലോഡ്ജുകൾ, ഹോം സ്‌റ്റേകൾ മുതൽ 5 star ഹോട്ടലുകൾ വരെ അവിടെ ഉണ്ട് , 1000 രൂപയ്ക്ക് സാമാന്യം നല്ല ഹോട്ടൽ കിട്ടും തിരഞ്ഞെടുപ്പ് നിങ്ങളുടേത് മാത്രം ,പൊതു വെ എല്ലാ ഹോട്ടലുകളിലും സൗജന്യ വൈ ഫൈ ഉണ്ട്.

19, എങ്ങനെ അവിടെ എത്താം ? വിമാന യാത്രികർക്ക് katmandu വിലേക്ക് ഡൽഹി, ബാംഗ്ലൂർ , തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ഡയറക്റ്റ് വിമാനം ലഭ്യം ആണ് , സൌത്ത് ഇന്ത്യ ക്ക് ഗോരക്പുർ ആണ് എറ്റവും അടുത്തുള്ള railway station , കേരളത്തിൽ നിന്നും Rapthi sagar express ട്രയിൻ ഗോരക്പുർ വരെ ലഭ്യം ആണ് . കുടതെ ചെന്നയിൽ നിന്നും ട്രെയിൻ ഉണ്ട്, ബാംഗ്ളൂരിൽ നിന്ന് റോയൽ നേപ്പാൾ എയർലൈൻസ് വിമാനമാണുള്ളത്.

20, പാക്കേജ് ടൂർ ആണോ , അതോ തനിയെ പോകുന്നത് ആണോ നല്ലത് ? രണ്ടും ആകാം , പിന്നെ പക്കേജ് ടൂറിൽ നമ്മുടെ കാര്യങ്ങൾ നോക്കാൻ ഒരു ടുർ കമ്പനിയും ഗൈഡും എല്ലാം ഉള്ളത് കൊണ്ട് നമുക്ക് ടെൻഷൻ ഫ്രീ ആയിരിക്കാം , അവിടെ സാധാരണ ഹോട്ടൽ മുറികൾ മൂന്ന് പേർക്കാണ് ,അതായത് ഒരു സിംഗിൾ ബെഡും, ഒരു ഡബിൾ ബെഡും ,ഒരു മുറിയിൽ ഉണ്ടാകും . പാക്കേജിൽ അല്ലാതെ പോകുബോൾ അതനുസരിച്ചു പ്ലാൻ ചെയ്താൽ ചിലവ് കുറക്കാം , 7 ദിവസ യാത്രക്ക് ചിലവ് ചുരുക്കിയാൽ ഏകദേശം 20000 രൂപ വരെ കേരളത്തിൽ നിന്ന് ഒരാൾക്ക് ചിലവാകും ആകും.

21. ട്രക്കിംഗ് സൗകര്യങ്ങൾ എന്താണ് ? ഹിമാലയൻ ട്രക്കിംഗിന് എറ്റവും അനുയോജ്യമായ സ്ഥലം ആണ് നേപ്പാൾ . എവറസ്റ്റ് ബേസ് ക്യാബ് ,അന്നപൂർണ്ണ തുടങ്ങി നിരവധി ട്രക്കിംഗ് റൂട്ടുകൾ അവിടെ ഉണ്ട്. ശ്രദ്ധിക്കേണ്ട പ്രധാന കാര്യം AMS പോലുള്ള അടിയന്തര ഘട്ടങ്ങളിൽ വൈദ്യസഹായം എത്തിക്കാനും ഹെലികോപ്ടർ റെസ്ക്യു പോലുള്ള സംവിധാനങ്ങളും ഉള്ള ഏജൻസികൾ വഴി മാത്രമേ ട്രക്കിംഗ് ചെയ്യാൻ പാടുള്ളു ,അല്ലാത്ത പക്ഷം അത് ചില സാഹചര്യങ്ങളിൽ ജീവന് വരെ അപകടകരം ആവാം .

22, പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെ കുറിച്ച് ചെറു വിവരണം തരാമോ ? തീർച്ചയായും കണ്ടിരിക്കേണ്ട മൂന്ന് സ്ഥലങ്ങൾ കാത് മണ്ടു ,(Kathmandu valley ) പോഖ്റ (Pokhara) , ചിത്വാൻ അല്ലങ്കിൽ സ്വരാഹ Chitwan or Sawraha) എന്നിവയാണ്.

Katmandu Valley പേര് സുചിപ്പിക്കുന്നതു പോലെ ചുറ്റുമുള്ള മല നിരകളുടെ താഴ്‌വാരം ആയി സമുദ്ര നിരപ്പിൽ നിന്ന് 1400 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നേപ്പാളിന്റെ തലസ്ഥാന നഗരം ആണ് കാത്മ ണ്ടു . ബാഗ് മതി നദി തീരത്തു മധ്യ നേപ്പാളിൽ ആണ് ഈ നഗരം സ്ഥിതി ചെയ്യുന്നത് നല്ല ജന സാന്ദ്രത ഉള്ള നഗരം ആണ് ഇത് . ഇവുടുത്തെ പ്രധാന കാഴ്ചകൾ , പാറ്റൻ , ഭക്ത പൂർ ,കാത് മണ്ടു എന്നിവിടങ്ങളിലെ ഡർബാർ സ്വക്വയർ കളും , പാലസ് മ്യൂസിയം , പശുപതി നാഥ് , ദക്ഷിൺ കാളി (ഇവിടെ ഇപ്പോഴും മൃഗ ബലി നടക്കുന്നുണ്ട് ) അബലങ്ങൾ ,ബോധിനാഥ് തുടങ്ങിയവയാണ് , ഓട്ടോറിക്ഷകൾ ഇവിടെ ഇല്ല ,പകരം യാത്രക്ക് മാരുതി 800 ടാക്സികളും , ചെറു ബസ്സുകളും ലഭ്യമാണ് ,ഷോപ്പിംഗിന് ന്യൂറോഡ് , തമേൽ തുടങ്ങിയവ നല്ല മാർക്കറ്റുകൾ ആണ് , ചിലവു കുറഞ്ഞ താമസത്തിന് സുന്ദരാ ,ത മേൽ എന്നീ സ്ഥലങ്ങൾ ഉത്തമം.

പോഖ്റ (Pokhara). സമുദ്ര നിരപ്പിൽ നിന്ന് 1700 മീറ്റർ ഉയരത്തിൽ ഉള്ള പട്ടണം ആണ് Pokhara ,
അന്ന പൂർണ്ണ , ഫിഷ് ടെയിൽ പർവ്വതങ്ങളുടെ താഴ്‌വാരത്തിലുള്ള ഈ പട്ടണത്തിലെ പ്രധാന ആകർഷണം ഫേവാ തടാകം (fewa Lake) ആണ് , മനോഹരമായ ഈ തടാകത്തിലെ ബോട്ടിംഗും കൂടാതെ ലോകത്തിലെ എല്ലാത്തരം ഭക്ഷണവും വിളബുന്ന റസ്റ്റോറണ്ടുകളും മറ്റുമുള്ള ഇവിടുത്തെ സായാഹ്നങ്ങൾ തീർത്തും സുന്ദരവും മനോഹരവും ആയ ഒന്നാണ് , കൂടാതെ സാ രംഗോട്ട് തുടങ്ങിയ വ്യൂ പോയൻറു കളും പാതാള വെളളച്ചാട്ടവും ഗുഹയും ,ടിബറ്റൻ സെറ്റിൽമെറ്റും എല്ലാം വേറിട്ട കാഴ്‌ചകൾ ആണ് . പാരാഗ്ലഡിംഗ് ,റി വർ റാഫ്ടിംഗ് , അന്ന പൂർണ്ണ ട്രെക്കിംഗ് തുടങ്ങിയവക്കും പ്രശസ്തം . താമസത്തിന് ലേക്ക് സൈഡ് 6 ൽ നിരവധി ഹോട്ടലുകൾ ഉണ്ട് ,അതായിരിക്കും സൗകര്യപ്രദവും.

ചിത്യാൻ വൈൽഡ് ലൈഫ് സാഞ്ചറി  CHITWAN WLS: നേപ്പാളിലെ പ്രധാന Parsa reserve ന്റെ ഭാഗം ആണ് ഇത് , താരു എന്ന ആദി വാസി വിഭാഗത്തിന്റെ ആവാസ മേഖലയാണ് , രപ്ത്തി ,നാരായണി നദികൾ ഒന്നു ചേരുന്ന ‘ഇവിടുത്തെ മനോഹര വനങ്ങളിൽ പ്രധാന കാഴ്ച ഒറ്റ കൊബൻ കാണ്ടാമൃഗം ആണ് , കൂടാതെ കടുവ പുലി ,കരടി മുതല തുടങ്ങിയവയും 500 റിൽ അധികം പക്ഷി വർഗ്ഗങ്ങളും ഇവിടെ ഉണ്ട് , കൂടാതെ ആന വളർത്തു കേന്ദ്രവും താരു,കൾചറൽ ഷോ ‘ താരു മ്യൂസിയം, വള്ളത്തിൽ ഉള്ള യാത്ര (Boating ) എന്നിവയും കാഴ്ചയുടെ ഉത്സവം നമുക്ക് സമ്മാനിക്കും. താമസത്തിന് നല്ലത് സ്വരാഹ Sawraha എന്ന സ്ഥലം ആണ്. കൂടാതെ മുക്തി നാഥ് , ജനക്പൂർ (സീതാ ജന്മസ്ഥലം) ഇല്ലം , തുടങ്ങിയവയും പ്രശസ്ത സ്ഥലങ്ങൾ ആണ്.

23, നേപ്പാളി നോട് അനുബന്ധിച്ച് കാണാൻ സാധിക്കുന്ന വേറെ ഹിമാലയൻ സ്ഥലങ്ങൾ ഏതാണ്? സിക്കിം ,സാർജിലിംഗ്. നേപ്പാളിലെ പ്രധാന കേന്ദ്രങ്ങളിൽ നിന്ന് കിഴക്കൻ നേപ്പാളിലെ കാക്കർ ബീറ്റ എന്ന നേപ്പാൾ ബംഗാൾ അതിർത്തി പട്ടണത്തിലേക്ക് എപ്പോഴും രാത്രി ബസ്സുകൾ ഉണ്ട് , അതിർത്തി കടന്നാൽ സിലിഗുരിയിലേക്ക് ചുരുങ്ങിയ ദൂരമേ ഉള്ളു ,ആവശ്യം പോലെ വാഹനം ലഭ്യമാണ് , സമയം ഉണ്ടെങ്കിൽ നേപ്പാളിൽ നിന്ന് സിക്കിം കണ്ട് ( ഇവിടെ മഞ്ഞിൽ ഇറങ്ങാൻ കഴിയും ) തിരികെ ന്യൂ ജയ്പാൽഗുരി റയിൽവേ സ്റ്റേഷൻ വഴിയോ ബഗഡോഗ്ര എയർപോർട്ട് വഴിയോ കേരളത്തിലേക്ക് വരാം ,രണ്ടും സിലിഗുരിക്ക് വളരെയടുത്താണ് . കൂടാതെ നേപ്പാൾ വഴിയുള്ള കൈലാസ മാനസസരോവർ യാത്ര തുടങ്ങുന്നതും കാത് മണ്ടുവിൽ നിന്നാണ്, ഇത് ഇന്ത്യയിൽ നിന്നുള്ള യാത്രയെക്കാൾ എളുപ്പവും എകദേശം ഒരേ ചിലവിൽ ഉള്ളതും ആണ്.

24) മറ്റോരു പ്രധാന കാര്യം ഇന്നർലൈൻ പെർമിറ്റുകൾ പോലുള്ളവ എടുക്കുബോൾ അത് ഏതു തരം ആണെന്ന് ഉറപ്പു വരുത്തണം ,കാരണം ഇത് നേപ്പാളി ഭാക്ഷയിൽ ആണ് എഴുതുന്നത് , ലോക്കൽ ഗൈഡിന്റെ കൂടെ യാത്ര ചെയ്യണ്ടവയും ഗൈഡില്ലാതെ തനിയെ യാത്ര ചെയ്യണ്ടവയും,, ചില ഭാഗത്തേക്കും നിശ്ചിത ദിവസത്തേക്കും മാത്രമായും പല തരത്തിൽ ഉണ്ട് ,ഇതിന് ഫീസും പല തരം ആണ് ,അതു കൊണ്ട് നമ്മൾ എടുക്കുന്ന പെർമിറ്റ് , ട്രക്കിംഗിനുള്ള ടിംസ് കാർഡ് തുടങ്ങിയവ നമ്മുടെ യാത്രാ പ്ലാനിന് അനുയോജ്യം ആണന്ന് ഉറപ്പു വരുത്തണം , അല്ലങ്കിൽ പണ നഷ്ടം ,യാത്ര മുടക്കങ്ങൾ, പിഴ , പോലീസിന്റെ തെറി എന്നിവ ആയിരിക്കും ഫലം , സാധാരണ നേപ്പാൾ യാത്രക്ക് ഇത് ബാധകമല്ല .

25. അവിടുത്തെ ‘ഭാക്ഷ എന്താണ് ? നേപ്പാളി ആണ് അവരുടെ സംസാര ഭാക്ഷ ,പക്ഷേ ഹിന്ദി മിക്കവാറും എല്ലാവർക്കും അറിയാം , ടൂറിസവും ആയി ബന്ധപ്പെട്ടവർ പൊതുവെ ഇംഗ്ലീഷ് സംസാരിക്കും.

