അക്രമവും രക്തച്ചൊരിച്ചിലുമല്ല, ഇതാണ് കശ്മീര്‍..വൈറലായി വീഡിയോ…

കശ്മീര്‍ പോകാത്തവരെ ഈ വീഡിയോ തീര്‍ച്ചയായും വശീകരിക്കും. പോയവവരുടെ ഓര്‍മ്മപ്പുസ്തകത്തില്‍ നിന്നും കശ്മീര്‍ ഒന്നുകൂടി ഉയിര്‍ത്തെഴുന്നേല്‍ക്കും.  അത്രക്കു മനോഹരമാണ് കശ്മീരിനെക്കുറിച്ചുള്ള പുതിയ ടൂറിസം വീഡിയോ. 24 മണിക്കൂര്‍ കൊണ്ട് 1 മില്യന്‍ കാഴ്ചക്കാരെ ആണ് വീഡിയോക്ക് ലഭിച്ചത്.

5 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലെ വരികള്‍ എഴുതിയിരിക്കുന്നത് കശ്മീരിലെ ഐഎഎസ് ഓഫീസര്‍ ഷാ ഫൈസലാണ്. കശ്മീര്‍ താഴ്വരയുടെ സൗന്ദര്യമത്രയും ഒപ്പിയെടുത്ത ദൃശ്യങ്ങളാണ് പശ്ചാത്തലത്തില്‍. കൂടെ ഷാ ഫൈസലിന്റെ വരികള്‍ക്കൊപ്പം ഒഴുകിയെത്തുന്ന സംഗീതവും.

യുവദമ്പതികള്‍ കശ്മീര്‍ സന്ദര്‍ശിക്കാനെത്തുന്നു, പിന്നീട് വൃദ്ധനായ ടാക്സി ഡ്രൈവര്‍ക്കൊപ്പമുള്ള അവരുടെ യാത്ര.. ഇതാണ് വീഡിയോയുടെ പ്രമേയം. വീഡിയോക്ക് വരികകളെഴുതാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഷാ ഫൈസല്‍ പറയുന്നു. വിനോദസഞ്ചാരികളെ കശ്മീരിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങളെല്ലാം ചെയ്യുമെന്നും ഫൈസല്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ വടക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ജമ്മു-കാശ്മീർ സംസ്ഥാനത്തിന് ജമ്മു, കശ്മീർ താഴ്‌വര, ലഡാക് എന്നീ മൂന്നു ഡിവിഷനുകളുണ്ട്. സംസ്ഥാനത്തിന് വേനൽക്കാല തലസ്ഥാനമായ ശ്രീനഗർ, ശൈത്യകാല തലസ്ഥാനമായ ജമ്മു എന്നിങ്ങനെ രണ്ട് തലസ്ഥാന നഗരങ്ങളുണ്ട്. സംസ്ഥാനം മിക്കവാറും പർവതനിരകൾ നിറഞ്ഞതാണ്. താഴ്‌വാരങ്ങളും തടാകങ്ങളും ധാരാളമുണ്ട് ജമ്മു കാശ്മീരിൽ.

“ഭൂമിയിലെ പറുദീസ” എന്ന് അർഥപൂർണമായ വിളിക്കപ്പെടുന്ന ജമ്മു-കാശ്മീർ ചരിത്രത്തിലുടനീളം അതിന്റെ പ്രകൃതിദത്ത മനോഹാരിതക്കും സുഖകരമായ കാലാവസ്ഥക്കും പ്രസിദ്ധമായിരുന്നു. രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽവച് ഏറ്റവും നല്ല സ്ഥലങ്ങൾ ജമ്മു-കശ്മീർ സംസ്ഥാനത്താണുള്ളത്. ഇന്ത്യയിൽനിന്ന് മാത്രമല്ല, ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽനിന്നു പോലും ആളുകൾ വിശ്രമത്തിനും വിനോദത്തിനുമായി ജമ്മു കാശ്മീരിൽ എത്തുന്നു. സംസ്ഥാനത്തെ വരുമാനത്തിന്റെ നല്ല ഭാഗം ടൂറിസത്തിൽനിന്നാണ്. ഗുൽമാർഗ്, പഹൽഗാം, ലേഹ്, ലഡാക്, പട്നിടോപ്, സോനാമാഗ്, കത്ര, സൻസ്കർ, ശ്രീനഗർ, ജമ്മു, ഡച്ചിഗാം നാഷണൽ പാർക്ക്, പൂഞ്ച്, വയലാർ തടാകം, മാത്രമുള്ള എന്നിവയാണ് പ്രധാന ആകർഷണ കേന്ദ്രങ്ങൾ.

ജമ്മു നഗരം ക്ഷേത്രങ്ങളുടെ നഗരമായാണ് അറിയപ്പെടുന്നത്. ശ്രീനഗർ തടാകങ്ങൾക്കും ഹൗസ്ബോട്ടുകൾക്കും, കാശ്മീർ പ്രകൃതിദത്ത ദൃശ്യഭംഗികൾക്കും രുചികരമായ ഭക്ഷണത്തിനും പ്രസിദ്ധമാണ്. കശ്മീരിലെ ഡാൽ തടാകം ഹൗസ്ബോട്ട് സവാരികൾക്ക് വളരെ പ്രസിദ്ധമാണ്. ശ്രീനഗറിലെ മുഗൾ ഉദ്യാനവും മറ്റൊരു ദൃശ്യ വിസ്മയമാണ്. കാശ്മീർ പര്യടനത്തിന് പോകുന്നവർ പർവത ട്രെക്കിങ്ങ് റാഫ്റ്റിങ്, സ്‌കീയിങ് എന്നിങ്ങനെ അല്പം ലഖു സാഹസിക പരീക്ഷണങ്ങൾ നടത്തുന്നത് ജീവിതത്തിലെ അപൂർവ അനുഭവമായിരിക്കും.

രാജ്യത്തെ രണ്ടു പ്രധാന ഹിന്ദു തീർത്ഥാടന കേന്ദ്രങ്ങളായ അമർനാഥ് ഗുഹകളും വൈഷ്ണോദേവി ക്ഷേത്രവും ജമ്മു കാശ്മീർ സംസ്ഥാനത്താണ്. വികസിച്ചു വരുന്ന ടൂറിസം വ്യവസായത്തെ പരിപോഷിപ്പിക്കുന്ന നിലവാരമുള്ള ഹോട്ടലുകളും സംസ്ഥാനത്തുണ്ട്. ഇവയിൽ ഉയർന്ന തലത്തിലുള്ളവയും ചെലവുകുറഞ്ഞ ഹോട്ടലുകളും ഉണ്ട്. കൂടാതെ ഡാൽ തടാകത്തിലെ ഹൌസ് ബോട്ടുകളും എല്ലാ വിഭാഗത്തിനും യോജിക്കുന്നവയാണ്.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply