നിയമം ലംഘിക്കുന്നവരോട് എം.എല്‍.എ ഗണേഷ് കുമാറിന്റെ പ്രതികരണം കടുത്തതായിരിക്കും എന്ന് മുന്‍പ് സംഭവിച്ചിട്ടുള്ള പല സംഭവങ്ങളില്‍ നിന്നും എല്ലാവര്ക്കും വ്യക്തമാണ്. അത്തരത്തില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ഉണ്ടായ ഒരു സംഭവം സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ഹിറ്റാണ്. ക്വാറികളില്‍ നിന്നും പാരയും മറ്റും ലഭിക്കുന്നില്ലെന്ന പരാതിയുമായി എംഎല്‍എയുടെ മുന്നിലെത്തിയ ടിപ്പര്‍ ലോറി ഉടമകളെ ഗണേഷ് കുമാര്‍ നല്ല രീതിയില്‍ ഒന്ന് കുടഞ്ഞു. എംഎല്‍എയുടെ അപ്രതീക്ഷിതമായ സിനിമാ സ്റ്റൈല്‍ പഞ്ച് ഡയലോഗുകള്‍ കേട്ട് മുതലാളിമാര്‍ അന്തംവിട്ടുപോയി. “ആദ്യം മരണപ്പാച്ചില്‍ അവസാനിപ്പിക്കൂ എന്നിട്ട് നിങ്ങള്‍ വാ.. അപ്പോള്‍ നമുക്ക് ബാക്കി കാര്യങ്ങള്‍ നോക്കാം.” ഇതായിരുന്നു MLA യുടെ മറുപടിയുടെ സാരം.
വളരെ രോഷാകുലനായാണ് ടിപ്പര്‍ ഉടമകളോട് ഗണേഷ് കുമാര്‍ കാര്യങ്ങള്‍ പറഞ്ഞത്. നിയമം ലംഘിച്ച് മറ്റുള്ളവര്‍ക്ക് ഭീഷണിയായി ടിപ്പര്‍, ടോറസ് ലോറികള്‍ മരണപ്പാച്ചില്‍ നടത്തുന്ന കാര്യം ഉദാഹരണങ്ങള്‍ നിരത്തി അദ്ദേഹം ചോദിച്ചു. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ ‘മറുനാടന്‍ മലയാളി’ വഴിയാണ് പുറംലോകം അറിഞ്ഞത്. സ്വാഭാവികമായുള്ള എംഎൽഎയുടെ പ്രതികരണത്തിന് മറുപടി നൽകാൻ ഉടമകൾക്ക് കഴിഞ്ഞുമില്ല. എന്തുകൊണ്ടാണ് പത്തനാപുരത്തുകാരുടെ ഹീറോയായി ഗണേശ് മാറുന്നത് എന്തുകൊണ്ടാണ് എന്നതിന് ഉത്തരമാണ് ഗണേശിന്റെ ഇടപെടൽ.
കൊല്ലം, തിരുവനന്തപുരം,ആലപ്പുഴ ജില്ലകളിലേക്ക് പ്രധാനമായും ക്വാറി ഉൽപന്നങ്ങൾ എത്തുന്നത് പത്തനംതിട്ട ജില്ലയിലെ കോന്നി, കൂടൽ ,പാടം മേഖലകളിൽ നിന്നാണ്. ഇവിടെ ഖനനം നടക്കുന്നുണ്ടെങ്കിലും അന്യ ജില്ലകളിൽ നിന്നുള്ള വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. അമിത വിലയാണ് ഈടാക്കുന്നതെന്നും പരാതിയുണ്ട്. മണിക്കൂറുകൾ കാത്ത് നിന്നാൽ പോലും പാറയും മറ്റും കൊടുക്കില്ലത്രേ. മുൻപും ഇത്തരം സാഹചര്യം നിലനിന്നപ്പോൾ ഗണേശ് കുമാർ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത് . അതാണ് വീണ്ടും ഇദ്ദേഹത്തെ തന്നെ കാണാൻ ടിപ്പർ ഉടമകൾ നേരിട്ടെത്തിയത്.
എന്നാല്‍ കൂടുതല്‍ ലോഡ് എടുക്കുവാനായി ഇവര്‍ നടത്തുന്ന മരണപ്പാച്ചില്‍ നിരവധി അപകടങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഇത്തരത്തിലുള്ള ജനരോഷം നിലനില്‍ക്കെയാണ് മുതലാളിമാരുടെ ഈ വരവും. അവര്‍ കൊണ്ടുവന്ന നിവേദനവും എംഎല്‍എ കൈപ്പറ്റാന്‍ കൂട്ടാക്കിയില്ല.
നിയമപ്രകാരം 40 കി.മീ. വേഗത്തില്‍ മാത്രമേ ടിപ്പര്‍ ലോറികള്‍ പത്തനാപുരത്തുകൂടി ഓടിക്കാന്‍ പാടുള്ളൂ. എന്നാല്‍ ഇവിഅര്‍ പോകുന്നതാകട്ടെ 60 കി.മീ.യ്ക്ക് മുകളിലും. MLA യുടെ വാഹനത്തിനു പോലും ഈ ടിപ്പര്‍ ലോറികള്‍ യാതൊരുവിധ പരിഗണനയും നല്‍കുന്നില്ലെന്നും ഗണേഷ് ചൂണ്ടിക്കാട്ടി. പാവപ്പെട്ട കുട്ടികളുടെയും നാട്ടുകാരുടെയും ജീവനാണ് നിങ്ങളെപ്പോലുള്ള മുതലാളിമാരെക്കാള്‍ തനിക്ക് വിലപ്പെട്ടത് എന്നായിരുന്നു ഗണേഷിന്റെ നിലപാട്.
ഈ സംഭവത്തിനുശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്ന MLA യുടെ ശ്രദ്ധയില്‍ അമിതവേഗത്തിലോടുന്ന ഒരു ടിപ്പര്‍ലോറി ശ്രദ്ധയില്‍പ്പെടുകയും കയ്യോടെ അതിനെ പിടികൂടുകയും ചെയ്യുകയുണ്ടായി. ആ ലോറിയുടെ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായും വാര്ത്തകകള് സൂചനകളുണ്ട്. ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍ വാര്‍ത്തയാണ്. ഇതോടുകൂടി ജനകീയനായ നേതാവ് എന്ന പട്ടം ഒരിക്കല്‍ക്കൂടി ഗണേഷ്കുമാറിനു ആളുകള്‍ നല്‍കുകയാണ്.
വീഡിയോ കടപ്പാട് – മറുനാടന്‍ മലയാളി.