26. യാത്രക്ക് അനുയോജ്യമായ സമയം എതാണ്? മാർച്ച് മുതൽ ജൂൺ വരെയും നല്ല കാലാവസ്ഥ ആണ് പിന്നെ ജൂലൈ മുതൽ സെപ്റ്റബർ വരെ മഴക്കാലം ഒഴിവാക്കുന്നത് ആണ് നല്ലത് , അതുകഴിഞ്ഞ് ഒക്ടോബർ നല്ല സമയം ആണ് ,തെളിഞ്ഞ ആകാശവും ഉണ്ടാകും ഡിസംബർ , ജനുവരി , ഫെബ്രുവരി ,കൊടും തണുപ്പ് ,മൂടൽ മഞ്ഞ് തുടങ്ങിയവ ഉണ്ടാകും .

സുന്ദരമായ ഹിമാലയൻ പ്രകൃതി സൌന്ദര്യം ആസ്വദിക്കാനും , adventure , വൈൽഡ്‌ ലൈഫ് , പക്ഷി നീരിക്ഷണം തുടങ്ങിയവയ്ക്കും നേപ്പാൾ പ്രശസ്തം ആണ് ചിത്വാൻ WLS ഇൽ 500 രിൽ അധികം പക്ഷികളും കണ്ടാമൃഗവും കടുവയും മുതലുള്ള വന്യ ജീവികളും ഉണ്ട് ,കൾച്ചർ ഷോ പോലുള്ള ടൂറിസ്റ്റ് പ്രോഗ്രാമുകളു- ഉണ്ട് . അതേ പോലെ ഹിന്ദു ,ബുദ്ധ തീർത്ഥ യാത്രക്കും അനുയോജ്യം ആണ്. മനോകാമന ക്ഷേത്രത്തിലേക്കുള്ള കേബിൾ കാർ യാത്ര നല്ല ഒരനുഭവമാണ്.

നേപ്പാളിലെ എല്ലാ പ്രധാന നഗരങ്ങളെയും ടൂറിസ്റ്റ് കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് ചെറുവിമാന സർവീസുകൾ ഉണ്ട് ,16 മുതൽ 24 സീറ്റുകൾ ഉള്ള ചെറു വിമാനങ്ങൾ ആണ് ഇതിനായി ഉപയോഗിക്കുന്നത് , 30OO മുതൽ 5000 നേപ്പാളി രൂപ വരെ സാധാരണ ചാർജ് ഉള്ള ഇവ അപകടങ്ങൾക്ക് കേൾവികേട്ടതാണ് ,കാലവസ്ഥക്കനുസരിച്ച് മാത്രമേ വിമാനങ്ങൾ സർവ്വീസ് നടത്താറുള്ളു .

നേപ്പാളികൾ പൊതുവെ ശാന്ത സ്വഭാവികൾ ആണ് , അവരോടു കഴിയുന്നതും സൌമ്യമായി നമ്മളും ഇടപെടുക , വലിയ ഭരണത്തിന് ചെന്നാൽ അവരും അതുപോലെ തന്നെ ചിലപ്പോൾ തിരിച്ചു പെരുമാറിയെന്ന് വരും , അതെ പോലെ സാധനമോ , സേവനമോ വാങ്ങുന്നതിന് മുൻപ് നേപ്പാളി രൂപയിൽ ഉള്ള വില ചോദിച്ചു ഉറപ്പു വരുത്തുക , മാർക്കറ്റുകളിൽ നന്നായി ബാർഗയിൻ ചെയ്യുക . അതേ പോലെ പലസ്ഥലത്തും പോലീസ് ചെക്കിങ്ങ് ഉണ്ടാകും , അവർ ചോദിക്കുന്നതിനു സൌമ്യം ആയി മറുപടി നല്കുക , പരിശോധനകളോട് സഹകരിക്കുക . നേപ്പാളിൽ മലപ്രദേശങ്ങളിൽ പൊതുവെ മംഗോളി വംശക്കാർ ആയ നേപാളികളും താഴ് വാരങ്ങളിൽ കൂടുതലും ഇന്ത്യൻ വംശകർ ആയ ജനങ്ങളും ആണ് (മാധേശികൾ ) ജീവിക്കുന്നത് , ഇതിൽ ഇന്ത്യക്കാരെ അത്രക്ക് അങ്ങട്ട് വിശ്വസിക്കേണ്ട . ഹിമാലയ പർവ്വത നിരകളിൽ ഉള്ള ഒരു ദരിദ്ര രാഷ്ട്രമാണ് നേപ്പാൾ ,ടൂറിസം ആണ് അവരുടെ മുഖ്യ വരുമാനം , അവിടേക്ക് ഉള്ള ഓരോ യാത്രയും ഒരു രാഷ്ട്രത്തിന്റെ പുനർ നിർമ്മാണത്തെ സഹായിക്കുന്നതാണ്.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply